81-Surathu thakveer -01-29
അദ്ധ്യായം-81
സൂറത്തുത്തക് വീർ
അവതരണം- മക്ക
( ഞാൻ ആരംഭിക്കുന്നു )....
( 01 ) സൂര്യൻ ചുരുട്ട പ്പെടുമ്പോൾ.....
( 02 ) നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും ചെയ്യുമ്പോൾ...
( 03 )പർവ്വതങ്ങൾ ചലിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ....
( 04 ) പൂർണ്ണ ഗർഭമുള്ള ഒട്ടകങ്ങൾ ഉപേക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ....
( 05 ) വന്യമൃഗങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുമ്പോൾ.....
( 06 ) സമുദ്രങ്ങൾ തിളച്ചു മറിക്കപ്പെടുകയും ചെയ്യുമ്പോൾ....
( 07 ) ആളുകൾ കൂട്ടി ഇണക്കപ്പെടുകയും ചെയ്യുമ്പോൾ....
( 08-09 ) ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് എന്ത് കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് ചോദിക്കപ്പെടുകയും ചെയ്യുമ്പോൾ....
( 10 ) ഏടുകൾ തുറക്കപ്പെടുകയും ചെയ്യുമ്പോൾ....
( 11 ) ആകാശം
( അതിന്റെ സ്ഥാനത്തുനിന്ന് )
നീക്കപ്പെടുകയും ചെയ്യുമ്പോൾ....
( 12 ) നരകം ആളികത്തിക്ക പെടുകയും ചെയ്യുമ്പോൾ....
( 13 ) സ്വർഗ്ഗം അടുപ്പിച്ചു കൊണ്ടുവരപ്പെടുകയും ചെയ്യുമ്പോൾ....
( 14 ) ഓരോ വ്യക്തിയും താൻ തയ്യാറാക്കി കൊണ്ടു വന്നത് എന്താണെന്ന് അറിയുന്നതാണ്...
( 15-16 ) പിൻവാങ്ങി പോകുന്നവയും, സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും, മറഞ്ഞു കൊണ്ടിരിക്കുന്നവയും കൊണ്ട് നാം സത്യം ചെയ്യുന്നു..
( 17 ) രാത്രി കൊണ്ടും
( നാം സത്യം ചെയ്യുന്നു )
അത്
( ഇരുട്ടായി )
മുന്നോട്ടു പോകുമ്പോൾ....
( 18 ) പ്രഭാതം കൊണ്ടും
( നാം സത്യം ചെയ്യുന്നു )
ഇത് വെളിച്ചം വീശി വികസിച്ചു വരുമ്പോൾ.....
( 19-21 ) തീർച്ചയായും ഇത്
( ഖുർആൻ )
ആദരണീയനായ- ശക്തനും അർശിന്റ നാഥന്റ അടുത്ത് സ്ഥാനം ഉള്ളവനും
അവിടെ
( വാനലോകത്ത് )
അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ- ഒരു ദൂതൻ എത്തിച്ചു തരുന്ന വാക്ക് ആകുന്നു....
( 22 ) നിങ്ങളുടെ കൂട്ടുകാരൻ
( മുഹമ്മദ് നബി )
ഒരു ഭ്രാന്തൻ അല്ല താനും....
( 23 ) തീർച്ചയായും അദ്ദേഹത്തെ
( ആ ദൂതനെ )
വ്യക്തമായ ചക്രവാളത്തിൽ വെച്ച് നബി കണ്ടിട്ടുണ്ട്....
( 24 ) അദ്ദേഹമാകട്ടെ അദൃശ്യ കാര്യങ്ങളെക്കുറിച്ച് സംശയിക്കപ്പെടുന്ന ആളുമല്ല....
( 25 ) അത്
( ഖുർആൻ )
ശപിക്കപ്പെട്ട പിശാചിന്റ വാക്കും അല്ല....
( 26 ) എന്നിരിക്കെ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് ?
( 27 ) ഇത്
( ഖുർആൻ ) ലോകജനതക്ക് ഉള്ള ഒരു ഉദ്ബോധനം അല്ലാതെ മറ്റൊന്നുമല്ല....
( 28 ) അതായത് നിങ്ങളിൽനിന്ന് നേരായി
( നേരിന്റ മാർഗ്ഗത്തിൽ )
നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്.....
( 29 ) ലോകനാഥനായ അള്ളാഹു ഉദ്ദേശിച്ചത് അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല താനും.....