11- Surathu Hoodh - 01-53

അദ്ധ്യായം-11
 സൂറത്ത് ഹൂദ്
 അവതരണം- മക്ക
 സൂക്തങ്ങൾ-123
 ഒന്നുമുതൽ 53 വരെയുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )അലിഫ്, ലാം, റാ. 
 ഇത് മഹത്തായ ഗ്രന്ഥമാണ്. 
 ഇതിലെ വാക്യങ്ങൾ ബലവത്താക്കപ്പെടുകയും, വിവരിക്കുകയും ചെയ്തിരിക്കുന്നു. 
 യുക്തിമാനും സൂക്ഷ്മ ജ്ഞാനിയുമായ  അല്ലാഹുവിങ്കൽ നിന്നുള്ളതാണിത്...... 


( 02 ) അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്
( എന്നാ കൽപ്പനയുമായണ് ഈ ഖുർആൻ
 അവതരിപ്പിച്ചിട്ടുള്ളത് ). 
 തീർച്ചയായും ഞാൻ അള്ളാഹുവിൽ നിന്നുള്ള ഒരു മുന്നറിയിപ്പുകാരനും സന്തോഷവാർത്ത അറിയിക്കുന്നവനുമാകുന്നു..... 

( 03 ) നിങ്ങളുടെ നാഥനോട് നിങ്ങൾ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും  പിന്നീട് അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക. 
 എങ്കിൽ ഒരു നിശ്ചിത അവധിവരെ  നല്ല നിലയിൽ ജീവിക്കാനുള്ള സൗകര്യങ്ങൾ  അവൻ നിങ്ങൾക്ക് ചെയ്തു തരികയും ഉൽകൃഷ്ട ഗുണമുള്ള എല്ലാവർക്കും അവരുടെ ഉൽകൃഷ്ട ഗുണങ്ങൾക്ക് പ്രതിഫലം  നൽകുകയും ചെയ്യും. 
( നിങ്ങൾ )
 പിന്മാറുന്ന പക്ഷം നിങ്ങളെക്കുറിച്ച് ഒരു വലിയ ദിവസത്തെ ശിക്ഷ ഞാൻ തീർച്ചയായും ഭയപ്പെടുന്നു.... 

( 04 ) അല്ലാഹുവിലേക്ക് തന്നെയാണ് നിങ്ങളുടെ മടക്കം. 
 അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു..... 

( 05 ) അറിയുക. 
 അല്ലാഹുവിങ്കൽ നിന്നു മറയേണ്ടതിനു വേണ്ടി തങ്ങളുടെ നെഞ്ചുകളെ അവർ ചുരുട്ടുന്നു. 
 അറിയുക. 
 തങ്ങളുടെ വസ്ത്രങ്ങൾ കൊണ്ട് പുതച്ചു  മൂടുമ്പോൾ 
 അവർ രഹസ്യം ആക്കുന്നതും  പരസ്യമാക്കുന്നതും അവൻ
( അള്ളാഹു )
 അറിയുന്നുണ്ട്. 
 അവൻ ഹൃദയങ്ങളിലുള്ളത് ശരിക്കും അറിയുന്നവൻ തന്നെയാണ്..... 

( 06 ) ഭൂമിയിലുള്ള ഒരൊറ്റ ജീവിക്കും ആഹാരം നൽകാനുള്ള ചുമതല അള്ളാഹു ഏറ്റെടുക്കാതെ ഇരുന്നിട്ടില്ല.. 
 അവയുടെ വാസസ്ഥലവും സൂക്ഷിക്കപ്പെടുന്ന സ്ഥലവും എല്ലാം അവനറിയാം. 
 എല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്... 

( 07 ) ആകാശഭൂമികളെ 6 ദിവസങ്ങളിലായി സൃഷ്ടിച്ചവനാണവൻ. 
 അവന്റെ സിംഹാസനം വെള്ളത്തിമേലായിരുന്നു. 
( ഇതെല്ലാം അവൻ സൃഷ്ടിച്ചത് അവന്റെ ശക്തി മനസ്സിലാക്കി )
 നിങ്ങളിൽ ആരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കേണ്ടതിനാണ്. 
 മരണാന്തരം തീർച്ചയായും നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും  എന്ന് താങ്കൾ പറഞ്ഞാൽ ഇത് വ്യക്തമായ മാരണംതന്നെയാണ്  എന്ന് അവിശ്വാസികൾ   കളിയാക്കുക തന്നെ ചെയ്യും... 

( 08 ) ഒരു നിശ്ചിത അവധിവരെ അവരിൽ നിന്ന് ശിക്ഷ നാം താമസിപ്പിച്ചാൽ " അതിനെ തടഞ്ഞു നിർത്തുന്നത് എന്താണ് " എന്ന് അവർ ചോദിക്കും. 
 അവർ അറിഞ്ഞിരിക്കട്ടെ. 
 ശിക്ഷ വന്നെത്തുന്ന ദിവസം അത് അവരിൽ നിന്ന്  തട്ടിത്തിരിപ്പിക്കപ്പെടുകയില്ല. 
 താങ്കൾ പരിഹസിച്ചു കൊണ്ടിരുന്ന ശിക്ഷ അവരിൽ അനുഭവപ്പെടുന്നതാണ്.....

( 09 ) നമ്മുടെ പക്കൽ നിന്നുള്ള അനുഗ്രഹം മനുഷ്യനു  നാം ആസ്വദിപ്പിക്കുകയും പിന്നീട് അത് എടുത്തു കളയുകയും ചെയ്താൽ തീർച്ചയായും അവനതാ  വളരെ നിരാശനും തീരെ നന്ദി ഇല്ലാത്തവനുമായി തീരുന്നു..... 

( 10 ) തന്നെ ബാധിച്ച കഷ്ടപ്പാടിന് ശേഷം അവനെ എന്തെങ്കിലും അനുഗ്രഹം നാം ആസ്വദിപ്പിച്ചാൽ  തീർച്ചയായും ദുരിതങ്ങൾ എല്ലാം എന്നിൽ നിന്ന് നീങ്ങി  കഴിഞ്ഞു. എന്ന് അവൻ പറയും. 
 അവൻ സന്തുഷ്ടനും പൊങ്ങച്ചക്കാരനും  തന്നെയാകുന്നു..... 

( 11 ) ക്ഷമിക്കുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർ അങ്ങനെയല്ല. 
 അവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.. 

( 12 ) അദ്ദേഹത്തിന് ഒരു നിധി ഇറക്കി കൊടുക്കുകയോ അദ്ദേഹത്തോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് അവർ ചോദിക്കുന്നതു നിമിത്തം ലഭിച്ചുകൊണ്ടിരിക്കുന്ന  സന്ദേശങ്ങൾ ചില താങ്കൾ വിട്ടുകളയുകയും, അത് മൂലം താങ്കളുടെ മനസ്സ് വിഷമിക്കുകയും ചെയ്തേക്കുമോ ? 
 താങ്കൾ ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ്. 
 എല്ലാ കാര്യത്തിനും ഭാരം ഏൽപ്പിക്കപ്പെട്ടവൻ
 അല്ലാഹുവാകുന്നു.... 

( 13 ) അഥവാ ഖുർആൻ അദ്ദേഹം
( നബി )
 കെട്ടി ഉണ്ടാക്കിയതാണ് എന്ന് അവർ കളിയാക്കുകയും ചെയ്യുകയാണോ? 
 എങ്കിൽ താങ്കൾ പറയുക. 
 ഖുർആനിന് തുല്യമായ കെട്ടിയുണ്ടാക്കിയ 10 അധ്യായങ്ങൾ നിങ്ങൾ കൊണ്ടുവരിക. 
 അല്ലാഹുവിനെ കൂടാതെ സാധിക്കുന്നവരെയെല്ലാം അതിനായി ക്ഷണിക്കുകയും ചെയ്യുക. 
 നിങ്ങൾ സത്യവാദികൾ ആണെങ്കിൽ  !

( 14 ) എന്നിട്ട് അവർ നിങ്ങളുടെ ക്ഷണം സ്വീകരിക്കുന്നില്ലെങ്കിൽ  നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക. 
 ഇത്
(  ഖുർആൻ എന്നത് )
 അല്ലാഹുവിന്റെ അറിവനുസരിച്ച് തന്നെയാണ് ഇറക്കപ്പെട്ടത്. 
 അവനല്ലാതെ ഒരു  ദൈവവും
( ഇലാഹ് ) ഇല്ല. 
 അതിനാൽ
( ഇനിയെങ്കിലും )
 നിങ്ങൾ 
അനുസരണമുള്ളവരാകുന്നുണ്ടോ   ? 

( 15 ) ഐഹിക ജീവിതവും അതിലെ അലങ്കാരവും ആണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ തങ്ങളുടെ പ്രവർത്തനഫലങ്ങൾ ഇഹലോകത്ത് വെച്ച് അവർക്ക് നാം  പൂർത്തിയാക്കി കൊടുക്കുന്നതാണ്. 
 അവർക്ക് അതിൽ നഷ്ടം വരുത്തപ്പെടുകയില്ല.... 

( 16 ) എന്നാൽ പരലോകത്ത് നരകം അല്ലാതെ യാതൊന്നും ലഭിക്കാത്തവരാണവർ. 
 ഇവിടെവെച്ച് അവർ ചെയ്തതെല്ലാം നിഷ്ഫലമായിത്തീരും. 
 ഇവിടെ അവർ ചെയ്തിരുന്നത് എല്ലാം 
( സത്യത്തിൽ )
 നിഷ്ഫലമായിരുന്നു..... 

( 17 ) അപ്പോൾ തന്റെ നാഥനിൽ നിന്നുള്ള വ്യക്തമായ തെളിവിനെ 
 ആധാരമാക്കുകയും, ആ നാഥനിൽ നിന്ന് തന്നെയുള്ള ഒരു സാക്ഷി തനിക്ക് പിൻബലമായി നിൽക്കുകയും അതിനുമുൻപ്
അനുകരണീയവും കാരുണ്യവും ആയികൊണ്ട് മൂസാനബിയുടെ ഗ്രന്ഥവും
( പിൻബലമായിട്ടുണ്ട് )
 അങ്ങനെയുള്ള ഒരാൾ
( ഐഹിക ജീവിതം മാത്രം ഉദ്ദേശിച്ചവനെ പോലെയാണോ?  )
 അവർ ഖുർആനിൽ വിശ്വസിക്കുന്നതാണ്. 
 വിവിധ സംഘങ്ങളിൽ ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കിൽ  അവനു  നിശ്ചയിക്കപ്പെട്ട
 സ്ഥലം നരകമാകുന്നു. 
 അതുകൊണ്ട് താങ്കൾ ഖുർആനെ പറ്റി
 സംശയത്തിലാക്കരുത്. 
 അത് താങ്കളുടെ നാഥനിൽ നിന്നുള്ള സത്യം തന്നെയാകുന്നു. 
 എന്നാൽ അധികം ആളുകളും 
( അത് )
 വിശ്വസിക്കുന്നില്ല.... 

( 18 ) അല്ലാഹുവിന്റെ പേരിൽ കളവ് കെട്ടി പറയുന്നവനെക്കാൾ വലിയ അക്രമി ആരാണ്  ? 
 അത്തരക്കാർ അവരുടെ നാഥന്റ് മുന്നിൽ ഹാജരാക്കപ്പെടുകയും, ഇവർ തങ്ങളുടെ നാഥന്റ് പേരിൽ കളവ് പറഞ്ഞവരാണ് എന്ന് സാക്ഷികൾ പറയുകയും ചെയ്യും. 
 അറിയുക. 
 ഇത്തരം അക്രമികൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടായിരിക്കുന്നതാണ്..... 

( 19 ) അവർ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ആ മാർഗ്ഗത്തെ വളക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. 
 അവർ തന്നെയാണ് പരലോകത്തെ നിഷേധിക്കുന്നവരും...... 

