70-Surathul maAarij-01-44
അധ്യായം-70
സൂറത്തുൽ മആരിജ്
അവതരണം- മക്ക
( ഞാൻ ആരംഭിക്കുന്നു )....
( 01-02 ) സത്യനിഷേധികൾക്ക് സംഭവിക്കാനിരിക്കുന്ന ശിക്ഷ- ഒഴിവാക്കി കളയാൻ ആർക്കും കഴിയുകയില്ല- ആവശ്യപ്പെടുന്ന ഒരാൾ ആവശ്യപ്പെടുകയാണ്.....
( 03 ) കയറിപ്പോകുന്ന സ്ഥലങ്ങളുടെ അധിപനായ അല്ലാഹുവിങ്കൽ നിന്നാണ്
( അത് സംഭവിക്കുക )...
( 04 ) മലക്കുകളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു.
അമ്പതിനായിരം കൊല്ലത്തെ നീളമുള്ള ഒരു ദിവസത്തിൽ
( ആ ശിക്ഷ സംഭവിക്കും )....
( 05 ) അതുകൊണ്ട്
( നബിയെ )
താങ്കൾ വളരെയധികം ക്ഷമ കൈക്കൊള്ളുക.....
( 06-07 ) തീർച്ചയായും അവരത്
( അന്ത്യനാൾ )
വിദൂരമായി കാണുന്നു.
നാമാകട്ടെ അത് അടുത്തതായും കാണുന്നു...
( 08-09 ) ആകാശം എണ്ണകീടം പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആയി തീരുന്ന ദിവസം
( അന്നാണ് ആ ശിക്ഷ ഉണ്ടാവുക ).....
( 10 ) ഒരു സ്നേഹിതനും
( ബന്ധുവും )
മറ്റ് സ്നേഹിതനോട്
( ഒന്നും )
ചോദിക്കുകയില്ല....
( 11-14 ) അവർക്ക് അവരെ പരസ്പരം കാണിച്ചു കൊടുക്കപ്പെടും
( എന്നാലും അവർ പരസ്പരം ഒന്നും ചോദിക്കുകയില്ല ).
കുറ്റവാളി ആഗ്രഹിക്കും തന്റെ മക്കൾ, സഹധർമ്മിണി, സഹോദരൻ തനിക്ക് അഭയം നൽകുന്ന
( മാതാപിതാക്കൾ )
കുടുംബം
( മാത്രമല്ല )
ഭൂമിയിലുള്ള മുഴുവൻ പേർ എന്നിവരെ പ്രായശ്ചിത്തം നൽകി ആ ദിവസത്തെ ശിക്ഷയിൽനിന്ന് മോചനം നേടിയിരുന്നു എങ്കിൽ നന്നായിരുന്നു എന്ന്.
എന്നിട്ട്
( പോലും )
തന്നെ രക്ഷപ്പെടുത്തിയിരുന്നു എങ്കിൽ
( എന്ന് അവൻ ആശിക്കും ).....
( 15 ) അത്
( ആ മോഹം ) വേണ്ട.
തീർച്ചയായും അത് ആളിക്കത്തുന്ന നരകമാണ്...
( 16 ) അത് മനുഷ്യന്റെ തൊലി പൊളിച്ച് നീക്കി കളയുന്നതാണ്...
( 17-18 )( സത്യത്തിൽ നിന്ന് )
പിന്നോട്ടു പോവുകയും തിരിഞ്ഞു കളയുകയും,
( സമ്പത്ത് )
ഒരുമിച്ച് കൂട്ടുകയും എന്നിട്ട്
( അത് ചെലവഴിക്കാതെ )
സൂക്ഷിച്ചു വെക്കുകയും ചെയ്തവരെ
അത് പിടികൂടും.....
( 19 ) തീർച്ചയായും വളരെ അക്ഷമനും അത്യാഗ്രഹിയുമായി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു....
( 20-22 ) അതായത് വല്ല വിപത്തും ബാധിച്ചാൽ വളരെ ക്ഷമ ഇല്ലാതിരിക്കുകയും, നന്മ കൈവന്നാൽ മുടക്കം കാണിക്കുന്നവൻ ആയിട്ടും, നിസ്ക്കരിക്കുന്നവർ ഒഴികെ......
( 23 ) അതായത് തങ്ങളുടെ നിസ്ക്കാരത്തിന്റെ കാര്യത്തിൽ കൃത്യനിഷ്ഠത ഉള്ളവർ...
( 24-27 ) തങ്ങളുടെ സ്വത്തുക്കളിൽ ചോദിക്കുന്നവനും
( ചോദിക്കാൻ തടസ്സം ഉള്ളവനും )
നിശ്ചിതമായ അവകാശമുള്ളവരും, പ്രതിഫല ദിവസത്തിൽ വിശ്വസിക്കുന്നവരും തങ്ങളുടെ നാഥന്റ ശിക്ഷയെ കുറിച്ച് ഭയപ്പെടുന്നവരും
( ഒഴികെ )......
( 28 )( എന്തുകൊണ്ടെന്നാൽ )
തങ്ങളുടെ നാഥന്റ ശിക്ഷ
( വരികയില്ല എന്ന് )
ആശ്വസിക്കാവതല്ല.....
( 29-30 ) തങ്ങളുടെ ഭാര്യമാരെയോ, വലത് കൈകൾ ഉടമയാക്കിയവരെയോ സംബന്ധിച്ച് അല്ലാതെ
തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്നവനും
( ഒഴികെ )
കാരണം അവർ ആക്ഷേപാർഹരേയല്ല.....
( 31 ) എന്നാൽ അതിനപ്പുറം ആരെങ്കിലും തേടുന്ന പക്ഷം അവർ തന്നെയാണ് അക്രമികൾ.....
( 32 ) തങ്ങളെ വിശ്വസിച്ചേൽപിച്ച കാര്യങ്ങളെയും, തങ്ങളുടെ ഉടമ്പടികളെയും പാലിക്കുന്നവരും....
( 33 ) തങ്ങളുടെ സാക്ഷ്യം ശരിക്കും നിർവഹിക്കുന്നവരും....
( 34 ) തങ്ങളുടെ നിസ്ക്കാരങ്ങളിൽ കൃത്യനിഷ്ഠത പാലിക്കുന്നവരും
( ഒഴികെ ).....
( 35 ) അവർ
( എല്ലാം )
സ്വർഗ്ഗങ്ങളിലാണ്. ആദരിക്കപ്പെടുന്നവരും ആണ്.....
( 36-37 ) അപ്പോൾ സത്യനിഷേധികൾക്ക് എന്ത് പറ്റി പോയി?
താങ്കളുടെ നേരെ വലതുഭാഗത്തും ഇടതുഭാഗത്തും സംഘം സംഘമായി നിലയിൽ അവർ കഴുത്തു നീട്ടി കൊണ്ടിരിക്കുന്നു....
( 38 ) അവരിൽ ഓരോ മനുഷ്യനും കൊതിക്കുന്നുണ്ടോ?
താൻ സുഖ സമ്പൂർണമായ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുമെന്ന്....
( 39 ) അത് വേണ്ട. അവർക്കറിയാവുന്ന ഒരു വസ്തുവിൽ നിന്നാണ് തീർച്ചയായും അവരെ നാം സൃഷ്ടിച്ചിരിക്കുന്നത്....
( 40-41 ) എന്നാൽ ഉദയസ്ഥാനങ്ങളുടെയും അസ്തമന സ്ഥാനങ്ങളുടെയും നാഥനെ കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു.
അവരേക്കാൾ ഉത്തമമായവരെ അവർക്ക് പകരമായി കൊണ്ടുവരാൻ തീർച്ചയായും നാം കഴിവുള്ളവർ തന്നെയാണ്.
നാം പരാജയപ്പെടുന്നവരല്ലതന്നെ....
( 42 ) അതുകൊണ്ട്
( നബിയെ )
അവരെ താങ്കൾ വിട്ടേക്കുക.
അവർ
( ദുർവ്യർത്തികളിൽ )
മുഴുകിയും വിനോദിച്ചും കൊണ്ടിരിക്കെട്ടെ.
അവരോട് താക്കീത് ചെയ്യപ്പെടുന്ന ആ ദിവസം കണ്ടുമുട്ടുന്നത് വരെ...
( 43 ) അതായത് ഖബറുകളിൽ നിന്ന് ധൃതിപ്പെട്ട് കൊണ്ട് അവർ പുറത്തേക്ക് വരുന്ന ദിവസം. അവർ ഒരു നാട്ടക്കുറിയിലേക്ക് തിരക്ക് പിടിച്ചു ഓടുന്നത് പോലെ....
( 44 ) അവരുടെ കണ്ണുകൾ വിനയം കാണിക്കുന്നത് ആയിരിക്കും.
അപമാനം അവരെ ആവരണം ചെയ്യുന്നതാണ്.
അവരോട് താക്കീത് ചെയ്യപ്പെട്ടു കൊണ്ടിരുന്ന ദിവസം അതാകുന്നു...