29-Surathul Ankaboothth -39-69

അധ്യായം-29
 സൂറത്തുൽ അൻകബൂത്ത്
 അവതരണം- മക്ക
 സൂക്തങ്ങൾ-69
 39 മുതൽ 69 വരെയുള്ള വചനങ്ങളുടെ അർഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 39 )ഖാറൂനെയും ഫിർഔനെയും ഹാമാനെയും 
( നാം  നശിപ്പിച്ചു )
 വ്യക്തമായ ദൃഷ്ടാന്തമായി മൂസാ നബി അവരുടെ അടുത്ത് വന്നു. 
 അപ്പോൾ അവർ നാട്ടിൽ അഹങ്കാരം കാണിച്ചു. 
( പക്ഷേ )
 അവർ 
( നമ്മുടെ ശിക്ഷയിൽനിന്ന് )
 ഓടി രക്ഷപ്പെടുന്നവരായില്ല.... 

( 40 ) അതിനാൽ അവർ എല്ലാവരെയും തങ്ങളുടെ കുറ്റത്തിന് നാം പിടിച്ച് ശിക്ഷ നൽകി. 
 അങ്ങനെ നാം ചരൽക്കാറ്റ് അയച്ചവർ അതിലുണ്ട്. 
 ഘോര ശബ്ദം പിടികൂടിയവരും  നാം ഭൂമിയിൽ ആഴ്ത്തി കളഞ്ഞവരും നാം വെള്ളത്തിൽ മുക്കിക്കൊന്നവരും അവരിലുണ്ട്. 
 അല്ലാഹു അവരോട് അക്രമം കാണിച്ചിട്ടില്ല. 
 എന്നാൽ അവർ തങ്ങളോട് തന്നെ അതിക്രമം കാണിക്കുകയാണ് ചെയ്തിട്ടുള്ളത്... 

( 41 ) അല്ലാഹുവിന് പുറമെ ഏതെങ്കിലും വസ്തുക്കളെ ദൈവങ്ങൾ ആക്കി
( ഇലാഹുകളാക്കി )
 വെക്കുന്നവരുടെ ഉപമ  വീട് ഉണ്ടാക്കിയ എട്ടുകാലിയുടെ സ്ഥിതി പോലെയാണ്. 
 വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത് എട്ടുകാലികളുടെ വീടുകൾ തന്നെയാണ്. 
 അവർ അറിയുന്നവർ ആണെങ്കിൽ
( ഒരിക്കലും അള്ളാഹു അല്ലാത്തവരെ ഇലാഹുകളാക്കി വെക്കുമായിരുന്നില്ല )..... 

( 42 ) ഉറപ്പായും തന്നെ കൂടാതെ അവർ ആരാധന നടത്തുന്ന ഏതു വസ്തുവിനെ സംബന്ധിച്ചും അള്ളാഹു അറിയുന്നു. 
 അവൻ അജയ്യനും യുക്തിമാനുമാകുന്നു.... 

( 43 ) ആ ഉപമകൾ നാം മനുഷ്യർക്ക് വേണ്ടി വിവരിക്കുന്നതാണ്. 
 അറിവുള്ളവർ അല്ലാതെ അത് ചിന്തിച്ച് മനസ്സിലാക്കുന്നില്ല.... 

( 44 ) അല്ലാഹു ആകാശഭൂമികളെ സത്യ സമേതം സൃഷ്ടിച്ചിരിക്കുന്നു. 
 തീർച്ചയായും അതിൽ വിശ്വാസികൾക്ക് വലിയ ദൃഷ്ടാന്തമുണ്ട്..... 

( 45 )( നബിയെ )
 ഖുർആനിൽ താങ്കൾക്ക് സന്ദേശം നൽകപ്പെട്ടത് താങ്കൾ ഓതുകയും, നിസ്ക്കാരം കൃത്യമായി അനുഷ്ഠിക്കുകയും ചെയ്യുക. 
 തീർച്ചയായും നിസ്ക്കാരം നീച കർമ്മങ്ങളിൽ നിന്നും നിഷിദ്ധ വൃത്തികളിൽ നിന്നും തടയുന്നു. 
 അല്ലാഹുവിനെ  ഓർക്കുന്നത് ഏറ്റവും മഹത്തായ ഒരു കാര്യമാണ്. 
 നിങ്ങൾ പ്രവർത്തിക്കുന്നത് അല്ലാഹു അറിയുന്നുണ്ട്.... 

( 46 ) നിങ്ങൾ വേദക്കാരോട് ഏറ്റവും നല്ല രീതിയിൽ അല്ലാതെ തർക്കിക്കരുത്. 
 അവരും അക്രമം ചെയ്തവരൊഴികെ. 
 നിങ്ങൾ
( അവരോട് )
 പറയുക. 
 ഞങ്ങൾക്ക് അവതരിക്കപ്പെട്ടതിലും നിങ്ങൾക്ക് അവതരിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. 
 ഞങ്ങളുടെ ഇലാഹും നിങ്ങളുടെ ഇലാഹും ഒരുവൻ തന്നെയാണ്. 
 ഞങ്ങൾ അവനെ അനുസരിക്കുന്നവരും ആണ്.... 

( 47 ) അതുപ്രകാരം
( മുൻ വേദങ്ങൾ ഇറങ്ങിയത് പോലെ )
 താങ്കൾക്ക് നാം ഈ ഗ്രന്ഥം 
( ഖുർആൻ )
 ഇറക്കി തന്നിരിക്കുന്നു. 
 നാം വേദ നൽകിയവർ
( ശരിയായവിധം അതിനെ അംഗീകരിച്ചവർ )
 ഇതിലും വിശ്വസിക്കുന്നതാണ്. 
 ഇക്കൂട്ടരിലും 
( അറബികളിലും )
 ഇതിൽ വിശ്വസിക്കുന്നവരുണ്ട്. 
 സത്യനിഷേധികൾ അല്ലാതെ നമ്മുടെ വചനങ്ങളെ നിഷേധിക്കുകയില്ല... 

( 48 ) ഖുർആൻ അവതരിക്കുന്നതിനു മുൻപ് യാതൊരു ഗ്രന്ഥവും താങ്കൾ വായിക്കുകയോ താങ്കളുടെ വലതുകൈകൊണ്ട് എഴുതുകയോ  ചെയ്തിരുന്നില്ല. 
 അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഈ അസത്യവാദികൾക്ക് സംശയിക്കാമായിരുന്നു..... 

( 49 ) പക്ഷേ ഈ ഖുർആൻ ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളിൽ തെളിഞ്ഞു കിടക്കുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങളാണ്. 
 നമ്മുടെ ദൃഷ്ടാന്തങ്ങളെ  അക്രമികൾ അല്ലാതെ നിഷേധിക്കുകയില്ല.... 

( 50 ) അവർ ചോദിക്കുന്നു. അദ്ദേഹത്തിന് തന്റെ നാഥനിൽ നിന്ന് വല്ല ദൃഷ്ടാന്തങ്ങളും ഇറക്കപ്പെടാത്തത് എന്താണ് ? 
 താങ്കൾ പറയുക. 
 ദൃഷ്ടാന്തങ്ങൾ അല്ലാഹുവിങ്കൽ ആകുന്നു. 
 ഞാൻ വ്യക്തമായ ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ്.... 

( 51 ) അവർക്ക് ഓതി കേൾപ്പിക്കപ്പെട്ടു  കൊണ്ടിരിക്കുന്ന നിലയിൽ ഈ ഗ്രന്ഥം 
( ഖുർആൻ )
 തീർച്ചയായും താങ്കൾക്ക് നാം അവതരിപ്പിച്ചു തന്നിട്ടുള്ളത് അവർക്ക് ദൃഷ്ടാന്തമായി മതിയായിട്ടില്ലേ  ? 
 സത്യത്തിൽ വിശ്വസിക്കുന്ന ജനതക്ക് തീർച്ചയായും ഇതിൽ വലിയ കാരുണ്യവും ഉപദേശവും ഉണ്ട്...., 

( 52 ) താങ്കൾ പറയുക. 
 എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷിയായി അല്ലാഹു തന്നെ മതി. 
 ആകാശഭൂമികളിലുള്ളതെല്ലാം അവൻ അറിയുന്നു. 
 അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവേ നിഷേധിക്കുകയും ചെയ്തവർ ആരോ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.... 

( 53 ) അവർ താങ്കളോട് ശിക്ഷക്ക് വേണ്ടി ധൃതി കൂട്ടുന്നു. ഒരു നിശ്ചിത അവധി ഉണ്ടായിരുന്നില്ലെങ്കിൽ ശിക്ഷ അവർക്ക് ഉടനെ വരുമായിരുന്നു. 
 ഓർക്കാത്ത നിലക്ക് ആ ശിക്ഷ അവർക്ക് പെട്ടെന്ന് വന്നെത്തുക തന്നെ ചെയ്യും... 

( 54 ) അവർ താങ്കളോട് ശിക്ഷയ്ക്ക് വേണ്ടി ധൃതി കൂട്ടുന്നു. 
 തീർച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാണ്... 

( 55 ) തങ്ങളുടെ മുകൾഭാഗത്ത് കൂടിയും കാലുകളുടെ അടിയിൽ കൂടിയും ശിക്ഷ അവരെ പൊതിയുന്ന ദിവസം 
( അന്നാണ് അത് സംഭവിക്കുക )
" നിങ്ങൾ പ്രവർത്തിച്ച് കൊണ്ടിരുന്നതിന്റെ പ്രതിഫലം നിങ്ങൾ ആസ്വദിക്കുക " എന്ന് അവരോട് പറയുകയും ചെയ്യും.... 

( 56 ) സത്യവിശ്വാസികളായ എന്റെ ദാസന്മാരെ, തീർച്ചയായും എന്റെ ഭൂമി വിശാലമായതാണ്. അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കുക... 

( 57 ) എല്ലാവരും മരണം ആസ്വദിക്കുന്നതാണ്. 
 പിന്നീട് നമ്മുടെ അടുത്തേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുന്നത്....... 

