74-Surathul Mudhdhasir -01-58

അദ്ധ്യായം-74
 സൂറത്തുൽ മുദ്ദസിർ
 അവതരണം- മക്ക
 സൂക്തങ്ങൾ-58പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു ).... 

( 01-05 ) ഹേ പുതച്ചുമൂടി കിടക്കുന്ന 
നബിയെ !
 എഴുന്നേൽക്കുകയും എന്നിട്ട് 
( തെറ്റായ നടപടികളെ കുറിച്ച് ജനങ്ങൾക്ക് )
 മുന്നറിയിപ്പ് നൽകുകയും ചെയ്യുക. 
 താങ്കളുടെ നാഥന്റ  മഹത്യം വാഴ്ത്തുകയും
 വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും
 വിഗ്രഹ ആരാധന വെടിഞ്ഞു കൊണ്ട് തന്നെ  നിലകൊള്ളുകയും ചെയ്യുക.... 

( 06-07 ) അധികം ലഭിക്കാൻ ആഗ്രഹിച്ചു കൊണ്ട് താങ്കൾ ഔദാര്യം കാണിക്കരുത്. 
 താങ്കളുടെ നാഥനു വേണ്ടി ക്ഷമ കൈകൊള്ളുകയും ചെയ്യുക...... 

( 08-10 ) എന്നാൽ കാഹളത്തിൽ ഊതപ്പെട്ടാൽ അപ്പോഴത് അന്നത്തെ ദിവസം -
 പ്രയാസമുള്ള- സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം ലഘുവല്ലാത്ത ഒരു ദിവസമായിരിക്കും 
( അന്ന്  )..... 

( 11-14 ) എന്നെയും ഞാന്‍ ഏകനായിക്കൊണ്ട്‌ സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. 
( അവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം )
അവന്ന്‌ ഞാന്‍ സമൃദ്ധമായ സമ്പത്ത്‌ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. നാം അവന്നു വേണ്ട നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.


( 15 ) പിന്നെയും നാം വർദ്ധിപ്പിച്ചു കൊടുക്കാൻ അവൻ ആഗ്രഹിക്കുന്നു.... 

( 16 ) അതൊരിക്കലുമില്ല. 
 തീർച്ചയായും അവൻ നമ്മുടെ ദൃഷ്ടാന്തങ്ങളോട് ധിക്കാരം കാണിക്കുന്നവനായിരിക്കുന്നു.... 

( 17 ) നാം അവനെ വളരെ ഞെരുക്കം ഉള്ള ശിക്ഷ അനുഭവിക്കാൻ പിന്നീട് നിർബന്ധിക്കും.... 

( 18 )( കാരണം )
 തീർച്ചയായും അവൻ ചിന്തിക്കുകയും 
( ഒരു രൂപം )
 കണക്കാക്കുകയും ചെയ്തു... 
 
( 19 ) അതിനാൽ അവൻ കൊല്ലപ്പെടട്ടെ. 
( നശിച്ചു പോകട്ടെ )
 എങ്ങനെയെല്ലാമാണ് അവൻ കണക്കാക്കിയത്.... 

( 20 ) പിന്നെയും അവൻ കൊല്ലപ്പെടട്ടെ. 
 എങ്ങനെയെല്ലാമാണ് അവൻ കണക്കാക്കിയത്... 

( 21-23 ) പിന്നീടവൻ
 (സദസ്യരുടെ മുഖത്ത് )
 ഒന്നു നോക്കുകയും, മുഖം ചുളിക്കുകയും, ഇറുകി  ചുളുങ്ങുകയും, 
 എന്നിട്ട്
( സത്യത്തിൽ നിന്ന് )
 പിന്മാറി പോവുകയും അഹന്ത നടിക്കുകയും ചെയ്തു.... 

( 24-25 ) എന്നിട്ട് അവർ പറഞ്ഞു, 
 ഇത്
( ഖുർആൻ മറ്റു ചിലരിൽ നിന്ന് )
 ഉദ്ധരിക്കപ്പെടുന്ന ജാലവിദ്യ മാത്രമാണ്. 
 മനുഷ്യന്റെ വാക്ക് മാത്രമാണിത്.... 

( 26 ) അവനെ നാം  പിന്നീട്
"സഖറിൽ "
( നരകത്തിൽ )
 പ്രവേശിപ്പിക്കും... 

( 27 ) സഖർ  എന്താണെന്ന് താങ്കളെ അറിയിച്ചു തന്നത് എന്താണ്  ? 

( 28 )( അതിൽ ഇടുന്ന ഒന്നിനെയും )
 അത് അവശേഷിപ്പിക്കുകയില്ല. 
 വിട്ടുകളയുകയുമില്ല..... 

( 29 ) അത് തൊലിയെ കരിച്ചു 
( രൂപം മാറ്റി )
 കളയുന്നതാണ്.... 

( 30 ) അതിന്റെ മേൽനോട്ടക്കാരായി 19 പേരുണ്ട്..... 

