56-Surathul Vakhiya -51-96

അദ്ധ്യായം-56
 സൂറത്തുൽ വാഖിഅ 
 അവതരണം- മക്ക
 സൂക്തങ്ങൾ-96
 51 മുതൽ 96 വരെ യുള്ള വചനങ്ങളുടെ അർഥംപരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 51-52 )( അതുമാത്രമല്ല )
 പിന്നീട് സത്യനിഷേധികളായ വഴിപിഴച്ചവരെ, നിങ്ങൾ സഖ് ഖും എന്ന ഒരു
( തരം ) വൃക്ഷത്തിൽ നിന്ന് തിന്നുകയും ചെയ്യും.... 

( 53-54 ) അങ്ങനെ അതിൽ നിന്ന് നിങ്ങൾ വയർ നിറയ്ക്കുകയും, എന്നിട്ട് അതിനുമീതെ ചുട്ടു തിളക്കുന്ന വെള്ളത്തിൽ നിന്ന് കുടിക്കുകയും ചെയ്യും..... 

( 55 ) ദാഹിച്ച വലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ നിങ്ങൾ കുടിക്കും.... 

( 56 ) ഇതാണ് പ്രതിഫല ദിവസം അവർക്ക് ലഭിക്കുന്ന സൽക്കാരം.... 

( 57 ) നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. 
 അപ്പോൾ എന്തുകൊണ്ട് നിങ്ങൾ വിശ്വസിക്കുന്നില്ല ? 

( 58 )( സ്ത്രീകളുടെ ഗർഭ പാത്രങ്ങളിൽ )
 നിങ്ങൾ നിക്ഷേപിക്കുന്ന  ശുക്ലത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? 

( 59 ) നിങ്ങളാണോ അതിനെ
 സൃഷ്ടിക്കുന്നത് ? അതല്ല നാമാണോ സൃഷ്ടിക്കുന്നത് ? 

( 60 ) നിങ്ങൾക്കിടയിൽ മരണം നിശ്ചയിച്ചതും നാം തന്നെയാണ്.
 നാം ഒരിക്കലും പരാജിതരാവുകയില്ല....

( 61 ) നിങ്ങളെ പോലെയുള്ളവരെ പകരം കൊണ്ടുവരികയും, നിങ്ങൾക്കറിയാത്ത തരത്തിൽ നിങ്ങൾ 
( വളർത്തി )
 ഉണ്ടാക്കുകയും ചെയ്യുന്നതിൽ.....

( 62 ) ഒന്നാമത്തെ സൃഷ്ടിപ്പിനെ പറ്റി നിങ്ങൾ അറിയുക തന്നെ ചെയ്തിട്ടുണ്ട്.
 അപ്പോൾ നിങ്ങൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല ? 

( 63 ) എന്നാൽ നിങ്ങൾ വിളയിറക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? 

( 64 ) നിങ്ങളാണോ  അതിനെ മുളപ്പിച്ച് വളർത്തുന്നത്  ? അതോ നാം ആണോ അതിനെ മുളപ്പിച്ച് വളർത്തുന്നത്  ? 

( 65 ) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ ഉണക്കി വൈക്കോൽ ആക്കി കളയുകയും അപ്പോൾ നിങ്ങൾ ദുഃഖിച്ചു
( ഇങ്ങനെ )
 പറയുകയും ചെയ്യുമായിരുന്നു...

( 66 ) തീർച്ചയായും നാം 
( വിള നഷ്ടപ്പെട്ടു )
 കടബാധ്യതരായിത്തീർന്നിരിക്കുന്നു....

( 67 ) മാത്രമല്ല നാം 
( ഉപജീവനം  )
 തടയപ്പെട്ടവരാക്കുകയും ചെയ്തിരിക്കുന്നു..

( 68 ) നിങ്ങൾ കുടിക്കുന്ന വെള്ളത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ  ? 

( 69 ) നിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത്? 
 അതല്ല  നാമാണോ ഇറക്കിയത്
(  മഴ പെയ്യിച്ചത്  ).....

( 70 ) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ നാം ഉപ്പുവെള്ളമാക്കുമായിരുന്നു. 
 എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ് ? 

( 71 ) ഇനി നിങ്ങൾ 
( ഉരസി )
 കത്തിക്കുന്ന തീയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ  ? 

( 72 ) അതിന്റെ മരം ഉണ്ടാക്കിയത് നിങ്ങളാണോ  ? 
 അതോ നാമാണോ അതുണ്ടാക്കിയത്  ? 

( 73 ) അതിനെ നാം ഒരു സ്മരണയും സഞ്ചാരികൾക്ക് ഒരു ഉപകരണവും ആക്കിയിരിക്കുന്നു.....

( 74 ) അതുകൊണ്ട് അത്യുന്നതനായ നാഥന്റെ നാമത്തിൽ പരിശുദ്ധിയെ താങ്കൾ പ്രകീർത്തനം ചെയ്യുക......

( 75 ) എന്നാൽ നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങൾ കൊണ്ടു നാം  സത്യം ചെയ്തു പറയുന്നു..

( 76 ) അതൊരു മഹത്തായ സത്യം തന്നെയാണ്.
 നിങ്ങൾ ബോധം ഉള്ളവരാണെങ്കിൽ
( അതിന്റെ മഹത്വം 
മനസ്സിലാക്കുമായിരുന്നു ).....

( 77 ) തീർച്ചയായും ഇത് ആദരണീയമായ ഖുർആൻ ആകുന്നു....

( 78 ) സുരക്ഷിതമായ ഒരു ഗ്രന്ഥത്തിൽ
( ഇത് സ്ഥിതി ചെയ്യുന്നു ).....

( 79 ) ശുദ്ധിയാക്കപ്പെട്ടവരല്ലാതെ  ഇതിനെ സ്പർശിക്കുകയില്ല......

( 80 ) ഇത് ലോക രക്ഷിതാവിങ്കൽ നിന്ന് അവതരിച്ചതാണ്.... 

( 81 ) ഈ വാർത്തയാണോ നിങ്ങൾ നിഷേധിക്കുന്നത് ? 

( 82 ) നിങ്ങളുടെ ആഹാരത്തെ
( അതിനുള്ള നന്ദിയെ )
 നിങ്ങൾ കള്ളം പറയലാക്കുകയാണോ  ? 

( 83 ) എന്നാൽ അത്
( ജീവൻ)
 തൊണ്ടക്കുഴിയിൽ എത്തുമ്പോൾ ..... 

( 84 ) നിങ്ങളാകട്ടെ അന്നേരം നോക്കി നിൽക്കുന്നവരാണ്.... 

( 85 ) നാമാകട്ടെ അവനോട് നിങ്ങളേക്കാൾ അടുത്തവനാണ്.
 പക്ഷേ നിങ്ങൾ അത് കാണുന്നില്ല.....

( 86-87 ) എന്നാൽ നിങ്ങൾ പ്രതിഫലനടപടിക്ക്
 വിധേയരാക്കപ്പെടാത്തവരാണെങ്കിൽ എന്തുകൊണ്ട് ആ ജീവനെ
( പൂർവ്വ സ്ഥാനത്തേക്ക് )
 മടക്കുന്നില്ല ? 
( മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നതിൽ )
 നിങ്ങൾ സത്യസന്ധരാണെങ്കിൽ....

( 88 ) അപ്പോൾ അവൻ 
( മരണപ്പെടുന്നവർ അല്ലാഹുവിന്റെ )
 സാമിപ്യം സിദ്ധിച്ചവരിൽ പ്പെട്ടവൻ ആണെങ്കിൽ.......

( 89 ) അവന് ആശ്വാസവും വിശിഷ്ടമായ ആഹാരവും സുഖസമ്പൂർണമായ സ്വർഗ്ഗവും ആണ് ലഭിക്കുക.....

( 90 ) ഇനി അവൻ  വലതുപക്ഷക്കാരിൽ പ്പെട്ടവൻ  ആണെങ്കിലോ   ? 

( 91 ) വലതുപക്ഷക്കാരിൽ പ്പെട്ടവൻ  ആയതുകൊണ്ട് നിനക്ക് സമാധാനം
( എന്ന് അവനോട് പറയപ്പെടും  )....

( 92 ) ഇനി അവൻ വഴിതെറ്റിപ്പോയ കള്ള വാദികളിൽ പെട്ടവൻ ആണെങ്കിലോ? 

( 93 -94 ) എങ്കിൽ ചുട്ടു തിളക്കുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും, ജ്വലിക്കുന്ന നരകത്തിന്റെ
 കരിക്കലും 
( ആയിരിക്കും അവന് ലഭിക്കുക  ).....

( 95 ) തീർച്ചയായും ഇതെല്ലാം ഉറച്ച സത്യം തന്നെയാണ്.., 

( 96 ) അതുകൊണ്ട് താങ്കളുടെ നാഥന്റ  പേരിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക......


അഭിപ്രായങ്ങള്‍