25-Surathul Furqan -01-32
അദ്ധ്യായം-25
സൂറത്തുൽ ഫുർഖാൻ
അവതരണം- മക്ക
സൂക്തങ്ങൾ-77
1 മുതൽ 32 വരെ യുള്ള വചനങ്ങളുടെ അർഥം.
( ഞാൻ ആരംഭിക്കുന്നു )....
( 01 ) ലോകജനതയ്ക്ക് മുന്നറിയിപ്പ് നൽകുന്നവനാകാൻ വേണ്ടി തന്റെ അടിമക്ക് സത്യാസത്യങ്ങളെ വേർതിരിക്കുന്ന ഗ്രന്ഥം ഇറക്കിക്കൊടുത്ത അള്ളാഹു അനുഗ്രഹീതനാകുന്നു.....
( 02 ) അവൻ ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഉള്ളവനാണ്.
അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല.
ആധിപത്യത്തിൽ അവന് ഒരു പങ്കാളിയുമില്ല.
എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിക്കുകയും, അവർക്കൊരു ശരിയായ നിർണ്ണയും നൽകുകയും ചെയ്തിരിക്കുന്നു...
( 03 ) അല്ലാഹുവിനെ കൂടാതെ അവർ ചില
ദൈവങ്ങളെ
( ഇലാഹുകളെ )
സ്വീകരിച്ചിരിക്കുന്നു.
അവ ഒരു വസ്തുവിനെയും സൃഷ്ടിക്കുകയില്ല.
അവർ സൃഷ്ടിക്കപ്പെടുന്നവരാണുതാനും
തങ്ങൾക്ക് തന്നെ യാതൊരു ഉപകാരത്തെയും ഉപദ്രവത്തെയും അവർ സ്വാധീനം ആക്കുന്നില്ല.
മരണത്തെയോ, ജീവിതത്തെയോ, പുനരുത്ഥാനത്തെയോ സ്വാധീനമാക്കുന്നില്ല അവർ.....
( 04 ) ഇത്
( ഖുർആൻ )
ഒരു വ്യാജവാർത്ത മാത്രമാണ്.
( നബി ) ഇത് കെട്ടി ഉണ്ടാക്കിയിരിക്കുന്നു.
മറ്റു ചില ആളുകൾ അതിന് ആ മനുഷ്യനെ സഹായിച്ചിട്ടുമുണ്ട് " എന്ന് സത്യനിഷേധികൾ പറയുന്നു"
എന്നാൽ തീർച്ചയായും ഇത് മൂലം
അവർ അക്രമവും വ്യാജവുമാണ് കൊണ്ടുവന്നിട്ടുള്ളത്...
( 05 ) ഇത് പൂർവികരുടെ കെട്ടുകഥകളാണ്.
അദ്ദേഹം അത് എഴുതിച്ചെടുത്തു. അങ്ങനെ അദ്ദേഹത്തിന് രാവിലെയും വൈകുന്നേരവും വായിച്ചു കേൾപ്പിക്കപ്പെടുന്നു എന്നും അവർ ആരോപിക്കുന്നു...
( 06 ) താങ്കൾ പറയുക.
ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ രഹസ്യങ്ങളും അറിയുന്ന അല്ലാഹു ആണ് ഈ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്.
തീർച്ചയായും അവൻ ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാണ്....
( 07 ) അവർ പറയുന്നു.
റസൂലിന് എന്തുപറ്റി?
ഇയാൾ ഭക്ഷണം കഴിക്കുകയും അങ്ങാടികളിൽ കൂടി നടക്കുകയും ചെയ്യുന്നു.
( സത്യത്തിൽ റസൂലുകൾ ഇങ്ങനെ
ചെയ്യുമോ )
അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു മലക്കിനെ അയക്കപ്പെടുകയും
എന്നിട്ട് ആ മലക്ക് അദ്ദേഹത്തോടൊപ്പം ഒരു താക്കീതുകാരൻ ആയിത്തീരുകയും ചെയ്യാത്തത് എന്തുകൊണ്ടാണ് ?
( 08 ) അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു നിധി ഇട്ട് കൊടുക്കപ്പെടുകയോ, തനിക്ക് ഭക്ഷിക്കാനുള്ള ഒരു തോട്ടം ഉണ്ടാക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ?
ഈ അക്രമികൾ പറയുന്നു : ബുദ്ധിഭ്രമം ബാധിച്ച ഒരു പുരുഷനെ മാത്രമാണ് നിങ്ങൾ പിന്തുടർന്ന് നടക്കുന്നത് .....
( 09 ) അവർ താങ്കളെ കുറിച്ച് ഉപമകൾ വിവരിച്ചത് ഇങ്ങനെയൊക്കെ ആണെന്ന് നോക്കുക.
അങ്ങനെ അവർ സത്യത്തിൽ നിന്ന് തെറ്റിപ്പോയി.
