29-Surathul Ankabootht -01-38

 അദ്ധ്യായം-29
 സൂറത്തുൽ അൻകബൂത്ത്‌ 
 അവതരണം- മക്ക
 സൂക്തങ്ങൾ-69
 ഒന്നുമുതൽ 38 വരെയുള്ള വചനങ്ങളുടെ അർഥം
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) അലിഫ്, ലാം , മീം 

( 02 ) ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം തങ്ങൾ പരീക്ഷിക്കപ്പെട്ടതെ വിട്ടേയക്കപ്പെടുമെന്ന് മനുഷ്യർ വിചാരിക്കുന്നുണ്ടോ  ? 

( 03 ) തീർച്ചയായും അവരുടെ മുമ്പുണ്ടായിരുന്നവരെ നാം  പരീക്ഷിച്ചിട്ടുണ്ട്. 
 അങ്ങനെ സത്യം പറഞ്ഞു വരെയും അസത്യ വാദികളെയും അള്ളാഹു വെളിച്ചത്ത്  കൊണ്ടുവരുന്നു.... 

( 04 ) അഥവാ നമ്മുടെ പിടിയിൽ പെടാതെ കടന്ന് കളയാമെന്ന് തിന്മകൾ പ്രവർത്തിക്കുന്നവർ ധരിച്ചിട്ടുണ്ടോ ? 
 അവരുടെ തീരുമാനം വളരെ ചീത്ത തന്നെ.... 

( 05 ) അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന്
 ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ
( അതിനുള്ള തയ്യാറെടുപ്പുകൾ അവൻ  നടത്തേണ്ടതാണ് )
 ഉറപ്പായും അല്ലാഹു നിശ്ചയിച്ച അവധി വരുക തന്നെ ചെയ്യും. 
 അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാണ്.... 

( 06 ) ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നത് എങ്കിൽ 
 തന്റെ സ്വന്തം ഗുണത്തിനു വേണ്ടി തന്നെയാണ് അവർ സമരം ചെയ്യുന്നത്. 
 തീർച്ചയായും അല്ലാഹു ലോകരെ
 വിട്ട് ഐശ്വര്യപൂർണ്ണനാണ്... 

( 07 ) സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാരോ അവരുടെ തിന്മകളെ നാം പൊറുത്തുകൊടുക്കുകയും, അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനേക്കാൾ 
 മെച്ചമായത്  നാമവർക്ക് പ്രതിഫലമായി നൽകുകയും ചെയ്യും.... 

( 08 ) തന്റെ മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കൽപിച്ചിരിക്കുന്നു. 
 നിനക്ക് അറിവില്ലാത്ത ഒരു വസ്തുവിനെ എന്നോട് പങ്കു ചേർക്കണമെന്ന് 
 നിന്നെ അവർ നിർബന്ധിക്കുന്ന പക്ഷം
 അവർക്ക് ഇരുവരെയും നീ അനുസരിക്കരുത് . 
 എന്റെ അടുത്തേക്കാണ് നിങ്ങളെല്ലാവരുടെയും മടക്കം. 
 അപ്പോൾ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന് 
( അവിടെവെച്ച് )
 നാം പ്രതിഫലം നൽകുന്നതാണ്...... 

( 09 ) സത്യവിശ്വാസം കൈക്കൊള്ളുകയും  സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാരോ അവരെ നാം സജ്ജനങ്ങളിൽ ഉൾപ്പെടുത്തുന്നതാണ്.... 

( 10 ) ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചിലർ മനുഷ്യറിലുണ്ട്. 
 എന്നിട്ട് അല്ലാഹുവിന്റെ മാർഗത്തിൽ അവർ മർദ്ദിക്കപ്പെട്ടാൽ ജനങ്ങളുടെ മർദ്ദനത്തെ അല്ലാഹുവിന്റെ ശിക്ഷ  പോലെ അവർ കണക്കാക്കുന്നു.
 താങ്കളുടെ നാഥനിൽ നിന്ന് വല്ല സഹായവും ലഭിച്ചെങ്കിൽ, ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെ ആയിരുന്നല്ലോ  എന്നവർ ഉറപ്പായും പറയുകയും ചെയ്യുന്നു. 
 ലോകരുടെ ഹൃദയങ്ങളിൽ ഉളളതിനെക്കുറിച്ച് അള്ളാഹു ഏറ്റവുമധികം അറിയുന്നവനല്ലേ   ? 

