12-Surathu Yoosuf-31-63

അധ്യായം-12
സൂറത്തു യൂസുഫ് 
അവതരണം -മക്ക 
സൂക്തങ്ങൾ - 111
 31 മുതൽ 63 വരെയുള്ള വചനങ്ങളുടെ അർത്ഥം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 31 ) അങ്ങനെ ആ സ്ത്രീകളുടെ കൗശലങ്ങളെ  പറ്റി  സുലൈഖ കേട്ടപ്പോൾ ആ സ്ത്രീകളെ ആളയച്ചു ക്ഷണിച്ചു. അവർക്കുവേണ്ടി കൊട്ടാരത്തിൽ ഒരു സദ്യ ഒരുക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും  
( പഴം മുറിച്ചു തിന്നാൻ )
 ഓരോ കത്തിയും കൊടുത്തു. 
 നീ ആ സ്ത്രീകളുടെ അടുത്തേക്ക് കടന്നു ചെല്ലുക " എന്ന് സുലൈഖാ 
( യൂസുഫിനോട് )
 കൽപ്പിച്ചു. 
 അങ്ങനെ ആ സ്ത്രീകൾ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മഹത്വം അവർക്ക് ബോധ്യപ്പെട്ടു. 
( അവർ അറിയാതെ )
 അവർ സ്വന്തം കരങ്ങൾ മുറിക്കുകയും
 ചെയ്തു. അവർ പറയുകയാണ്
" അല്ലാഹു എത്ര പരിശുദ്ധൻ "
 ഇത് മനുഷ്യനല്ല
 ബഹുമാന്യനായ ഒരു മലക്ക് അല്ലാതെ മറ്റൊന്നുമല്ല ഇത്.... 


( 32 ) അവർ പറഞ്ഞു : ഇയാളുടെ കാര്യത്തിൽ ആണല്ലോ നിങ്ങൾ എന്നെ ആക്ഷേപിച്ചിരുന്നത്. തീർച്ചയായും ഞാൻ ഇയാളുടെ ശരീരം ആവശ്യപ്പെട്ടിട്ടുണ്ട്. 
 അപ്പോൾ ഇയാൾ വിസമ്മതിച്ചു. ഞാൻ ഇയാളോട്  കൽപ്പിക്കുന്നത് ഇയാൾ ചെയ്തില്ലെങ്കിൽ ഇയാൾ ഉറപ്പായും ജയിലിൽ അടക്കപ്പെടും. 
 ഇയാൾ നിന്ദ്യരുടെ  കൂട്ടത്തിൽ ആയിത്തീരുകയും ചെയ്യും.... 

( 33 ) യൂസുഫ് പറഞ്ഞു : എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതാന്നിലേക്കാണോ അതിനേക്കാൾ എനിക്കിഷ്ടമായത്  ജയിലാകുന്നു. 
 ഇവരുടെ  കൗശലങ്ങളെ നീ എന്നിൽനിന്നും ഒഴിവാക്കാത്ത പക്ഷം ഞാൻ അവരിലേക്ക് ചായുകയും, അജ്ഞരിൽ  പെട്ടു പോവുകയും ചെയ്യും..... 

( 34 ) അങ്ങനെ തന്റെ  നാഥൻ നബിയുടെ പ്രാർത്ഥനക്കുത്തരം ചെയ്യുകയും, അവരുടെ കുതന്ത്രങ്ങളെ നബിയിൽ നിന്ന് തട്ടിതിരിക്കുകയും ചെയ്തു. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.... 

( 35 ) പിന്നെ ഈ ദൃഷ്ടാന്തങ്ങൾ കണ്ടതിനു ശേഷവും ഒരു അവധിവരെ നബിയെ ജയിൽ ഇടണമെന്ന് അവർക്ക് വ്യക്തമായി
( അവർ തീരുമാനിച്ചു ).... 

