12-Surathu Yoosuf -64-95

അദ്ധ്യായം-12
സൂറത്തു യൂസുഫ് 
 അവതരണം-മക്ക 
 സൂക്തങ്ങൾ-111
 64 മുതൽ 95 വരെയുള്ള വചനങ്ങളുടെ അർത്ഥം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 64 ) ( പിതാവ് )
 പറഞ്ഞു : ഇവന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിക്കുമോ ഇതിനു മുൻപ് ഇവന്റെ സഹോദരന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ചത് പോലെ അല്ലാതെ  ? നന്നായി കാത്തുസൂക്ഷിക്കുന്നവൻ  അള്ളാഹുവാണ്. 
 കാരുണ്യവാന്മാരിൽ വെച്ച് ഏറ്റവും കാരുണ്യവാനും അവനാണ്.... 

( 65 ) അവർ തങ്ങളുടെ സാധനങ്ങൾ തുറന്നുനോക്കിയപ്പോൾ തങ്ങളുടെ ചരക്ക് 
( ചരക്കിന്റ്  വില )
 തങ്ങൾക്ക് തന്നെ തിരിച്ചു നൽകപ്പെട്ടത് അവർ കണ്ടു. അവർ പറഞ്ഞു : അല്ലയോ ഞങ്ങളുടെ പിതാവേ, നമ്മുക്ക് ഇനിയെന്തു വേണം  ? 
 ഇതാ നമ്മുടെ ചരക്ക്
( അതിന്റെ വില )
 നമുക്ക് തന്നെ തിരിച്ചു നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ കുടുംബത്തിന് ഞങ്ങൾ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവരികയും ഞങ്ങളുടെ സഹോദരനെ കാത്തുരക്ഷിക്കുകയും ചെയ്യാം. 
 ഒരു ഒട്ടകത്തിന്റ്  അളവ്
( ഒരു ഒട്ടകത്തിന് ഭാരം വഹിക്കാവുന്ന അത്ര )
 നമുക്ക് അധികം ലാഭിക്കുകയും ചെയ്യും. 
( അസീസിനെ സംബന്ധിച്ചിടത്തോളം അത് നിസ്സാരമായ അളവ് ആകുന്നു. ).... 

( 66 ) അദ്ദേഹം പറഞ്ഞു: നിങ്ങൾ വല്ല ആപത്തിലും അകപ്പെട്ടാലല്ലാതെ അവനെ മടക്കിക്കൊണ്ടു  വരുമെന്ന് അല്ലാഹുവിന്റെ പേരിൽ ഒരു ഉറപ്പ്  തരാതെ തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെ അവനെ അയക്കുകയില്ല. 
 അങ്ങനെ അവർ അദ്ദേഹത്തിന് ഉറപ്പു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു : നാം  പറയുന്നതിന്മേൽ  ഏൽപ്പിക്കപ്പെട്ടവൻ അള്ളാഹുവാണ്... 

( 67 ) അദ്ദേഹം തുടർന്നു പറഞ്ഞു : മക്കളെ, നിങ്ങൾ
( കൊട്ടാരത്തിൽ ) ഒരേ കവാടത്തിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത കവാടങ്ങളിലൂടെ കടക്കുക. അല്ലാഹുവിൽ നിന്ന് ഒരു കാര്യവും തടഞ്ഞു നിർത്തുവാൻ എനിക്ക് കഴിയുകയില്ല. 
 വിധി( യുടെ അധികാരം ) അല്ലാഹുവിന് മാത്രമുള്ളതാണ്. 
 അവനിൽ ഞാൻ ( എല്ലാം )
 ഭാരം ഏൽപ്പിക്കുന്നു. 
 ഭാരം ഏൽപ്പിക്കുന്നവരെല്ലാം ഏൽപ്പിക്കേണ്ടതും  അവനെ  തന്നെ.... 

