51-Surathu Laariyaathth -01-60

അദ്ധ്യായം-51
സൂറത്തു ദ്ദാരിയാത്ത് 
 അവതരണം- മക്ക
 സൂക്തങ്ങൾ-60



പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01-04 )( ശക്തിയായി )
 പൊടി വിതറി കൊണ്ടിരിക്കുന്ന കാറ്റുകളെയും, ഭാരം വഹിച്ചു
( നടക്കുന്ന )
 മേഘങ്ങളെയും, നിഷ്പ്രയാസം സഞ്ചരിക്കുന്ന കപ്പലുകളെയും കാര്യങ്ങൾ വീതിച്ചു കൊടുക്കുന്ന മലക്കുകളെയും തന്നെയാണ് സത്യം... 

( 05 ) തീർച്ചയായും നിങ്ങൾക്ക് താക്കീതു നൽകപ്പെടുന്നത് സത്യം തന്നെയാണ്.... 

( 06 ) തീർച്ചയായും പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം സംഭവിക്കുന്നതാണ്..... 

( 07 ) ഭംഗിയുള്ള ആകാശം തന്നെയാണ് സത്യം.,... 

( 08 ) തീർച്ചയായും നിങ്ങൾ പല അഭിപ്രായത്തിൽ ആണുള്ളത്... 

( 09 ) തെറ്റിക്കപ്പെടുന്നവർ അതിൽ നിന്ന് തെറ്റിക്കപ്പെടുന്നു.,.., 

( 10 ) കള്ളം പറയുന്നവർ ശപിക്കപ്പെട്ടിരിക്കുന്നു.... 

( 11 ) അതായത് വിഡ്ഢിത്തത്തിൽ മുഴുകി അശ്രദ്ധരായവർ... 

( 12 ) എപ്പോഴാണ് പ്രതിഫല ദിനം എന്ന് അവർ ചോദിക്കുന്നു..... 

( 13 ) നരകത്തിൽ അവർ ശിക്ഷിക്കപ്പെടുന്ന ദിവസമാണ്
( അത് ഉണ്ടാവുക )....... 

( 14 )( അന്ന് അവരോട് പറയപ്പെടും )
 നിങ്ങളുടെ ശിക്ഷ ആസ്വദിക്കുക. 
 നിങ്ങൾ തിരക്ക് കൂട്ടിയിരുന്നത് ഇതാണ്..... 

( 15 ) തീർച്ചയായും ഭക്തൻമാർ സ്വർഗ്ഗ തോട്ടങ്ങളിലും  അരുവികളിലുമായിരിക്കും.... 

( 16 ) തങ്ങളുടെ നാഥൻ തങ്ങൾക്ക് നൽകിയത് സ്വീകരിച്ചവർ ആയികൊണ്ട്.
 തീർച്ചയായും അതിന് മുൻപ് അവർ നന്മ ചെയ്യുന്നവരായിരുന്നു.., 

( 17 ) രാത്രി അൽപസമയം മാത്രമാണ് അവർ ഉറങ്ങിയിരുന്നത്.... 

( 18 ) രാത്രിയുടെ അന്ത്യയാമങ്ങളിൽ 
( തങ്ങളുടെ )
 അവർ പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു..., 

( 19 ) അവരുടെ സ്വത്തുക്കളിൽ ചോദിക്കുന്നവർക്കും ചോദിക്കാൻ തടസ്സം ഉള്ളവർക്കും അവകാശമുണ്ടായിരിക്കും...... 

( 20 ) ദൃഢമായി വിശ്വസിക്കുന്നവർക്കു ഭൂമിയിൽ അനേകം ദൃഷ്ടാന്തങ്ങൾ ഉണ്ട്... 

( 21 ) നിങ്ങളുടെ ശരീരങ്ങളിൽ തന്നെയും 
( അനവധി ദൃഷ്ടാന്തങ്ങളുണ്ട് ). 
 എന്നിട്ട് 
( അതൊന്നും )
 നിങ്ങൾ കണ്ടറിയുന്നില്ലേ  ? 

( 22 ) ആകാശത്ത് നിങ്ങളുടെ ആഹാരമുണ്ട് . 
 നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതും... 

( 23 )  ആകാശഭൂമികളുടെ നാഥനെ തന്നെയാണ് . ഉറപ്പായും ഇത് സത്യമാകുന്നു. നിങ്ങൾ സംസാരിക്കുന്നു എന്നത് പോലെ തന്നെ.. 

( 24 )( ഹസ്രത്ത് )ഇബ്റാഹീമിന്റ് മാന്യരായ അതിഥികളുടെ വർത്തമാനം താങ്കൾക്ക് എത്തിയിട്ടുണ്ടോ  ? 

( 25 ) അതായത് നബിയുടെ അടുത്ത് അവർ കടന്നു ചെന്ന സന്ദർഭം. 
 എന്നിട്ട് അവർ സലാം പറഞ്ഞു. 
ഇബ്‌റാഹീം നബി പറഞ്ഞു : സലാം. 
 അപരിചിതരായ ആളുകൾ..... 

( 26 ) ഉടനെ അദ്ദേഹത്തിന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. 
 എന്നിട്ട് തടിച്ച ഒരു പശുക്കുട്ടിയെ
( വേവിച്ചു )
 കൊണ്ടുവന്നു..... 


( 27 ) അങ്ങനെ അത് അവരിലേക്ക് കൊടുത്തശേഷം അദ്ദേഹം ചോദിച്ചു.
 തിന്നുകയല്ലേ ? 

( 28 )( എന്നാൽ അവരത് തിന്നില്ല )
 അപ്പോൾ അദ്ദേഹത്തിന് അവരെക്കുറിച്ച് ഭയം തോന്നി.
 അവർ പറഞ്ഞു.
" താങ്കൾ പേടിക്കണ്ട "
 നല്ല ജ്ഞാനിയായ ഒരു ആൺകട്ടിയെ കുറിച്ച്
 അവർ അദ്ദേഹത്തെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു... 

( 29 ) അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദം മുഴക്കി മുന്നോട്ടുവരികയും, 
 മുഖത്തടിച്ചത് പോലെ വന്ധ്യയായ ഒരു കിഴവി
( ഞാൻ ഇനി പ്രസവിക്കുമോ )
 എന്ന് ചോദിക്കുകയും ചെയ്തു..... 

( 30 ) അവർ പറഞ്ഞു. 
 അങ്ങനെയാണ് നിന്റെ റബ്ബ് തീരുമാനിച്ചിരിക്കുന്നത്. 
 അവൻ യുക്തിയുക്തം പ്രവർത്തിക്കുന്നവനും സർവ്വജ്ഞനും തന്നെയാണ്... 

( 31 ) അദ്ദേഹം ചോദിച്ചു, ഓ ദൂതന്മാരെ, നിങ്ങളുടെ കാര്യം 
( ഇവിടെ )
 എന്താണ്  ? 

( 32 ) അവർ പറഞ്ഞു, തീർച്ചയായും കുറ്റവാളികളായ ഒരു ജനതയിലേക്ക് ഞങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുകയാണ്..... 

( 33 ) കളി മണ്ണിന്റെ കല്ലുകൾ അവരുടെ മേൽ ഞങ്ങൾ വീഴ്ത്താൻ വേണ്ടി  ... 

( 34 ) അതിരുവിട്ട പ്രവർത്തിച്ചവർക്ക് വേണ്ടി താങ്കളുടെ നാഥങ്കൽ അടയാളം വെക്കപ്പെട്ട കല്ലുകൾ....

( 35 ) അങ്ങനെ അവിടെയുണ്ടായിരുന്ന സത്യവിശ്വാസികളെ നാം പുറത്തേക്ക് കൊണ്ടുപോയി....

( 36 ) എന്നാൽ മുസ്ലിം മുകളിൽനിന്നുള്ള ഒരൊറ്റ വീട് അല്ലാതെ നാമവിടെ കണ്ടെത്തിയില്ല.... 

( 37 ) വേദനാജനകമായ ശിക്ഷയെ ഭയപ്പെടുന്ന വർക്ക് ഒരു ദൃഷ്ടാന്തം നാം അതിൽ അവശേഷിക്കുകയും ചെയ്തു....

( 38 ) മൂസായിലുമുണ്ട് 
( ദൃഷ്ടാന്തം )
 വ്യക്തമായ ദൃഷ്ടാന്തത്തോടുകൂടി
 ഫിർഔന്റെ അടുത്തേക്ക് അദ്ദേഹത്തെ നാം നിയോഗിച്ച സന്ദർഭം....... 

( 39 ) എന്നിട്ട് അവൻ തന്റെ സൈന സമ്മേതം
 പിന്മാറി കളഞ്ഞു. 
 മൂസാ  ഒരു ഭ്രാന്തനോ മായാജാലക്കാരനോ ആണ് എന്ന് അവർ പറയുകയും ചെയ്തു... 

( 40 ) അതിനാൽ അവനെയും അവന്റെ സൈനികരെയും നാം പിടികൂടി. 
 എന്നിട്ട് അവരെ നാം സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. 
 അവൻ ആക്ഷേപകരമായത് പ്രവർത്തിക്കുന്നവൻ ആയിരുന്നു...... 

( 41 ) ആദ് സമുദായത്തിലുമുണ്ട് 
( ദൃഷ്ടാന്തങ്ങൾ )
 അവരുടെമേൽ ഒട്ടും  ഗുണകരമല്ലാത്ത
 കാറ്റിനെ നാം അയച്ച സന്ദർഭം.... 

( 42 ) അത് ഏതൊരു സാധനത്തിന്മേലും ചെന്ന് എത്തിയാൽ അത് തുരുമ്പ് പോലെ ആക്കാതെ വിട്ടു കളഞ്ഞിരുന്നില്ല....

( 43 ) സമൂദ് സമുദായത്തിലുമുണ്ട് 
( ദൃഷ്ടാന്തം )
 ഒരു സമയം വരെ നിങ്ങൾ സുഖിച്ചു കൊള്ളുക എന്ന് അവരോട് പറയപ്പെട്ട സന്ദർഭം... 

( 44 ) എന്നിട്ട് അവർ തങ്ങളുടെ നാഥന്റ  കല്പനയെ ധിക്കരിച്ചു. 
 തന്നിമിത്തം അവർ നോക്കിക്കൊണ്ടിരിക്കെ ഒരു ഭയങ്കര ശബ്ദം അവരെ പിടികൂടി..... 


( 45 ) അപ്പോൾ അവർക്ക് എഴുന്നേൽക്കാൻ 
(  പോലും)
 കഴിവുണ്ടായിരുന്നില്ല. 
 അവർ സ്വയം രക്ഷാ നടപടി കൈക്കൊള്ളുന്നവരുമായില്ല..... 

( 46 ) ഇവർക്ക് മുൻപ് നൂഹിന്റ  ജനതയേയും
( നാം നശിപ്പിക്കുകയുണ്ടായി )
 തീർച്ചയായും അവരും കുറ്റവാളികളായ ഒരു ജനതയായിരുന്നു..... 

( 47 ) ആകാശത്തെ
( നമ്മുടെ )
 ശക്തികൊണ്ട് നാം നിർമ്മിച്ചു.
 തീർച്ചയായും നാം വിശാലമായ കഴിവുള്ളവൻ തന്നെയാണ്...

( 48 ) ഭൂമിയെ നാം പരത്തുകയും ചെയ്തു.
 അപ്പോൾ ആ വിരിപ്പ് വിരിച്ചവൻ എത്ര നല്ല വിദഗ്ധൻ
( ആയിരിക്കും   ).......

( 49 ) നിങ്ങൾ ചിന്തിക്കാൻ വേണ്ടി എല്ലാ വസ്തുക്കളിൽ നിന്നും നാം ഇണകളെ സൃഷ്ടിക്കുകയും ചെയ്തു...

( 50 )( പറയുക )
 അതുകൊണ്ട് നിങ്ങൾ അല്ലാഹുവിലേക്ക് ഓടി പോവുക.
 തീർച്ചയായും ഞാൻ നിങ്ങൾക്ക് അവനിൽ നിന്നുള്ള വ്യക്തമായ ഒരു മുന്നറിയിപ്പുകാരനാകുന്നു.... 

( 51 ) നിങ്ങൾ അല്ലാഹുവോടൊപ്പം
 മറ്റു ദൈവങ്ങളെ 
( മറ്റു ഇലാഹിനെ )
സ്വീകരിക്കരുത്.
 ഞാൻ നിങ്ങൾക്ക് അവനിൽ നിന്നുള്ള വ്യക്തമായ ഒരു മുന്നറിയിപ്പുകാരൻ തന്നെയാകുന്നു...

( 52 ) അത് പ്രകാരം ഇവർക്ക് മുമ്പുണ്ടായിരുന്നവർക്ക് ഒരു ദൂതനും വന്നിട്ടില്ല.
 ഇവൻ ഒരു മാരണക്കാരനോ ഭ്രാന്തനോ ആണെന്ന് അവർ പറഞ്ഞിട്ടല്ലാതെ..... 

( 53 ) ഇതിനെപ്പറ്റി അവർ പരസ്പരം വസിയത്ത് ചെയ്തിരിക്കുകയാണോ ? 
( അങ്ങനെയൊന്നുമല്ല )
 പക്ഷേ അവർ അതിക്രമികളായ ജനതയാണ്...

( 54 ) അതുകൊണ്ട് താങ്കൾ അവരെ വിട്ട് തിരിഞ്ഞു കളയുക.
 താങ്കൾ
( അത് കൊണ്ട് )
 ആക്ഷേപാർഹനല്ല..... 

( 55 ) താങ്കൾ അവരെ ഉദ്ബോധിപ്പിക്കുക.
 ഉൽബോധനം സത്യവിശ്വാസികൾക്ക് പ്രയോജനപ്പെടുക തന്നെ ചെയ്യും...

( 56 ) എന്നെ ആരാധിക്കാൻ വേണ്ടി മാത്രമാണ് ജിന്നുകളെയും മനുഷ്യരെയും നാം സൃഷ്ടിച്ചിട്ടുള്ളത്... 

( 57 ) അവരിൽ നിന്ന് യാതൊരു ഉപജീവനവും നാം ഉദ്ദേശിക്കുന്നില്ല.
 അവരെനിക്ക് ആഹാരം നൽകാനും നാം ഉദ്ദേശിക്കുന്നില്ല...

( 58 ) തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും പ്രബലമായ  ശക്തി ഉള്ളവനും..

( 59 ) എന്നാൽ തീർച്ചയായും അക്രമം കാണിച്ചവർക്ക്  തങ്ങളുടെ
( പൂർവികരായ )
 കൂട്ടാളികളുടെ വിഹിതം പോലെ
( നമ്മുടെ ശിക്ഷയിൽ നിന്നുള്ള )
 വിഹിതമുണ്ട്
( ഉറപ്പായും ).
 അതിനാൽ
( അതിനുവേണ്ടി )
 എന്നോട് അവർ ധൃതി കൂട്ടേണ്ടതില്ല.... 

( 60 ) സത്യനിഷേധികൾക്ക് തങ്ങളോട് താക്കീത് നൽകപ്പെടുന്ന ആ ദിവസം മൂലം വമ്പിച്ച നാശം....

 

അഭിപ്രായങ്ങള്‍