64-Surathu ththagaabun-01-18

അദ്ധ്യായം-64
സുറത്തു ത്തഗാബുൻ 
 അവതരണം- മദീന
 സൂക്തങ്ങൾ-18



പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. 
 അവനാണ് രാജാധിപത്യം. 
 അവനാണ് സ്തുതിയും. 
 അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. 

( 02 ) അവനാണ് നിങ്ങളെ സൃഷ്ടിച്ചവൻ.
 എന്നിട്ട് നിങ്ങൾ സത്യനിഷേധികളും സത്യവിശ്വാസികളും ഉണ്ട്.
 നിങ്ങളുടെ പ്രവർത്തനങ്ങൾ ശരിക്കും നോക്കി കാണുന്നവനാണ് അള്ളാഹു.....

( 03 ) അവൻ ആകാശഭൂമികളെ മുറപ്രകാരം സൃഷ്ടിച്ചു. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ നിങ്ങളുടെ രൂപങ്ങൾ നന്നാക്കുകയും ചെയ്തു.
 അവനിലേക്ക് തന്നെയാണ് 
(നിങ്ങളുടെ )
 മടക്കം....

( 04 ) ആകാശഭൂമികളിലുള്ളതെല്ലാം അവൻ അറിയുന്നുണ്ട്.
 നിങ്ങൾ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കി വെക്കുന്നതും അവൻ അറിയുന്നു.
 ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലതുപോലെ അറിയുന്നവനാണ്....

( 05 ) നിങ്ങൾക്ക് മുമ്പ് സത്യനിഷേധികളുടെ വർത്തമാനം നിങ്ങൾക്ക് വന്നിട്ടില്ലേ ? 
 എന്നിട്ട് തങ്ങളുടെ പ്രവർത്തനങ്ങളുടെ ദുരന്തഫലം അവർ ആസ്വദിച്ചു.
 അവർക്ക്
( പരലോകത്ത് )
 വേദനാജനകമായ ശിക്ഷയും ഉണ്ട്....

( 06 ) അതിന് കാരണം
( ഇതാണ് )
 അവരുടെ റസൂലുകൾ വ്യക്തമായ ദൃഷ്ടാന്തങ്ങളും ആയി അവരുടെ അടുത്ത് ചെന്നിരുന്നു.
 അപ്പോൾ മനുഷ്യരാണോ നമുക്ക് മാർഗദർശനം ചെയ്യുന്നത് എന്ന് അവർ ചോദിച്ചു.
 അങ്ങനെ അവർ സത്യം തള്ളിക്കളയുകയും ചെയ്തു. 
 അല്ലാഹു അവരിൽ നിന്നും നിരാശ്രയത്യം  വെളിപ്പെടുത്തുകയും ചെയ്തു.
അല്ലാഹു നിരാശ്രയനും സ്തുത്യർഹനുമാകുന്നു .... 


( 07 ) സത്യനിഷേധികൾ ജൽപ്പിക്കുന്നു.
 തങ്ങൾ
( മരിച്ചതിനുശേഷം )
 പുനരുജ്ജീവിപ്പിക്കപ്പെടുകയില്ലെന്ന്.
( നബിയെ ) പറയുക.
 അതെ. എന്റെ റബ്ബിനെ തന്നെയാണ് സത്യം 
 നിങ്ങൾ 
( മരണാന്തരം )
 ജീവിപ്പിക്കപ്പെടുക  തന്നെ ചെയ്യും.
 പിന്നെ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി നിങ്ങൾക്ക് വിവരം നല്കപ്പെടുകയും ചെയ്യും.
 അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു... 

( 08 ) അതുകൊണ്ട് അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിയ പ്രകാശത്തിലും നിങ്ങൾ വിശ്വസിക്കുക. 
 നിങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു...


