48-Surathul Fathah -01-15

അധ്യായം-48
 സൂറത്തുൽ ഫതഹ്
 അവതരണം- മദീന
 സൂക്തങ്ങൾ-29
 ഒന്നു മുതൽ 15 വരെയുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )( നബിയെ )
 തീർച്ചയായും താങ്കൾക്ക് നാം വ്യക്തമായ ഒരു വിജയം കൈവരുത്തി തന്നിരിക്കുന്നു.... 

( 02-03 ) താങ്കളുടെ തെറ്റുകളിൽ നിന്ന് മുൻപ് കഴിഞ്ഞതും, പിന്നീട് ഉണ്ടാക്കുന്നതും അല്ലാഹു താങ്കൾക്ക് പൊറുത്തു തരാനും, തന്റെ അനുഗ്രഹം താങ്കൾക്ക് അവൻ പൂർത്തിയാക്കാനും, നേർമാർഗത്തിൽ താങ്കളെ മുന്നോട്ടു നയിക്കാനും, അന്തസ്സാർന്ന ഒരു സഹായം അല്ലാഹു താങ്കൾക്ക് നൽകാനും വേണ്ടി... 

( 04 ) സത്യവിശ്വാസികളുടെ വിശ്വാസത്തോടൊപ്പം
( വീണ്ടും )
 വിശ്വാസം വർദ്ധിക്കുവാനായി അവരുടെ ഹൃദയങ്ങളിൽ സമാധാനം ഇറക്കിക്കൊടുത്തവനാണവൻ. 
 അല്ലാഹുവിനു  ഉള്ളതാകുന്നു ആകാശങ്ങളിലെയും   ഭൂമിയിലെയും   സൈന്യങ്ങൾ.  
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു

( 05 ) സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളിൽ - അവരതിൽ നിത്യവാസികളായികൊണ്ടു - അവൻ പ്രവേശിപ്പിക്കാൻ വേണ്ടിയും, അവരുടെ തിന്മകളെ അവർക്ക് മാപ്പ് ചെയ്തു കൊടുക്കാൻ വേണ്ടിയാണ് 
( അത് )
 അല്ലാഹുവിങ്കൽ മഹത്തായ ഭാഗ്യം ആകുന്നു... 

( 06 ) അല്ലാഹുവിനെ കുറിച്ച് തെറ്റായ ധാരണ വെച്ചു കൊണ്ടിരിക്കുന്ന കപട വിശ്വാസികളെയും കപട വിശ്വാസിനികളേയും
 ബഹുദൈവ വിശ്വാസികളെയും ബഹുദൈവ വിശ്വാസിനികളെയും  അവൻ ശിക്ഷിക്കാൻ വേണ്ടി
( കൂടിയാണിത് )
 അവരുടെ മേൽ തിന്മയുടെ വലയമുണ്ട്. 
 അല്ലാഹു അവരുടെ മേൽ കോപിക്കുകയും അവരെ ശപിക്കുകയും അവർക്ക് നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. 
 ഏറ്റവും മോശമായ മടക്കസ്ഥാനമാണത്.... 

( 07 ) ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങൾ അള്ളാഹുവിനുണ്ട്. 
 അല്ലാഹു അജയനും യുക്തിമാനുമാകുന്നു... 

( 08 )( നബിയെ )
 തീർച്ചയായും താങ്കളെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്നവനും ആയി നാം അയച്ചിരിക്കുന്നു.. 

( 09 ) നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനും, അവനെ സഹായിക്കുകയും വന്ദിക്കുകയും ചെയ്യാനും രാവിലെയും വൈകുന്നേരവും അവന്റെ പരിശുദ്ധിയെ വാഴ്ത്തുവനും  വേണ്ടി.... 

