11-Surathu Hood -82-123

അദ്ധ്യായം-11
 സൂറത്ത് ഹൂദ്
 അവതരണം- മക്ക
 സൂക്തങ്ങൾ-123
 82 മുതൽ 123 വരെയുള്ള വചനങ്ങളുടെ അർഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 82 ) അങ്ങനെ നമ്മുടെ കൽപന വന്നപ്പോൾ  ആ നാടിനെ നാം കീഴ്മേൽ ആക്കി മറിക്കുകയും അഗ്നിയിൽ ചുട്ടെടുത്ത കല്ലുകൾ തുടർച്ചയായി അവരുടെമേൽ വർഷിക്കുകയും ചെയ്തു..... 

( 83 ) താങ്കളുടെ നാഥന്റ്  പകൽ അടയാളപ്പെടുത്തിയ കല്ലുകൾ, അത് ആ അക്രമികളിൽ നിന്ന് ദൂരെയൊന്നുമല്ല.... 


( 84 )മദ് യൻ ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ ശുഐബ് നബിയെ നാം അയച്ചു. 
 അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. 
 അവനല്ലാതെ നിങ്ങൾക്ക് യാതൊരു ദൈവവുമില്ല. 
 നിങ്ങൾ അളവിലും തൂക്കത്തിലും കുറവ്  വരുത്തരുത്. 
 ക്ഷേമത്തിലാണ് നിങ്ങൾ എന്ന് ഞാൻ കാണുന്നുണ്ട്. 
 തീർച്ചയായും നിങ്ങൾ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ വന്നെത്തുമെന്ന് ഞാൻ ഭയപ്പെടുന്നു... 

( 85 ) എന്റെ ജനങ്ങളേ, അളവും തൂക്കവും നീതിയനുസരിച്ച് നിങ്ങൾ പൂർത്തിയാക്കി കൊടുക്കുക. 
 ജനങ്ങൾക്ക് അവരുടെ സാധനങ്ങൾ നഷ്ടപ്പെടുത്തരുത്. 
 നിങ്ങൾ നാശകാരികളായി ഭൂമിയിൽ കുഴപ്പം ഉണ്ടാക്കരുത്... 

( 86 )( ന്യായമായ നിലക്ക് അളന്നും
  തൂക്കിയും വിറ്റിട്ട് ) 
 അല്ലാഹു ബാക്കിയാക്കി തരുന്ന ലാഭമാണ് സത്യവിശ്വാസികൾ ആണെങ്കിൽ 
 നിങ്ങൾക്ക് ഏറ്റവും നല്ലത്.
 ഞാൻ നിങ്ങളുടെ മേൽനോട്ടക്കാരനല്ല
( ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ് )....

( 87 ) അവർ ചോദിച്ചു : ഓ ശുഐബ്, ഞങ്ങളുടെ പിതാക്കൾ ആരാധിച്ചു വന്നതിനെയും, സ്വന്തം സ്വത്തുക്കളിൽ ഞങ്ങൾ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നതും ഉപേക്ഷിക്കണമെന്ന് ഞങ്ങളോട് കൽപ്പിക്കാൻ നിന്നെ പ്രേരിപ്പിക്കുന്നത് നിന്റെ നിസ്കാരമാണോ  ? 
 നീ വളരെ ശാന്തശീലനും വിവേകിയും തന്നെയാണല്ലോ  ? 

( 88 ) അദ്ദേഹം മറുപടി പറഞ്ഞു : എന്റെ ജനങ്ങളേ, നിങ്ങൾ ഒന്നു പറഞ്ഞു തരൂ !
 ഞാൻ എന്റെ നാഥനിൽ നിന്നുള്ള വ്യക്തമായ തെളിവോടുകൂടി ആയിരിക്കുകയും, എന്റെ പക്കൽ നിന്നുള്ള  നല്ല ഭക്ഷണം അവൻ എനിക്ക് തരികയും ചെയ്താൽ
( ഞാൻ എന്ത് ചെയ്യണം )
 നിങ്ങളുമായി എതിരായി കൊണ്ട് ഞാൻ നിരോധിക്കുന്ന കാര്യങ്ങൾ സ്വയം പ്രവർത്തിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല.
 എന്നെക്കൊണ്ട് കഴിയും വിധം നന്മക്കായി വരുത്തണമെന്ന് ഞാൻ ഉദ്ദേശിക്കുന്നുള്ളൂ.
 എന്റെ കഴിവ് അല്ലാഹുവിനെ കൊണ്ട് മാത്രമാണ്.
 അവനെ മാത്രമേ ഞാൻ അവലംബിക്കുനുള്ളു .
 അവനിലേക്ക് തന്നെ ഞാൻ മടങ്ങുകയും ചെയ്യുന്നു..

( 89 ) എന്റെ ജനങ്ങളേ, നിങ്ങൾക്ക് എന്നോടുള്ള ശത്രുത നൂഹ് നബിയുടെയോ
ഹൂദ് നബിയുടെയോ സ്വാലിഹ് നബിയുടെയോ 
 ജനതക്ക് വന്നെത്തിയത് പോലെയുള്ള ശിക്ഷ നിങ്ങൾക്ക് എത്തുവാൻ ഇടയാക്കുന്ന
 നടപടികൾക്ക് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ.
ലൂഥ് നബിയുടെ ജനത നിങ്ങളിൽനിന്ന് ദൂരെയല്ലല്ലൊ ? 

( 90 ) നിങ്ങളുടെ നാഥനോട്  മാപ്പിന് അപേക്ഷിക്കുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക.
 തീർച്ചയായും എന്റെ നാഥൻ പരമകാരുണ്യകനും വളരെയധികം സ്നേഹം ഉള്ളവനും ആകുന്നു.,.... 
 
( 91 ) അവർ പറഞ്ഞു : ഓ ശുഐബ്, നീ
 പറയുന്നത് അധികവും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. 
 നിന്നെ ഞങ്ങളിൽ നിസ്സാരനായിട്ടാണ് ഞങ്ങൾ കാണുന്നത്.
 നിന്റെ കുടുംബങ്ങളിൽ ആയിരുന്നുവെങ്കിൽ നിന്നെ ഞങ്ങൾ എറിഞ്ഞു കൊല്ലുമായിരുന്നു.
 നീ ഞങ്ങളുടെ പക്കൽ ആദരണീയനല്ല തന്നെ.... 

( 92 ) അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളേ, എന്റെ കുടുംബം ആണോ നിങ്ങളുടെ പക്കൽ അല്ലാഹുവിനെക്കാൾ
 ആദരണീയർ ? 
 അവനെ നിങ്ങൾ പിന്നിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. 
 തീർച്ചയായും എന്റെ നാഥൻ നിങ്ങളുടെ പ്രവർത്തനങ്ങളെല്ലാം വലയം ചെയ്ത് അറിയുന്നവനാണ്.... 

( 93 ) എന്റെ ജനങ്ങളേ, നിങ്ങളുടെ നിലക്ക് നിങ്ങൾ പ്രവർത്തിച്ചു കൊള്ളുക
( എന്റെ നിലക്ക് )
 ഞാനും പ്രവർത്തിക്കാം. 
 അപമാനകരമായ ശിക്ഷ ആർക്കാണ് വന്നെത്തുക എന്നും, അസത്യവാദികൾ ആരാണെന്നും നിങ്ങൾ വഴിയെഅറിയും.
 കാത്തിരിക്കുക.
 തീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരാണ്....

( 94 ) അങ്ങനെ നമ്മുടെ കൽപന വന്നപ്പോൾ ശുഐബ് നബിയേയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യത്താൽ നാം രക്ഷിച്ചു.
 അക്രമം ചെയ്തവരെ ഒരു ഭയങ്കര ശബ്ദം പിടികൂടുകയും അവർ സ്വന്തം വീടുകളിൽ ചത്തു വിറങ്ങലിച്ചവരായിത്തീരുകയും ചെയ്തു...

( 95 ) ആ വീടുകളിൽ ഒരിക്കലും അവർ താമസിച്ചിട്ടില്ല എന്ന് തോന്നും വിധം.
 അറിയുക.
 സമൂദ് ഗോത്രം നശിച്ചത് പോലെ 
മദ് യൻകാർക്കും വമ്പിച്ച നാശം....

( 96 ) നമ്മുടെ ദൃഷ്ടാന്തങ്ങളോടും വ്യക്തമായ തെളിവോടുകൂടിയും മൂസാ നബിയെ നാം അയച്ചു....

( 97 ) ഫിർഔന്റ് യും അവന്റെ സഭക്കാരുടെയും അടുത്തേക്ക്.
 അപ്പോൾ അവർ ഫിർഔന്റെ കല്പനയെ പിന്തുടർന്നു.
 ഫിർഔന്റെ കൽപ്പന വിവേകപൂർവ്വകമായിരുന്നില്ല.... 

( 98 ) പുനരുത്ഥാന നാളിൽ അവൻ തന്റെ ജനതയുടെ മുമ്പിൽ ഉണ്ടായിരിക്കും. 
 അങ്ങനെ അവൻ അവരെ നരകത്തിൽ ചാടിക്കും.
 അവർ ചെല്ലുന്ന സ്ഥലം എത്ര ചീത്ത....

( 99 ) ഇഹലോകത്തും പുനരുത്ഥാന നാളിലും ശാപം അവരെ പിന്തുടർന്നു.
 അവർക്ക് നൽകപ്പെട്ട സമ്മാനം എത്ര ചീത്ത...

( 100 ) ഈ പറഞ്ഞതെല്ലാം  ചില നാടുകളുടെ വർത്തമാനങ്ങൾ ആകുന്നു.
 അത് താങ്കൾക്ക് നാം വിവരിച്ചു തരികയാണ്. അവയിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
 ചിലത് നിശ്ശേഷം നശിച്ചു പോയിരിക്കുന്നു...

( 101 ) നാം അവരോട് അനീതി ചെയ്തിട്ടില്ല. പക്ഷേ അവർ തങ്ങളുടെ തന്നെ അനീതി ചെയ്തു.
 എന്നിട്ട് താങ്കളുടെ നാഥന്റ് കൽപ്പന വന്നപ്പോൾ
 അല്ലാഹുവിനെ വിട്ട് തങ്ങൾ ആരാധിച്ചു വന്നിരുന്ന ദൈവങ്ങൾ 
( ഇലാഹുകൾ )അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല.
 അവർക്ക് കൂടുതൽ നഷ്ടം വരുത്തുക മാത്രമാണ് ചെയ്തത്...

(  102 ) നാടുകൾ അക്രമം പ്രവർത്തിച്ചു കൊണ്ടിരിക്കെ താങ്കളുടെ നാഥൻ അവയെ ശിക്ഷിക്കുമ്പോൾ അങ്ങനെ തന്നെയാണ് ശിക്ഷിക്കുക. അവന്റെ ശിക്ഷ വേദനാജനകവും
 ശക്തവും തന്നെയാകുന്നു.....

( 103 ) പരലോക ശിക്ഷയെ ഭയപ്പെടുന്നവർക്ക് തീർച്ചയായും അതിൽ
( മേൽപ്പറഞ്ഞ ചരിത്രങ്ങളിൽ )
 വലിയ പാഠമുണ്ട്.
 ഒരുമിച്ച് കൂട്ടപ്പെടുന്ന ദിവസമാണത്.
 എല്ലാ സൃഷ്ടികളും ഹാജരാക്കപ്പെടുന്ന  ദിവസവുമാണത്....... 

( 104 ) ഒരു നിശ്ചിത അവധി വരെ മാത്രമേ നാമതിനെ പിന്തിച്ചു നിർത്തുകയുള്ളൂ.....

( 105 ) അത് ആഗതമാകുന്ന ദിവസം അല്ലാഹുവിന്റെ അനുമതി കൂടാതെ ഒരാളും സംസാരിക്കുകയില്ല. 
അവരിൽ അന്ന് സൗഭാഗ്യവാനും ഉണ്ടാകും..