( 68 ) അവരോട് പിതാവ് കൽപിച്ച വിധത്തിൽ അവർ അങ്ങോട്ട് കടന്നു ചെന്നപ്പോൾ അല്ലാഹുവിൽ നിന്ന് അവര് യാതൊരു കാര്യവും തടുക്കാൻ പര്യാപ്തമായില്ല. 
 യഹ് ഖൂബിന്റെ  മനസ്സിലുള്ള ഒരാഗ്രഹം നിറവേറ്റി എന്നല്ലാതെ. 
 തീർച്ചയായും നാം  പഠിപ്പിച്ചു കൊടുത്ത ജ്ഞാന സമ്പന്നനാണ് അദ്ദേഹം. 
 പക്ഷേ മിക്ക ആളുകളും
(  വസ്തുതകൾ അറിയുന്നില്ല )..... 

( 69 ) അവർ യൂസുഫിന്റ്  അടുത്തേക്ക് കടന്നു ചെന്നപ്പോൾ അദ്ദേഹം തന്റെ സഹോദരനെ 
( രഹസ്യമായി )
 തന്നിലേക്ക് അണച്ചു  കൂട്ടി : അദ്ദേഹം പറഞ്ഞു : ഞാൻ തീർച്ചയായും നിന്റെ സഹോദരൻ തന്നെയാണ്. 
 അതിനാലവർ ചെയ്തുകൊണ്ടിരുന്നതിൽ നീ നിരാശപ്പെടരുത്... 

( 70 ) സമ്മാനങ്ങളുമായി അവരെ യാത്ര ഒരുക്കിയപ്പോൾ അദ്ദേഹം
( യൂസുഫ് )
 അളവ് പാത്രം തന്റെ സഹോദരന്റെ കെട്ടിലാക്കി  വെച്ചു. പിന്നെ വിളിച്ചു പറയുന്ന ഒരാൾ പറഞ്ഞു : അല്ലയോ യാത്ര സംഘക്കാരെ, തീർച്ചയായും നിങ്ങൾ മോഷ്ടാക്കളാകുന്നു..... 

( 71 ) ഇവരെ അഭിമുഖീകരിച്ചുകൊണ്ട് അവർ ചോദിച്ചു : നിങ്ങൾക്ക് എന്താണ്
 നഷ്ടപ്പെട്ടത്  ? 

( 72 ) രാജാവിന്റെ അളവ് പാത്രം ആണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. അത് കൊണ്ടുവരുന്ന ആൾക്ക് ഒട്ടകത്തിന് വഹിക്കാവുന്ന  ( സമ്മാനം ) ഉണ്ട്. 
 ഞാൻ അതിന് ഉത്തരവാദിയാണ്.... 

( 73 ) അവർ മറുപടി പറഞ്ഞു : അല്ലാഹുവാണ് സത്യം, തീർച്ചയായും നിങ്ങൾക്ക് അറിയാം ഞങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ വന്നിട്ടില്ല. ഞങ്ങൾ മോഷ്ടാക്കളായിട്ടുമില്ല . എന്ന്..... 

( 74 ) അവർ ചോദിച്ചു : നിങ്ങൾ നുണ പറയുന്നവരാണ് എന്ന് തെളിഞ്ഞാൽ അപ്പോൾ അതിന് എന്താണ് പ്രതിഫലം നൽകേണ്ടത്  ? 

( 75 ) അവർ പറഞ്ഞു : അതിന്  പ്രതിഫലം, ആരുടെ ഭാണ്ഡത്തിൽ നിന്ന് അത് കണ്ടു കിട്ടിയോ അവൻ തന്നെയാണ് അതിന്റെ പ്രതിഫലം. അക്രമികൾക്ക് അങ്ങനെയാണ് ഞങ്ങൾ പ്രതിഫലം നൽകാറുള്ളത്....

( 76 ) എന്നാൽ അദ്ദേഹം തന്റെ സഹോദരന്റ്  ഭാണ്ഡം  പരിശോധിക്കുന്നതിന് മൻപ് മറ്റുള്ളവരുടെ ഭാണ്ഡം പരിശോധിച്ചു തുടങ്ങി. പിന്നെ തന്റെ സഹോദരന്റെ ഭാണ്ഡത്തിൽ നിന്ന് ( അളവുപാത്രം )
 പുറത്തെടുത്തു. 
 ഇപ്രകാരം യൂസുഫിന് വേണ്ടി നാം കൗശല്യം പ്രയോഗിച്ചു. 
 രാജാവിന്റെ ദീൻ അനുസരിച്ച് തന്റെ സഹോദരനെ പിടിച്ചു വെക്കുവാൻ കഴിഞ്ഞിരുന്നില്ല. 
 അല്ലാഹു ഇച്ഛിച്ചത് കൊണ്ടല്ലാതെ 
( ഈ സൂത്രം യൂസുഫ് പ്രയോഗിച്ചിട്ടില്ല )
 നാം ഇച്ഛിക്കുന്നവരുടെ പദവികൾ  നാം ഉയർത്തുന്നു. 
 എല്ലാ ജ്ഞാനികൾക്കും മുകളിൽ  സർവജ്ഞനുണ്ട്...... 

( 77 ) അവർ( സഹോദരന്മാർ ) പറഞ്ഞു : ഇവൻ കട്ടുവെങ്കിൽ  ഇതിനു മുൻപ് തീർച്ചയായും ഇവന്റെ സഹോദരനും കട്ടിട്ടുണ്ട്. 
 അപ്പോൾ ഇത് യൂസുഫ് തന്റെ മനസ്സിൽ ഒളിച്ചു വെച്ചു. ( അതിന്റെ സത്യം )
 അവരോട് അദ്ദേഹം വ്യക്തമാക്കിയില്ല. അദ്ദേഹം പറഞ്ഞു : നിങ്ങളാണ് ഏറ്റവും മോശമായ സ്ഥാനം ഉള്ളവർ. നിങ്ങൾ വിശേഷിപ്പിച്ചതിനെ   പറ്റി അള്ളാഹു ഏറ്റവും നന്നായി അറിയുന്നവനാണ്.... 

( 78 ) അവർ പറഞ്ഞു : അല്ലയോ അസീസ്, ഇവനു വലിയ വയസ്സായ ഒരു പിതാവുണ്ട്, അതിനാൽ ഇവനു പകരമായി ഞങ്ങളിൽ ഒരാളെ പിടിച്ചു വെച്ചുകൊള്ളുക. അങ്ങയെ തീർച്ചയായും ഞങ്ങൾ സുകൃതം ചെയ്യുന്നവരിൽ    ഒരാളായിട്ടാണ് ഞങ്ങൾ കാണുന്നത്...... 

( 79 ) അദ്ദേഹം പറഞ്ഞു : ഞങ്ങളുടെ സാധനം    ആരുടെ പക്കൽ നിന്ന് ഞങ്ങൾക്ക് കിട്ടിയോ അവനെയല്ലാതെ മറ്റൊരാളെ പിടികൂടുന്നതിൽ നിന്നും ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു. 
 അങ്ങനെ ചെയ്താൽ തീർച്ചയായും ഞങ്ങൾ അക്രമികളായി  തീരും... 

( 80 ) അങ്ങനെ അവനെപ്പറ്റി നിശാശരായപ്പോൾ സ്വാകാര്യ  ആലോചന നടത്തിക്കൊണ്ട് അവർ തനിച്ചു നിന്നു. 
 അവരിൽ വലിയ ആൾ പറഞ്ഞു : നിങ്ങൾക്ക് അറിയില്ലേ ? 
 നിങ്ങളുടെ പിതാവ് തീർച്ചയായും അല്ലാഹുവിന്റെ പേരിൽ നിങ്ങളിൽ പ്രതിജ്ഞ വാങ്ങിയിട്ടുണ്ട്. 
 മുൻപ് യൂസുഫിന്റ്  കാര്യത്തിൽ നിങ്ങൾ വീഴ്ച വരുത്തിയിട്ടുണ്ട് . 
 അതിനാൽ എനിക്ക് എന്റെ പിതാവ് അനുമതി തരികയോ, അല്ലെങ്കിൽ അള്ളാഹു എനിക്ക് അനുകൂലമായി വിധിക്കുകയോ  ചെയ്യുവോളം ഞാൻ  ഈ  രാജ്യംവിട്ടു പോവുകയില്ല. 
 വിധിക്കുന്നവരിൽൽ വെച്ച് ഉത്തമനാണല്ലോ
 അവൻ.... 


( 81 )( മറ്റൊരാൾ പറഞ്ഞു )
 നിങ്ങൾ നിങ്ങളുടെ പിതാവിന്റെ അടുത്തുചെന്ന് പറയുക. 
 ഞങ്ങളുടെ പിതാവേ, അങ്ങയുടെ പുത്രൻ തീർച്ചയായും കളവ് നടത്തിയിട്ടുണ്ട്. 
 ഞങ്ങൾ അറിയാത്തതുകൊണ്ട് അല്ലാതെ ഞങ്ങൾ അവനെതിരെ സാക്ഷി പറയുന്നില്ല. 
 മറന്ന കാര്യങ്ങൾ സൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുകയില്ലല്ലോ.,.. 

( 82 ) ഞങ്ങൾ ഉണ്ടായിരുന്ന നാട്ടിലും ഇങ്ങോട്ട് വന്ന യാത്ര സംഘത്തോടും അങ്ങ് ചോദിച്ചു നോക്കുക. 
 തീർച്ചയായും ഞങ്ങൾ സത്യമാണ് പറയുന്നത്.... 

( 83 )( യഹ്ഖൂബ്  നബി 
പറഞ്ഞു : )
അങ്ങനെയല്ല കാര്യം. പക്ഷേ നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്ക് ഒരു കാര്യം മോഹനമാക്കി തന്നു. 
 അതിനാൽ ഭംഗിയായി ക്ഷമിക്കുക തന്നെ. അല്ലാഹു അവരെ മുഴുവൻ എന്നിലേക്ക് കൊണ്ടു വന്നേക്കാം. തീർച്ചയായും അവൻ എല്ലാം അറിയുന്നവനും മഹാ യുക്തിമാനുമാകുന്നു... 

( 84 ) അദ്ദേഹം അവരിൽ നിന്നും മാറിയിരുന്നു. അദ്ദേഹം പറഞ്ഞു : യൂസുഫിനെ പറ്റിയുള്ള എന്റെ ദുഃഖമോ !
 ദുഃഖത്താൽ അദ്ദേഹത്തിന്റെ കണ്ണുകൾ വെള്ളനിറമായി. 
 ദുഃഖം കടിച്ചമർത്തുന്ന വ്യക്തിയാണ് അദ്ദേഹം.... 

( 85 ) അവർ
( മക്കൾ ) പറഞ്ഞു : അല്ലാഹുവാണ് സത്യം താങ്കൾ നശിക്കാറാകുന്നത് വരെ അല്ലെങ്കിൽ മരിച്ചു പോകുന്നതുവരെ യൂസുഫിനെ ഓർത്തുകൊണ്ടേയിരിക്കും...... 

( 86 ) അദ്ദേഹം പറഞ്ഞു : ഞാനെന്റെ ദുഃഖവും വേദനയും അള്ളാഹു മാത്രമാണ് പറയുന്നത്. 
 നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ അല്ലാഹുവിങ്കൽനിന്ന് ഞാൻ അറിയുന്നുമുണ്ട്.... 

( 87 )  എന്റെ മക്കളെ, നിങ്ങൾ പോകു. 
 അങ്ങനെ യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിക്കൂ. 
 അല്ലാഹുവിന്റെ അനുഗ്രഹത്തെ  കുറിച്ച് നിരാശപ്പെടരുത്. 
 തീർച്ചയായും സത്യനിഷേധികളായ ജനങ്ങൾ മാത്രമേ അല്ലാഹുവിന്റെ അനുഗ്രഹത്തെ  ക്കുറിച്ച് നിരാശരാവുകയുള്ളൂ......... 

