56-Surathul Vaakhiya -01-50


 അദ്ധ്യായം-56
 സൂറത്തുൽ വാഖിഅ 
 അവതരണം- മക്ക
 സൂക്തങ്ങൾ-96
 1 മുതൽ 50 വരെയുള്ള വചനങ്ങളുടെ അർഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) അന്ത്യനാൾ സംഭവിച്ചാൽ
( അതിഭയങ്കരം തന്നെയായിരിക്കും )..... 

( 02 ) അത് സംഭവിക്കുന്ന സമയം അതിനെ നിഷേധിക്കുന്ന ഒന്നും ഉണ്ടായിരിക്കുകയില്ല.... 

( 03 ) അത്
( ചിലരെ )
 താഴ്ത്തുന്നതും
( മറ്റുചിലരെ )
 ഉയർത്തുന്നതുമാണ്.... 

( 04-07 ) അതായത് ഭൂമി കിടുകിടാ വിറക്കപ്പെടുകയും, പർവതങ്ങൾ പൊടിച്ച് തരിപ്പണമാക്കപ്പെടുകയും, അങ്ങനെ അത് ചിതറിയ ധൂളിയായി തീരുകയും, നിങ്ങൾ മൂന്നു വിഭാഗക്കാരായി  തീരുകയും ചെയ്താൽ... 

( 08 ) എന്നുവെച്ചാൽ
( സൗഭാഗ്യത്തിന്റ )
 വലതുപക്ഷക്കാർ. 
 എന്താണ് ഈ വലതുപക്ഷക്കാർ ? 
( അവരുടെ സ്ഥിതി ആശ്ചര്യകരം തന്നെ )..... 

( 09 )( നിർഭാഗ്യത്തിന്റ )
 ഇടതുപക്ഷക്കാരും. 
 എന്താണ് ഈ ഇടതുപക്ഷക്കാർ? 
( അവരുടെ കാര്യവും ആശ്ചര്യകരം
 തന്നെ ).... 

( 10 ) മുൻ കടന്നവർ മുൻകടന്നവർ തന്നെയാകുന്നു...

( 11 ) അവർ അല്ലാഹുവിന്റെ സാമിപ്യം ലഭിച്ചവരാണ്....

( 12 ) സുഖാനുഭവങ്ങളുടെ സ്വർഗ്ഗങ്ങളിലാണവർ..... 

( 13-14 ) പൂർവികരിൽ നിന്ന് ഒരു വലിയ ഭാഗവും പിൻഗാമികളിൽ നിന്ന് ചെറിയ ഒരു ഭാഗവും....

( 15 )( സ്വർണ്ണ നൂലുകൾ  കൊണ്ട് )
 മെടഞ്ഞു  ഉണ്ടാക്കപ്പെട്ട കട്ടിലുകളിൽ
( അവർ സുഖിക്കും ).....

( 16 ) അവയിൽ പരസ്പരം അഭിമുഖമായി ചാരിയിരുന്നവരായി  കൊണ്ട്......

( 17 ) സ്ഥിര വാസികളായ ബാലന്മാർ 
( അവരെ സഹായിക്കാനായി )
 അവരെ ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും.....

( 18 ) ചില കോപ്പകളും കൂജകളും കള്ളിന്റ പാനപാത്രവും കൊണ്ട്.......

( 19 ) അവ മൂലം അവർക്ക് തലവേദനയുണ്ടാവുകയില്ല. 
 ലഹരി ബാധിക്കുകയുമില്ല....

( 20 ) അവർ തെരഞ്ഞെടുക്കുന്ന വർഗത്തിൽപ്പെട്ട പഴങ്ങൾ കൊണ്ടും...... 

( 21 ) അവർ ആഗ്രഹിക്കുന്ന തരത്തിൽ പ്പെട്ട പക്ഷി മാംസം കൊണ്ടും 
( അവർ ചുറ്റി സഞ്ചരിക്കും )......

( 22 ) വിശാലാക്ഷികളായ വെളുത്ത സുന്ദരികളും ഉണ്ടായിരിക്കും.....