( 106 ) എന്നാൽ നിർഭാഗ്യവാന്മാർ നരകത്തിലായിരിക്കും.
 അവർക്കവിടെ നെടുവീർപ്പും അട്ടഹാസ കരച്ചിലുമുണ്ടാകും.....


( 107 ) അവരതിൽ സ്ഥിരമായി താമസിക്കുന്നവരാണ്. 
 ആകാശ ഭൂമികളുളേളത്തോളം കാലം. 
 താങ്കളുടെ നാഥൻ ഉദ്ദേശിച്ചത്  ഒഴികെ.
 തീർച്ചയായും താങ്കളുടെ നാഥൻ അവൻ ഉദ്ദേശിക്കുന്നത് തികച്ചും പ്രവർത്തിക്കുന്നവനാണ്..... 

( 108 ) എന്നാൽ സൗഭാഗ്യവാന്മാർ സ്വർഗത്തിലായിരിക്കും.
 അതിൽ അവർ സ്ഥിരമായി താമസിക്കുന്നവരാണ്. ആകാശഭൂമികൾ നിലനിൽക്കുന്നിടത്തോളം കാലം. 
 താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചത് ഒഴികെ.
 തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന സമ്മാനമാണത്... 

( 109 ) അതുകൊണ്ട് ഈ കൂട്ടർ ആരാധിക്കുന്നതിനെ കുറിച്ച് താങ്കൾ ഒട്ടും സംശയിക്കേണ്ട. 
 മുൻപ് ഇവരുടെ പിതാക്കൾ ആരാധിച്ചത് പോലെ തന്നെയാണ് ഇവരും ആരാധിക്കുന്നത്. 
 അവർക്കുള്ള വിഹിതം ഒട്ടും കുറക്കാതെ നാം പൂർത്തിയാക്കി കൊടുക്കുക തന്നെ ചെയ്യും...

( 110 ) തീർച്ചയായും മൂസാനബിക്ക് നാം ഗ്രന്ഥം നൽകി.
 എന്നിട്ട് അതിൽ ഭിന്നത ഉണ്ടായി.
 താങ്കളുടെ നാഥൻ നിന്നുള്ള ഒരു നിശ്ചയം മുൻപ് കഴിഞ്ഞിരുന്നില്ലെങ്കിൽ അവർക്കിടയിൽ വിധി നടത്തപ്പെടുമായിരുന്നു. 
 അവർ അതിനെക്കുറിച്ച് വലിയ സംശയത്തിൽ തന്നെയാണ്...

( 111 ) അവർക്ക് എല്ലാവർക്കും തങ്ങളുടെ പ്രവർത്തന ഫലങ്ങൾ അല്ലാഹു പൂർത്തിയാക്കി കൊടുക്കുക തന്നെ ചെയ്യും.
 തീർച്ചയായും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ സൂക്ഷ്മമായി അറിയുന്നവനാണ്.... 

( 112 ) അതിനാൽ കൽപിക്കപ്പെട്ടത് പോലെ താങ്കളും താങ്കളോട് ഒന്നിച്ച് അല്ലാഹുവിലേക്ക് മടങ്ങിയവരും  ഉറച്ചു നിൽക്കുക.
 നിങ്ങൾ അതിക്രമം കാണിക്കരുത്.
 തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി കാണുന്നവനാണവൻ..... 

( 113 ) അക്രമികളിലേക്ക് നിങ്ങൾ ചായരുത്. 
 ചാഞ്ഞു പോയാൽ നരകം നിങ്ങളെ സ്പർശിക്കും.. 
 അല്ലാഹുവിനെ കൂടാതെ നിങ്ങൾക്കു രക്ഷാധികാരികൾ ആരുമില്ല.
 പിന്നെ നിങ്ങൾ സഹായിക്കപ്പെടുകയുമില്ല.... 

( 114 ) പകലിന്റ്  രണ്ടറ്റങ്ങളിലും രാവിന്റ്  ചില ഭാഗങ്ങളിലും നിസ്കാരം മുറപ്രകാരം നിർവഹിക്കുക.
 തീർച്ചയായും സൽകർമ്മങ്ങൾ തിന്മകളെ ദൂരീകരിച്ച് കളയുന്നതാണ്.
 ചിന്തിച്ച് ഗ്രഹിക്കുന്നവർക്കുള്ള ഒരു ഉദ്ബോധനമാണിത്.....