( 36 ) അദ്ദേഹത്തിന്റെ കൂടെ ജയിലിൽ രണ്ട് യുവാക്കളും പ്രവേശിക്കുകയുണ്ടായി. 
 അവരിൽ ഒരാൾ പറഞ്ഞു : തീർച്ചയായും ഞാൻ കള്ള് പിഴിഞ്ഞെടുക്കുന്നതായി
( സ്വപ്നം ) കണ്ടു. 
മറ്റേയാൾ പറഞ്ഞു : തീർച്ചയായും ഞാൻ എന്റെ തലയിൽ റൊട്ടി ചുമക്കുകയും, പക്ഷികൾ അതിൽ നിന്ന് ഭക്ഷിക്കുകയും ചെയ്യുന്നതായി
( സ്വപ്നം ) കണ്ടു. 
 ഇതിന്റെ വ്യാഖ്യാനം ഞങ്ങൾക്ക് പറഞ്ഞു തരിക. തീർച്ചയായും താങ്കളെ ഞങ്ങൾ കാണുന്നത് പുണ്യവാന്മാരിൽ പെട്ട ഒരാളായിട്ടാണ്...... 

( 37 ) യൂസുഫ് പറഞ്ഞു : നിങ്ങൾക്ക്
( സ്വപ്നത്തിൽ )
 വല്ല ആഹാരം നൽകപ്പെട്ടാൽ അതിന്റെ ഫലം
( വ്യാഖ്യാനം )
 നിങ്ങൾക്ക് അനുഭവപ്പെടുന്നതിന് മുൻപ് ഞാൻ നിങ്ങൾക്ക് അത് പറഞ്ഞു തരിക തന്നെ ചെയ്യും. 
 എന്റെ നാഥൻ എനിക്ക് പഠിപ്പിച്ചു തന്നതിൽ പെട്ടതാണത്. 
 അല്ലാഹുവിൽ വിശ്വസിക്കാത്ത ജനതയുടെ മാർഗ്ഗം തീർച്ചയായും ഞാൻ ഉപേക്ഷിച്ചു. 
 അവരാണ്- അവർ തന്നെയാണ് പരലോക നിഷേധികൾ... 

( 38 ) എന്റെ പിതാക്കളായ ഇബ്റാഹീം, ഇസ്ഹാഖ്, യഹ്ഖൂബ് എന്നിവരുടെ മാർഗത്തെയാണ്. 
 ഞാൻ പിന്തുടർന്നിരിക്കുന്നത്. അള്ളാഹുവിനോട് മറ്റൊരു വസ്തുവിനെയും പങ്കുചേർക്കൽ നമുക്ക് പാടില്ല. ഞങ്ങൾക്കും മറ്റു മനുഷ്യർക്കും അള്ളാഹു നൽകിയ ഔദാര്യമാണിത്. 
 പക്ഷേ മിക്കയാളുകളും നന്ദി കാണിക്കാത്തവരാകുന്നു.... 

( 39 ) ജയിലിലെ എന്റെ രണ്ട് കൂട്ടുകാരേ, വ്യത്യസ്തങ്ങളായ ദൈവങ്ങളോ
( പ്രപഞ്ചത്തെ )
 അടക്കിഭരിക്കുന്ന ഏകനായ അല്ലാഹുവോ നല്ലത് ? 

( 40 ) അല്ലാഹുവിനെ കൂടാതെ നിങ്ങൾ ആരാധിക്കുന്നത് നിങ്ങളും നിങ്ങളുടെ പിതാക്കളും നൽകിയ ചില പേരുകളെ  മാത്രമാണ്. 
 അവയെ 
( ആരാധിക്കാൻ)
 അല്ലാഹു യാതൊരു പ്രമാണവും ഇറക്കിയിട്ടില്ല. 
 വിധിക്കാൻ അല്ലാഹുവിന് മാത്രമേ  അധികാരമുള്ളൂ. 
 അവനെയല്ലാതെ മറ്റാരെയും നിങ്ങൾ ആരാധിക്കരുത് എന്ന് അവൻ കൽപിച്ചിരിക്കുന്നു . അതാണ് നേരായ മാർഗ്ഗം. 
 പക്ഷേ അധികയാളുകളും 
( ഈ യാഥാർത്ഥ്യം)
 മനസ്സിലാക്കുന്നില്ല.... 

( 41 ) ജയിലിലെ എന്റെ രണ്ട് കൂട്ടുകാരേ, നിങ്ങളിൽ ഒരാൾ
( കള്ള് പിഴിഞ്ഞെടുക്കുന്നതായി  സ്വപ്നം കണ്ടു  ) തന്റെ യജമാനനെ കള്ള് കുടിപ്പിക്കും. 
 മറ്റേ ആൾ  കുരിശിൽ വധിക്കപ്പെടും. അപ്പോൾ പക്ഷികൾ അയാളുടെ തലയിൽ നിന്ന് 
( മാംസം)
 തിന്നും. 
 നിങ്ങൾ രണ്ടുപേരും എന്നോട് ചോദിച്ച കാര്യങ്ങൾ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു..... 