( 23 ) ചിപ്പികളിൽ മറച്ച് സൂക്ഷിക്കപ്പെട്ട മുത്തു പോലെ
( യുള്ള സുന്ദരികൾ ).....

( 24 ) അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനു പ്രതിഫലമായിട്ടാണ്
( ഇതെല്ലാം നൽകുക )....

( 25 ) അവർ അവിടെ അനാവശ്യ കുറ്റപ്പെടുത്തൽ കേൾക്കുകയില്ല.....

( 26 ) സലാം സലാം എന്ന വാക്കല്ലാതെ.....

( 27 ) വലതുപക്ഷക്കാർ- എന്താണ് വലതുപക്ഷക്കാർ  ? 

( 28-34 ) മുള്ളില്ലാത്ത ഇലന്തമരങ്ങളിലും പഴങ്ങൾ മേൽക്കുമേൽ അട്ടിയാക്കപ്പെട്ട 
 വാഴകളിലും, വിശാലമായി നീണ്ടുകിടക്കുന്ന നിഴലുകളിലും, ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലും സമൃദ്ധിയുള്ള 
( ഒരുകാലത്തും )
 അവസാനിക്കപ്പെടാത്തതും 
 തടയപ്പെടാത്തതുമായ പഴവർഗങ്ങളിലും ഉയർന്ന തരം വിരിപ്പുകളിലും
( ആയിരിക്കും അവർ ജീവിക്കുക )...... 

( 35 ) തീർച്ചയായും ആ തരുണികളെ 
( ഒരു പ്രത്യേക സ്ഥിതിയിൽ )
 നാം സൃഷ്ടിച്ചിരിക്കുന്നു..... 

( 36-37 ) അങ്ങനെ അവരെല്ലാം കന്യകകളും ഭർത്താക്കൻമാരെ സ്നേഹിക്കുന്നവരും തുല്യ പ്രായക്കാരുമാക്കിയിരിക്കുന്നു...... 

( 38 )( ഇതെല്ലാം )
 വലതുപക്ഷക്കാർക്കുള്ളതാണ്..... 

( 39-40 ) പൂർവികരിൽ നിന്ന് ഒരു വലിയ വിഭാഗവും  പിൻഗാമികളിൽ നിന്ന് ഒരു വലിയ വിഭാഗവുമായിരിക്കും  
( അവർ  )..... 

( 41 ) ഇടതുപക്ഷക്കാർ - എന്താണ് ഇടത് പക്ഷക്കാർ ? 

( 42-44 )( രോമ കുഴികളിൽ കൂടി തുളച്ചുകയറുന്ന )
 കഠിന ചൂടുള്ള കാറ്റിലും ചുട്ടു  തിളക്കുന്ന വെള്ളത്തിലും ഇരുണ്ട പുക കൊണ്ടുള്ള - തണുപ്പുള്ളതോ സുഖകരമല്ലാത്ത- നിഴലിലും 
( ആയിരിക്കും അവർ )..... 

( 45 ) തീർച്ചയായും അതിനു മുൻപ്
( ഇഹലോകത്ത് )
 അവർ സുഖലോലുപരായിരുന്നു...... 

( 46 ) വമ്പിച്ച കുറ്റങ്ങളിൽ അവർ ഉറച്ചു നിൽക്കുന്നവരായിരുന്നു..... 

( 47-48 ) അവർ പറയുകയും ചെയ്തിരുന്നു. 
 ഞങ്ങൾ മരിക്കുകയും എന്നിട്ടും മണ്ണും എല്ലുകളുമായിട്ട് 
( പിന്നെ എങ്ങനെയാണ് )
 ഞങ്ങളും ഞങ്ങളുടെ പൂർവ പിതാക്കളും 
 എഴുന്നേൽക്കപ്പെടുമോ? 

( 49-50 )( നബിയെ )
 താങ്കൾ പറയുക. 
 തീർച്ചയായും  മുൻഗാമികളും പിൻഗാമികളും - ഒരു നിർണ്ണിത ദിവസം ആകുന്ന സമയം
 അവർ എല്ലാവരും ഒരുമിച്ച് കൂട്ടപ്പെടുക തന്നെ  ചെയ്യും...... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam