22-Surathul Hajj -47-64

അധ്യായം-22
 സൂറത്തുൽ ഹജ്ജ്
 അവതരണം- മദീന
 സൂക്തങ്ങൾ-78
 47 മുതൽ 64 വരെ യുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 47 )( നബിയെ )
 താങ്കളോട് അവർ ശിക്ഷക്കു വേണ്ടി ധൃതി കൂട്ടുന്നു. 
 അവന്റെ വാഗ്ദാനം അള്ളാഹു  ലംഘിക്കുകയോയില്ല. 
 തീർച്ചയായും താങ്കളുടെ നാഥങ്കൽ ഒരു ദിവസം എന്നത് നിങ്ങൾ എണ്ണിവരുന്ന 1000 കൊല്ലം പോലെയാണ്
( ഇത് അവർ അറിഞ്ഞിരിക്കണം ).... 

( 48 ) എത്രയെത്ര നാട്ടുകാരാണ് അക്രമം ചെയ്തുകൊണ്ടിരിക്കേ അവർക്ക് നാം സമയം നീട്ടി കൊടുക്കുകയും, പിന്നീട് നാം അവരെ പിടിച്ച് ശിക്ഷിക്കുകയും ചെയ്തിരിക്കുന്നത്. 
 എല്ലാവരുടെയും മടക്കം എന്റെ  അടുത്തേക്ക് തന്നെയാണ്...... 

( 49 ) താങ്കൾ പറയുക. 
ഹേ മനുഷ്യരെ. ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാണ്.... 

( 50 ) അതുകൊണ്ട് സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് പാപമോചനവും മാന്യമായ ആഹാരവുമുണ്ട് 
( നമ്മുടെ അടുത്ത് )..... 

( 51 ) നമ്മുടെ പിടിയിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ചുകൊണ്ട് നമ്മുടെ ദൃഷ്ടാന്തങ്ങളിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവർ ആരോ അവർ നരകക്കാരാകുന്നു.... 

( 52 )( നബിയെ )
 താങ്കൾക്ക് മുൻപ് ഏതൊരു  റസൂലിനെയോ
 നബിയെയോ നാം അയക്കുമ്പോഴും നമ്മുടെ ദൃഷ്ടാന്തങ്ങൾ നാം ഓതി കൊടുക്കുമ്പോൾ ആ ഓത്തിൽ പിശാച് ഇട്ടു കൊടുത്തതിനെ  അള്ളാഹു തുടച്ചുനീക്കുകയും എന്നിട്ട് അവന്റെ വചനങ്ങളെ അവൻ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 
 അല്ലാഹു സർവ്വജ്ഞനും മഹാ യുക്തിമാനുമാകുന്നു... 

( 53 ) പിശാച് ഇട്ടു കൊടുക്കുന്ന വചനങ്ങളെ ഹൃദയങ്ങളിൽ രോഗമുള്ളവർക്കും,  ഹൃദയങ്ങൾ കടുത്തു പോയവർക്കും അള്ളാഹു ഒരു പരീക്ഷണമാക്കലാകുന്നു അതിന്റെ ഫലം, ഈ അക്രമികൾ തീർച്ചയായും സത്യത്തിൽ നിന്ന് വളരെ വിദൂരമായ ഭിന്നതയിൽ ആകുന്നു... 

( 54 ) അറിവ് നൽകപ്പെട്ടവർ ഇത് താങ്കളുടെ നാഥനിൽ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കുകയും, അങ്ങനെ അവർ അതിൽ വിശ്വസിക്കുകയും, അതുവഴി അവരുടെ ഹൃദയങ്ങൾ അതിനോട് വിനയമുള്ളത്  ആക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഫലം. 
 തീർച്ചയായും സത്യവിശ്വാസികളെ അല്ലാഹു നേരായ മാർഗ്ഗത്തിൽ ചേർത്തി കൊടുക്കുന്നവനാണ്.. 

( 55 ) അന്ത്യനാൾ പെട്ടെന്ന് ആസന്നമാവുകയോ  ഗുണംകെട്ട ഒരു ദിവസത്തിലെ ശിക്ഷ വന്നെത്തുന്നത് വരെ സത്യനിഷേധികൾ ഖുർആനെ കുറിച്ച് സംശയത്തിൽ തന്നെയായിരിക്കും... 

( 56 ) അന്നത്തെ ദിവസം ആധിപത്യം എല്ലാം അല്ലാഹുവിനാകുന്നു. 
 അവർക്കിടയിൽ അവൻ വിധിക്കും. 
 അപ്പോൾ സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർ സുഖ സമ്പൂർണമായ സ്വർഗ്ഗങ്ങളിൽ  ആകുന്നു.... 

( 57 ) സത്യത്തെ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളയുകയും ചെയ്തവർ ആകട്ടെ അവർക്ക് തന്നെയാണ് അപമാനകരമായ ശിക്ഷയുള്ളത്.... 

( 58 ) അല്ലാഹുവിന്റെ മാർഗത്തിൽ പാലായനം ചെയ്യുകയും, പിന്നീട് കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുകയും    ചെയ്തവർക്ക് അല്ലാഹു നല്ല ഭക്ഷണം നൽകുക തന്നെ ചെയ്യും. 
 തീർച്ചയായും അല്ലാഹു ഭക്ഷണം നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു.... 

( 59 ) തീർച്ചയായും അവർ തൃപ്തിപ്പെടുന്ന ഒരു പ്രവേശന സ്ഥാനത്ത്
( സ്വർഗ്ഗത്തിൽ )
 അവരെ അവൻ പ്രവേശിപ്പിക്കും. 
 തീർച്ചയായും അല്ലാഹു സർവ്വജ്ഞനും ക്ഷമയുള്ളവനും  തന്നെയാകുന്നു..... 

( 60 ) അതാണ് വസ്തുത. 
 ആരെങ്കിലും തന്നോട് ഇങ്ങോട്ട് ആവർത്തിക്കപ്പെട്ട ശിക്ഷാനടപടിക്ക് തുല്യമായത്  കൊണ്ട് അങ്ങോട്ട് പ്രതികാരം കാണിക്കുകയും പിന്നീട് അവൻ അതിക്രമ വിധേയൻ ആവുകയും ചെയ്താൽ അല്ലാഹു അവനെ സഹായിക്കുക തന്നെ ചെയ്യും. 
 അല്ലാഹു വളരെ മാപ്പ് ചെയ്യുന്നവനും, വളരെ അധികം പൊറുക്കുന്നവനും തന്നെയാണ്, തീർച്ച.... 

( 61 ) തീർച്ചയായും അല്ലാഹു രാവിനെ  പകലിലും പകലിനെ രാവിലും കടത്തുന്നു എന്നത് കൊണ്ടും, അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ് എന്നതുകൊണ്ടുമാണ്..... 

( 62 ) തീർച്ചയായും അല്ലാഹു തന്നെയാണ് യഥാർത്ഥനായവൻ. 
 അവനെ കൂടാതെ അവർ ആരാധിക്കുന്ന വസ്തുക്കൾ അയഥാർത്ഥങ്ങൾ തന്നെയാണ്. 
 തീർച്ചയായും അല്ലാഹു തന്നെയാണ് ഉന്നതനും മഹാനും  എന്നതുകൊണ്ടും ആണത്.... 

( 63 ) തീർച്ചയായും അല്ലാഹു ആകാശത്തുനിന്ന് മഴ പെയ്യിപ്പിക്കുകയും, അങ്ങനെ ഭൂമി പച്ചപിടിച്ചത്  ആവുകയും ചെയ്യുന്നത് നീ കണ്ടില്ലേ? 
 അല്ലാഹു സൗമ്യത ഉള്ളവനും സൂക്ഷമജ്ഞനും തന്നെയാകുന്നു.. 

( 64 ) ആകാശഭൂമികളിലുള്ളതെല്ലാം അവന്റെതാകുന്നു. 
 തീർച്ചയായും അള്ളാഹു തന്നെയാണ് നിരാശ്രയനും സ്തുത്യർഹനും..... 

അഭിപ്രായങ്ങള്‍