സന്മാർഗത്തിൽ എത്തിച്ചേരാൻ അവർക്ക് കഴിയില്ല...
( 10 ) അല്ലാഹു നന്മ നിറഞ്ഞവനാണ്.
അവൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ പറയുന്നതിനേക്കാൾ ഉത്തമമായത്
( അതായത് )
താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന തോട്ടങ്ങൾ - താങ്കൾക്ക് അവൻ ഉണ്ടാക്കി തരും.
ചില ഉന്നത സൗധങ്ങൾ താങ്കൾക്ക് അവൻ സമ്പാദിച്ചു തരികയും ചെയ്യും...
( 11 ) പക്ഷേ അവർ അന്ത്യനാളിനെ നിഷേധിച്ചിരിക്കുന്നു.
അന്ത്യനാളിനെ നിഷേധിക്കുന്നവർക്ക് ജ്വലിക്കുന്ന നരകം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.....
( 12 ) അത് ദൂരെ സ്ഥലത്ത് നിന്ന് അവരെ കാണുമ്പോൾ അതിന്റെ കോപവും ഇരമ്പവും അവർ കേൾക്കുന്നതാണ്....
( 13 ) ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടവരായ സ്ഥിതിയിൽ ആ നരകത്തിൽ ഒരു ഇടുങ്ങിയ സ്ഥാനത്ത് കൊണ്ടുപോയി ഇടപെട്ടാൽ അവിടെ വച്ച് അവർ നാശത്തെ വിളിക്കും...
( 14 )( ആ സമയത്ത് അവരോട് പറയപ്പെടും )
എന്ന് നിങ്ങൾ ഒരു നാശത്തെ മാത്രം വിളിക്കേണ്ടതില്ല.
അനേകം നാശത്തെ വിളിക്കുക...
( 15 ) താങ്കൾ ചോദിക്കുക.
അതാണ് ഉത്തമം അതോ മുത്തഖികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ശാശ്യതമായ സ്വർഗ്ഗമോ ?
അത് അവർക്ക് പ്രതിഫലം മടങ്ങി ചെയ്യുന്ന സ്ഥലവും ആകുന്നു....
( 16 ) സ്ഥിര വാസികളായ സ്ഥിതിയിൽ തങ്ങൾ ഉദ്ദേശിക്കുന്നതെല്ലാം അവർക്ക് അവിടെ ഉണ്ടാകും.
താങ്കളുടെ നാഥന്റ മേൽ ഉത്തരവാദപ്പെട്ട ഒരു വാഗ്ദാനമാണ് അത്...
( 17 ) അവരെയും അല്ലാഹുവിനെ കൂടാതെ അവർ ആരാധിക്കുന്ന വസ്തുക്കളെയും അള്ളാഹു ഒരുമിച്ചുകൂട്ടുന്ന ദിവസം
( ഓർക്കുക )
എന്നിട്ട് അവൻ
( ആ ആരാധ്യ വസ്തുക്കളോട് )
ചോദിക്കും : നിങ്ങളാണോ എന്റെ അടിമകളെ വഴി തെറ്റിച്ചത് ?
അതോ അവർ സ്വയം വഴി തെറ്റി പോയതാണോ ?
( 18 ) അവർ പറയും : നീയെത്ര പരിശുദ്ധൻ !
നിന്നെ കൂടാതെ മറ്റു യാതൊന്നിനെയും ആരാധ്യരാക്കി വെക്കുന്നത് ഞങ്ങൾക്ക് പറ്റില്ല.
( എന്നിരിക്കെ ഞങ്ങളെ ആരാധിക്കാൻ ഞങ്ങൾ എങ്ങനെ അവരോട് പറയും )
പക്ഷേ അവർക്കും അവരുടെ പൂർവ്വ പിതാക്കൾക്കും നീ സുഖഭോഗങ്ങൾ നൽകി.
അങ്ങനെ നിന്റെ ഒരു ഉൽബോധനം
അവർ പാടെ മറന്നുകളയുകയും അവർ ഒരു നശിച്ച ജനതയായി തീരുകയും ചെയ്തു....
( 19 )( അപ്പോൾ അല്ലാഹു ആരാധകരോട് പറയും )
ഇപ്പോൾ ഇതാ നിങ്ങൾ പറയുന്നതിനെ -
ഇവർ ദൈവങ്ങൾ ആണെന്ന
( ഇലാവുകൾ ആണെന്ന )
വാദത്തെ നിഷേധിച്ചിരിക്കുകയാണ് ഇവർ.
ഇനി ശിക്ഷ നിങ്ങളിൽനിന്ന് തിരിച്ചു കളയാനോ, മറ്റുള്ളവരിൽ നിന്ന് സഹായം തേടാനോ നിങ്ങൾക്ക് കഴിയുകയില്ല.
നിങ്ങളിലാരെങ്കിലും അക്രമം കാണിക്കുകയാണെങ്കിൽ അവനെ നാം കടുത്ത ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്....
( 20 ) ഭക്ഷണം കഴിക്കുകയും അങ്ങാടിയിൽ കൂടി സഞ്ചരിക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ താങ്കൾക്ക് മുൻപ് നാം മുർസലുകളെ അയച്ചിട്ടില്ല.
നിങ്ങളിൽ ചിലരെ മറ്റു ചിലർക്ക് ഒരു പരീക്ഷണം ആക്കിയിരിക്കുകയാണ്.
നിങ്ങൾ ക്ഷമിക്കുമോ?
നിങ്ങളുടെ നാഥൻ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.....
( 21 ) നാമുമായി കണ്ടുമുട്ടുന്നതിനെ ആഗ്രഹിക്കാത്തവർ പറയുന്നു : നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകൾ ഇറക്കപ്പെടുന്നില്ല ?
അല്ലെങ്കിൽ നമ്മുടെ നാഥനെ എന്തുകൊണ്ട് നാം നേരിട്ട് കാണുന്നില്ല ?
തീർച്ചയായും അവർ തങ്ങളുടെ മനസ്സിൽ ഗർവ്വ് കാണിക്കുകയും വലിയ ധിക്കാരം കാട്ടുകയും ആണ് ചെയ്തിരിക്കുന്നത്...
( 22 ) അവർ മലക്കുകളെ കാണുന്ന ദിവസം
( ഓർക്കുക )
ആ കുറ്റവാളികൾക്ക് അന്ന് യാതൊരു സന്തോഷവാർത്തയുമില്ല.
"ശക്തമായ തടസ്സം" എന്ന് മലക്കുകൾ പറയുകയും ചെയ്യും.....
( 23 ) അവർ പ്രവർത്തിച്ച കർമ്മങ്ങളിലേക്ക് നാം കടന്നു ചെല്ലുകയും എന്നിട്ട് അതിനെ വിതറപ്പെട്ട ധൂളി
( പോലെ )
ആക്കുകയും ചെയ്യും...........
( 24 ) അന്ന് സ്വർഗ്ഗക്കാർ ഉൽകൃഷ്ട വാസസ്ഥലവും ഏറ്റവും നല്ല വിശ്രമ സങ്കേതവും ഉള്ളവരാകുന്നു....
( 25 ) മേഘ ത്തോടൊപ്പം എല്ലാ ആകാശങ്ങളും പൊട്ടിപ്പിളരുകയും, മലക്കുകൾ എല്ലാവരും ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം
( ഓർക്കുക ).....
( 26 ) അന്ന് യഥാർത്ഥമായ ആധിപത്യം കരുണാനിധിയായ അല്ലാഹുവിനാകുന്നു.
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമമേറിയ ഒരു ദിവസമായിരിക്കും അത്..
( 27 ) അക്രമി തന്റെ കൈകളും കടിക്കുന്ന ദിവസവും
( ഓർക്കുക )
അവൻ പറയും അഹോ ഞാൻ റസൂലിന്റെ കൂടെ ഒരു മാർഗ്ഗം സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു......
( 28 ) എന്റെ കഷ്ടമേ,
ഇന്നയാളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.....
( 29 ) എനിക്ക് ഉൽബോധനം വന്നു കിട്ടിയതിനുശഷം അതിൽ നിന്ന് അവൻ എന്നെ വഴിതെറ്റിക്കുക തന്നെ ചെയ്തു.
പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.....
( 30 ) റസൂൽ പറഞ്ഞു : എന്റെ നാഥാ, തീർച്ചയായും എന്റെ ജനത ഖുറാആനെ അഗണ്യ മാക്കി കളഞ്ഞിരിക്കുന്നു...,
( 31 ) അതുപ്രകാരം എല്ലാ പ്രവാചകന്മാർക്കും കുറ്റവാളികളിൽപ്പെട്ട ചില ശത്രുവിനെ നാം നിശ്ചയിച്ചിട്ടുണ്ട്.
മാർഗദർശകനായും സഹായകനായും താങ്കളുടെ നാഥൻ തന്നെ മതി...
( 32 ) അദ്ദേഹത്തിന്
( നബിക്ക് )
ഖുറാആനെ മുഴുവനായി ഒറ്റ പ്രാവശ്യമായി
ഇറക്കാത്തത് എന്തുകൊണ്ടാണെന്ന് സത്യനിഷേധികൾ ചോദിക്കുന്നു.
അത് പ്രകാരം
( പല പ്രാവശ്യമായി അവതരിപ്പിച്ചത് )
താങ്കളുടെ ഹൃദയത്തെ അതുകൊണ്ട് നാം ബലപ്പെടുത്തേണ്ടതിനാണ്.
സാവകാശത്തിൽ അതിനെ നാം ഓതി തരികയും ചെയ്തിരിക്കുന്നു...