12-Surathu Yoosuf -01-30

അദ്ധ്യായം-12
സൂറത്തു യൂസുഫ് 
അവതരണം -മക്ക 
സൂക്തങ്ങൾ -111
 ഒന്നു മുതൽ 30 വരെയുള്ള വചനങ്ങളുടെ അർത്ഥം. 


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )അലിഫ്, ലാം, റാ . 
സുവ്യക്തമായ ഗ്രന്ഥത്തിലെ  വചനങ്ങളാണിവ....

( 02 ) തീർച്ചയായും നാം ഇത് അറബിയിലുള്ള ഖുർആൻ ആയി അവതരിപ്പിച്ചു.
 നിങ്ങൾക്ക് ഗ്രഹിച്ചു മനസ്സിലാക്കാൻ വേണ്ടി...

( 03 )( നബിയെ ) ഈ ഖുർആൻ നാം താങ്കൾക്ക്  ബോധനം നൽകിക്കൊണ്ട് കഥകളിൽ വെച്ച് അതീവ സുന്ദരമായതിനെ താങ്കൾക്ക് നാം  പറഞ്ഞുതരുന്നു.
 ഇതിനുമുൻപ് 
( ഈ കഥ ) തീർച്ചയായും അറിയാത്തവരുടെ കൂട്ടത്തിലായിരുന്നു താങ്കൾ.... 

( 04 ) യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം
( ഓർക്കുക )
 എന്റെ പിതാവേ, 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തീർച്ചയായും ഞാൻ കണ്ടു.
 അവ എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി 
 ഞാൻ( സ്വപ്നം ) കണ്ടിരിക്കുന്നു.....

( 05 ) പിതാവ് പറഞ്ഞു : എന്റെ കുഞ്ഞു മകനെ, നീ നിന്റെ സ്വപ്ന കഥ നിന്റെ സഹോദരന്മാരോട് പറയരുത്.
 അപ്പോൾ അവർ നിനക്കെതിരെ കുതന്ത്രം പ്രയോഗിക്കും. 
 തീർച്ചയായും പിശാച് മനുഷ്യന്റ്  വ്യക്തമായ ശത്രുവാകുന്നു..... 

( 06 ) ഇപ്രകാരം നിന്റെ നാഥൻ നിന്നെ തെരഞ്ഞെടുക്കുകയും സ്വപ്നങ്ങളുടെ വ്യാഖ്യാനം നിനക്ക് പഠിപ്പിച്ചു  തരികയും അവന്റെ അനുഗ്രഹം മുൻപ് നിന്റെ പിതാക്കളായ ഇബ്റാഹീമിനും ഇസ്ഹാഖിനും  പൂർത്തിയാക്കി കൊടുത്തത് പോലെ നിനക്കും യഹ്ഖൂബിന്റെ കുടുംബത്തിനും പൂർത്തിയാക്കി തരികയും ചെയ്യും. 
 തീർച്ചയായും നിന്റെ നാഥൻ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു...

( 07 ) തീർച്ചയായും യൂസുഫിലും  നബിയുടെ സഹോദരന്മാരിലും അന്വേഷകർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്....

( 08 ) അവർ പറഞ്ഞ സന്ദർഭം
( ഓർക്കുക )
യൂസുഫിനോടും അവന്റെ അനുജനോടുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടം.
 നാമാകട്ടെ ഒരു സംഘവുമുണ്ട്. 
 തീർച്ചയായും നമ്മുടെ പിതാവ് വ്യക്തമായ പിഴവിൽ പെട്ടിരിക്കുന്നു....

( 09 )( അവരിൽ ചിലർ പറഞ്ഞു )
 നിങ്ങൾ യൂസുഫിനെ വധിക്കുകയോ, ഏതെങ്കിലും നാട്ടിൽ അവനെ  ഉപേക്ഷിക്കുകയോ ചെയ്യുക.
( അപ്പോൾ )
 നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങൾക്ക് ഒഴിഞ്ഞു കിട്ടും.
 അതിനു ശേഷം നിങ്ങൾക്ക് നല്ല ആളുകൾ ആയിത്തീരുകയും ചെയ്യാം,.,. 

