83-Surathul Muthaffifeen -01-36
അദ്ധ്യായം-83
സൂറത്തുൽ മുഥഫ്ഫിഫീൻ
അവതരണം- മക്ക
( ഞാൻ ആരംഭിക്കുന്നു )....
( 01 )( അളവിലും തൂക്കത്തിലും)
കബളിപ്പിക്കുന്നവർക്ക്
വലിയ നാശമുണ്ട്....
( 02-03 ) അതായത് അവർ ജനങ്ങളോട് അളന്ന് വാങ്ങുമ്പോൾ കൃത്യം ആക്കി വാങ്ങുകയും, അളന്നോ തൂക്കിയോ കൊടുക്കുമ്പോൾ
(അതിൽ )
കുറവ് വരുത്തുകയും ചെയ്യും....
( 04-05 ) തങ്ങൾ മരണാന്തരം - ഗുരുതരമായ ഒരു ദിവസം- എഴുന്നേൽപ്പിക്കപ്പെടുമെന്ന് തന്നെ ചെയ്യുമെന്ന് അക്കൂട്ടർ ദൃഢമായി വിശ്വസിച്ചില്ല..
( 06 ) അതായത് ലോകനാഥനിലേക്കുള്ള ജനങ്ങൾ
( ഖബറുകളിൽ നിന്ന് )
എഴുന്നേറ്റ് വരുന്ന ദിവസം .....
( 07 ) അങ്ങനെ വേണ്ടാ.
തീർച്ചയായും കുറ്റവാളികളുടെ രേഖ
സിജ്ജീനിൽ തന്നെയാണ്...
( 08-09 )സിജ്ജീൻ എന്താണെന്ന് താങ്കൾക്ക് അറിവു നൽകിയത് എന്താണ് ?
എഴുതപ്പെട്ട ഒരു ഗ്രന്ഥമാണത്...
( 10-11 ) പ്രതിഫല നാളിനെ കള്ളമാക്കുന്ന സത്യനിഷേധികൾക്ക് ആണ് അന്ന് വമ്പിച്ച നാശം....
( 12 ) എല്ലാ അതിക്രമകാരികളും കുറ്റവാളികളും അല്ലാതെ
( ആരും തന്നെ )
അതിനെ നിഷേധിക്കുകയില്ല തന്നെ.....
( 13 ) നമ്മുടെ വചനങ്ങൾ അവന് ഓതി കേൾപ്പിക്കപ്പെട്ടാൽ ഇത് പൂർവികരുടെ കെട്ടുകഥകളാണ് എന്ന് അവർ പറയും..
( 14 )വേണ്ടാ. പക്ഷേ അവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളിൽ കറ പിടിച്ചിരിക്കുന്നു...
( 15 )വേണ്ടാ. തീർച്ചയായും അന്നത്തെ ദിവസം അവർ തങ്ങളുടെ നാഥനിൽ നിന്ന് മറക്കപ്പെടുന്നവർ തന്നെയാണ്....
( 16 ) പിന്നീടവർ നരകത്തിൽ പ്രവേശിക്കുന്നവർ തന്നെയാണ്. തീർച്ച...
( 17 ) പിന്നെ അവരോട് പറയപ്പെടും.
നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നത് ഇതാകുന്നു.....
( 18 ) അത്
( ആ നിഷേധം ) വേണ്ടാ.
തീർച്ചയായും പുണ്യവാന്മാരുടെ രേഖ
ഇല്ലിയ്യീനിൽ തന്നെയാകുന്നു...
( 19-20 )ഇല്ലിയ്യിൻ എന്താണെന്ന് താങ്കൾക്ക് അറിവ് നൽകിയത് എന്താണ് ?
എഴുതപ്പെട്ട ഒരു ഏടാണത്....
( 21 ) അല്ലാഹുവിന്റെ സാമിപ്യം സിദ്ധിച്ചവർ
അതിന്റെ അടുത്ത് സന്നിഹിതരാകും....
( 22 ) തീർച്ചയായും പുണ്യവാന്മാർ
സുഖാനുഭൂതിയിലാകുന്നു....
( 23 ) അലങ്കരിക്കപ്പെട്ട കട്ടിലുകളിൽ ആയി അവർ
( എല്ലാം )
നോക്കിക്കാണും....
( 24 ) അവരുടെ മുഖങ്ങളിൽ സുഖാനുഭൂതിയുടെ തേജസ് നീ കണ്ടറിയും....
( 25 ) സീൽ വെക്കപ്പെട്ട ശുദ്ധമായ കള്ളിൽ നിന്ന് അവർക്ക് കുടിക്കാൻ കൊടുക്കപ്പെടും....
( 26 ) അതിന്റെ സീൽ കസ്തൂരി ആയിരിക്കും.
കിടമത്സരം നടത്തുന്നവർ അതിൽ മത്സരം നടത്തി കൊള്ളട്ടെ...
( 27 ) അതിന്റെ ചേരുവ തസ്നീമിൽ നിന്നാണ്..
( 28 ) അതായത് ഒരു ഉറവജലം.
അല്ലാഹുവിന്റെ സാമിപ്യം ലഭിച്ചവർ അതിൽനിന്ന് കുടിക്കുന്നതാണ്...
( 29 ) തീർച്ചയായും കുറ്റം ചെയ്തവർ സത്യവിശ്വാസികളെ കുറിച്ച്
( പരിഹസിച്ച് )
ചിരിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു..
( 30 ) തങ്ങളുടെ അടുത്തുകൂടി സത്യവിശ്വാസികൾ നടന്നുപോകുമ്പോൾ അവർ പരസ്പരം കണ്ണുകൊണ്ട് ഗോഷ്ടി കാണിക്കുകയും ചെയ്തിരുന്നു....
( 31 ) തങ്ങളുടെ ബന്ധുക്കളിലേക്ക് മടങ്ങി ചെല്ലുമ്പോൾ രസിച്ചു കൊണ്ടാണ് അവർ മടങ്ങിച്ചെന്നിരുന്നത്....
( 32 ) ഇവർ പിഴച്ചവർ തന്നെയാണ് എന്ന് സത്യവിശ്വാസികളെ കാണുമ്പോൾ അവർ പറയുകയും ചെയ്തിരുന്നു....
( 33 ) എന്നാൽ സത്യവിശ്വാസികളുടെ മേൽനോട്ടം വഹിക്കുന്നവരായി അവർ അയക്കപ്പെട്ടിട്ടില്ല....
( 34 ) എന്നാൽ അന്ന്
( അന്ത്യനാളിൽ )
സത്യവിശ്വാസികൾ സത്യനിഷേധികളെ കുറിച്ച് ചിരിക്കുന്നതാണ്....
( 35 ) അലങ്കരിക്കപ്പെട്ട കട്ടിലുകളിലായി അവർ
( സത്യനിഷേധികളെ )
നോക്കിക്കാണും...
( 36 ) സത്യനിഷേധിക്ക് അവർ ചെയ്തു കൊണ്ടിരുന്നതിനു പ്രതിഫലം നൽകപ്പെട്ടുവോ ?