( 58 ) സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർ ആകട്ടെ. അവരെ നാം സ്വർഗ്ഗത്തിൽ നിന്നും താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന ചില ഉന്നത സൗധങ്ങളിൽ താമസിപ്പിക്കുക തന്നെ ചെയ്യും. 
 അവരതിൽ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എത്ര മഹത്തരം....... 

( 59 ) അവർ ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ  നാഥനിൽ എല്ലാം ഏൽപ്പിക്കുകയും ചെയ്തവരാണ്... 

( 60 ) എത്ര ജീവികളാണ് ലോകത്തുള്ളത്. 
 തങ്ങളുടെ ആഹാരം അവർ ചുമന്ന്  നടക്കുന്നില്ല. 
 അവർക്കും നിങ്ങൾക്കും ആഹാരം നൽകുന്നത് അല്ലാഹുവാണ്. 
 അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു ..... 

( 61 ) ആകാശഭൂമികളെ സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തി വെക്കുകയും  ചെയ്തവൻ ആരാണ്  എന്ന് താങ്കൾ അവരോട് ചോദിച്ചാൽ അത് അല്ലാഹുവാണെന്ന് തീർച്ചയായും അവർ പറയും. 
 എന്നാൽ പിന്നെ എങ്ങോട്ടാണ് അവർ
( തൗഹീദിൽ നിന്ന് )
 തെറ്റിക്കപ്പെടുന്നത്...... 

( 62 ) അല്ലാഹു തന്റെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് ആഹാരം വിശാലമാക്കി കൊടുക്കുന്നു. 
 അവൻ ഉദ്ദേശിക്കുന്നവർക്ക് കുടുസ്സാക്കുകയും ചെയ്യുന്നു. 
 തീർച്ചയായും അല്ലാഹു എല്ലാ കാര്യവും നല്ലവണ്ണം അറിയുന്നവനാണ്..... 

( 63 ) ആകാശത്തുനിന്ന് മഴ ഇറക്കുകയും എന്നിട്ട് അത് മൂലം ഭൂമിയെ - അത്  നിർജജീവമായി കിടന്നതിനു ശേഷം- ജീവിപ്പിക്കുകയും ചെയ്തവൻ ആരാണ് എന്ന് താങ്കൾ അവരോട് ചോദിച്ചാൽ 
" അള്ളാഹു തന്നെ " എന്ന് അവർ പറയുകയും ചെയ്യും. 
 താങ്കൾ പറയുക. അല്ലാഹുവിനാണ് സർവ്വസ്തുതിയും. 
 പക്ഷേ അവരിൽ അധികപേരും ചിന്തിക്കുന്നില്ല..... 

( 64 )ഈ  ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്. 
 തീർച്ചയായും പരലോക ജീവിതമാണ് യഥാർത്ഥ  ശാശ്യതവുമായ ജീവിതം
(  ഈ വസ്തുത അവർ അറിഞ്ഞിരുന്നെങ്കിൽ   )..... 

( 65 ) എന്നാൽ അവർ
( ബഹുദൈവാരാധകർ )
 കപ്പലിൽ കയറിയാൽ
( എന്തെങ്കിലും വിപത്ത് സംഭവിക്കുമ്പോൾ )
 കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കികൊണ്ട് അവനോട് പ്രാർത്ഥിക്കും. 
 അങ്ങനെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ അവരതാ  അവനോട് പങ്കു ചേർക്കുന്നു...... 


( 66 ) അതുകൊണ്ട് സംഭവിക്കുന്നത് ആകട്ടെ നാം അവർക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് അവർ നന്ദികേട് കാണിക്കുകയും അവർ സുഖ ജീവിതം നയിക്കുകയും ചെയ്യുന്നു എന്നതാണ്. 
 ഇതിന്റെ ഫലം അവർ പിന്നീട് അറിയുന്നതാണ്.... 

( 67 )നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന്‌ അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തോട്‌ അവര്‍ നന്ദികേട്‌ കാണിക്കുകയുമാണോ
 ചെയ്യുന്നത് ? 

( 68 ) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടി പറയുകയോ, തനിക്ക് സത്യം വന്നു കിട്ടിയപ്പോൾ അതിനെ നിഷേധിക്കുകയോ ചെയ്തതിനേക്കാൾ വലിയ അക്രമി ആരാണുള്ളത് ? 
 സത്യനിഷേധികൾക്ക് നരകത്തിൽ
 വാസസ്ഥലം ഇല്ലേ? 
( തീർച്ചയായും ഉണ്ട്   )....  

( 69 ) നമ്മുടെ കാര്യത്തിൽ സമരം ചെയ്യുന്നവരെ നമ്മുടെ മാർഗങ്ങളിൽ നാം നയിക്കുക തന്നെ ചെയ്യും. 
 തീർച്ചയായും അല്ലാഹു നന്മ ചെയ്യുന്നവരോടൊപ്പം തന്നെയാണ്......,,,, 

അഭിപ്രായങ്ങള്‍