67-Surathul Mulkk -01-30

അദ്ധ്യായം-67
 സൂറത്തുൽ മുൽക്ക്
 അവതരണം- മക്ക
 സൂക്തങ്ങൾ-30
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ആധിപത്യം ഏതൊരുതന്റെ കൈവശമാണോ അവൻ പരിശുദ്ധനാണ്. 
 അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.... 

( 02 ) നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവർത്തി ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണവൻ. 
 അവൻ അജയ്യനും ഏറ്റവും പൊറുക്കുന്നവനുമാകുന്നു.... 

( 03 ) തട്ടുകളായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണവൻ. 
 കരുണാനിധിയായ അല്ലാഹുവിന്റെ സൃഷ്ടിയിൽ യാതൊരു ഏറ്റകുറവും  നിങ്ങൾ കാണുകയില്ല. 
 എന്നാൽ നീ ഒന്നു നിന്റെ ദൃഷ്ടി കൊണ്ട് ആവർത്തിച്ചു നോക്കൂ. 
 വല്ല വിടവും കാണുന്നുണ്ടോ ? 

( 04 ) പിന്നെയും നിന്റെ  ദൃഷ്ടികൾ കൊണ്ട് രണ്ടു വട്ടം ആവർത്തിച്ചു നോക്കുക. 
 എന്നാൽ ദൃഷ്ടികൾ തോറ്റ നിലയിൽ നിന്നിലേക്ക് തന്നെ മടങ്ങിവരും. 
 അതാകട്ടെ അങ്ങേയറ്റം ക്ഷീണിതവുമായിരിക്കും..... 

( 05 ) തീർച്ചയായും ഏറ്റവും അടുത്ത ആകാശത്തെ നാം വിളക്കുകൾ
( നക്ഷത്രങ്ങൾ ) കൊണ്ട് അലങ്കരിക്കുകയും, അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയാക്കുകയും ചെയ്തു. 
 അവർക്കു നാം ജ്വലിക്കുന്ന ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്..

( 06 ) തങ്ങളുടെ നാഥനെ നിഷേധിക്കുന്നവർക്ക് നരക ശിക്ഷയുണ്ട്. 
 ആ മടക്ക സ്ഥാനം വളരെ ചീത്ത തന്നെ.... 

( 07 ) അതിൽ ഇടപെട്ടാൽ തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുന്ന സ്ഥിതിയിൽ അതിൽനിന്നൊരു ഗർജ്ജനം അവർ കേൾക്കുന്നതാണ്.... 

( 08 ) ദേഷ്യം മൂലം അത് പൊട്ടിപിളരാറാകും. 
 ഓരോ കൂട്ടം ആളുകൾ അതിൽ ഇടപെടുമ്പോൾ ഒക്കെയും അതിന്റെ കാവൽക്കാർ അവരോട് ചോദിക്കും. 
 നിങ്ങൾക്ക് മുന്നറിയിപ്പ്കാർ ആരും വന്നിരുന്നില്ലേ..... 

( 09 ) അവർ പറയും. അതെ. 
 ഞങ്ങൾക്ക് മുന്നറിയിപ്പുകാരൻ വരികതന്നെ ചെയ്തിരുന്നു. 
 എന്നാൽ ഞങ്ങൾ അദ്ദേഹത്തെ നിഷേധിച്ചു.
" അല്ലാഹു ഒന്നും ഇറക്കിയിട്ടില്ല. നിങ്ങൾ വലിയ വഴിപിഴവിൽ തന്നെയാണ് "
 എന്ന് ഞങ്ങൾ അവരോട് പറയുകയും ചെയ്തു...... 

( 10 ) അവർ പറയും :
( മുന്നറിയിപ്പുകാരൻ പറഞ്ഞത് )
 ഞങ്ങൾ കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന
 നരകക്കാർ ആകുമായിരുന്നില്ല
( നരകാവകാശികൾ ആകുമായിരുന്നില്ല ).... 

( 11 ) അങ്ങനെഅവർ തങ്ങളുടെ കുറ്റം ഏറ്റു പറയും. 
 അപ്പോൾ ജ്വലിക്കുന്ന നരകക്കാർ 
( നരകാവകാശികൾ )
( അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് )
 എത്ര അകലെയാണ്... 

( 12 ) തീർച്ചയായും തങ്ങളുടെ നാഥനെ അദൃശ്യമായി ഭയപ്പെടുന്നവർക്ക് പാപമോചനവും വമ്പിച്ച പ്രതിഫലവും  ഉണ്ട്..... 

( 13 ) നിങ്ങളുടെ സംസാരം രഹസ്യം ആക്കുക. 
 അല്ലെങ്കിൽ പരസ്യമാക്കുക. 
( രണ്ടായാലും )
 അവൻ ഹൃദയങ്ങളിൽ ഉള്ളതെല്ലാം നല്ലതുപോലെ അറിയുന്നവൻ തന്നെയാണ്.... 

( 14 ) സൃഷ്ടിച്ചവൻ അറിയുകയില്ലേ ? 
 അവനാകട്ടെ അതി  നിഗൂഢമായ കാര്യങ്ങൾ അറിയുന്നവനും സൂക്ഷ്മ ജ്ഞാനിയും ആകുന്നു... 

( 15 ) നിങ്ങൾക്ക് ഭൂമിയെ വിധേയമാക്കി തന്നവൻ ആണവൻ. 
 അതുകൊണ്ട് നിങ്ങൾ അതിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. 
 അവന്റെ 
(വക)
 ആഹാരത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്യുക. 
 അവനിലേക്ക് തന്നെയാണ് ഉയർത്തെഴുന്നേൽപ്പും.... 

( 16 ) ആകാശത്ത്
( ആധിപത്യ )
 ഉള്ളവൻ നിങ്ങളെ ഭൂമിയിൽ താഴ്ത്തി കളയുന്നതിനെ കുറിച്ച് നിങ്ങൾ 
 നിർഭയരായിട്ടുണ്ടോ ? 
 അപ്പോഴത് ഇളകി കൊണ്ടിരിക്കും..( 17 ) അതല്ലെങ്കിൽ ആകാശത്ത്
( ആധിപത്യ )
 ഉള്ളവൻ നിങ്ങളുടെ മേൽ ഒരു ചരൽമാരി അയക്കുന്നതിനെക്കുറിച്ച് നിങ്ങൾ  ഭയമില്ലാതെ ഇരിക്കുന്നുണ്ടോ? 
എന്റെ മുന്നറിയിപ്പ് എങ്ങനെയിരിക്കുന്നുവെന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും....

( 18 ) തീർച്ചയായും ഇവർക്ക് മുമ്പുള്ളവർ
( സത്യം )
 നിഷേധിച്ചിട്ടുണ്ട്. 
 എന്നിട്ട് എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു?
( അവരതൊന്ന്  ചിന്തിച്ച് കൊണ്ടിരിക്കുന്നു )

( 19 ) തങ്ങൾക്കു മുകളിലൂടെ ചിറകുകൾ വിടർത്തി  കൊണ്ടും കൂട്ടിപ്പിടിച്ചു കൊണ്ടും പക്ഷികൾ പറക്കുന്നത് അവർ കണ്ടിട്ടില്ലേ? 
 കരുണാനിധിയായ അള്ളാഹു അല്ലാതെ അവയെ പിടിച്ചു നിർത്തുന്നില്ല. 
 തീർച്ചയായും അവൻ എല്ലാ വസ്തുവിനെയും കാണുന്നവനാണ്.... 

( 20 ) കരുണാനിധിയായ അല്ലാഹുവിനെ കൂടാതെ സഹായിക്കുന്ന ഈ സൈന്യം ആരാണ് ? 
 സത്യനിഷേധികൾ വഞ്ചനയിൽ പെട്ടിരിക്കുകയാണ് തന്നെയാണ്.... 

( 21 ) അല്ലെങ്കിൽ അല്ലാഹു  തന്റെ ആഹാരം നിർത്തി വെച്ചാൽ  നിങ്ങൾക്ക് ആഹാരം നൽകുന്നവൻ ആരാണ്  ? 
 പക്ഷേ അവർ ധിക്കാരത്തിലും 
( സത്യത്തിൽ നിന്നുള്ള )
 അകൽച്ചയിലും നിരതരായിരിക്കുകയാണ്..... 

( 22 ) അപ്പോൾ മുഖം കുത്തി നടക്കുന്നവൻ ആണോ ലക്ഷ്യത്തിൽ എത്തിച്ചേരുക അതല്ല നേരായ മാർഗ്ഗത്തിൽ ശരിയായി നടക്കുന്നവനോ   ? 

( 23 )( നബിയെ )
 പറയുക. 
 നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നൽകുകയും ചെയ്തവനാണ് അള്ളാഹു. 
 നിങ്ങൾ അല്പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ.... 

( 24 ) പറയുക. 
 നിങ്ങളെ ഭൂമി സൃഷ്ടിച്ച് അധികരിച്ചവനാണ് അള്ളാഹു. 
 അവനിലേക്ക് തന്നെയാണ് നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുകയും  ചെയ്യുന്നു..... 

( 25 ) അവർ
( സത്യനിഷേധികൾ )
 ചോദിക്കുന്നു. 
( ഒരുമിച്ച് കൂട്ടുമെന്ന ) ഈ വാഗ്ദാനം എപ്പോഴാണ് സംഭവിക്കുക.? 
 നിങ്ങൾ സത്യസന്ധരാണെങ്കിൽ 
( അത് ഒന്നു പറയുക  ).... 


( 26 ) താങ്കൾ പറയുക. 
 അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിനു  മാത്രമാണ് ഉള്ളത്. 
 ഞാൻ ഒരു വ്യക്തമായ മുന്നറിയിപ്പുകാരൻ മാത്രമാണ്.... 

( 27 ) എന്നാൽ അത് സമീപിച്ചതായി അവർ കാണുമ്പോൾ ആ സത്യനിഷേധികളുടെ മുഖങ്ങൾ 
 മൗനം ആകും
( ഉണ്ടാവുകയില്ലെന്ന് )
 നിങ്ങൾ വാദിച്ചു കൊണ്ടിരുന്നതാണിത് എന്ന് അവരോട് പറയപ്പെടുകയും ചെയ്യും..... 

( 28 )( നബിയേ ) ചോദിക്കുക. 
 നിങ്ങൾ പറയൂ. 
 എന്നെയും എന്നോടൊപ്പം ഉള്ളവരെയും അള്ളാഹു ശിക്ഷിക്കുകയോ, ഞങ്ങൾക്ക് അവൻ കരുണ ചെയ്യുകയോ  ചെയ്താൽ
( രണ്ടായാലും നിങ്ങൾക്ക് എന്ത് നേട്ടം )
 വേദനാജനകമായ ശിക്ഷയിൽനിന്ന് സത്യനിഷേധികളെ രക്ഷിക്കാൻ ആരാണുള്ളത്  ? 

( 29 ) പറയുക. 
 അവൻ കരുണാനിധിയാണ്. 
 ഞങ്ങൾ അവനിൽ വിശ്വസിക്കുകയും അവന്റെ മേൽ തന്നെ ഭാരം ഏല്പിക്കുകയും ചെയ്തിരിക്കുന്നു. 
 എന്നാൽ വ്യക്തമായ വഴികേടിൽ ആരാണ് അകപ്പെട്ടിരിക്കുന്നതെന്നു  നിങ്ങൾ അടുത്ത് തന്നെ മനസ്സിലാക്കും..... 

( 30 ) ചോദിക്കുക. 
 നിങ്ങൾ ഒന്നു പറയൂ. 
 നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ നിങ്ങൾക്ക് ഒഴുകുന്ന വെള്ളം കൊണ്ടുവരുന്നത് 
 ആരാണ് ? 


അഭിപ്രായങ്ങള്‍