( 11 ) സത്യവിശ്വാസം സ്വീകരിച്ചവരെയും കപട വിശ്വാസികളേയും അള്ളാഹു വേർതിരിച്ചറിയുക തന്നെ ചെയ്യും... 

( 12 )" ഞങ്ങളുടെ മാർഗ്ഗം നിങ്ങൾ പിന്തുടരുക. നിങ്ങളുടെ പാപങ്ങൾ ഞങ്ങൾ വഹിച്ചു കൊള്ളാം " എന്ന് സത്യനിഷേധികൾ സത്യവിശ്വാസികളോട് പറയുന്നു. 
 യഥാർത്ഥത്തിൽ അവരുടെ പാപങ്ങളിൽ നിന്നും യാതൊന്നും അവർ വഹിക്കുന്നവർ ആവുകയില്ല. 
 തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാണ്.... 

( 13 ) എന്നാൽ അവരുടെ പാപഭാരങ്ങളും അവരുടെ പാപഭാരങ്ങളോടൊപ്പം മറ്റു കുറെ പാപ ഭാരങ്ങളും അവർ ചുമക്കേണ്ടി വരിക തന്നെ ചെയ്യും. 
 വ്യാജം കെട്ടി പറഞ്ഞതിനെപറ്റി അന്ത്യനാളിൽ തീർച്ചയായും അവർ ചോദിക്കപ്പെടുകയും ചെയ്യും.... 

( 14 ) തീർച്ചയായും നൂഹ് നബിയേ അദ്ദേഹത്തിന്റെ ജനതയുടെ അടുത്തേക്ക് നാം അയച്ചു. 
 എന്നിട്ടദ്ദേഹം അവർക്കിടയിൽ  950 കൊല്ലം
( പ്രബോധനം ചെയ്തുകൊണ്ട് )
 താമസിച്ചു. 
( എന്നിട്ടും ആ ജനത സൻമാർഗം സ്വീകരിച്ചില്ല )
 അപ്പോൾ അക്രമികൾ ആയിരിക്കെ വെള്ളപ്പൊക്കം അവരെ പിടികൂടി.... 

( 15 ) അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പം കപ്പലിലുണ്ടായിരുന്നവരെയും നാം രക്ഷപ്പെടുത്തുകയും
( ആ സംഭവത്തെ )
 ലോകർക്ക് ഒരു ദൃഷ്ടാന്തം ആക്കുകയും ചെയ്തു... 

( 16 )ഇബ്‌റാഹീം നബിയേയും
( ഓർക്കുക )
 അതായത് അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം. 
 നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഗുണകരമായത്. 
 നിങ്ങൾ
( വസ്തുതകൾ)
 അറിയുന്നു എങ്കിൽ... 

( 17 ) നിങ്ങള്‍ അല്ലാഹുവിന്‌ പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ്‌ ചെയ്യുന്നത്‌. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നത്‌ ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട്‌ നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ്‌ നിങ്ങള്‍ മടക്കപ്പെടുന്നത്‌.

( 18 ) നിങ്ങൾ നിഷേധിക്കുന്നുവെങ്കിൽ
( അതിൽ ആശ്ചര്യമില്ല )
 നിങ്ങൾക്ക് മുൻപ് പല സമുദായങ്ങളും നിഷേധിച്ചിട്ടുണ്ട്. 
 റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാണ്..... 

( 19 ) അല്ലാഹു സൃഷ്ടിയെ ആദ്യമായി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അവർ കണ്ടിട്ടില്ലേ ? 
 പിന്നീട് അവൻ അത് ആവർത്തിക്കുന്നു. 
 തീർച്ചയായും അത് അല്ലാഹുവിന്  തീരെ പ്രയാസമില്ലാത്ത കാര്യമാകുന്നു.... 

( 20 ) പറയുക. 
 നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുകയും, അവൻ എങ്ങനെയാണ് സൃഷ്ടി തുടങ്ങിയതെന്ന് നോക്കി മനസ്സിലാക്കുകയും ചെയ്യുക. പിന്നീട് അള്ളാഹു രണ്ടാമത്തെ പ്രാവശ്യവും സൃഷ്ടിക്കുന്നു. 
 ഉറപ്പായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്... 

( 21 ) അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും അവൻ ഉദ്ദേശിക്കുന്നവരോട് അവൻ കരുണ കാണിക്കുകയും ചെയ്യും. 
 അവനിലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.. 

