94-Surathu Ssharha -01-08
അദ്ധ്യായം-94
സൂറത്തു ശ്ശർഹ.
അവതരണം -മക്ക
( ഞാൻ ആരംഭിക്കുന്നു )....
( 01 )( നബിയെ )
താങ്കളുടെ ഹൃദയം താങ്കൾക്ക് നാം വിശാലമാക്കി തന്നില്ലയോ ?
( 02-03 ) താങ്കളുടെ മുതുകിനെ ഞെരുക്കിയിരിക്കുന്ന ഭാരം താങ്കളിൽ നിന്ന് നാം ഇറക്കിവെക്കുകയും ചെയ്തു.....
( 04 )താങ്കളുടെ കീർത്തിയെ താങ്കൾക്ക് നാം
ഉയർത്തിത്തരികയും ചെയ്തു.....
( 05 )അപ്പോൾ തീർച്ചയായും ഞെരുക്കത്തോടൊപ്പം എളുപ്പവുമുണ്ടായിരിക്കും....
( 06 )പ്രയാസത്തോടപ്പം എളുപ്പമുണ്ടാവുക തന്നെ ചെയ്യും....
( 07 )അതുകൊണ്ടു താങ്കൾ ഒഴിവായാൽ
അധ്യാനിക്കുക....
( 08 )താങ്കളുടെ നാഥനിലേക്ക് തന്നെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുക....