44-Surathu ddhukhan -01-59

അദ്ധ്യായം-44
സൂറത്തു ദ്ദുഖാൻ 
 അവതരണം- മക്ക
 സൂക്തങ്ങൾ-59
 ഒന്നുമുതൽ 59 വരെയുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ഹാമീം 

( 02 ) സ്പഷ്ടമാക്കുന്ന ഈ ഗ്രന്ഥം 
തന്നെയാണ് സത്യം...... 

( 03 ) തീർച്ചയായും അനുഗ്രഹീതമായ ഒരു രാത്രിയിൽ നാം അത് അവതരിപ്പിച്ചു 
( കാരണം )
 നാം താക്കീത് നൽകുന്നവൻ  തന്നെയാകുന്നു..... 

( 04 ) ബലവത്തായ എല്ലാകാര്യങ്ങളും ആ രാത്രി വേർതിരിച്ച് വിവരിക്കപ്പെടുന്നുണ്ട്... 

( 05 ) നമ്മുടെ പക്കൽ നിന്നുള്ള ഒരു കല്പനയായി കൊണ്ട്. 
( കാരണം )
 തീർച്ചയായും നാം ദൂതൻമാരെ  അയക്കുന്നവരാകുന്നു.... 

( 06 ) താങ്കൾ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യമായി കൊണ്ട്. 
 തീർച്ചയായും അവൻ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും...... 

( 07 ) അതായത് ആകാശഭൂമികളുടെയും അവർക്കിടയിലുള്ളവയുടെയും നാഥന്റ 
( കാരുണ്യം)
 നിങ്ങൾ ദൃഢവിശ്വാസികൾ ആയിട്ടുണ്ടെങ്കിൽ.... 

( 08 ) അവനല്ലാതെ ഒരു ആരാധ്യനുമില്ല. 
 അവൻ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. 
 നിങ്ങളുടെയും നിങ്ങളുടെ പൂർവ്വ പിതാക്കളുടെയും നാഥനാണവൻ.... 

( 09 ) പക്ഷേ അവർ സംശയത്തിൽ വിനോദിക്കുകയാണ്..... 

( 10 ) അതിനാൽ ആകാശം  വ്യക്തമായ ഒരു പുകകൊണ്ടുവരുന്ന ദിവസത്തെ താങ്കൾ പ്രതീക്ഷിക്കുക..... 

( 11 ) അത് മനുഷ്യരെ പൊതിയും. ഇത് വേദനാജനകമായ ഒരു ശിക്ഷയായിരിക്കുന്നതാണ്..... 

( 12 )( അവർ പറയുന്നു )
 ഞങ്ങളുടെ നാഥാ,ഈ ശിക്ഷ  ഞങ്ങളിൽനിന്ന് ഒഴിവാക്കി തരേണമേ !
 തീർച്ചയായും ഞങ്ങൾ വിശ്വസിക്കുന്നവരാണ്.... 

( 13 ) അവർക്ക് എങ്ങനെ ബോധോദയം ഉണ്ടാകാനാണ്.
 തീർച്ചയായും ആരുടെ അടുത്ത് വ്യക്തമായ ഒരു ദൂതൻ വന്നു....

( 14 ) എന്നിട്ട് അവർ അദ്ദേഹത്തിൽനിന്ന് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്.
 അദ്ദേഹം അഭ്യസിപ്പിക്കപ്പെട്ടവനാണ്, ഭ്രാന്തനാണ് എന്ന് അവർ പറയുകയും ചെയ്തു..... 

( 15 ) തീർച്ചയായും ശിക്ഷ അൽപകാലം നാം  ഒഴിവാക്കി നിർത്താം. 
( എങ്കിലും സത്യനിഷേധികളെ )
 നിങ്ങൾ വീണ്ടും
( ആ തെറ്റായ നിലപാടിലേക്ക് തന്നെ)
 മടങ്ങുന്നവർ തന്നെയാണ്..,., 

( 16 ) ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം 
( ഓർക്കുക )( അന്ന് )
 തീർച്ചയായും നാം പ്രതികാര നടപടി സ്വീകരിക്കുന്നവനാകുന്നു..... 

( 17 ) തീർച്ചയായും ഇവർക്ക് മുമ്പ് ഫിർഔന്റെ ജനതയെ നാം പരീക്ഷിച്ചു. 
 ആദരണീയനായ ഒരു ദൂതൻ അവരുടെ അടുത്ത് വരികയും ചെയ്തു.... 

( 18 )( ആ ദൗത്യം ഇവയാണ് )
 അല്ലാഹുവിന്റെ അടിമകളെ എനിക്ക് നിങ്ങൾ വിട്ടു തരണം. 
 ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതൻ തന്നെയാണ്..,,, 

( 19 ) അല്ലാഹുവിനെ തിരെ നിങ്ങൾ പൊങ്ങച്ചം കാണിക്കരുത്. 
 തീർച്ചയായും ഞാൻ നിങ്ങൾക്ക് വ്യക്തമായ തെളിവ് കൊണ്ടുവരുന്നുണ്ട്... 

( 20 ) എന്നെ നിങ്ങൾ  എറിഞ്ഞു കൊല്ലുന്നതിനെ പറ്റി എന്റെയും നിങ്ങളുടെയും  നാഥനിൽ  ഞാൻ ശരണം പ്രാപിക്കുന്നു.... 

( 21 ) എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങളെന്നെ വിട്ടൊഴിഞ്ഞു പോയി കൊള്ളുക... 

( 22 ) അങ്ങനെ അദ്ദേഹം തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. 
 ഇവർ കുറ്റവാളികളായ ജനത തന്നെയാണ്
( അതുകൊണ്ട് വേണ്ട നടപടി സ്വീകരിക്കേണമേ )..... 

( 23 )( അതിന് അള്ളാഹു മറുപടി നൽകി )
 എന്നാൽ താങ്കൾ എന്റെ അടിമകളെയും 
( ഇസ്‌റാഈൽ സന്തതികളെയും )
 കൊണ്ട് രാത്രിയിൽ യാത്ര തിരിക്കുക. 
 തീർച്ചയായും നിങ്ങൾ പിന്തുടരപ്പെടുന്നവരാണ്..... 

( 24 ) തുറന്നു വിശാലമായ തലത്തിൽ സമുദ്രത്തെ താങ്കൾ വിട്ടേക്കുക. തീർച്ചയായും അവർ വെള്ളത്തിൽ മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാണ്... 

( 25-27 ) എത്ര തോട്ടങ്ങളും അരുവികളും കൃഷികളും മനോഹരങ്ങളായ വാസസ്ഥലങ്ങളും തങ്ങൾ രസിച്ചു  ആനന്ദം
 കൊള്ളുകയായിരുന്നു എത്ര സുഖസൗകര്യങ്ങൾ ആണ് അവർ ഉപേക്ഷിച്ച് പോയത്....

( 28 ) അങ്ങനെയാണ്
( അവരുടെ അന്ത്യം ഉണ്ടായത് )
 മറ്റൊരു ജനതക്ക് അവയെല്ലാം നാം അനന്തരാവകാശമായി  നൽകുകയും ചെയ്തു.....

( 29 ) എന്നിട്ട് അവരുടെ പേരിൽ  ആകാശവും ഭൂമിയും  കരഞ്ഞില്ല.
 അവർ സാവകാശം നൽകപ്പെട്ടവർ  ആയതുമില്ല....

( 30) തീർച്ചയായും ഇസ്റാഈൽ  സന്തതികളെ നാം അപമാനകരമായ ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തി..... 

( 31 ) അതായത് ഫിർഔനിൽ നിന്ന്. 
 അവൻ അതിക്രമകാരികളിൽ പെട്ട ഒരു അഹങ്കാരി തന്നെയായിരുന്നു.... 

( 32-33 ) അറിഞ്ഞുകൊണ്ട് തന്നെ അക്കാലത്തെ ലോകരെക്കാൾ  ഇസ്‌റാഈല്യരെ നാം ഉൽകൃഷ്ടരായി  തെരഞ്ഞെടുക്കുകയും, വ്യക്തമായ പരീക്ഷണം ഉൾക്കൊള്ളുന്ന ദൃഷ്ടാന്തങ്ങൾ നാം അവർക്ക് നൽകുകയും ചെയ്തു..... 

( 34-35 ) സ്ഥിതി
( ഇങ്ങനെയാണ് )
 നമ്മുടെ ആദ്യത്തെ മരണം അല്ലാതെ മറ്റൊന്നുമില്ല. 
 ഉയർത്തെഴുന്നേൽപ്പിക്ക  പ്പെടുന്നവരും അല്ല എന്ന് തീർച്ചയായും ഇവർ പറയുന്നു... 

( 36 ) എങ്കിൽ
( അങ്ങനെയാണെങ്കിൽ )
 നമ്മുടെ പിതാക്കളെ നിങ്ങൾ കൊണ്ടുവരുവിൻ. നിങ്ങൾ സത്യസന്ധരാണെങ്കിൽ.. 

( 37 ) ഇവരാണോ  ഉത്തമന്മാർ ? 
 ഇതോ തുബ്ബഈന്റ ജനതയും അവർക്കു മുൻപ്  ഉണ്ടായിരുന്നവരെ? 
 അവരെയും നാം നശിപ്പിച്ചു. 
 കാരണം അവർ കുറ്റവാളികൾ തന്നെയായിരുന്നു..... 

( 38 ) ആകാശ ഭൂമികളും അവയ്ക്കിടയിലുള്ളവയും നാം വിനോദമായി സൃഷ്ടിച്ചതല്ല..... 

( 39 ) അവ രണ്ടും ന്യായമായ കാര്യത്തോട് കൂടി  തന്നെയാണ്  നാം സൃഷ്ടിച്ചിട്ടുള്ളത്. 
 പക്ഷെ അവരിൽ അധികപേരും
( ഈ സത്യം മനസ്സിലാക്കുന്നുമില്ല )..... 

( 40 ) അന്ത്യ തീരുമാനത്തിന്റ  ദിവസം തീർച്ചയായും അവർ എല്ലാവരുടെയും നിർണായക സമയമാണ്..... 

( 41 ) അതായത് ഒരു ബന്ധുവും മറ്റൊരു ബന്ധുവിനു യാതൊരു തരത്തിലും ഉപകരിക്കാത്ത ദിവസം. 
 അവർ സഹായിക്കപ്പെടുകയുമില്ല...... 

( 42 ) അല്ലാഹു കരുണ ചെയ്തവർ ഒഴികെ. തീർച്ചയായും അവൻ അജയ്യനും കാരുണ്യവാനും തന്നെയാകുന്നു..... 

( 43-44 ) തീർച്ചയായും സഖ് ഖും വൃക്ഷം മഹാ പാപികളുടെ ഭക്ഷണമാക്കുന്നു.... 

( 45-46 ) അത് ഉരുകിയ ലോഹം പോലെ ആയിരിക്കും. 
 ചൂടുവെള്ളം തിളച്ചു മറിയുന്നത് പോലെ അത് വയറുകളിൽ തിളച്ചുമറിയും..... 

( 47 )( അവിടെവെച്ച് പറയപ്പെടും )
 അവനെ പിടിക്കുക. 
 എന്നിട്ട് ജ്വലിക്കുന്ന നരകത്തിന്റെ മധ്യത്തിലേക്ക് അവനെ വലിച്ചിഴച്ച് കൊണ്ടുപോവുക.., 

( 48 ) പിന്നീട് അവന്റെ തലക്കുമീതെ ചുട്ടു തിളയ്ക്കുന്ന വെള്ളമാകുന്ന ശിക്ഷയിൽനിന്ന് ഒഴിച്ചു കൊടുക്കുക..... 

( 49 )( അവരോട് പറയപ്പെടും )
 നീ ഇതൊന്ന് ആസ്വദിച്ചു നോക്കുക. തീർച്ചയായും നീ തന്നെയാണ് അജയ്യനും  മാന്യനും...... 

 വിശദീകരണം.


 അജയ്യനും മാന്യനും നീ തന്നെയാണെന്ന് അള്ളാഹു അവരെ പരിഹസിച്ചു പറയുന്ന വാക്കുകളാണ്......

( 50 ) ഇത് നിങ്ങൾ സംശയിച്ചു കൊണ്ടിരിക്കുന്ന ശിക്ഷ തന്നെയാണ്... 

( 51 ) തീർച്ചയായും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചവർ സുരക്ഷിതമായ താമസ സ്ഥലത്ത് തന്നെയാണ്.... 

( 52 ) അതായത് ചില സ്വർഗത്തോപ്പുകളിലും അരുവികളിലും... 

( 53 ) നേരിയ പട്ടും കനത്ത പട്ടും അവർ ധരിക്കുന്നതാണ്. 
 പരസ്പരം അഭിമുഖമായി കൊണ്ടാണ് അവർ 
( ഇരിക്കുക )..... 

( 54 ) അപ്രകാരമാണ്
( കാര്യം )
 വിശാല നേത്രികളായ വെളുത്ത നിറമുള്ള തരുണികളെ അവർക്ക് നാം ഇണ ചേർത്ത് കൊടുക്കുന്നതുമാണ്....... 

( 55 ) അവിടെ നിർഭയരായി  കൊണ്ട് അവർ എല്ലാത്തരം പഴങ്ങളും ആവശ്യപ്പെടുന്നതാണ്.... 

( 56 ) ആദ്യത്തെ മരണമല്ലാതെ അവിടെ വെച്ച് മറ്റൊരു മരണം അവർ ആസ്വദിക്കുകയില്ല. ജ്വലിക്കുന്ന നരകശിക്ഷയിൽ നിന്ന് അല്ലാഹു അവരെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.... 

( 57 ) താങ്കളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ്
( ഇതെല്ലാം ലഭിക്കുക )
 അതു തന്നെയാണ് മഹത്തായ ഭാഗ്യം.... 

( 58 ) എന്നാൽ 
( നബിയെ )
 നാം ഇതിനെ
( ഖുർആനെ )
 താങ്കളുടെ ഭാഷയിൽ എളുപ്പമാക്കി തന്നിരിക്കുന്നത് അവർ ചിന്തിച്ചു ഗ്രഹിക്കാൻ വേണ്ടി മാത്രമാണ്... 

( 59 ) അതിനാൽ താങ്കൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുക. തീർച്ചയായും അവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്........ 

അഭിപ്രായങ്ങള്‍