( 22 ) ഭൂമിയിലോ ആകാശത്തോ അവനെ നിങ്ങൾ തീരെ പരാജയപ്പെടുത്തുന്നവരല്ല. തീർച്ചയായും അല്ലാഹുവിനെ കൂടാതെ നിങ്ങൾക്ക് ഒരു  രക്ഷകനോ സഹായിയോയില്ല..... 

( 23 ) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും അവനുമായി കണ്ടുമുട്ടുന്നതിനെയും നിഷേധിക്കുന്നവരാകട്ടെ അക്കൂട്ടർ എന്റെ  കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകുന്നതാണ്. 
 അവർക്ക് വേദനാജനകമായ ശിക്ഷയുമുണ്ട്... 

( 24 ) നിങ്ങൾ ഇവനെ കൊന്നു കളയുകയോ, ചുട്ടെരിക്കുകയോ ചെയ്യുക എന്ന് പറയൽ മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി.
 അങ്ങനെ അല്ലാഹു അദ്ദേഹത്തെ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തി.
 സത്യത്തിൽ വിശ്വസിക്കുന്ന ജനതക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്..

( 25 ) അദ്ദേഹം പറഞ്ഞു : തീർച്ചയായും നിങ്ങൾ വിഗ്രഹങ്ങളെ
( ഇലാഹുകളാക്കി )
 വെച്ചിരിക്കുന്നത് ഐഹികജീവിതത്തിൽ
 നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന് വേണ്ടിയാണ്. 
 പിന്നെ അന്ത്യനാളിൽ നിങ്ങളിൽ ചിലർ
( നേതാക്കൾ )
 ചിലരെ 
( അനുയായികളെ )
 നിഷേധിക്കുകയും, ചിലർ
( അനുയായികൾ )
 ചിലരെ
( നേതാക്കളെ )
 ശപിക്കുകയും ചെയ്യും.
 നരകമാണ് നിങ്ങളുടെ മടക്ക സ്ഥാനം.
 നിങ്ങൾക്ക് സഹായികളായി ആരും ഉണ്ടാവുകയില്ല.. 

( 26 ) അപ്പോൾ ലൂഥ്  അദ്ദേഹത്തെ വിശ്വസിച്ചു.
 ഇബറാഹീം നബി പറഞ്ഞു : ഞാൻ എന്റെ നാഥൻ
 നിർദ്ദേശിച്ച സ്ഥലത്തേക്ക് പാലായനം ചെയ്യുകയാണ്.
 തീർച്ചയായും അവൻ തന്നെയാണ് അജയ്യനും യുക്തിമാനും.....

( 27 ) അദ്ദേഹത്തിന്
( ഇബ്റാഹീം നബിക്ക് )
 ഇസ്ഹാക്കിനെയും
( ഇസ്ഹാഖിന്റ  പുത്രൻ )
യഅഖൂബിനെയും നാം  പ്രദാനം  ചെയ്തു.
 അദ്ദേഹത്തിന്റെ സന്താനങ്ങളിൽ നാം പ്രവാചകത്വവും വേദവും നൽകി.
 അദ്ദേഹത്തിന്റെ പ്രതിഫലം ഇഹലോകത്ത് വെച്ച് നാം അദ്ദേഹത്തിന് നൽകി.
 തീർച്ചയായും പരലോകത്ത് അദ്ദേഹം സദ് വ്യത്തരിൽപ്പെട്ട ഒരാൾ തന്നെയാണ്.... 


( 28 ) ലൂഥ് നബിയെ
( ഓർക്കുക )
 അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം.
 തീർച്ചയായും നിങ്ങൾ നീചകൃത്യം തന്നെയാണ് ചെയ്യുന്നത്.
 നിങ്ങൾക്കു മുൻപ് ലോകരിൽ  ആരും ഇത് ചെയ്തിരുന്നില്ല....

( 29 ) നിങ്ങൾ
( കാമശമനത്തിനായി )
 പുരുഷന്മാരെ സമീപിക്കുകയും
 വഴിയാത്രക്കാരെ ആക്രമിക്കുകയും
 സദസ്സുകളിൽ വെച്ച് 
 നീചവൃത്തികൾ ചെയ്യുകയുമാണോ  ? 
 അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി, നീ സത്യസന്ധരിൽൽ പെട്ടവൻ ആണെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ ഞങ്ങൾക്ക് ഇങ്ങ് കൊണ്ടുവാ എന്ന് പറയുക മാത്രമായിരുന്നു...

( 30 ) അദ്ദേഹം പറഞ്ഞു: എന്റെ നാഥാ, ഈ നാശകാരികളായ ജനതക്കെതിരായി നീ എന്നെ സഹായിക്കണമേ   !