( 10 ) തീർച്ചയായും താങ്കളോട് പ്രതിജ്ഞ ചെയ്യുന്നവർ അല്ലാഹുവിനോട് ആണ് പ്രതിജ്ഞ ചെയ്യുന്നത്. 
 അല്ലാഹുവിന്റെ കൈ അവരുടെ കൈകളുടെ മീതെയാണ്
( അള്ളാഹു അവരുടെ പ്രതിജ്ഞ നല്ലതുപോലെ കാണുന്നവനാണ് ). 
 അതിനാൽ ആരെയെങ്കിലും ആ  പ്രതിജ്ഞ
 ലംഘിച്ചാൽ അവൻ തനിക്കെതിരായി തന്നെയാണ് ലംഘിക്കുന്നത്. 
 അള്ളാഹുമായി ഉടമ്പടി ചെയ്തതിനെ ആരാണ് നിറവേറ്റിയത് അവന്  മഹത്തായ പ്രതിഫലം അവൻ നൽകുന്നതാണ്... 

( 11 ) ഗ്രാമീണ അറബികളിൽ നിന്ന് പിന്നോക്കം നിന്നവർ പിന്നീട് താങ്കളോട് പറയും. 
 ഞങ്ങളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിൽ ആക്കിയതാണ്. 
 അതുകൊണ്ട് താങ്കൾ ഞങ്ങൾക്കുവേണ്ടി പൊറുക്കലിനെ തേടണം. 
( അവരുടെ )
 ഹൃദയങ്ങളിൽ  ഇല്ലാത്ത കാര്യം 
( അവർ )
 നാവുകൊണ്ട് പറയുകയാണ്. 
 താങ്കൾ പറയുക. 
 എന്നാൽ അല്ലാഹു നിങ്ങളിൽ എന്തെങ്കിലും തിന്മ ഉദ്ദേശിക്കുകയോ അവൻ നിങ്ങൾക്ക് എന്തെങ്കിലും തടയാൻ കഴിവുള്ളവൻ ആരാണ് ? 
 മാത്രമല്ല നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.... 

( 12 ) അതിനുപുറമേ, റസൂലും സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്ക് ഒരിക്കലും മടങ്ങുക ഇല്ലെന്ന് നിങ്ങൾ വിചാരിച്ചു. 
 അത് നിങ്ങളുടെ ഹൃദയങ്ങളിൽ ഭംഗിയായി
( കാണിക്ക പ്പെടുകയും )
 പെടുകയും ചെയ്തു. 
 നിങ്ങൾ തെറ്റായ ധാരണ ധരിച്ചത്. 
 നിങ്ങൾ നശിച്ച ഒരു ജനതയാകുന്നു.... 

( 13 ) അല്ലാഹുവിലും അവന്റെ ദൂതരിലും ആർ വിശ്വസിക്കുന്നില്ലയോ  ആ സത്യനിഷേധികൾക്ക് തീർച്ചയായും ജ്വലിക്കുന്ന അഗ്നി നാം  ഒരുക്കിവെച്ചിരിക്കുന്നു... 

( 14 ) ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. 
 അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നു. 
 അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. 
 അള്ളാഹു വളരെ അധികം പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.... 

( 15 ) നിങ്ങൾ ഗനീമത്ത് സ്വത്തുകളിലേക്ക്
- അവ എടുക്കാനായി- പോകുന്ന സമയം ആ പിന്നോക്കാം നിന്നവർ പറഞ്ഞേക്കും
" നിങ്ങൾ ഞങ്ങളെ വിട്ടേക്കുക
( ഞങ്ങളെ തടയരുത് )
 ഞങ്ങൾ നിങ്ങളെ  അനുഗമിക്കട്ടെ"
 അല്ലാഹുവിന്റെ വാക്യങ്ങളെ മാറ്റാനാണ് അവർ ഉദ്ദേശിക്കുന്നത്. 
 താങ്കൾ പറയുക. 
 നിങ്ങൾ ഞങ്ങളെ അനുഗമിക്കുകയില്ലതന്നെ. 
 അള്ളാഹു മുൻപ് തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട്. 
 അപ്പോൾ അവർ പറഞ്ഞേക്കും. 
 പക്ഷേ നിങ്ങൾ ഞങ്ങളോട് അസൂയ കാണിക്കുകയാണ്. 
 അല്ല അവർ അല്പം മാത്രമേ കാര്യങ്ങൾ ഗ്രഹിക്കുനുള്ളു...... 

അഭിപ്രായങ്ങള്‍