( 42 ) ആ രണ്ടു വ്യക്തികളിൽ  നിന്ന് രക്ഷപ്പെടുമെന്ന് താൻ കരുതിയ     വ്യക്തിയോട് യൂസുഫ് പറഞ്ഞു : നീ എന്നെ കുറിച്ച് നിന്റെ യജമാനന്റ് 
( ചക്രവർത്തിയുടെ )
 സന്നിധിയിൽ
( എന്നെക്കുറിച്ച് )
 ഓർമ്മപ്പെടുത്തണം. 
 എന്നാൽ തന്റെ യജമാനനെ ഓർമപ്പെടുത്താൻ പിശാച്  അവനെ വിസ്മരിപ്പിച്ചു. 
 അതിനാൽ അദ്ദേഹം ഏതാനും കൊല്ലങ്ങൾ ജയിലിൽ കഴിഞ്ഞു... 

( 43 ) ചക്രവർത്തി പറഞ്ഞു : 7 കൊഴുത്ത  പശുക്കളെ 7 മെലിഞ്ഞ പശുക്കൾ തിന്നുന്നതും 7 പച്ചക്കുലകളും വേറെ ഉണങ്ങിയ കുലകളും  തീർച്ചയായും ഞാൻ സ്വപ്നം കണ്ടു. 
 അല്ലയോ പ്രധാനികളേ, നിങ്ങൾ സ്വപ്നവ്യാഖ്യാനം പറയുന്നവർ ആണെങ്കിൽ എന്റെ സ്വപ്നത്തിന്റ് വ്യാഖ്യാനം പറഞ്ഞു തരുവിൻ.... 

( 44 )( അവരിൽ ചിലർ ) പോക്കിനാവുകളാണിവ. 
 പോക്കിനാവുകൾ വ്യാഖ്യാനിക്കാൻ ഞങ്ങൾക്കറിയില്ല എന്നവർ  പറഞ്ഞു.. 

( 45 )( ജയിലിലുണ്ടായിരുന്ന )
 രണ്ടുപേരിൽ രക്ഷപ്പെട്ടവൻ പറഞ്ഞു. 
 ഇത്രയും കാലത്തിനുശേഷമാണ് അവൻ
( യൂസുഫിനെ ) ഓർത്തത്. 
 ഈ സ്വപ്നത്തിന്റ്  വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരാം. 
 അതിന് എന്നെ നിങ്ങൾ അയക്കുവിൻ.... 

( 46 ) സത്യസന്ധനായ യൂസുഫ്, കൊഴുത്ത ഏഴു   പശുക്കളെ മെലിഞ്ഞ ഏഴു  പശുക്കൾ തിന്നുന്നതിനെ  പറ്റിയും, ഏഴു പച്ചക്കുലകളെ പറ്റിയും വേറെ ഉണക്ക കുലകളെ പറ്റിയും ഞങ്ങൾക്ക് വ്യാഖ്യാനം നൽകിയാലും. 
 ഞാൻ ജനങ്ങളുടെ അടുത്തേക്ക് മടങ്ങി ചെല്ലാനും അവർ അറിയാനും വേണ്ടി... 

( 47 ) അദ്ദേഹം 
( യൂസുഫ്  ) പറഞ്ഞു: 
 തുടർച്ചയായി ഏഴ് കൊല്ലം നിങ്ങൾ കൃഷി ചെയ്യുക. 
 അങ്ങനെ നിങ്ങൾ കൊയ്തെടുക്കുന്നത് - നിങ്ങൾക്ക് ഭക്ഷിക്കാൻ ആവശ്യമായത്  ഒഴിച്ച് അവയുടെക്കുലകളിൽ തന്നെ  സൂക്ഷിച്ചു വെക്കുക..... 

( 48 ) പിന്നെ അതികഠിനമായ 7 കൊല്ലങ്ങൾ അതിനുശേഷം വരും. ആ കൊല്ലങ്ങൾക്ക് വേണ്ടി നിങ്ങൾ മുൻകൂട്ടി കരുതി വെച്ചത് എല്ലാം തിന്ന് തീരും. നിങ്ങൾ സൂക്ഷിച്ച് വെക്കുന്ന അല്പം ഒഴികെ... 