( 88 ) അങ്ങനെ അവർ അദ്ദേഹത്തിന്റെ
( യൂസുഫ് നബിയുടെ )
 സന്നിധിയിൽ
( വീണ്ടും )
 കടന്നു ചെന്നപ്പോൾ അവർ പറഞ്ഞു : അല്ലയോ അസീസ്, ഞങ്ങളെയും ഞങ്ങളുടെ ബന്ധുക്കളെയും ദുരിതം  ബാധിച്ചിരിക്കുന്നു. 
 ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നത്  മോശം ചരക്കാണ്. 
 എന്നാൽ ഞങ്ങൾക്ക് അളവ് പൂർത്തിയാക്കി തരികയും ഞങ്ങൾക്ക് ധർമ്മം തരികയും വേണം. തീർച്ചയായും ധർമ്മം നൽകുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകും....... 

( 89 ) അദ്ദേഹം ചോദിച്ചു : നിങ്ങൾ അജ്ഞരായ  ഘട്ടത്തിൽ  യൂസുഫിനെയും അവന്റെ സഹോദരനെ കൊണ്ടും ചെയ്തത് നിങ്ങൾക്ക് അറിവുണ്ടോ? 

( 90 ) അവർ ചോദിച്ചു, " സത്യത്തിൽ താങ്കൾ തന്നെയാണോ യൂസുഫ്  ? 
 അദ്ദേഹം പറഞ്ഞു, 
 ഞാനാണ് യുസുഫ്. ഇത് എന്റെ സഹോദരനുമാണ്. 
 അല്ലാഹു തീർച്ചയായും ഞങ്ങൾക്ക് അനുഗ്രഹം നൽകി. തീർച്ചയായും ആരാണ് അല്ലാഹുവിനെ ഭയപ്പെടുകയും ക്ഷമിക്കുകയും ചെയ്യുന്നത് അത്തരം സുകൃതം ചെയ്യുന്നവരുടെ പ്രതിഫലം അള്ളാഹു ഒരിക്കലും പാഴാക്കികളയുകയില്ല.. 

( 91 ) അവർ പറഞ്ഞു : അല്ലാഹുവാണ് സത്യം, അല്ലാഹു താങ്കളെ ഞങ്ങളെക്കാൾ 
( ഉത്തമനായി )
 തെരഞ്ഞെടുത്തിരിക്കുന്നു. 
 തീർച്ചയായും ഞങ്ങൾ പാപികളായിപോയി..... 


( 92 ) അദ്ദേഹം
( യൂസുഫ് നബി ) പറഞ്ഞു : എന്ന് നിങ്ങളുടെ പേരിൽ ( എനിക്ക് ) യാതൊരു ആക്ഷേപവുമില്ല.
 നിങ്ങൾക്ക് പൊറുത്തു തരട്ടെ. കാരുണ്യവാന്മാരിൽ വെച്ച് ഏറ്റവും വലിയ കാരുണ്യവാനാകുന്നു അവൻ.... 

( 93 ) നിങ്ങൾ എന്റെ ഈ കുപ്പായവുമായി  പോവുകയും അത് എന്റെ പിതാവിന്റെ മുഖത്തു ചാർത്തുകയും ചെയ്യുക. 
 അദ്ദേഹം കാഴ്ചയുള്ളവനാകും. 
 നിങ്ങൾ എല്ലാവരും കുടുംബസമേതം എന്റെ  അടുത്തേക്ക് വരികയും ചെയ്യുക..... 


( 94 ) യാത്രാസംഘം പുറപ്പെട്ടപ്പോൾ അവരുടെ പിതാവ് പറഞ്ഞു    : ഉറപ്പായും യൂസുഫിന്റെ  വാസന എനിക്ക് അനുഭവപ്പെടുന്നുണ്ട്. 
 നിങ്ങളെന്നെ പടു വിഡ്ഢിയാക്കുന്നിലെങ്കിൽ...... 

( 95 ) അവർ
( വീട്ടുകാർ ) പറഞ്ഞു : താങ്കൾ ഇപ്പോഴും പഴയ പിഴവിൽ തന്നെയാണ്.... 

അഭിപ്രായങ്ങള്‍