( 31 ) നമ്മുടെ ദൂതൻമാർ
( മലക്കുകൾ )
ഇബ്റാഹീം നബിയുടെ അടുത്ത് സന്തോഷവാർത്തയുമായി വന്നപ്പോൾ അവർ പറഞ്ഞു : തീർച്ചയായും ഞങ്ങൾ
 ഈ ( ലൂഥ് നബിയുടെ )
 ജനതയെ നശിപ്പിക്കുന്നവരാകുന്നു.
 അവർ അക്രമികൾ ആവുക തന്നെ ചെയ്തിട്ടുണ്ട്...

( 32 ) അദ്ദേഹം പറഞ്ഞു : തീർച്ചയായും അവിടെ ലൂഥ് ( നബി )
 ഉണ്ടല്ലോ. 
 അവർ പറഞ്ഞു : അവിടെയുള്ളവരെ ക്കുറിച്ച് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം. അദ്ദേഹത്തെയും തന്റെ ഭാര്യ ഒഴിച്ചുള്ള വീട്ടുകാരെയും ഞങ്ങൾ രക്ഷപ്പെടുത്തുക തന്നെ ചെയ്യും.
 അവൾ നശിപ്പിക്കപ്പെടുന്നവരിൽപ്പെട്ടവളാണ്...... 

( 33 ) അങ്ങനെ നമ്മുടെ ദൂതൻമാർ ലൂഥ്  നബിയുടെ അടുത്ത് ചെന്നപ്പോൾ 
 അവർ മൂലം അദ്ദേഹം
 ദുഃഖിതൻ ആവുകയും മനപ്രയാസത്തിൽ അകപ്പെടുകയും ചെയ്തു.
 അവർ പറഞ്ഞു.
 താങ്കൾ ദുഃഖിക്കുകയും ഭയപ്പെടുകയും ഒന്നും വേണ്ട.
 തീർച്ചയായും ഞങ്ങൾ - താങ്കളെയും
 ഭാര്യ ഒഴിച്ചുള്ള താങ്കളുടെ വീട്ടുകാരെയും രക്ഷപ്പെടുത്തുന്നവരാണ്.
 അവൾ നശിപ്പിക്കപ്പെടുന്നവരിൽ പ്പെട്ടവളാണ് ..

( 34 ) ഇന്നാട്ടുകാർ ധിക്കാരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർ ആയതുകൊണ്ട്  ഉറപ്പായും ആകാശത്തു
 നിന്ന് ഞങ്ങൾ ഇവരുടെ മേൽ ഒരു ശിക്ഷ ഇറക്കുന്നവരാണ്..... 

( 35 ) ചിന്തിക്കുന്ന ജനതയ്ക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം അവിടെ നാം അവശേഷിപ്പിച്ചു വെച്ചിട്ടുണ്ട്...

( 36 )മദ് യൻ കാരിലേക്ക് അവരുടെ സഹോദരൻ ശുഐബിനെ 
( നാം അയച്ചു )
 എന്നിട്ട് അദ്ദേഹം പറഞ്ഞു :
 എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും, അന്ത്യനാളിനെ ഭയപ്പെടുകയും ചെയ്യുക.
 ഭൂമിയിൽ കുഴപ്പമുണ്ടാക്കി നടക്കരുത്... 


( 37 ) അപ്പോൾ അവർ അദ്ദേഹത്തെ  എതിർത്തു.
 അതുമൂലം ഒരു വലിയ ഭൂകമ്പം അവരെ പിടികൂടി.
 അപ്പോൾ അവർ തങ്ങളുടെ വീടുകളിൽ
 ചത്തൊടുങ്ങിയവരായി........... 

( 38 )ആദിനെയും സമൂദിനെയും 
നാം ( നശിപ്പിച്ചു )
 അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് അത് വ്യക്തമായിട്ടുണ്ട്. 
 തങ്ങളുടെ പ്രവർത്തനങ്ങൾ പിശാച് അവർക്ക് മനോഹരമാക്കി കാണിച്ചു കൊടുക്കുകയും എന്നിട്ട് സത്യമാർഗത്തിൽ നിന്ന് അവരെ തടയുകയും ചെയ്തു. 
 അവർ കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ കഴിവുള്ളവർ ആയിരുന്നു
( എന്നാൽ അവർ അത് ചെയ്തില്ല ).... 

 

അഭിപ്രായങ്ങള്‍