( 10 ) അവരിൽ പെട്ട ഒരാൾ പറഞ്ഞു : യൂസുഫിനെ നിങ്ങൾ കൊല്ലരുത്.
 ഇരുളടഞ്ഞ കിണത്തിലേക്ക് അവനെ നിങ്ങൾ വിട്ടേക്കുക. 
 എന്നാൽ യാത്രക്കാരിൽ ആരെങ്കിലും അവനെ കണ്ടെടുത്ത് കൊള്ളും.
( നിങ്ങൾക്ക് വല്ലതും )
 ചെയ്യാൻ നിങ്ങൾക്ക് ഉദ്ദേശമുണ്ടെങ്കിൽ
( അതാണ് ചെയ്യേണ്ടത് )......

( 11 ) അവർ
( പിതാവിനോട് )
 പറഞ്ഞു: ഞങ്ങളുടെ പിതാവേ, യൂസുഫിന്റ്  കാര്യത്തിൽ ഞങ്ങളെ അവിശ്വസിക്കാൻ നിങ്ങൾക്ക് എന്തുപറ്റി ? 
 തീർച്ചയായും ഞങ്ങൾ അവന്റെ ഗുണകാംക്ഷികളാണ്.... 

( 12 ) നാളെ ഞങ്ങളുടെ കൂടെ അവനെ അയച്ചുതരിക.
 അവൻ സുഖിക്കുകയും കളിക്കുകയും ചെയ്യട്ടെ. 
 തീർച്ചയായും ഞങ്ങൾ അവനെ സൂക്ഷിച്ചു കൊളളും..... 

( 13 ) പിതാവ് പറഞ്ഞു : നിങ്ങൾ അവനെ കൊണ്ടു പോകുന്നത്  തീർച്ചയായും എന്നെ ദുഃഖത്തിൽ ആക്കുന്നു. 
 അവനെ നിങ്ങൾ ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ ചെന്നായ തിന്നു പോകുമെന്ന് ഞാൻ ഭയപ്പെടുന്നു....

( 14 ) അവർ പറഞ്ഞു : ഞങ്ങൾ ഒരു സംഘം ഉണ്ടായിരിക്കുബോൾ അവനെ ചെന്നായ തിന്നുകയാണെങ്കിൽ അപ്പോൾ ഞങ്ങൾ തന്നെയാണല്ലോ നഷ്ടക്കാർ...,. 

( 15 ) അങ്ങനെ അവർ യൂസുഫിനെ കൊണ്ടുപോവുകയും, ഇരുളടഞ്ഞ കിണറ്റിലേക്ക് ഇടാൻ ഒരുമിച്ച് തീരുമാനിക്കുകയും ചെയ്തപ്പോൾ
( അവർ ആ കടുംകൈ ചെയ്തു )
 യൂസുഫിനെ നാം ബോധനം നൽകി.
 അവരുടെ ഈ പ്രവർത്തിയെ പറ്റി തീർച്ചയായും നീ അവരോട് അവർ അറിയാത്ത വിധത്തിൽ ചോദിക്കും...

( 16 ) കരഞ്ഞുകൊണ്ട് അവർ വൈകുന്നേരം തങ്ങളുടെ പിതാവിന്റെ അടുത്തുചെന്നു...

( 17 ) അവർ പറഞ്ഞു : അല്ലയോ ഞങ്ങളുടെ പിതാവേ, ഞങ്ങൾ പോയി മത്സരിച്ചു  ഓടുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങൾക്കടുത്ത് നിർത്തുകയും ചെയ്തു.
 അപ്പോൾ അവനെ ചെന്നായ തിന്നു.
 എന്നാൽ ഞങ്ങൾ പറയുന്നത് സത്യമാണെങ്കിലും നിങ്ങൾ ഞങ്ങളെ വിശ്വസിക്കുകയില്ല.. 

( 18 ) യൂസുഫിന്റ്  കുപ്പായത്തിൽ വ്യാജ രക്തവുമായി ആണ് അവർ വന്നിരുന്നത്.
 അദ്ദേഹം
( അവരുടെ പിതാവ് )
 പറഞ്ഞു: പക്ഷേ എന്തോ  കാര്യം നിങ്ങളുടെ ശരീരങ്ങൾ നിങ്ങൾക്ക് സുന്ദരമാക്കി തന്നിട്ടുണ്ട്. 
 അതുകൊണ്ട് മനോഹരമായ ക്ഷമ
( മാത്രമാണ് ഇനി കരണീയമായിട്ടുള്ളത് )
 നിങ്ങൾ വിശേഷിപ്പിച്ച കാര്യത്തെപ്പറ്റി സഹായഅഭ്യർത്ഥിക്കപ്പെടുന്നവൻ അല്ലാഹുവാകുന്നു...

( 19 ) ഒരു സംഘം യാത്രക്കാർ വരികയും വെള്ളം കൊണ്ടുവരുന്നവനെ അയക്കുകയും, അങ്ങനെ അയാൾ തന്റെ ബക്കറ്റ് കിണറ്റിലേക്ക് താഴ്ത്തുകയും ചെയ്തു 
" ഹാ ! എന്തൊരു ആനന്ദം ! ഇതാ ഒരു കുട്ടി. എന്ന് അയാൾ വിളിച്ചു പറഞ്ഞു
( അവനെ കരക്കെടുത്തു   )
 അവർ അവനെ കച്ചവടച്ചരക്കാക്കി. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അല്ലഹു നല്ലതുപോലെ 
അറിയുന്നവനാണ്....... 

( 20 ) അവർ അവനെ കുറഞ്ഞവിലക്ക് - ഏതാനും വെള്ളി ത്തുട്ടുകൾക്ക്- വിറ്റു. 
 അവർ അവനെ ത്യജിച്ചവരായിരുന്നു.... 

( 21 ) ഈജിപ്തിൽ വെച്ച്
( ആ യാത്രക്കാരിൽനിന്ന് )
 യൂസുഫിനെ  വാങ്ങിയ വ്യക്തി തന്റെ ഭാര്യയോട് പറഞ്ഞു : ഇവനെ മാന്യമായി പാർപ്പിക്കുക. 
 നമുക്കു ഇവൻ പ്രയോജനപ്പെട്ടേക്കാം. 
 അല്ലെങ്കിൽ നമുക്ക് ഇവനെ  വളർത്തുമകനാക്കാം. 
 അങ്ങനെ യൂസുഫിനു നാം ആ രാജ്യത്ത്  സൗകര്യം നൽകി. 
 സ്വപ്ന വ്യാഖ്യാനം നാം അദ്ദേഹത്തെ പഠിപ്പിക്കാനും കൂടിയാണിത്. 
 അല്ലാഹു അവന്റെ കാര്യത്തിൽ വിജയം നേടുന്നവനാണ്. 
 പക്ഷേ മിക്കയാളുകളും അത് അറിയുന്നില്ല.... 

( 22 ) യൂസഫ് നബി പൂർണ്ണദശ  പ്രാപിച്ചപ്പോൾ നാം അദ്ദേഹത്തിന് യുക്തിയും ജ്ഞാനവും നൽകി. നന്മ ചെയ്യുന്നവർക്ക് ഇപ്രകാരമാണ് നാം പ്രതിഫലം കൊടുക്കുക.... 

( 23 ) യൂസുഫ് ഏതാരുവളുടെ ഭവനത്തിലായിരുന്നുവോ അവൾ അദ്ദേഹത്തിന്റെ ശരീരം ആവശ്യപ്പെട്ടു. അവൾ വാതിലടച്ചു കൊണ്ട് പറഞ്ഞു. താങ്കൾ വരു  എന്ന്. 
 അദ്ദേഹം പറഞ്ഞു : ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം എന്റെ യജമാനനാണ്. ഏറ്റവും നല്ല നിലയിൽ അദ്ദേഹം ഇവിടെ എന്നെ പാർപ്പിച്ചു 
( ഞാൻ അദ്ദേഹത്തെ വഞ്ചിക്കുകയില്ല ). 
 തീർച്ചയായും അക്രമികൾ വിജയിക്കുകയില്ല.. 

( 24 ) തീർച്ചയായും അവൾ അദ്ദേഹത്തെ ഉദ്ദേശിച്ചു. അദ്ദേഹം അവളെയും ഉദ്ദേശിച്ചു. തന്റെ നാഥന്റെ ദൃഷ്ടാന്തം കണ്ടില്ലായിരുന്നെങ്കിൽ 
( ആ  പ്രലോഭനത്തിൽ അദ്ദേഹം പെട്ടുപോകുമായിരുന്നു )
 ഇപ്രകാരം
( നാം ചെയ്തത് )
 തിന്മയും നീചവൃത്തിയും അദ്ദേഹത്തിൽ നിന്ന് നാം തട്ടിക്കളയാൻ വേണ്ടിയാണ്. 
 തീർച്ചയായും അദ്ദേഹം നമ്മുടെ നിഷ്കളങ്കരായ ദാസന്മാരിൽ പെട്ടവനാകുന്നു..... 

( 25 ) അവർ രണ്ടുപേരും 
( പിടിക്കാൻ സുലൈഖയും കുതറിമാറി കൊണ്ട് യൂസുഫും )
 വാതിൽക്കലേക്ക് ഓടി. 
 അവൾ അദ്ദേഹത്തിന്റെ കുപ്പായം പിൻഭാഗം കീറി. രണ്ടുപേരും അവളുടെ യജമാനനെ
( ഭർത്താവിനെ )
 വാതിൽക്കൽ വെച്ച് കണ്ടു. അവൾ ഭർത്താവിനോട് പറഞ്ഞു : താങ്കളുടെ കുടുംബത്തെ കൊണ്ട് തിന്മ ഉദ്ദേശിച്ചവനുള്ള  കൂലി ജയിലിൽ അടക്കുകയോ, വേദനാജനകമായ ശിക്ഷ നൽകുകയോ അല്ലാതെ മറ്റൊന്നുമല്ല.... 

( 26 ) അദ്ദേഹം പറഞ്ഞു : എന്റെ ശരീരം അവൾ ആവശ്യപ്പെടുകയാണ് ഉണ്ടായത്. അവളുടെ കുടുംബത്തിൽ പെട്ട ഒരു സാക്ഷി സാക്ഷ്യംവഹിച്ചു. 
 അവന്റെ കുപ്പായം പിൻഭാഗത്താണ് കീറിയത് എങ്കിൽ അവൾ പറയുന്നതാണ് സത്യം. അവൻ നുണ പറയുന്നവരുടെ കൂട്ടത്തിലാണ്... 

( 27 ) അവന്റെ കുപ്പായം പിൻവശത്ത് ആണ് കീറിയത് എങ്കിൽ അവൾ പറയുന്നതാണ് നുണ. അവൻ സത്യം പറയുന്നവരുടെ കൂട്ടത്തിലാണ് .. 

( 28 ) എന്നാൽ യൂസുഫിന്റ്  കുപ്പായം പിൻഭാഗത്ത് കീറിയതായി കണ്ടാൽ അദ്ദേഹം 
( ഭർത്താവ് )
 പറഞ്ഞു: തീർച്ചയായും ഇത് നിങ്ങളുടെ കുതന്ത്രങ്ങളിൽ പെട്ടതാണ്. 
 നിങ്ങളുടെ
( സ്ത്രീകളുടെ )
 കുതന്ത്രം ഭയങ്കരം തന്നെയാണ്.... 

( 29 )( അദ്ദേഹം തുടർന്നു ) 
 യൂസുഫ്, ഇത് നീ അവഗണിച്ചു കളയുക. 
( ഭാര്യയോട് പറഞ്ഞു ) നീ നിന്റെ പാപം പൊറുക്കാൻ
( അല്ലാഹുവിനോട് )
 പ്രാർത്ഥിക്കുക. 
 ഉറപ്പായും നീ കുറ്റക്കാരിൽ  പെട്ടുപോയിരിക്കുന്നു.... 

( 30 ) പട്ടണത്തിലെ സ്ത്രീകൾ പറഞ്ഞു : അസീസിന്റ്  പത്നി അവളുടെ  വേലക്കാരന്റ്  ശരീരം ആവശ്യപ്പെടുന്നു. 
 തീർച്ചയായും പ്രേമത്താൽ അവൻ അവളെ മയക്കിയിരിക്കുന്നു.
 തീർച്ചയായും വ്യക്തമായ പിഴവിൽ പ്പെട്ടവളായിട്ടാണ് അവളെ നാം കാണുന്നത്.... 

അഭിപ്രായങ്ങള്‍