( 49 ) പിന്നെ ഒരു കൊല്ലം അതിനുശേഷം വരും. അതിൽ മനുഷ്യർക്ക് ധാരാളം മഴ ലഭിക്കും. അതിൽ അവർ
( ധാരാളം പഴസ്സത്ത് )
 പിഴിഞ്ഞെടുക്കുകയും ചെയ്യും..... 


( 50 ) അദ്ദേഹത്തെ 
( യൂസുഫിനെ )
 നിങ്ങൾ എന്റെ അടുത്തേക്ക് കൊണ്ടുവരൂ എന്ന്  രാജാവ് അരുളി : ദൂതൻ തന്റെ അടുത്ത് വന്നപ്പോൾ യൂസുഫ് പറഞ്ഞു : നീ നിന്റെ യജമാനന്റെ   അടുത്ത് തിരിച്ചുചെന്ന് സ്വന്തം കരങ്ങൾ മുറിച്ചു കളഞ്ഞ ആ സ്ത്രീകളുടെ സ്ഥിതി എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കുക. 
 തീർച്ചയായും എന്റെ നാഥൻ അവരുടെ കുതന്ത്രങ്ങളെ കുറിച്ച് നന്നായി അറിയുന്നവനാണ്..... 

( 51 ) രാജാവ്
( ആ സ്ത്രീകളെ വിളിച്ചുവരുത്തി )
 ചോദിച്ചു. 
 യൂസുഫിന്റ് ശാരീരം ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരുന്നു ? 
 അവർ പറഞ്ഞു :" അല്ലാഹു എത്ര പരിശുദ്ധൻ " ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് യാതൊരു ദൂഷ്യവും അറിഞ്ഞിട്ടില്ല. 
 അസീസിന്റ്  ഭാര്യ പറഞ്ഞു : ഇപ്പോൾ സത്യം  വ്യക്തമായി. ഞാനാണ് അദ്ദേഹത്തിന്റെ ശരീരം ആവശ്യപ്പെട്ടത്. തീർച്ചയായും അദ്ദേഹം സത്യസന്ധരിൽ പെട്ടവനാണ്...... 


( 52 )( ഈ വിവരം അറിഞ്ഞപ്പോൾ യൂസുഫ് പറഞ്ഞു  )
 അത് 
( സ്ത്രീകളെ ചോദ്യം ചെയ്യാൻ 
ആവശ്യപ്പെട്ടത് )
 അദ്ദേഹത്തിന്റെ 
( അസീസിന്റ് )
 അസാന്നിധ്യത്തിൽ തീർച്ചയായും ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ല എന്ന് അദ്ദേഹം അറിയാൻ വേണ്ടിയാണ്. 
 തീർച്ചയായും വഞ്ചകരുടെ കുതന്ത്രത്തെ അള്ളാഹു വിജയത്തിലേക്ക് നയിക്കുകയില്ല.. 

( 53 ) എന്റെ ശരീരം നിരപരാധിയാണെന്ന് ഞാൻ പറയുന്നില്ല. 
 തീർച്ചയായും ശരീരം തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്. 
 എന്റെ നാഥൻ അനുഗ്രഹിച്ച ശരീരം ഒഴികെ. തീർച്ചയായും എന്റെ നാഥൻ ഏറെ പൊറുക്കുന്നവനും  കരുണാനിധിയുമാണ്.... 

( 54 ) രാജാവ് പറഞ്ഞു : അദ്ദേഹത്തെ എന്റെ സന്നിധിയിൽ കൊണ്ടുവരിക. 
 ഞാനദ്ദേഹത്തെ എന്റെ സ്വന്തക്കാരനാക്കും. 
 അങ്ങനെ അദ്ദേഹം രാജാവുമായി സംസാരിച്ചപ്പോൾ രാജാവ് പറഞ്ഞു : തീർച്ചയായും താങ്കൾ ഇന്ന് നമ്മുടെ സന്നിധിയിൽ വലിയ സ്ഥാനക്കാരനും ഏറെ വിശ്വസ്തനുമാണ്.... 

( 55 ) യൂസുഫ് പറഞ്ഞു : ഈ നാട്ടിലെ ഖജനാവുകൾ എന്നെ ഏൽപ്പിക്കുക. 
 തീർച്ചയായും ഞാൻ കാത്തുസൂക്ഷിക്കുന്നവനും വ്യക്തമായി അറിയുന്നവനുമാണ്... 

( 56 ) ഇപ്രകാരം ആ നാട്ടിൽ നാം യൂസുഫിന് സൗകര്യം ചെയ്തു കൊടുത്തു. 
 അവിടെ താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കാം. നാം ഉദ്ദേശിക്കുന്നവർക്ക് നമ്മുടെ അനുഗ്രഹം നാം എത്തിച്ചുകൊടുക്കുന്നു. നന്മ ചെയ്യുന്നവരുടെ പ്രതിഫലം നാം പാഴാക്കുകയില്ല..... 


( 57 ) വിശ്വസിക്കുകയും ഭക്തിയുടെ മാർഗ്ഗം കൈക്കൊള്ളുകയും ചെയ്യുന്നവർക്ക് പരലോക പ്രതിഫലമാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്... 

( 58 ) യൂസഫിന്റ്  സഹോദരന്മാർ
( ക്ഷാമം നിമിത്തം ഈജിപ്തിൽ )
 വരികയും, അങ്ങനെ യൂസുഫിന്റ്  സന്നിധിയിൽ പ്രവേശിക്കുകയും ചെയ്തു. 
 അദ്ദേഹം അവരെ അറിഞ്ഞു. 
 എന്നാൽ അവർ അദ്ദേഹത്തെ തിരിച്ചറിയാത്തവരാണ്.... 

( 59 ) സമ്മാനങ്ങളുമായി അവരെ യാത്ര ഒരുക്കിയപ്പോൾ യൂസുഫ് പറഞ്ഞു. നിങ്ങളുടെ പിതാവൊത്ത  സഹോദരനെ നിങ്ങൾ എന്റെ സന്നിധിയിൽ കൊണ്ടുവരണം. നിങ്ങൾ കാണുന്നില്ലേ ? 
 ഞാൻ തീർച്ചയായും അളവ് പൂർത്തിയാക്കി തരുന്നു. അതിഥികളെ സൽക്കരിക്കുന്നവരിൽ വെച്ച് അത്യുത്തമനുമാണ്  ഞാൻ.... 

( 60 ) എന്റെ അടുത്തേക്ക് നിങ്ങൾ അവനെ കൊണ്ടു വരുന്നില്ലെങ്കിൽ എന്റെ പക്കൽ നിങ്ങൾക്ക് അളവ്
( ധാന്യങ്ങൾ )
 ഇല്ല. നിങ്ങൾ എന്നോട് അടുക്കുകയും വേണ്ടാ ... 

( 61 ) അവർ പറഞ്ഞു : അവന്റെ പിതാവിനോട് അവനെ ഞങ്ങൾ ആവശ്യപ്പെടുന്നതാണ്. 
 തീർച്ചയായും ഞങ്ങളത് ചെയ്യും... 

( 62 ) യൂസഫ് തന്റെ തൊഴിലാളികളോട് പറഞ്ഞു : അവരുടെ ചരക്ക്
( ആ ചരക്കുകളുടെ വില )
 അവരുടെ കെട്ടുകളിൽ തന്നെ ആക്കുക. 
 അവർ സ്വന്തം കുടുംബത്തിൽ എത്തിയാൽ അത് അറിയാനും അവർ തിരിച്ചു വരാനും  വേണ്ടി..... 


( 63 ) തങ്ങളുടെ പിതാവിന്റെ അടുത്ത്  മടങ്ങിയെത്തിയപ്പോൾ 
 അവർ പറഞ്ഞു : ഞങ്ങളുടെ പിതാവേ !
 ഞങ്ങൾക്ക് അളവ്
( ധാന്യം )
 തടയപ്പെട്ടു. അതിനാൽ ഞങ്ങളുടെ കൂടെ ഞങ്ങളുടെ സഹോദരൻ 
( ബിൻയാമീനെ )
 അയച്ച് തരിക. 
അപ്പോൾ ഞങ്ങൾക്ക് 
 അളന്നുകിട്ടും. തീർച്ചയായും ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുന്നവരുമാണ്..... 

അഭിപ്രായങ്ങള്‍