( 20 ) അവർ ഭൂമിയിൽ
( അല്ലാഹുവിനെ )
 അശക്തരാക്കുന്നവരായിട്ടില്ല. 
 അല്ലാഹുവിനെ കൂടാതെ യാതൊരു രക്ഷാധികാരികളും അവർക്ക് ഉണ്ടായിരിക്കുകയില്ല. 
 അവർക്ക് ശിക്ഷ ഇരട്ടിയായി നൽകപ്പെടും. 
 അവർക്ക് 
( സത്യം )
 കേൾക്കാൻ കഴിവുണ്ടായിരുന്നില്ല.
 അത് കാണുന്നവരും ആയിരുന്നില്ല അവർ....

( 21 ) അവർ തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവരാണ്. 
 തങ്ങൾ വ്യാജമായി നിർമ്മിച്ചു ഉണ്ടാക്കിയത് എല്ലാം അവരിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു...

( 22 ) പരലോകത്തിൽ ഏറ്റവുമധികം നഷ്ടപ്പെട്ടവർ അവരാണെന്ന കാര്യത്തിൽ യാതൊരു സംശയവും തീർച്ചയായും ഇല്ല..

( 23 ) എന്നാൽ സത്യവിശ്വാസം സ്വീകരിക്കുകയും, സൽകർമമങ്ങൾ അനുഷ്ഠിക്കുകയും തങ്ങളുടെ നാഥനിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവർ ആരാണോ അവർ തീർച്ചയായും സ്വർഗ്ഗക്കാരാകുന്നു. 
 അവരതിൽ നിത്യവാസികളായിരിക്കും.... 

( 24 ) ഈ രണ്ട്  വിഭാഗങ്ങളുടെയും സ്ഥിതി
( യഥാർത്ഥത്തിൽ )
 അന്ധരും ബധിരനുമായ ഒരാളെ പോലെയും നല്ല കാഴ്ചയും നല്ല കേൾവിയും ഉള്ള മറ്റൊരാളെ പോലെയാകുന്നു. 
 ഈ രണ്ടു കൂട്ടരുടെയും സ്ഥിതി തുല്യമാകുമോ  ? 
 അപ്പോൾ ഇതൊന്നും നിങ്ങൾ ചിന്തിക്കുന്നില്ലേ  ? 

( 25-26 ) തീർച്ചയായും നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. തീർച്ചയായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു മുന്നറിയിപ്പുകാരനാണ്. 
 അതായത് അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്
( അതല്ലാതെ ഇരുന്നാൽ )
 വേദനാജനകമായ ഒരു ദിവസത്തെ ശിക്ഷാ നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ ഭയപ്പെടുന്നു. 
 തീർച്ച
( എന്ന് അദ്ദേഹം അവരോട് പറഞ്ഞു )......

( 27 ) അപ്പോൾ തന്നെ ജനതയിലെ സത്യനിഷേധികളായ നേതാക്കൾ പറഞ്ഞു.
 ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ ആയിട്ട് മാത്രമേ ഞങ്ങൾക്ക് നിന്നെ കാണാൻ സാധിക്കുന്നുള്ളൂ.
 ഞങ്ങളിൽ ഏറ്റവും താഴ്ന്ന ചില ആളുകൾ മാത്രം യാതൊരു ഗുണദോഷ ചിന്തയും കൂടാതെ നിന്നെ പിന്തുടർന്നു നടക്കുന്നതായിട്ടല്ലാതെ ഞങ്ങൾ നിന്നെ കാണുന്നില്ല.
 നിങ്ങൾക്ക് ഞങ്ങളെക്കാൾ യാതൊരു മേന്മയും ഞങ്ങൾ കാണുന്നുമില്ല.
 മാത്രമല്ല നിങ്ങൾ കളവ് പറഞ്ഞു നടക്കുന്നവർ ആണെന്ന് ഞങ്ങൾ വിചാരിക്കുന്നത്... 

( 28 ) അദ്ദേഹം പറഞ്ഞു, എന്റെ ജനങ്ങളെ, ഞാനെന്റെ നാഥനിൽ നിന്നുള്ള വ്യക്തമായ തെളിവോടുകൂടി ആയിരിക്കുകയും എനിക്ക് അവന്റെ പക്കൽ നിന്നുള്ള അനുഗ്രഹം അവൻ തരികയും എന്നിട്ട് നിങ്ങൾ അത് കാണാതെ പോവുകയും ചെയ്താൽ
( ഞാൻ എന്ത് ചെയ്യും)
 നിങ്ങൾ വെറുക്കുന്നവരായിരിക്കെ അതിനെ
 അടിച്ചേൽപ്പിക്കാൻ നമുക്ക് കഴിയുമോ
( ഒരിക്കലുമില്ല )....

( 29 ) എന്റെ ജനങ്ങളെ, ഇതിന് യാതൊരു സമ്പത്തും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല.
 എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാണ്.
 സത്യവിശ്വാസികളേ ആട്ടിയോടിക്കുന്നവനല്ല ഞാൻ. 
 തീർച്ചയായും തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നവരാണവർ. 
 പക്ഷേ അജ്ഞരായ ജനതയായിട്ടാണ് നിങ്ങളെ ഞാൻ കാണുന്നത്....

( 30 ) എന്റെ ജനങ്ങളേ, ഞാൻ അവരെ ആട്ടി ഓടിച്ചാൽ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് എന്നെ സഹായിക്കാൻ ആരാണ് ഉണ്ടാവുക.
 നിങ്ങൾ ഓർത്തു നോക്കുന്നില്ലേ ? 

( 31 ) എന്റെ പക്കൽ അല്ലാഹുവിന്റെ ഖജനാവുകൾ ഉണ്ടന്നോ  ഞാൻ അദൃശ്യകാര്യങ്ങൾ അറിയുമെന്നോ പറയുന്നില്ല.
 ഞാൻ ഒരു മലക്കാണ് എന്നോ, നിങ്ങളുടെ ദൃഷ്ടികളിൽ  നികൃഷ്ടരായി കാണുന്നവർക്ക്
 അല്ലാഹു യാതൊരു നന്മയും നൽകുകയില്ലെന്നോ ഞാൻ പറയുകയില്ല.
 അവരുടെ ഹൃദയങ്ങളിലുള്ളത് ഏറ്റവും നന്നായി അറിയുന്നവനാണ് അല്ലാഹു.
 അപ്പോൾ
( മേൽപ്പറഞ്ഞ പ്രകാരം പറഞ്ഞാൽ )
 തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടു പോകുന്നതാണ്...

( 32 ) അവർ പറഞ്ഞു : ഓ നൂഹ്, നീ ഞങ്ങളോട് തർക്കിച്ചു. 
 വളരെയധികം തർക്കിച്ചു.
 അതുകൊണ്ട് ഞങ്ങളെ 
 ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ആ ശിക്ഷ നടപ്പിൽ വരുത്തുക.
 നീ സത്യവാദികളിൽ പെട്ടവൻ ആണെങ്കിൽ !

( 33 ) അദ്ദേഹം പറഞ്ഞു : അവൻ ഉദ്ദേശിച്ചാൽ അത് നടപ്പിൽ വരുത്തുന്നത് അല്ലാഹു മാത്രമാണ്. 
 നിങ്ങൾക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല...

(  34 ) അല്ലാഹു നിങ്ങളെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചാൽ, ഞാൻ ഉപദേശം നൽകാൻ വിചാരിച്ചാൽ തന്നെ എന്റെ ഉപദേശം ഉറപ്പായും നിങ്ങൾക്ക് പ്രയോജനപ്പെടുകയില്ല.
 അവനാണ് നിങ്ങളുടെ രക്ഷിതാവ്.
 അവനിലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുക..

( 35 ) അതോ ഇതദ്ദേഹം കെട്ടി ഉണ്ടാക്കിയതാണെന്നാണോ അവർ ആരോപിക്കുന്നത്.
 താങ്കൾ പറയുക.
 ഞാനിത് കെട്ടിയുണ്ടാക്കിയത്  ആണെങ്കിൽ എന്റെ കുറ്റത്തിന്റ്  ദോഷഫലം എനിക്ക് തന്നെയായിരിക്കും.
 നിങ്ങൾ ചെയ്യുന്ന കുറ്റങ്ങൾക്ക് ഞാൻ ഉത്തരവാദി ആയിരിക്കുകയില്ല....

( 36 ) താങ്കളുടെ ജനതയിൽ നിന്ന് ഇതുവരെയും  വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ ഇനി ആരും വിശ്വസിക്കുകയില്ല.
 അതിനാൽ അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിൽ നിരാശനാകരുത് എന്ന്  നൂഹ് നബിക്ക് സന്ദേശം നൽകപ്പെട്ടു....

( 37 ) താങ്കൾ നമ്മുടെ മേൽനോട്ടത്തിലും നിർദേശമനുസരിച്ചും  ഒരു കപ്പൽ നിർമ്മിക്കുക.
 അക്രമികളുടെ കാര്യത്തിൽ എന്നോട് സംസാരിക്കരുത്.
 അവർ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുന്നവർ തന്നെയാകുന്നു...

( 38 ) അങ്ങനെ അദ്ദേഹം കപ്പൽ നിർമ്മിക്കുന്നു. 
 തന്റെ ജനതയിലെ നേതാക്കളിൽ ഓരോ സംഘവും തന്റെ അടുത്ത കൂടി നടന്നു പോകുമ്പോൾ എല്ലാം അദ്ദേഹത്തെ പരിഹസിച്ചു കൊണ്ടിരുന്നു.
 അദ്ദേഹം പറഞ്ഞു : ഇന്ന് നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്നുവെങ്കിൽ
( ഭാവിയിൽ )
 നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്നത് പോലെ തന്നെ ഞങ്ങൾ നിങ്ങളെയും പരിഹസിക്കുന്നതാണ്...... 


( 39 ) അപ്പോൾ നിന്ദ്യമായ ശിക്ഷ ആർക്കാണ് വന്നു ഭവിക്കുക എന്നും, ശാശ്യതമായ ശിക്ഷ  ആരിലാണ് വന്നിറങ്ങുക എന്നും നിങ്ങൾക്ക് പിന്നീട് മനസ്സിലാകും.......

( 40 ) അങ്ങനെ നമ്മുടെ കൽപന വരികയും, അടുപ്പ് ഉറവ് പൊട്ടുകയും ചെയ്തപ്പോൾ നാം 
( നൂഹ് നബിയോട് )
 പറഞ്ഞു:
 എല്ലാ ജീവികളിൽ നിന്നും ഈരണ്ട് ഇണകളെയും മുൻപ് തന്നെ വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിട്ടുള്ളവരെ ഒഴിച്ച് താങ്കളുടെ കുടുംബത്തെയും സത്യത്തിൽ വിശ്വസിച്ചവരെയും കപ്പലിൽ കയറ്റുക.
 ചുരുക്കം  ആളുകൾ മാത്രമേ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചിരുന്നു.

 വിശദീകരണം.


 കപ്പൽ നിർമ്മാണം പൂർത്തിയാവുകയും, അല്ലാഹുവിന്റെ കല്പന വരികയും ചെയ്തപ്പോൾ  പ്രളയത്തിന്റെ ആരംഭമായി അടുപ്പുകളിൽ നിന്നും പോലും ഉറവു വരുവാൻ തുടങ്ങി.
 നൂഹ് നബിയുടെ കപ്പലിൽ അള്ളാഹു കയറ്റാൻ അനുമതി കൊടുത്തവരെ എല്ലാം കയറ്റി കൊള്ളുവാനും അല്ലാഹു ആജ്ഞാപിച്ചു.
 കപ്പലിൽ കയറ്റാൻ അള്ളാഹു അനുമതി കൊടുത്തവർ എല്ലാ ജീവി വർഗത്തിൽ നിന്നും ഒരു ആണും ഒരു പെണ്ണും അതോടൊപ്പം  സത്യവിശ്വാസികളായ ആളുകളും നബിയുടെ കുടുംബത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ ഒഴിച്ച് ബാക്കിയുള്ളവരും ആണ് അവർ.


