82-Surathul Infithar -01-19
അദ്ധ്യായം-82
സൂറത്തുൽ ഇൻഫിഥാർ
അവതരണം-മക്ക
( ഞാൻ ആരംഭിക്കുന്നു )....
( 01 ) ആകാശം പൊട്ടി പിളരുമ്പോൾ...
( 02 ) നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും ചെയ്യുമ്പോൾ....
( 03 ) സമുദ്രങ്ങൾ പൊട്ടി ഒഴുക്കപ്പെടുകയും
ചെയ്യുമ്പോൾ....
( 04 ) ഖബറുകൾ മറിക്കപ്പെടുകയും
ചെയ്യുമ്പോൾ....
( 05 ) ഓരോ വ്യക്തിയും താൻ മുൻകൂട്ടി ചെയ്തതും
( ചെയ്യാതെ )
ബാക്കി വെച്ചതും എന്തൊക്കെയാണെന്ന് അറിയുന്നതാണ്.....
( 06-08 ) ഹേ മനുഷ്യാ !
ഉദാരമായ നിന്റെ നാഥനെ, നിന്നെ സൃഷ്ടിച്ചു ശരിയാക്കി പാകപ്പെടുത്തിയ, താൻ ഉദ്ദേശിച്ച രൂപത്തിൽ തന്നെ നിന്നെ സംഘടിപ്പിച്ചവനെക്കുറിച്ച് നിന്നെ വഞ്ചിച്ചു കളഞ്ഞത് എന്താണ് ?
( 09 ) അങ്ങനെ വേണ്ട. പക്ഷേ പ്രതിഫലം നൽകപ്പെടുന്ന ദിവസത്തെ നിങ്ങൾ നിഷേധിക്കുന്നു.... !
( 10-11 ) തീർച്ചയായും നിങ്ങളുടെ മേൽ സൂക്ഷ്മ വീക്ഷണം നടത്തുന്ന മാന്യന്മാരും എഴുതി രേഖപ്പെടുത്തുന്നവരുമായ ചിലരുണ്ട്..
( 12 ) നിങ്ങൾ ചെയ്യുന്നതെല്ലാം അവൻ അറിയുന്നുണ്ട്.....
( 13 ) തീർച്ചയായും പുണ്യവാന്മാർ സുഖാനുഭവങ്ങളിൽ തന്നെയായിരിക്കും....
( 14 ) തീർച്ചയായും കുറ്റവാളികൾ നരകത്തിലും തന്നെയായിരിക്കും....
( 15 ) പ്രതിഫലം നൽകപ്പെടുന്ന ദിവസം അവരതിൽ പ്രവേശിക്കും.....
( 16 ) അവർ അതിൽ നിന്ന് ഒരിക്കലും വിട്ടു പോകുകയില്ല....
( 17 ) പ്രതിഫലദിവസം എന്താണെന്ന് താങ്കൾക്ക് അറിവ് നൽകിയത് എന്താണ് ?
( 18 ) വീണ്ടും
( ചോദിക്കട്ടെ )
പ്രതിഫല ദിനം എന്താണെന്ന് താങ്കൾക്ക് അറിവ് നൽകിയത് എന്താണ് ?
( 19 ) ഒരാൾ മറ്റൊരാൾക്ക് യാതൊന്നും സ്വാധീനം ആകാത്ത ദിവസമാണത്.
അന്ന് എല്ലാ കാര്യങ്ങളും
( അധികാരങ്ങളും )
അല്ലാഹുവിനാകുന്നു....