35-Surathu Faathir-01-45

അദ്ധ്യായം-35
 സൂറത്തു ഫാഥിർ
 അവതരണം- മക്ക
 സൂക്തങ്ങൾ-45


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ആകാശഭൂമികളെ സൃഷ്ടാവും മലക്കുകളെ ഈ രണ്ടും മുമ്മുന്നും നന്നാലും ചിറകുകളുള്ള ദൂതന്മാർ ആക്കിയവനുമായ അല്ലാഹുവിന് സർവ്വസ്തുതിയും. 
 അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിയിൽ അവൻ വർദ്ധിപ്പിക്കും. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.... 


( 02 ) അല്ലാഹു മനുഷ്യർക്കായി വല്ല അനുഗ്രഹവും തുറന്നു കൊടുക്കുകയാണെങ്കിൽ അതിനെ തടഞ്ഞു വെക്കുന്ന ആരുമില്ല. 
 അവൻ വല്ലതും തടഞ്ഞു വെച്ചാൽ അതിനുശേഷം അത് വിട്ടുകൊടുക്കുന്നവനുമില്ല. 
 അവൻ അജയ്യനും  അഗാധജ്ഞാനിയുമാണ്..... 

( 03 ) മനുഷ്യരേ, അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങൾ ഓർക്കുക. 
 അല്ലാഹുവല്ലാതെ ആകാശഭൂമികളിൽ നിന്ന് നിങ്ങൾക്ക് ഭക്ഷണം തരുന്ന വല്ല 
സൃഷ്ടാവുമുണ്ടോ ? 
 അവനല്ലാതെ ഒരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്
( വഴി )
 തെറ്റിക്കപ്പെടുന്നത്..? 

( 04 )( നബിയെ )
 ഇവർ താങ്കളെ നിഷേധിക്കുന്നുവെങ്കിൽ താങ്കൾക്ക് മുൻപും ദൂതൻമാർ നിഷേധിക്കപ്പെട്ടിട്ടുണ്ട് 
( അതുകൊണ്ട് അവർ ക്ഷമിച്ചത് പോലെ താങ്കളും ക്ഷമിക്കുക ). 
 അല്ലാഹുവിലേക്ക് ആണ് കാര്യങ്ങൾ മടക്കപ്പെടുന്നത് ...... 

( 05 ) മനുഷ്യരേ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. 
 അതിനാൽ ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. 
 അല്ലാഹുവിനെക്കുറിച്ച് മഹാ വഞ്ചകനായ പിശാചും  നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ......

( 06 ) തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. 
 അതുകൊണ്ട് അവനെ നിങ്ങൾ ശത്രുവായി തന്നെ കണക്കാക്കുക. 
 തന്റെ കക്ഷിയെ അവൻ ക്ഷണിക്കുന്നത് നരകക്കാരിൽ പെട്ടവരാക്കാൻ വേണ്ടി മാത്രമാണ്...... 

( 07 ) സത്യത്തെ നിഷേധിച്ചവർ ആരോ അവർക്ക് കഠിന ശിക്ഷയുമുണ്ട്. 
 സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്... 

( 08 ) അപ്പോൾ തന്റ്  ദുഷ്കർമ്മം തനിക്ക് ഭംഗിയാക്കി കാണിക്കപ്പെടുകയും എന്നിട്ട് അതിനെ നല്ലതായി കാണുകയും, ചെയ്തവൻ 
( സന്മാർഗം പ്രാപിച്ചവനെ  പോലെയാണോ? 
 അല്ല )
 എന്നാൽ തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുന്നു. 
 അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യുന്നു. 
 അതുകൊണ്ട് ദുഃഖം മൂലം അവരെ ചൊല്ലി താങ്കളുടെ ശരീരം നശിക്കാതിരിക്കട്ടെ. 
 തീർച്ചയായും അവർ പ്രവർത്തിക്കുന്നത് സംബന്ധിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു..... 

( 09 ) അല്ലാഹു കാറ്റുകളെ അയച്ചവനാണ്. 
 എന്നിട്ട് അവ മേഘങ്ങളെ ഇളക്കിവിടുന്നു. 
 അങ്ങിനെ അതിനെ നാം നിർജ്ജീവമായി കിടക്കുന്ന ഭൂമിയിലേക്ക് നീക്കി  കൊണ്ടു പോകുന്നു. 
 എന്നിട്ട് ആ ഭൂമിയെ അത് നിർജീവമായതിനുശേഷം  അതുമൂലം നാം ജീവിപ്പിക്കുന്നു. 
 അതുപോലെതന്നെയാണ് പുനർജീവിതവും..

( 10 ) ആരെങ്കിലും പ്രതാപം ഉദ്ദേശിക്കുന്നുവെങ്കിൽ 
( അവൻ അല്ലാഹുവിനെ അനുസരിച്ചു കൊള്ളട്ടെ, കാരണം )
 പ്രതാപമെല്ലാം അല്ലാഹുവിനുള്ളതാണ്.
 നല്ല വാക്കുകൾ അവങ്കലേക്ക് തന്നെ കയറി പോകുന്നു.
 സൽകർമ്മങ്ങൾ ആകട്ടെ അതിനെ അവൻ ഉയർത്തുകയും ചെയ്യുന്നു.
 ദുഷിച്ച കുതന്ത്രങ്ങൾ പ്രയോഗിക്കുന്നവർക്ക് കഠിന ശിക്ഷയുമുണ്ട്.
 അവരുടെ കുതന്ത്രം പൊളിഞ്ഞു പോവുക തന്നെ ചെയ്യും...

( 11 ) അള്ളാഹു നിങ്ങളെ 
( ആദ്യം )
 മണ്ണിൽ നിന്നും പിന്നെ ശുക്ലത്തിൽ നിന്നും സൃഷ്ടിച്ചു.
 പിന്നെ അവൻ നിങ്ങളെ ഇണകളാക്കി.
 അവന്റെ അറിവ് കൂടാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുകയോ  പ്രസവിക്കുകയോ  ചെയ്യുന്നില്ല. 
 ദീർഘായുസ്സ് നൽകപ്പെട്ട ഏതൊരാൾക്കും ആയുസ്സു നൽകപ്പെടുന്നതോ ആയുസ്സിൽ നിന്നും കുറക്കപ്പെടുന്നതോ  ഒരു ഗ്രന്ഥത്തിൽ
 രേഖപ്പെടുത്തിയത് മാത്രമാണ്.
 തീർച്ചയായും അത് അല്ലാഹുവിന് വളരെ എളുപ്പമുള്ളതാണ്....

( 12 ) രണ്ട് സമുദ്രങ്ങൾ തുല്യമാവുകയില്ല.
 ഒന്നിൽ കുടിക്കാൻ സുഖമുള്ള നല്ല വെള്ളം.
 മറ്റേതിൽ കയ്പ്പു രസമുള്ള ഉപ്പുവെള്ളവും.
 രണ്ടിൽ നിന്നും പുതിയ മാംസം നിങ്ങൾ തിന്നുന്നു.
 നിങ്ങൾ അണിയുന്ന ആഭരണങ്ങൾ
( അതിൽനിന്ന് )
 നിങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നു.
 അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ അന്വേഷിക്കാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടി സമുദ്രത്തിൽ വെള്ളത്തെ പിളർന്ന് സഞ്ചരിക്കുന്ന  തരത്തിൽ കപ്പലുകളെ നിനക്ക് കാണാം....

( 13 ) അവൻ രാവിനെ പകലിലും പകലിനെ രാവിലും കടത്തുന്നു.
 സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തി തരികയും ചെയ്തിരിക്കുന്നു.
 അവ ഓരോന്നും ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു.
 അങ്ങനെ ചെയ്തിട്ടുള്ളവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു.
 അവനാണ് ആധിപത്യം.
 അവന് പുറമേ നിങ്ങൾ ആരോട് പ്രാർത്ഥിക്കുന്നുവോ അവ ഒരു ഈത്തപ്പഴ കുരുവിന്റെ പാട പോലും സ്വന്തമാക്കുന്നില്ല
( സൃഷ്ടിക്കുന്നില്ല ).....

( 14 ) നിങ്ങൾ അവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല.
 കേട്ടാൽ തന്നെ നിങ്ങൾക്ക് അവർ ഉത്തരം നൽകുകയില്ല. 
 നിങ്ങൾ
( അവരെ )
 അള്ളാഹുവിന് പങ്കാളിയാക്കിയതിനെ 
 അന്ത്യനാളിൽ അവർ തള്ളിപ്പറയുകയും ചെയ്യും.
 സൂക്ഷ്മജ്ഞനായ അല്ലാഹുവിനെ പോലെ ഒരാൾ നിനക്ക് വിവരം അറിയിക്കാനില്ല.... 


( 15 ) ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആശ്രയിക്കുന്നവരാണ്. 
 അല്ലാഹുവാകട്ടെ ആരെയും ആശ്രയിക്കാത്തവനും സ്തുതിക്കപ്പെട്ടവനുമാകുന്നു..... 


( 16 ) അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ നശിപ്പിക്കുകയും പുതിയ സൃഷ്ടികളെ കൊണ്ടു വരികയും ചെയ്യും... 

( 17 ) അത് അള്ളാഹുവിനു  പ്രയാസമുള്ള ഒരു കാര്യമല്ല...

( 18 ) കുറ്റം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കുകയില്ല. 
( കുറ്റം കൊണ്ട് )
 ഭാരമാക്കപ്പെട്ട ഒരാൾ തന്റെ ഭാരം വഹിക്കുന്നതിന് 
( മറ്റൊരാളെ )
 ക്ഷണിച്ചാൽ അതിൽ നിന്ന് യാതൊന്നും തന്നെ വഹിക്കപ്പെടുന്നതുമില്ല.
 അവൻ അടുത്ത കുടുംബക്കാരൻ  ആയാലും ശരി.
 തങ്ങളുടെ നാഥനെ അദൃശ്യമായ നിലയിൽ ഭയപ്പെടുകയും
നിസ്ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും  ചെയ്യുന്നവരെ മാത്രമേ താങ്കൾ താക്കീത് ചെയ്യുന്നത് കൊണ്ട് 
( പ്രയോജനമുള്ളൂ ).
 ആർ പരിശുദ്ധി പ്രാപിക്കുന്നുവോ അവൻ തനിക്ക് വേണ്ടി തന്നെയാണ് പരിശുദ്ധി പ്രാപിക്കുന്നത്. 
 അല്ലാഹുവിലേക്ക് തന്നെയാണ്
( എല്ലാവരുടെയും )
 മടക്കം......

( 19-21 ) അന്ധനും  കാഴ്ചയുള്ളവനും ഇരുട്ടും പ്രകാശവും, തണലും 
( കഠിന ചൂടുള്ള വെയിലും )
 തുല്യമാവുകയില്ല...

( 22 ) ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരും തുല്യരാവുകയില്ല.
 തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു.
 ഖബറുകളിൽ ഉള്ളവരെ താങ്കൾ കേൾപ്പിക്കുന്നവനല്ല..... 

( 23 ) താങ്കൾ ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ്...

( 24 ) തീർച്ചയായും താങ്കളെ നാം സന്തോഷവാർത്ത അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ആളായി  സത്യമതത്തോടു കൂടി അയച്ചിരിക്കുന്നു.
 ഒരൊറ്റ സമുദായവും അതിൽ ഒരു മുന്നറിയിപ്പുകാരൻ കഴിഞ്ഞു പോകാതിരുന്നിട്ടില്ല..... 


( 25 ) ഇവർ താങ്കളെ നിഷേധിക്കുന്നുണ്ടെങ്കിൽ ഇവർക്ക് മുൻപുണ്ടായിരുന്നവരും
( ഇതുപോലെതന്നെ )
 നിഷേധിച്ചിട്ടുണ്ട്.
 അവരുടെ ദൂതൻമാർ വ്യക്തമായ ദൃഷ്ടാന്തങ്ങളോടും ഏടുകളോടും പ്രകാശം നൽകുന്ന ഗ്രന്ഥത്തോടും കൂടിയാണ് അവരുടെ അടുത്ത് വന്നിരുന്നത്..

( 26 ) പിന്നീട് സത്യനിഷേധികളെ നാം പിടിച്ചു ശിക്ഷിച്ചു.
 അപ്പോൾ എന്റെ പ്രതിഷേധം എങ്ങനെയായി
( അതിന്റെ സ്ഥാനത്ത് തന്നെ ആയില്ലേ ?  ).....

( 27 ) അള്ളാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കിയത് നീ കണ്ടില്ലേ   ? 
 എന്നിട്ട് അത് മൂലം നാം വ്യത്യസ്ത വർണങ്ങളുള്ള ഫലവർഗങ്ങൾ ഉൽപാദിപ്പിച്ചു.
 പർവ്വതങ്ങളിലുമുണ്ട് വെളുപ്പും ചുവപ്പും ഉള്ള വർണ്ണങ്ങൾ വ്യത്യസ്തമായ വരകൾ ഉള്ളവയും തനി കറുത്തിരുണ്ടവയും....... 

( 28 ) മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലുമുണ്ട് അത് പോലെ നിറവ്യത്യാസമുള്ളത്.
 അല്ലാഹുവിന്റെ അടിമകളിൽ അറിവുള്ളവരല്ലാതെ അവനെ ഭയപ്പെടുകയില്ല.
 അള്ളാഹു അജയ്യനും ഏറ്റവുമധികം പൊറുക്കുന്നവനുമാകുന്നു.....

( 29 ) തീർച്ചയായും അല്ലാഹുവിന്റെ വേദം ഓതുകയും നിസ്ക്കാരം കൃത്യമായി  അനുഷ്ഠിക്കുകയും അവർക്ക് നാം നൽകിയതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ ഒട്ടും നഷ്ടം സംഭവിക്കാത്ത ഒരു  കച്ചവടം ആഗ്രഹിക്കുകയാണ് ചെയ്യുന്നത്....

( 30 ) അവരുടെ പ്രതിഫലം അല്ലാഹു അവർക്ക്  പൂർത്തിയാക്കി കൊടുക്കുകയും അവന്റെ അനുഗ്രഹത്തിൽ നിന്ന് വർദ്ധിപ്പിച്ച് കൊടുക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ ഫലം.
 തീർച്ചയായും അവൻ വളരെ പൊറുക്കുന്നവനും നന്ദി സ്വീകരിക്കുന്നവനുമാകുന്നു......

( 31 ) താങ്കൾക്ക് നാം വഹ് യ്  നൽകിയ വേദത്തെ തന്നെ സത്യം.
 അതിന്റെ മുൻപുള്ളതിനെ 
( പൂർവ്വ വേദങ്ങളെ )
 ശരിവെച്ച് കൊണ്ടാണത് അവതരിപ്പിച്ചിട്ടുള്ളത്.
 തീർച്ചയായും അല്ലാഹു അടിമകളെക്കുറിച്ച്
 സൂക്ഷ്മജ്ഞനും  ശരിക്കും കാണുന്നവനുമാകുന്നു......

( 32 ) പിന്നെ നമ്മുടെ അടിമകളിൽ നിന്ന്
( നല്ലവരായി )
 തെരഞ്ഞെടുത്തവർക്ക് ഈ വേദം നാം കൊടുത്തു. 
 എന്നാൽ തങ്ങളോട് തന്നെ അതിക്രമം കാണിച്ചവർ അവരിലുണ്ട്.
 മിതത്വം പാലിക്കുന്നവരും അവരിലുണ്ട്.
 അല്ലാഹുവിന്റെ അനുമതിയോടെ നല്ല കാര്യങ്ങളുമായി മുൻ കടന്നുപോകുന്നവരും
 അവരിലുണ്ട്.
 അതെത്ര മഹത്തായ അനുഗ്രഹം.....

( 33 ) നിത്യവാസത്തിന്റ്  സ്വർഗ്ഗങ്ങളിൽ 
 അവർ പ്രവേശിക്കും.
 അവിടെ അവർക്ക് സ്വർണം കൊണ്ടുള്ള ചില വളകളും മുത്തും അണിയക്കപ്പെടും. 
 അതിൽ അവരുടെ വസ്ത്രം പട്ടായിരിക്കും...
 
( 34 ) അവർ പറയും : ഞങ്ങളിൽ നിന്ന് ദുഃഖം നീക്കി തന്ന അല്ലാഹുവിനാണ് സർവ്വസ്തുതിയും.
 തീർച്ചയായും നമ്മുടെ നാഥൻ ഏറ്റവും പൊറുക്കുന്നവനും നന്ദി സ്വീകരിക്കുന്നവനുമാണ്...... 

( 35 ) അതായത് അവന്റെ അനുഗ്രഹം കൊണ്ട് ഈ സ്ഥിരവാസത്തിന്റ്  ഭവനത്തിൽ ഞങ്ങളെ താമസിച്ചവൻ. 
 യാതൊരു പ്രയാസവും ഇവിടെ ഞങ്ങളെ ബാധിക്കുന്നില്ല.
 ഞങ്ങൾക്ക് യാതൊരു ക്ഷീണവും ഇവിടെ സ്പർശിക്കുന്നില്ല....

( 36 ) സത്യനിഷേധം സ്വീകരിച്ചവർക്ക് ജഹന്നം എന്ന നരകമാണുള്ളത്.
 അവർക്ക് മരണം വിധിക്കപ്പെടുകയില്ല. 
 എങ്കിൽ അവർക്ക് മരിക്കുമായിരുന്നു.
 നരകശിക്ഷയിൽ നിന്ന് അവർക്ക് ശിക്ഷ കുറവ് വരുത്തുകയുമില്ല.
 എല്ലാ സത്യനിഷേധികൾക്കും ഇപ്രകാരമാണ് നാം പ്രതിഫലം നൽകുക...

( 37 ) അവരതിൽ വെച്ച് അലമുറയിട്ട് 
പറയും : ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ ഇതിൽനിന്ന് ഒന്ന് പുറത്താക്കി തരേണമേ. 
 എങ്കിൽ മുമ്പ് ചെയ്തിട്ടില്ലാത്ത സൽകർമ്മങ്ങൾ ഞങ്ങൾ ചെയ്തു കൊള്ളാം.
( അപ്പോൾ അവരോട് ഇങ്ങനെ മറുപടി പറയപ്പെടും )
  ഇപ്പോൾ ആലോചിക്കുന്നവർക്ക് മുൻപ് ആലോചിക്കാൻ മതിയായ ആയുഷ്ക്കാലം നാം നിങ്ങൾക്ക് നൽകിയിരുന്നില്ലേ ? 
 താക്കീതുകാർ  നിങ്ങളുടെ അടുത്തു വരുകയും ചെയ്തിരുന്നില്ലേ  ? 
 അതുകൊണ്ട് ശിക്ഷ ആസ്വദിച്ചു കൊള്ളുക.
 ഇനി അക്രമികൾക്ക് യാതൊരു സഹായിയും തീർച്ചയായും ഇല്ല...

( 38 ) തീർച്ചയായും അല്ലാഹു ആകാശഭൂമികളിലുള്ള അദൃശ്യകാര്യങ്ങൾ അറിയുന്നവനാണ്. 
( നിങ്ങളുടെ )
 ഹൃദയങ്ങളിലുള്ളതിനെ  പറ്റിയും അവൻ നല്ലതുപോലെ അറിയുന്നവൻ തന്നെയാണ്..

( 39 ) അവൻ നിങ്ങളെ ഭൂമിയിൽ
( മുമ്പ് കഴിഞ്ഞുപോയവരുടെ )
 പിൻഗാമികളാക്കിയിരിക്കുന്നു.
 അതുകൊണ്ട് ആരെങ്കിലും സത്യത്തെ നിഷേധിക്കുന്ന പക്ഷം തന്റെ സത്യ നിഷേധത്തിന്റ് ഫലം അവൻ തന്നെയാണ് അനുഭവിക്കുക.
 സത്യനിഷേധികൾക്ക് തങ്ങളുടെ നാഥന്റ്  പക്കൽ കഠിന കോപം അല്ലാതെ വർധിപ്പിക്കുകയില്ല.
 സത്യനിഷേധികൾക്ക് തങ്ങളുടെ സത്യനിഷേധം നഷ്ടത്തെ അല്ലാതെയും വർദ്ധിപ്പിക്കുകയില്ല..... 

( 40 )( നബിയേ ) പറയുക.
 നിങ്ങൾ കണ്ടുവോ, അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ പങ്കുകാരെ
( അവരെപ്പറ്റി നിങ്ങൾ എന്തു പറയുന്നു? )
 ഭൂമിയിൽനിന്ന് അവരെന്താണ് സൃഷ്ടിച്ചത് എന്ന് നിങ്ങൾ എനിക്കൊന്നു കാണിച്ചു തരൂ !
 അല്ലെങ്കിൽ അവർക്ക് നാം വല്ല വേദവും 
( പ്രത്യേകമായി )
 നൽകിയിട്ടുണ്ടോ? 
 എന്നിട്ട് അതിനുള്ള വല്ല തെളിവിന്മേലുമാണോ  അവർ
( നില കൊള്ളുന്നത്  ?   )
 അതൊന്നുമല്ല.
 പക്ഷേ അക്രമികൾ- ചിലർ ചിലരോട് - വഞ്ചന മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.....

( 41 ) തീർച്ചയായും ആകാശഭൂമികൾ
( അവയുടെ സ്ഥാനങ്ങളിൽ നിന്ന് )
 നീങ്ങി പോകാതിരിക്കാനായി അല്ലാഹു അവയെ പിടിച്ചു നിർത്തുന്നു.
 അവ രണ്ടും നീങ്ങി പോകുന്ന പക്ഷം അവയെ നിയന്ത്രിച്ചു നിർത്താൻ അല്ലാഹുവിന് പുറമെ മറ്റാർക്കും കഴിയില്ല.
 തീർച്ചയായും അവൻ വളരെ സഹായശീലനും വളരെ പൊറുക്കുന്നവനുമാകുന്നു......

( 42 ) തങ്ങൾക്ക് ഒരു മുന്നറിയിപ്പുകാരൻ
( പ്രവാചകൻ )
 വന്നു കിട്ടിയാൽ മറ്റു സമുദായങ്ങളിൽ ഏതൊന്നിനേക്കാളും തീർച്ചയായും താങ്കൾ കൂടുതൽ സൻമാർഗ്ഗം  പ്രാപിച്ചവരായിത്തീരുമെന്ന് കഴിയും വിധം അവർ
 സത്യം ചെയ്ത് പറഞ്ഞിരുന്നു.
 എന്നിട്ട് താക്കീതുകാരൻ അവരുടെ അടുത്ത് വന്നപ്പോഴോ അത് അവരെ
( സത്യത്തിൽ നിന്ന് )
 കൂടുതൽ ഓടിച്ചു കളയുക മാത്രമാണ് ചെയ്തത്...

( 43 ) ഭൂമിയിൽ അഹന്ത നടിച്ചതിനും, ദുഷിച്ച കുതന്ത്രം പ്രയോഗിച്ചതിനും വേണ്ടി 
( വാസ്തവത്തിൽ )
 മോശപ്പെട്ട കുതന്ത്രങ്ങളുടെ ഫലം അതിന്റെ ആൾക്കാരെ തന്നെയാണ് വന്നുഭവിക്കുക.
 അപ്പോൾ, പൂർവ്വികൻമാരുടെ മേൽ എടുത്ത നടപടി അല്ലാതെ മറ്റെന്താണ് ഇവർക്ക് പ്രതീക്ഷിക്കാനുള്ളത്.   ? 
 എന്നാൽ അല്ലാഹുവിനെ നടപടിക്രമങ്ങൾക്ക് യാതൊരു മാറ്റവും താങ്കൾ കാണുകയില്ല.
 അല്ലാഹുവിന്റെ നടപടിക്രമങ്ങൾക്ക് ഒരു ഭേദഗതിയും താങ്കൾ കാണുകയില്ല......

( 44 ) ഇവർ ഭൂമിയിൽ സഞ്ചരിക്കുകയും, എന്നിട്ട് തങ്ങൾക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണ് ഉണ്ടായതെന്ന്‌ നോക്കിക്കാണുകയും ചെയ്തിട്ടില്ലേ ? 
 അവർ ഇവരേക്കാൾ വമ്പിച്ച ശക്തി ഉള്ളവരായിരുന്നു.
 ആകാശഭൂമികളിലുള്ള ഒരു വസ്തുവിനും അള്ളാഹുവിനെ പരാജയപ്പെടുത്താൻ തീർച്ചയായും കഴിയുകയില്ല.
 തീർച്ചയായും അവൻ സർവ്വജ്ഞനും സർവ്വശക്തനുമാണ്..... 


( 45 ) മനുഷ്യരുടെ ചെയ്തികൾക്ക് അള്ളാഹു അവരെ
( ഉടനടി )
 പിടിച്ച് ശിക്ഷിക്കുമായിരുന്നെങ്കിൽ ഭൂമുഖത്ത് ഒരു ജീവിയേയും അവൻ ബാക്കിയാക്കി വിടുമായിരുന്നില്ല. 
 പക്ഷേ ഒരു നിശ്ചിത അവധിവരെയും അവൻ അവർക്ക് കാലതാമസം ചെയ്തു കൊടുക്കുന്നു.
 അങ്ങനെ അവരുടെ അവധി എത്തിയാൽ
( അല്ലാഹു തക്ക നടപടിയെടുക്കും ).
 തീർച്ചയായും അല്ലാഹു അവന്റെ അടിമകളെ പറ്റി നല്ലതുപോലെ കണ്ടറിയുന്നവനാകുന്നു....

അഭിപ്രായങ്ങള്‍