( 41 ) അദ്ദേഹം പറഞ്ഞു: നിങ്ങൾ കപ്പലിൽ  കയറുക.
 അത് ചലിക്കുന്നതും നിൽക്കുന്നതും അല്ലാഹുവിന്റെ നാമത്തിലാണ്. 
 തീർച്ചയായും എന്റെ നാഥൻ വളരെ പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു....

( 42 ) ആ കപ്പൽ അവരെ വഹിച്ചുകൊണ്ട് പർവ്വത തുല്യമായ തിരമാലകൾക്കിടയിൽ ചലിക്കുകയാണ്.
 നൂഹ്  നബി തന്റെ മകനെ- അവൻ കപ്പലിൽനിന്ന് ദൂരെയായിരുന്നു.
( അദ്ദേഹം )
 വിളിച്ചുകൊണ്ട് പറഞ്ഞു : എന്റെ പ്രിയ മകനേ, നീ ഞങ്ങളോട് ഒന്നിച്ച് കപ്പലിൽ കയറുക. സത്യനിഷേധികളുടെ കൂടെ ചേർന്ന് പോകരുത്... 

( 43 ) അവൻ പറഞ്ഞു :
 വെള്ളത്തിൽ നിന്ന് എന്നെ രക്ഷിക്കുന്ന ഒരു പർവ്വതത്തിൽ ഞാൻ അഭയം പ്രാപിച്ചു കൊള്ളാം.
 അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് അല്ലാഹുവിന്റെ കൽപനയിൽ നിന്ന് രക്ഷിക്കാൻ ആരും ഒന്നുംതന്നെയില്ല.
 അല്ലാഹു കരുണ ചെയ്തവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ. 
 അങ്ങനെ അവർ ഇരുവരുടെയും ഇടയിൽ തിരമാല  മറയിട്ടു. 
 അങ്ങനെ അവൻ വെള്ളത്തിൽ മുക്കി കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടവനായി.... 

( 44 ) ഓ ഭൂമി,  നിന്നിലുള്ള വെള്ളം ഉള്ളിലേക്ക് 
( നീ ) വലിക്കുക.
 ആകാശമേ, മഴ നിർത്തൂ എന്നീ കൽപ്പിക്കപ്പെട്ടു. 
 വെള്ളം കുറയാൻ തുടങ്ങി.
 കാര്യം തീരുമാനിക്കപ്പെട്ടു.
 ജൂദിപർവ്വതത്തിൽ
( കപ്പൽ )
 ചെന്നുനിന്നു.
 അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും  ചെയ്തു.... 


( 45 ) നൂഹ് നബി, തന്റെ നാഥനോട് പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു : എന്റെ നാഥാ, എന്റെ മകൻ തീർച്ചയായും എന്റെ  കുടുംബത്തിൽ പെട്ടവനാണ്. 
 നിന്റെ വാഗ്ദാനം സത്യവുമാകുന്നു.
 വിധികർത്താക്കളിൽ ഏറ്റവും നീതിപൂർവ്വം വിധിക്കുന്നവൻ ആണല്ലോ നീ....

( 46 ) അല്ലാഹു പറഞ്ഞു : അവൻ ഒട്ടും താങ്കളുടെ കുടുംബത്തിൽപ്പെട്ടവനല്ല.
 അത് ദുർവ്യത്തി തന്നെയാണ്.
 അതുകൊണ്ട് ഏതൊരു കാര്യത്തിനും യാഥാർത്ഥ്യം  താങ്കൾക്ക് അറിവില്ലയോ. അത് എന്നോട് ആവശ്യപ്പെടരുത്.
 താങ്കൾ ഒരിക്കലും അജ്ഞൻമാരിൽ പെട്ടു പോകരുതെന്ന് ഞാൻ ഇതാ ഉപദേശിക്കുന്നു...

( 47 ) അദ്ദേഹം പറഞ്ഞു : എന്റെ നാഥാ, എനിക്ക് വിവരമില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. 
 എനിക്ക് നീ പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ ഞാൻ നഷ്ടക്കാരിൽ പെട്ടുപോകും....


( 48 ) ഇങ്ങനെ പറയപ്പെട്ടു : ഓ നൂഹ്, താങ്കളിലും താങ്കളുടെ കൂടെ ഉള്ളവരിൽ നിന്നുണ്ടാകുന്ന സമൂഹങ്ങളിലും നമ്മിൽ നിന്നുള്ള രക്ഷയോടും അനുഗ്രഹങ്ങളോടും കൂടെ താങ്കൾ
( കപ്പലിൽനിന്ന് )
 ഇറക്കുക.
( അവരിൽ നിന്നു തന്നെ ഉണ്ടാകുന്ന )
 മറ്റു ചില സമുദായങ്ങളാടകട്ടെ അവർക്ക് നാം ക്ഷേമം കൈവരുത്തികൊടുക്കും.
 പിന്നീട് നമ്മിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ അവരെ പിടികൂടുകയും ചെയ്യും....

( 49 ) ഇതെല്ലാം അദൃശ്യ വർത്തമാനങ്ങളിൽ  പെട്ടതാണ്.
 താങ്കൾക്ക് ഇതെല്ലാം നാം അറിയിച്ചു  തരുന്നു. 
 ഇതിനു മുൻപ് താങ്കളോ, സ്വന്തം ജനതയെ ഇത് അറിഞ്ഞിരുന്നില്ല.
 അതുകൊണ്ട് താങ്കൾ ക്ഷമിക്കുക.
 അന്തിമവിജയം സൂക്ഷ്മതയുള്ളവർക്ക് തന്നെയാണ്.... 


( 50 )ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരൻ ഹൂദ്  നബിയെ നാം നിയോഗിച്ചു.
 അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക.
 അവനല്ലാതെ നിങ്ങൾക്ക് മറ്റൊരു ദൈവവുമില്ല 
(  ഇലാഹുമില്ല ).
(  നിങ്ങൾ മറ്റു വസ്തുക്കളെ  ഇലാഹുകളാക്കുന്നവർ )
കളവ് കെട്ടിപറയുന്നവർ മാത്രമാണ്....... 

( 51 ) എന്റെ ജനങ്ങളേ, നിങ്ങളോട് യാതൊരു പ്രതിഫലവും ഞാൻ ആവശ്യപ്പെടുന്നില്ല. 
 എന്നെ സൃഷ്ടിച്ച അള്ളാഹുവിൽ നിന്ന് മാത്രമാണ് എനിക്കുള്ള പ്രതിഫലം.
 നിങ്ങൾ ചിന്തിക്കുന്നില്ലേ  ? 

( 52 ) എന്റെ ജനങ്ങളേ, നിങ്ങളുടെ നാഥനോട് നിങ്ങൾ മാപ്പിന് അപേക്ഷിക്കുക.
 എന്നിട്ട് അവനിലേക്ക് ഖേദിച്ച് മടങ്ങുക.
 എന്നാൽ അവൻ നിങ്ങൾക്ക് ധാരാളം മഴ വർഷിപ്പിച്ചു തരികയും ഇപ്പോൾ നിങ്ങൾക്കുള്ള ശക്തിയോടൊപ്പം കൂടുതൽ ശക്തി നൽകുകയും ചെയ്യും.
 നിങ്ങൾ കുറ്റവാളികളായി  പിന്തിരിഞ്ഞു പോകരുത്......

( 53 ) അവർ പറഞ്ഞു : ഓ ഹൂദ്, നീ ഞങ്ങൾക്ക് തെളിവ് ഒന്നും കൊണ്ടുവന്നിട്ടില്ല. ഞങ്ങൾ നിന്റെ വാക്കുകേട്ട് ഞങ്ങളുടെ ദൈവങ്ങളെ ഒരിക്കലും ഉപേക്ഷിക്കുന്നവരോ, വിശ്വസിക്കുന്ന

അഭിപ്രായങ്ങള്‍