78-Surathu Nnabah -01-30
അദ്ധ്യായം-78
സൂറത്തു ന്നബഹ്
അവതരണം-മക്ക
സൂക്തങ്ങൾ-40
( ഞാൻ ആരംഭിക്കുന്നു )....
( 01 ) എന്തിനെക്കുറിച്ചാണ് അവർ ചോദിച്ചു കൊണ്ടിരിക്കുന്നത് ?
( 02-03 ) അവർ ഭിന്നാഭിപ്രായക്കാരായിരിക്കുന്ന മഹത്തായ ആ വാർത്തയെക്കുറിച്ച് തന്നെ ...
( 04 ) അങ്ങനെ വേണ്ട. അവർക്ക് പിന്നീട് മനസ്സിലാകും...
( 05 ) പിന്നെയും അങ്ങനെ വേണ്ട. അവർക്ക് പിന്നീട് മനസ്സിലാകും....
( 06-07 ) ഭൂമിയെ
( നിങ്ങൾക്ക് )
നാം ഒരു വിരിപ്പും പർവ്വതങ്ങളെ
( ഭൂമിക്ക് ) ആണികളും ആക്കി തന്നില്ലേ ?
( 08-11 ) നിങ്ങളെ നാം ഇണകൾ ആക്കുകയും, നിങ്ങളുടെ ഉറക്കം
( നിങ്ങൾക്ക് )
നാം ഒരു വിശ്രമാക്കുകയും രാത്രിയെ
(നിങ്ങൾക്ക് )
നാം ഒരു വസ്ത്രം ആക്കുകയും പകലിനെ നാം
( നിങ്ങൾക്ക് ) ഉപജീവനം തേടാനുള്ള സമയം ആക്കുകയും ചെയ്തിരിക്കുന്നു.....
( 12 ) നിങ്ങളുടെ മീതെ ശക്തങ്ങളായ
( ആകാശങ്ങൾ ) ഏഴെണ്ണം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്....
( 13 ) വളരെ പ്രകാശമുള്ള ഒരു വിളക്ക്
( സൂര്യൻ )
നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു....
( 14-16 ) മേഘങ്ങളിൽ നിന്ന് കുത്തിയൊലിക്കുന്ന വെള്ളം- അതുമൂലം ധാന്യങ്ങളെയും സസ്യങ്ങളെയും ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളെയും ഉല്പാദിപ്പിക്കാൻ വേണ്ടി നാം-
( മഴ )
വർഷിപ്പിക്കുകയും ചെയ്തു.....
( 17 ) തീർച്ചയായും തീരുമാനത്തിന്റ ദിവസം സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു....
( 18 ) അതായത് കാഹളത്തിൽ ഊതപ്പെടുന്ന ദിവസം അപ്പോൾ നിങ്ങൾ കൂട്ടം കൂട്ടമായി
( മഹ്ശറയിലേക്ക് )
വന്ന് എത്തുന്നതാണ്...
( 19 ) ആകാശം പിളർക്കപ്പെടുകയും അത് പല വാതിലുകൾ
( ഉള്ളത് )
ആയിത്തീരുകയും ചെയ്യും....
( 20 ) പർവ്വതങ്ങൾ
( അവിടെ തൽസ്ഥാനത്തുനിന്ന് )
നടത്തപ്പെടുകയും അങ്ങനെയാവ
കാനൽ
( പോലെ )
ആയിത്തീരുകയും ചെയ്യും....
( 21 ) തീർച്ചയായും നരകം പതിയിരിക്കുന്ന ഒരു സ്ഥലം ആകുന്നു...
( 22 ) അക്രമികൾക്ക് മടങ്ങി ചെല്ലാനുള്ള സ്ഥലവും ആണത്...
( 23 ) അതിൽ അവർ പല യുഗങ്ങൾ താമസിക്കുന്നവരാണ്...
( 24-25 ) അതിലും വളരെ ചൂടുള്ള ജലവും
( ദുർഗന്ധത്തോടെ ഒഴുകുന്ന )
അതിശീതജലവുമല്ലാതെ തണുപ്പോ വല്ല പാനീയമോ അവർ രചിച്ച നോക്കുകയില്ല )...
( 26 )( അവരുടെ പ്രവർത്തനങ്ങൾക്ക് )
യോജിച്ച പ്രതിഫലം തന്നെ....
( 27 )( എന്തുകൊണ്ടെന്നാൽ )
തീർച്ചയായും അവർ വിചാരണയെ ഭയപ്പെട്ടിരുന്നില്ല...
( 28 ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ പാടെ കള്ളമാക്കുകയും ചെയ്തു....
( 29 ) നാമാകട്ടെ എല്ലാ കാര്യങ്ങളും എഴുതി കൃത്യമാക്കി വെച്ചിട്ടുമുണ്ട്...
( 30 ) അതുകൊണ്ട്
( ആക്രമണകാരികളേ )
നിങ്ങൾ ആസ്വദിച്ചു കൊള്ളുക. ഇനി നിങ്ങൾക്ക് ശിക്ഷ മാത്രമേ നാം വർദ്ധിപ്പിച്ചു തരികയുള്ളൂ.......