63-Surathul Munaafikhoon -01-11

അദ്ധ്യായം-63
 സൂറത്തുൽ മുനാഫിഖൂൻ
 അവതരണം- മദീന
 സൂക്തങ്ങൾ-11


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )( നബിയെ )
 താങ്കളുടെ അടുത്ത് കപടവിശ്വാസികൾ വരുമ്പോൾ" തീർച്ചയായും താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു " എന്ന് അവർ പറയും . 
താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്ന് അല്ലാഹുവിനറിയാം. 
 കപടവിശ്വാസികൾ കള്ളം പറയുന്നവർ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു..... 

( 02 ) അവർ തങ്ങളുടെ സത്യങ്ങളെ ഒരു മറയാക്കി വെച്ചിരിക്കുകയാണ്. 
 അങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ 
( ജനങ്ങളെ )
 തടയുന്നു. 
 തീർച്ചയായും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വളരെ 
 ചീത്ത തന്നെ.... 

( 03 ) അത് അവർ
( നാവു കൊണ്ട് മാത്രം )
 വിശ്വസിക്കുകയും, 
( ഹൃദയംകൊണ്ട് )
 നിഷേധിക്കുകയും ചെയ്തത് കൊണ്ടാണ്.
 അതിനാൽ അവരുടെ ഹൃദയങ്ങൾ മുദ്ര വെക്കപ്പെട്ടിരിക്കുന്നു. 
 അതുമൂലം അവർ
( സത്യം )
 ഗ്രഹിക്കുന്നില്ല... 

( 04 ) അവരെ നിങ്ങൾ കണ്ടാൽ അവരുടെ ശരീരങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും. 
 സംസാരിക്കുകയാണെങ്കിൽ അവർ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യും. 
 ചാരിവെക്കപ്പെട്ട മരത്തടികളെ പോലെയാണവർ എല്ലാ ശബ്ദവും തങ്ങൾക്കെതിരാണെന്നവർ വിചാരിക്കും. 
 അവർ ശത്രുക്കളാണ്. 
 അതിനാൽ അവരെ സൂക്ഷിച്ചു കൊള്ളുക. 
 അല്ലാഹു അവരെ ശപിക്കട്ടെ. 
 എങ്ങനെയാണ് അവർ
( സത്യത്തിൽ നിന്നും )
 തെറ്റിക്കപ്പെടുന്നത്   ? 

( 05 ) വരൂ !
 അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്ക് പാപമോചനത്തിനുവേണ്ടി തേടും എന്ന് അവരോട് പറയപ്പെട്ടാൽ അവർ തങ്ങളുടെ  തലകളെ തിരിച്ചു കളയും. 
 അഹന്ത കാണിച്ചുകൊണ്ട് അവർ പിന്മാറി പോകുന്നതായി താങ്കൾ കാണുകയും ചെയ്യും... 

( 06 ) താങ്കൾ അവർക്ക് പാപമോചനത്തിനായി തേടുന്നതും തേടാതിരിക്കുന്നതും അവരെ സംബന്ധിച്ചോളം ഒരുപോലെയാണ്. 
 അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കുന്നതേയല്ല..
 തീർച്ചയായും ധിക്കാരികളായ ജനതയെ അള്ളാഹു നേർമാർഗത്തിൽ ആകുകയില്ല... 

( 07 ) അല്ലാഹുവിന്റെ റസൂലിനോട് ഒപ്പം ഉള്ളവർക്ക് നിങ്ങൾ
( ഒന്നും )
 ചെലവഴിക്കരുത്, അവർ ഒഴിഞ്ഞുപോകുന്നത് വരെ" എന്ന് പറയുന്നവരാണ് അവർ. 
 ആകാശഭൂമികളുടെ ഖജനാവുകൾ അല്ലാഹുവിനുള്ളതാണ്. 
 പക്ഷേ കപടവിശ്വാസികൾ
 ( അത് )
 മനസ്സിലാകുന്നില്ല.... 

( 08 ) നാം മദീനയിലേക്ക് മടങ്ങി ചെന്നാൽ കൂടുതൽ അന്തസ്സുള്ളവർ ഏറ്റവും താഴ്ന്ന വരെ അവിടെ നിന്ന് പുറത്താക്കുക തന്നെ ചെയ്യും എന്നവർ പറയുന്നു. 
 അന്തസ്സ് അല്ലാഹുവിനും അവന്റെ റസൂലിനും സത്യവിശ്വാസികൾക്കും മാത്രമാണ്. 
 പക്ഷേ കപടവിശ്വാസികൾ
( അത് )
 അറിയുന്നില്ല.... 

( 09 ) സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും നിങ്ങളെ 
 അശ്രദ്ധരാക്കാതിരിക്കട്ടെ. 
 ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കിൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.... 

( 10 ) നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക. 
 നിങ്ങളിൽ ഓരോരുത്തർക്കും മരണം വന്നെത്തുകയും  അപ്പോൾ
' എന്റെ നാഥാ, അടുത്ത ഒരു അവധി വരെ  എന്നെ പിന്തിച്ചു കൂടെ ? 
 എങ്കിൽ ഞാൻ ദാനം ചെയ്യുകയും, 
 സദ് വ്യത്തന്മാരുടെ കൂട്ടത്തിൽ ആയിത്തീരുകയും ചെയ്യുമായിരുന്നല്ലോ 
 എന്ന് അവർ പറയുകയും ചെയ്യുന്നതിനുമുൻപ്..... 

( 11 ) ഒരാളെയും അവന്റെ അവധി എത്തിയാൽ  അള്ളാഹു പിന്തിക്കുകയില്ല. 
 നിങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി അള്ളാഹു  സൂക്ഷ്മമായി അറിയുന്നവനാണ്...... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam