48-Surathul Fathah -16-29

അദ്ധ്യായം-48
 സൂറത്തുൽ ഫത്ഹ് 
 അവതരണം- മദീന
 സൂക്തങ്ങൾ-29
 16 മുതൽ 29 വരെയുള്ള വചനങ്ങളുടെ അർഥംപരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 16 ) ഗ്രാമീണ അറബികളിൽ നിന്ന് പിന്നോക്കം നിന്നവരോട് താങ്കൾ പറയുക. 
 ശക്തമായ സമര ശേഷിയുള്ള ഒരു ജനതയുമായി ഏറ്റുമുട്ടാൻ പിന്നീട് നിങ്ങൾ  ക്ഷണിക്കപ്പെടും. 
 നിങ്ങൾ അവരോട് യുദ്ധം ചെയ്യണം. 
 അല്ലെങ്കിൽ അവർ കീഴടങ്ങണം. 
 അപ്പോൾ നിങ്ങൾ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങൾക്ക് നല്ല പ്രതിഫലം നൽകും. നിങ്ങൾ മുൻപ്    പിറകോട്ട് പോയതുപോലെ നിങ്ങൾ പിന്തിരിയുക യാണെങ്കിൽ അവൻ നിങ്ങൾക്ക് വേദനാജനകമായ ശിക്ഷ നൽകുന്നതാണ്... 

( 17 )അന്ധന്റയും മുടന്തന്റയും രോഗിയുടെയും മേൽ പാപമില്ല. 
 അല്ലാഹുവിനെയും അവന്റെ ദൂതനെയും    ആരെയെങ്കിലും അനുസരിച്ചാൽ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗങ്ങളിൽ പ്രവേശിപ്പിക്കും.
 ആരെങ്കിലും പുറകോട്ട് പോവുകയാണെങ്കിൽ വേദനാജനകമായ ശിക്ഷ അള്ളാഹു അവനു  നൽകുകയും ചെയ്യും.....

( 18 ) ആ വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ച് താങ്കളോട് ഉടമ്പടി ചെയ്യുമ്പോൾ ആ സത്യവിശ്വാസികളെ കുറിച്ച് തീർച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു.
 അവരുടെ ഹൃദയങ്ങളിൽ ഉള്ളത് അവൻ അറിയുകയും ചെയ്തിരിക്കുന്നു.
 അതിനാൽ അവർക്ക് അവൻ മനസ്സമാധാനം ഇറക്കി കൊടുക്കുകയും ആസന്നമായ ഒരു വിജയം പ്രതിഫലം കൊടുക്കുകയും ചെയ്തു.....

( 19 )( അതുകൂടാതെ )
 അവർ പിടിച്ചെടുക്കുന്ന വളരെ ഗനീമത്തുകളും 
( അല്ലാഹു അവർക്ക് നൽകി )
 അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു....

( 20 ) നിങ്ങൾ
( ഭാവിയിൽ )
 പിടിച്ചെടുക്കുന്ന ഒരുപാട്  ഗനീമത്തുകൾ അല്ലാഹു നിങ്ങളോട് വാഗ്ദത്തം ചെയ്തിരിക്കുന്നു.
 അങ്ങിനെ ഇത് നിങ്ങൾക്ക് അവൻ വേഗം കൈവരുത്തി തന്നതാണ്.
 ജനങ്ങളുടെ കൈകളെ നിങ്ങളിൽ തടയുകയും ചെയ്തു
( നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ  
വേണ്ടി )
 സത്യവിശ്വാസികൾക്ക് ഇതൊരു ദൃഷ്ടാന്തമായി കാണാനും, നിങ്ങളെ നേരായ മാർഗ്ഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനും ആകുന്നു
( ഇതെല്ലാം )....

( 21 ) മറ്റു ചില നേട്ടങ്ങളുമുണ്ട്. 
 അവ നേടാൻ നിങ്ങൾക്ക് 
( ഇതുവരെ )
 കഴിഞ്ഞിട്ടില്ല.
 അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്.
 അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു....