( 09 ) ആ സമ്മേളന നാളിലേക്ക് അവൻ നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന ദിവസത്തെ
( നിങ്ങളോർക്കുക )
 അത് നഷ്ടം വെളിപ്പെടുന്ന ദിവസമാണ്.
 ആർ  അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നുവോ അവരുടെ പാപങ്ങളെ അവൻ പൊറുക്കുന്നതാണ്.
 താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗങ്ങളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
 അവരതിൽ എന്നെന്നും സ്ഥിരതാമസക്കാരായിരിക്കും. 
 അത് മഹത്തായ വിജയം തന്നെയാകുന്നു....

( 10 ) സത്യം നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്നവരാകട്ടെ അവർ നരകക്കാരാണ്. 
 അവരതിൽ സ്ഥിരതാമസക്കാരായിരിക്കും. 
 തിരിച്ചെത്തുന്ന ആ സ്ഥാനം വളരെ ചീത്ത തന്നെ... 

( 11 ) യാതൊരു വിപത്തും അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ ബാധിക്കുകയില്ല. 
 ആരെങ്കിലും അള്ളാഹുവിൽ  വിശ്വസിച്ചാൽ അവന്റെ ഹൃദയത്തിന് അവൻ മാർഗ്ഗദർശനം നൽകും.
 എല്ലാ കാര്യങ്ങളെക്കുറിച്ചും അല്ലാഹു നന്നായി അറിയുന്നവനാണ്...

( 12 ) അല്ലാഹുവിനെയും റസൂലിനെയും നിങ്ങൾ അനുസരിക്കുക. 
 ഇനി നിങ്ങൾ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ  തീർച്ചയായും നമ്മുടെ റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.... 

( 13 ) അല്ലാഹു അവനല്ലാതെ ഒരു ഇലാഹും ഇല്ല. 
 സത്യവിശ്വാസികൾ അല്ലാഹുവിന്റെ മേൽ ഭാരം ഏൽപ്പിച്ചു  കൊള്ളട്ടെ..... 

( 14 ) സത്യവിശ്വാസികളേ, തീർച്ചയായും നിങ്ങളുടെ ഇണകളിലും മക്കളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട്. 
 അതിനാൽ അവരെ നിങ്ങൾ സൂക്ഷിക്കുക. 
 നിങ്ങൾ മാപ്പ് ചെയ്യുകയും വിട്ടു കൊടുക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനും ആകുന്നു...

( 15 ) തീർച്ചയായും നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും പരീക്ഷണം മാത്രമാണ്. 
 അല്ലാഹുവാകട്ടെ അവന്റെ പക്കൽ മഹത്തായ പ്രതിഫലം ഉണ്ട്... 

( 16 ) അതുകൊണ്ട് നിങ്ങൾക്ക് കഴിയുന്ന വിധം അല്ലാഹുവിനെ സൂക്ഷിക്കുക. 
 നിങ്ങൾ കേൾക്കുകയും, അനുസരിക്കുകയും നിങ്ങൾക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക. ആർ തന്റെ മനസ്സിന്റ  ആർത്തിയിൽ നിന്നു സുരക്ഷിതനക്കാപ്പെടുന്നുവോ അവർ തന്നെയാണ് വിജയികൾ..... 

( 17 ) അല്ലാഹുവിനു  നിങ്ങൾ നല്ല കടം നൽകുകയാണെങ്കിൽ  അവൻ നിങ്ങൾക്ക് അത് ഇരട്ടിപ്പിച്ചു തരുന്നതും, നിങ്ങൾക്ക് അവൻ പൊറുത്തു തരുന്നതാണ്. 
 അല്ലാഹു ഏറ്റവും അധികം നന്ദി സ്വീകരിക്കുന്നവനും സഹനശീലനുമാകുന്നു ആണ്.... 

( 18 ) അവൻ അദൃശ്യവും ദൃശ്യവും അറിയുന്നവനും അജയ്യനും യുക്തിമാനുമാകുന്നു..... 


Popular posts from this blog

Quran Malayalam