78-Surathu Nnabah -31-40

അദ്ധ്യായം-78
സൂറത്തുന്നബഹ് 
 അവതരണം-മക്ക 
 സൂക്തങ്ങൾ-40
 31 മുതൽ 40 വരെയുള്ള വചനങ്ങളുടെ അർഥം.



പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 31 ) തീർച്ചയായും ഭയഭക്തിയോടെ ജീവിച്ചവർക്ക് വിജയമുണ്ട്... 

( 32-34 ) അതായത് തോട്ടങ്ങളും മുന്തിരിവള്ളികളും, മാറിടം തുടിച്ച  സമപ്രായക്കാരായ തരുണികളും, മദ്യം നിറഞ്ഞ കോപ്പകളും
( ഉണ്ട് ).... 

( 35 ) അവിടെവെച്ച് അനാവശ്യമോ അസത്യമോ അവർ കേൾക്കുകയില്ല... 

( 36 ) താങ്കളുടെ നാഥനിൽ നിന്നുള്ള പ്രതിഫലമാണിത്. 
 തികച്ചും മതിയായ സമ്മാനം... 

( 37 ) അതെ, ആകാശഭൂമികളുടെയും അവയ്ക്ക് ഇടയിൽ ഉള്ളവയുടെയും നാഥനും കരുണാനിധിയുമായ അല്ലാഹുവിന്റെ
( പക്കൽ നിന്നുള്ള സമ്മാനം )
 അവനെ അഭിമുഖീകരിക്കാൻ അവർക്ക് കഴിയുകയില്ല.... 

( 38 ) റൂഹും 
( ആത്മാവ് )
 മലക്കുകളും അണിയായി നില്ക്കുന്ന ദിവസം. 
( അന്ന് ) ഏതൊരാൾ സത്യം പറയുകയും ഏതൊരാൾക്കു  കരുണാനിധിയായ അല്ലാഹു അനുവാദം നൽകുകയും ചെയ്തുവോ അവരല്ലാതെ ആരുംതന്നെ സംസാരിക്കുന്നതല്ല.. ... 

( 39 )( ഉണ്ടാകുമെന്ന് )
 ഉറപ്പായ ഒരു ദിവസമാകുന്ന അത്. 
 അതുകൊണ്ട് 
( വേണമെന്ന് )
 ആരെങ്കിലും ഉദ്ദേശിക്കുന്ന പക്ഷം തന്റെ നാഥനിലേക്ക്
( മടങ്ങാനുള്ള )
 വഴി അവൻ തയ്യാറാക്കി കൊള്ളട്ടെ.... 

( 40 )( ജനങ്ങളേ )
 തീർച്ചയായും അടുത്തെത്തിയ ഒരു ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് ഞാനിതാ മുന്നറിയിപ്പു നൽകിയിരിക്കുന്നു. 
 തന്റെ രണ്ടു കൈകൾ കൊണ്ട്  മനുഷ്യൻ മുൻപ് ചെയ്തു പോയ കാര്യങ്ങൾ കാണുകയും, " അയ്യോ ഞാൻ മണ്ണായി പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു" എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം
( ആണ് ആ ശിക്ഷയുണ്ടാവുക )... . 

സൂറത്തു നബഹ് 40


Popular posts from this blog

Quran Malayalam