( 22 ) ആ സത്യനിഷേധികൾ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നെങ്കിൽ തന്നെ അവർ പിന്തിരിഞ്ഞു ഓടുമായിരുന്നു. 
 പിന്നീട് ഒരു രക്ഷകനേയും സഹായിയെയും
 അവർ കണ്ടെത്തുകയുമില്ല..... 

( 23 ) മുമ്പ് മുതൽക്ക് നടന്നിട്ടുള്ള അല്ലാഹുവിന്റെ സമ്പ്രദായം 
( ആണത് )
 അല്ലാഹുവിന്റെ സമ്പ്രദായത്തിന് യാതൊരു മാറ്റവും നിങ്ങൾ കാണുകയില്ല...., 

( 24 ) നിങ്ങൾക്കവരുടെ  മേൽ വിജയം നൽകിയതിനുശഷം മക്കയുടെ ഉള്ളിൽ വെച്ച് അവരുടെ കൈകൾ നിങ്ങളില്നിന്നും, നിങ്ങളുടെ കൈകളെ അവരിൽ നിന്നും തടഞ്ഞുനിർത്തിയവനാണവൻ.
 നിങ്ങൾ പ്രവർത്തിക്കുന്നത്  നല്ലതുപോലെ കാണുന്നവനാണ് അള്ളാഹു.....

( 25 ) സത്യത്തെ നിഷേധിക്കുകയും 
 മസ്ജിദുൽ ഹറാമിൽ നിന്ന്
( ആദരണീയ  പള്ളിയിൽ നിന്ന് )
 നിങ്ങളെ തടയുകയും ചെയ്തവരാണവർ.
 ബലി മൃഗങ്ങൾ അവയുടെ നിശ്ചിത സ്ഥലത്ത് എത്തിച്ചേരുന്നതിന് തടസ്സം ചെയ്യപ്പെട്ട സ്ഥിതിയിൽ 
 അതിനെയും
( അവർ തടഞ്ഞു ).
 നിങ്ങളുടെ അറിവിൽ പെടാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും സത്യവിശ്വാസിനികളായ ചില സ്ത്രീകളും ഇല്ലായിരുന്നെങ്കിൽ
 അതായത് അവരെ നിങ്ങൾ
( അറിയാതെ )
 ചവിട്ടി 
( അപകട പെടുത്തി)
യേക്കുകയും അങ്ങനെ അറിയാത്ത നിലക്ക് നിങ്ങൾ
 അവർ മൂലം എന്തെങ്കിലും ദോഷം തട്ടുകയും ചെയ്യുകയില്ലായിരുന്നെങ്കിൽ 
( നാം യുദ്ധം തടയുമായിരുന്നില്ല )
 അല്ലാഹു ഉദ്ദേശിച്ചവരെ അവന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കാൻ വേണ്ടിയാണ്
( അവൻ യുദ്ധം തടഞ്ഞത് )
 വേർതിരിഞ്ഞു  നിന്നിരുന്നെങ്കിൽ അവരിൽ നിന്നുള്ള സത്യനിഷേധികൾക്ക് വേദനാജനകമായ ശിക്ഷ നാം നൽകുമായിരുന്നു.... 

( 26 ) ആ സത്യനിഷേധികൾ തങ്ങളുടെ ഹൃദയങ്ങളിൽ ദുരഭിമാനം- അജ്ഞാന കാലത്തിന്റെ ദുരഭിമാനം - വെച്ച് കൊണ്ടിരുന്ന സന്ദർഭത്തിൽ !
 അങ്ങനെ തന്റ  ദൂതന്റ  മേലും സത്യവിശ്വാസികളുടെ മേലും അള്ളാഹു സമാധാനം ഇറക്കി കൊടുക്കുകയും സൂക്ഷ്മതയോടെ വാക്യം അവർക്ക് തെരഞ്ഞെടുത്തു  കൊടുക്കുകയും ചെയ്തു.
 തീർച്ചയായും അവരതിനു  കൂടുതൽ അർഹതയുള്ളവരും അതിന്റെ ആൾക്കാരും ആയിരുന്നു. 
 അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും ശരിക്കും അറിയുന്നവനാകുന്നു..... 

( 27 ) അല്ലാഹു ഉദ്ദേശിച്ചെങ്കിൽ ഒട്ടും ഭയം ഇല്ലാതെ മസ്ജിദുൽ ഹറാമിൽ തീർച്ചയായും നിങ്ങൾ പ്രവേശിക്കുമെന്ന സ്വപ്നത്തെ തന്റെ  റസൂലിന് അള്ളാഹു സാക്ഷാത്കരിച്ചു കൊടുക്കുക തന്നെ ചെയ്തു.
 നിങ്ങൾ
( ആരെയും )
 ഭയപ്പെടാത്ത നിലയിൽ തലമുടി കളയിക്കുന്നവരും വെട്ടിക്കുന്നവരുമായ  സ്ഥിതിയിൽ.
 എന്നാൽ നിങ്ങൾക്ക് അറിയില്ലായിരുന്ന ചില കാര്യങ്ങൾ അല്ലാഹുവിനു  അറിയുമായിരുന്നു. 
 അങ്ങനെ അതിനുമുൻപ് ആസന്ന വിജയം
( നിങ്ങൾക്ക് )
 അവൻ കൈവരുത്തിയിരുന്നു...

( 28 ) സന്മാർഗത്തോടെയും സത്യമതത്തോടെയും തന്റെ ദൂതനെ അയച്ചത് അവനാണ്.
 എല്ലാ മതങ്ങളെക്കാളും അതിനെ വിജയിപ്പിക്കാൻ വേണ്ടി.
 അതിനു സാക്ഷിയായി അല്ലാഹു മതി..,. 

( 29 ) മുഹമ്മദ്( സ ) അല്ലാഹുവിന്റെ ദൂതരാണ്. 
 ശിരോമണിയോടൊപ്പമുള്ളവരാകട്ടെ സത്യനിഷേധികളുടെ മേൽ കഠിനന്മാരാണ്. 
 പരസ്പരം ദയാ ശീലരുമാണ്. 
 റുകൂഉം സൂജൂദും  ചെയ്യുന്നവരായി
( നിസ്കരിക്കുന്നവരായി )
 അവരെ നിങ്ങൾക്ക് കാണാം.
 അവർ അല്ലാഹുവിങ്കൽ നിന്ന് പ്രീതിയും  പ്രതിഫലവും ആഗ്രഹിക്കുന്നു.
 സുജൂദിന്റ  അടയാളം അവരുടെ മുഖങ്ങളിലുണ്ട്. തൗറാത്തിൽ വിവരിച്ച അവരുടെ  ഉപമ അതാകുന്നു.
 ഇഞ്ചീലിൽ അവരുടെ ഉപമ ഒരു കൃഷി പോലെയാണ്. 
 അതിന്റെ കൂമ്പ് അത് പുറത്തേക്ക് കൊണ്ടുവന്നു. 
 എന്നിട്ട് അതിനെ ശക്തിപ്പെടുത്തി.
 അങ്ങനെ അത് തടിച്ച കനം കൂടി.
 എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുന്ന വിധം അതിന്റെ തണ്ടുകളിൽ അതു ശരിയായി നിന്നു.
 സത്യനിഷേധികൾക്ക് അവർ മൂലം കോപം 
 ജനിപ്പിക്കാനായിട്ടാണ്
( അവരെ ഇങ്ങനെ ഉപമിച്ചത് )
 സത്യവിശ്വാസവും സൽകർമമങ്ങളും  കൈക്കൊണ്ടിട്ടുള്ള  അവർക്ക് അല്ലാഹു പാപമോചനവും  മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു...
 

അഭിപ്രായങ്ങള്‍