( 31 ) നരകത്തിന്റ  മേൽനോട്ടക്കാർ  ആയി നാം  നിശ്ചയിച്ചിട്ടുള്ളത് മലക്കുകളെ മാത്രമാണ്.
 സത്യനിഷേധികൾക്ക് ഉള്ള ഒരു പരീക്ഷണം മാത്രമായാണ് അവരുടെ എണ്ണം നാം നിശ്ചയിച്ചിരിക്കുന്നത്. 
( അതെ )
 വേദം നൽകപ്പെട്ടവർ ഉറപ്പായും വിശ്വസിക്കുവാനും സത്യവിശ്വാസികൾക്ക് വിശ്വാസം വർദ്ധിപ്പിക്കുവാനും വേദം നൽകപ്പെട്ടവരും വിശ്വാസികളും
 സംശയിക്കാതിരിക്കാനും, ഈ ഉദാഹരണം കൊണ്ട് അള്ളാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഹൃദയങ്ങളിൽ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയാണത്. 
 അപ്രകാരം അവൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴിതെറ്റിക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിൽ ആക്കുകയും ചെയ്യുന്നു.
 താങ്കളുടെ നാഥന്റ സൈന്യങ്ങളെ അവനല്ലാതെ അറിയുകയില്ല. 
 ഇത് മനുഷ്യർക്ക് ഒരു ഉദ്ബോധനം മാത്രമാണ്... 

( 32-35 ) അറിയുക. 
 ചന്ദ്രനും രാത്രിയും- അത് പിന്നിട്ട് പോകുമ്പോൾ - പ്രഭാതവും - അത് പ്രകാശിച്ചു വന്നാൽ - തന്നെയാണ് സത്യം :
 തീർച്ചയായും അത്
( നരകം )
 വൻ കാര്യങ്ങളിൽ ഒന്ന് തന്നെയാണ്... 

( 36 ) മനുഷ്യന് ഒരു താക്കീത് എന്ന നിലയിൽ.. 

( 37 ) അതായത് നിങ്ങളിൽ നിന്നും മുന്നോട്ടുവരാനോ  പിന്മാറി പോകാനോ ഉദ്ദേശിച്ചവർക്ക്..... 


( 38 ) എല്ലാ ഓരോ ശരീരവും അത് പ്രവർത്തിച്ചത് കൊണ്ട് പിടിക്കപ്പെടുന്നതാണ്.... 

( 39 ) വലതുപക്ഷക്കാർ ഒഴികെ.. 

( 40-42 )( അവർ )
 സ്വർഗ്ഗങ്ങളില്ലായിരിക്കും. 
 കുറ്റവാളികളെ കുറിച്ച് നിങ്ങളെ
സഖറിൽ പ്രവേശിപ്പിച്ചത് എന്താണ്? 
 എന്ന് അവർ ചോദിക്കും
( മലക്കുകൾ കുറ്റവാളികളോട് 
ചോദിക്കും   )..... 

( 43 ) അവർ പറയും : ഞങ്ങൾ
നിസ്കരിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടിരുന്നില്ല... 

( 44 ) ഞങ്ങൾ പാവങ്ങൾക്ക് ഭക്ഷണം കൊടുത്തിരുന്നില്ല... 

( 45 )( ദുർമാർഗത്തിൽ )
 പ്രവേശിക്കുന്നവരോടൊപ്പം ഞങ്ങളും അതിൽ പ്രവേശിക്കുന്നവരായിരുന്നു..... 

( 46 ) പ്രതിഫല ദിവസത്തെ ഞങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു....... 

( 47 ) ഞങ്ങൾക്ക് മരണം വന്നെത്തുന്നത് വരെ 
( ഞങ്ങൾ ഈ നിലപാട് തുടർന്നുകൊണ്ടിരുന്നു )...... 

( 48 ) അതുകൊണ്ട് ശുപാർശകളുടെ ശുപാർശ അവർക്ക് പ്രയോജനം ചെയ്യുകയുമില്ല... 

( 49 ) അവർക്ക് എന്ത് പറ്റി പോയി   !
 ഈ ഉൽബോധനത്തിൽ നിന്നും അവർ തിരിഞ്ഞു കളയുന്നു... 

( 50-51 ) അവർ സിംഹാസനത്തിൽ നിന്നും ഓടിപ്പോകുന്ന  വിളറിഎടുത്ത കഴുതകളെ പോലെ ആയിരിക്കുന്നു... 

( 52 ) മാത്രമല്ല തങ്കളിൽ ഓരോരുത്തർക്കും തുറന്നു വെക്കപ്പെട്ട ഗ്രന്ഥം നല്കപ്പെടണമെന്ന്
 അവർ ഉദ്ദേശിക്കുന്നു.... 

( 53 ) അത് വേണ്ട. 
 പക്ഷേ അവർ പരലോകത്തെ ഭയപ്പെടുന്നില്ല..... 

( 54 ) അറിയുക ഇത്
( ഖുർആൻ )
 തീർച്ചയായും ഒരു ഉദ്ബോധനമാകുന്നു..... 

( 55 ) അതുകൊണ്ട് ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ ഓർമിച്ച് കൊള്ളട്ടെ...... 

( 56 ) അല്ലാഹു ഉദ്ദേശിച്ചത് അല്ലാതെ അവർ ഓർമ്മിക്കുകയില്ല. 
 അവൻ സൂക്ഷിക്കപ്പെടാൻ അവകാശപ്പെട്ടവനും പാപമോചനത്തിന്
 അവകാശപ്പെട്ടവനുമാകുന്നു.......... 

അഭിപ്രായങ്ങള്‍