25-Surathul Furqan -33-55
അദ്ധ്യായം-25
സൂറത്തുൽ ഫുർഖാൻ
അവതരണം- മക്ക
സൂക്തങ്ങൾ-77
( ഞാൻ ആരംഭിക്കുന്നു )....
( 33 )( സത്യത്തെ എതിർക്കാൻ വേണ്ടി )
ഏതൊരു ഉപമ അവർ കൊണ്ടുവന്നാലും സത്യവും ഏറ്റവും നല്ല വിവരണവും ആയ മറുപടി താങ്കൾക്ക് നാം കൊണ്ടുവന്നു തരാതിരിക്കില്ല....
( 34 ) തങ്ങളുടെ മുഖങ്ങൾ നിലത്ത് കുത്തിയവരായി നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുന്നവരാകട്ടെ അവർ ഏറ്റവും ചീത്ത സ്ഥാനമുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണ്....
( 35 ) തീർച്ചയായും മൂസാനബിക്ക് നാം വേദഗ്രന്ഥം നൽകി.
അദ്ദേഹത്തിന്റെ കൂടെ സഹോദരൻ ഹാറൂനെ ഒരു സഹായിയായി നാം നിശ്ചയിക്കുകയും ചെയ്തു....
( 36 ) എന്നിട്ട് നാം അവരോട് പറഞ്ഞു :
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്ന ആ ജനതയുടെ അടുത്തേക്ക് നിങ്ങൾക്ക് ഇരുവരും പോവുക.
( അങ്ങനെ അവർ ഇരുവരും ദൗത്യവുമായി ചെന്നപ്പോൾ ആ ജനത അവരെ
നിഷേധിച്ചു )
അപ്പോൾ നാം അവരെ പാടെ നശിച്ചു....
( 37 ) നൂഹ് നബിയുടെ ജനതയെ
( ഓർക്കുക )
അവർ അല്ലാഹുവിന്റ ദൂതന്മാരെ നിഷേധിച്ചപ്പോൾ നാം അവരെ വെള്ളത്തിൽ മുക്കി നശിപ്പിക്കുകയും നാമവരെ ജനങ്ങൾക്ക് ഒരു ദൃഷ്ടാന്തം ആക്കി വെക്കുകയും ചെയ്തു.
ആ അക്രമികൾക്ക് നാം വേദനാജനകമായ ശിക്ഷ
( പരലോകത്ത് നാം )
ഒരുക്കിവെച്ചിട്ടുണ്ട്....
( 38 ) ആദിനെയും സമൂദിനെയും റസ്സുകാരെയും അവർക്കിടയിലുള്ള ഒരുപാട് തലമുറകളെയും
( ഓർക്കുക )......
( 39 ) എല്ലാവർക്കും നാം ഉപമകൾ
( ദൃഷ്ടാന്തങ്ങൾ )
വിവരിച്ചുകൊടുത്തു.
( എന്നാൽ അത് നിഷേധിച്ചപ്പോൾ )
എല്ലാവരെയും നാം നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു....
( 40 ) തീർച്ചയായും കല്ലുമഴ വർഷിക്കപ്പെട്ട നാട്ടിൽ കൂടി അവർ നടന്നു പോയിട്ടുണ്ട്.
എന്നിട്ട് അവരത് കണ്ടിരുന്നില്ലേ ?
അവർ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാത്തവരായിരിക്കുകയാണ്
( അതുകൊണ്ടാണ് അവർ അത് കണ്ടിട്ടും അതിനെ സംബന്ധിച്ച് ചിന്തിച്ച്
പഠിക്കാത്തത് )....
( 41 )( നബിയെ )
താങ്കളെ കാണുമ്പോൾ ഇവനെയാണോ അള്ളാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് പരിഹസിക്കുക മാത്രമാണ് അവർ ചെയ്യുന്നത്..
( 42 ) തീർച്ചയായും നമ്മുടെ ദൈവങ്ങളെ
( ഇലാഹുകളെ )
ആരാധിക്കുന്നതിൽ നാം ഉറച്ചു നിന്നിരുന്നില്ലെങ്കിൽ അതിൽ നിന്ന് ഇയാൾ നമ്മെ തെറ്റിക്കുമായിരുന്നു.
( എന്നും അവർ പറയുന്നു ).
ആരാണ് കൂടുതൽ വഴിപിഴച്ചവർ എന്ന് പിന്നീട് ശിക്ഷ കാണുമ്പോൾ അവർ അറിയുന്നതാണ്.....
( 43 ) തന്റെ ദേഹേച്ഛയെ ദൈവമാക്കി വെച്ചവനെ താങ്കൾ കണ്ടുവോ ?
അപ്പോൾ താങ്കൾ അവന്റെ മേൽ
ഉത്തരവാദം ഏറ്റെടുത്തവരാകുമോ ?
( 44 ) അതല്ല അവരെ അധികപേരും കേൾക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെന്ന് താങ്കൾ ധരിക്കുന്നുണ്ടോ ?
അവർ നാൽക്കാലികളെ പോലെ തന്നെയാണ്.
അല്ല അവയെക്കാൾ ഏറെ വഴിപിഴച്ചവർ ആണ്....
( 45 ) താങ്കളുടെ നാഥന്റ പ്രവർത്തിയിലേക്ക് താങ്കൾ നോക്കിയിട്ടില്ലേ ?
അവൻ എങ്ങനെയാണ് നിഴലിനെ നീട്ടിയിരിക്കുന്നത് ?
അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ നിശ്ചലമാക്കുമായിരുന്നു.
പിന്നെ നാം
( അള്ളാഹു )
അതിനു സൂര്യനെ ദൃഷ്ടാന്തമാക്കി....
( 46 ) പിന്നീട് നാമതിനെ കുറേശ്ശെയായി നമ്മിലേക്ക് പിടിച്ചെടുക്കുകയും
( ചുരുക്കുകയും )
ചെയ്തു.....
( 47 ) അവനാണ് നിങ്ങൾക്ക് രാത്രിയെ ഒരു വസ്ത്രവും നിദ്രയെ ഒരു വിശ്രമവും ആക്കി തരുന്നത്.
പകലിനെ അവൻ ഉണർന്നു പ്രവർത്തിക്കാനുള്ള സമയവും ആക്കിയിരിക്കുന്നു...
( 48 ) അവന്റെ കാരുണ്യത്തിന്റ
( മഴയുടെ )
മുൻപിൽ സന്തോഷവാർത്ത എന്ന നിലക്ക് കാറ്റുകളെ അയച്ചതവനാണ്.
ആകാശത്തുനിന്നും നാം
( അള്ളാഹു )
ശുദ്ധീകരിക്കുന്ന വെള്ളം ഇറക്കുകയും ചെയ്തു....
( 49 ) അതുകൊണ്ട് നിർജീവമായ നാടിനെ ജീവിപ്പിക്കാനും, നാം സൃഷ്ടിച്ചവരിൽപ്പെട്ട കന്നുകാലികൾക്കും അനേകം മനുഷ്യർക്കും കുടിക്കാൻ കൊടുക്കാനും വേണ്ടി...
( 50 ) തീർച്ചയായും നാം അതിനെ അവർക്കിടയിൽ
( പല ഭാഗങ്ങളിലേക്കും ആയി )
പിരിച്ചയച്ചു.
അവർ ഉല്ബുദ്ധരാകാൻ വേണ്ടി.
എന്നാൽ മനുഷ്യരിൽ അധികപേരും നന്ദികേട് മാത്രമേ കാണിക്കുന്നുള്ളൂ...
( 51 )( നബിയേ )
നാം ഉദ്ദേശിക്കുകയാണെങ്കിൽ എല്ലാ ഓരോ നാട്ടിലും ഓരോ മുന്നറിയിപ്പുകാരനെ
( പ്രവാചകനെ )
നാം നിയോഗിക്കുമായിരുന്നു....
( 52 ) അതുകൊണ്ട് സത്യനിഷേധികൾക്ക് താങ്കൾ വഴി പെട്ട് പോകരുത്.
ഈ ഖുർആൻ മുഖേന - താങ്കൾ
അവരോട് ശക്തമായ സമരം നടത്തുക.....
( 53 )അവൻ രണ്ടു സമുദ്രങ്ങളെ കൂട്ടിച്ചേർത്തവനാണ്.
അവയിൽ കൊന്നു നല്ല സ്വഛജലം.
മറ്റേത് കൈപ്പുള്ള ഉപ്പുവെള്ളവും അവ രണ്ടിനുമിടയിൽ അവൻ ശക്തമായ ഒരു മറയും ദൃഢമായ ഒരു തടസ്സവും ഉണ്ടാക്കി വെക്കുകയും ചെയ്തിരിക്കുന്നു....
( 54 ) വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് അവനാണ്.
അങ്ങനെ അവൻ മനുഷ്യനെ വംശബന്ധവും വിവാഹബന്ധവുമുള്ളവനാക്കി.
താങ്കളുടെ നാഥൻ സർവ്വശക്തനാകുന്നു....
( 55 )അവർ അല്ലാഹുവിനെ പുറമെ തങ്കൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ചില വസ്തുക്കളെ ആരാധിക്കുന്നു.
സത്യനിഷേധി തന്റെ നാഥനെതിരെ പിശാചിനെ സഹായിക്കുന്നവനായിരിക്കുന്നു....