( 115 ) താങ്കൾ ക്ഷമ കൈക്കൊള്ളുക.
 കാരണം സൽകർമ്മങ്ങൾ ചെയ്യുന്നവരുടെ പ്രതിഫലം അള്ളാഹു തീരെ പാഴാക്കുകയില്ല..

( 116 ) എന്നാൽ നിങ്ങളുടെ പൂർവികരിൽ, ഭൂമിയിൽ നാശമുണ്ടാക്കുന്ന തടയുന്ന ചില സൽകർമ്മകാരികൾ എന്തുകൊണ്ട് ഉണ്ടായില്ല.
 അവരിൽ നിന്നും നാം രക്ഷപ്പെടുത്തിയ ചിലരൊഴികെ.
 തങ്ങൾക്ക് നൽകപ്പെട്ടിരുന്ന
 സുഖ ആഡംബരങ്ങളെ  അക്രമികൾ പിന്തുടർന്നു.
 അവർ കുറ്റവാളികൾ ആയിരുന്നു..

( 117 ) നന്മ ചെയ്യുന്നവരായിരിക്കെ ഒരു നാട്ടുകാരെ അന്യായമായി നശിപ്പിക്കുന്ന പതിവ് താങ്കളുടെ രക്ഷിതാവിന് തീർച്ചയായും ഇല്ല...

( 118 -119 ) താങ്കളുടെ നാഥൻ ഉദ്ദേശിക്കുകയാണെങ്കിൽ എല്ലാ മനുഷ്യരെയും അവൻ ഒരൊറ്റ സമുദായം ആക്കുമായിരുന്നു. 
( എന്നിരുന്നാലും )
 അവർ ഭിന്നിച്ചവരായി  തന്നെ ഇരിക്കും.
 താങ്കളുടെ നാഥൻ അനുഗ്രഹിച്ചവർ  ഒഴികെ.
 അതിനുവേണ്ടിയാണ് അവരെ അവൻ സൃഷ്ടിച്ചത്.
 ജിന്നുകൾ, മനുഷ്യർ, എന്നിവരെ കൊണ്ട് നരകം നാം നിറക്കുക തന്നെ ചെയ്യും എന്ന താങ്കളുടെ നാഥന്റ് വചനം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു...

( 120 ) പൂർവിക ദൂതന്മാരുടെ ചരിത്രങ്ങളിൽ നിന്ന് താങ്കളുടെ ഹൃദയത്തിന്  സ്ഥൈര്യം നൽകുന്നത് എല്ലാം  നാം വിവരിച്ചു തരുകയാണ്.
 ഇതിൽ താങ്കൾക്ക് സത്യവും, വിശ്വാസികൾക്ക് സദുപദേശവും ഉൽപാദനവും വന്നു കിട്ടുകയും ചെയ്തിരിക്കുന്നു...

( 121 ) നിങ്ങളുടെ നിലക്ക് നിങ്ങൾ പ്രവർത്തിക്കുക
( ഞങ്ങളുടെ നിലക്ക് )
 ഞങ്ങളും പ്രവർത്തിക്കുന്നവർ തന്നെയാണ് എന്ന് സത്യത്തിൽ വിശ്വസിക്കാത്തവരോട് താങ്കൾ പറയുക...

( 122 )( രണ്ടിന്റ് യും  ഫലം )
 നിങ്ങൾ കാത്തിരിക്കുക.
 ഞങ്ങളും കാത്തിരിക്കുന്നവരാണ്...

( 123 ) ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങൾ അല്ലാഹുവിനുള്ളതാണ്.
 അവങ്കലേക്കു എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്.
 അതുകൊണ്ട് അവനെ ആരാധിക്കുകയും അവന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുക.
 നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് തീർച്ചയായും താങ്കളുടെ നാഥൻ ഒട്ടും അശ്രദ്ധനല്ല..... 

അഭിപ്രായങ്ങള്‍