22-Surathul Hajj -24-46

അദ്ധ്യായം-22
 സൂറത്തുൽ ഹജ്ജ്
 അവതരണം- മദീന
 സൂക്തങ്ങൾ-78
 24 മുതൽ 46 വരെയുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )...

 ( 24 ) നല്ല വാക്കുകളിലേക്കും സ്തുതിക്കപ്പെട്ട അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുമാണവർ നയിക്കപ്പെട്ടിരിക്കുന്നത്...

( 25 ) സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിൽ നിന്നും മസ്ജിദുൽ ഹറാമിൽ നിന്നും - അവിടെ താമസിക്കുന്നവരും പുറമേ നിന്ന് വരുന്നവരുമായ എല്ലാവർക്കും നാമതിനെ സമാവകാശമാക്കി വെച്ചിരിക്കുകയാണ്- ജനങ്ങളെ തടയുകയും ചെയ്യുന്നവർ 
( നശിച്ചവരാണ് )
 അവിടെവച്ച് അക്രമമായി ആരെങ്കിലും അനീതി പ്രവർത്തിക്കാനുദ്ദേശിച്ചാൽ നാം അവനെ വേദനാജനകമായ ശിക്ഷ ആസ്വദിപ്പിക്കും... 

( 26 ) പരിശുദ്ധ വീടിന്റെ സ്ഥലം ഇബ്റാഹീം നബിക്ക് നാം പ്രത്യക്ഷമാക്കി കൊടുത്ത സന്ദർഭം 
( ഓർക്കുക )
 എന്നോട് യാതൊന്നിനെയും പങ്കുചേർക്കരുത്. 
 തവാഫ് ചെയ്യുന്നവർക്കും നിൽക്കുന്നവരും റുക്കൂഹ്  ചെയ്യുന്നവരും സുജൂദ് ചെയ്യുന്നവരുമായി എന്നെ ആരാധിക്കുന്നവർക്കും എന്റെ മന്ദിരത്തെ ശുദ്ധമാക്കി വെക്കുക
( എന്ന് നാം നബിയോട് പറഞ്ഞു ).... 

( 27 ) ഹജ്ജ് നിർവഹിക്കാൻ ജനങ്ങളിൽ വിളംബരം നടത്തുകയും ചെയ്യുക. 
 എന്നാൽ നടക്കുന്നവരായും ദൂരസ്ഥലങ്ങളിൽ നിന്നൊക്കെ വന്നുകൊണ്ടിരിക്കുന്ന മെലിഞ്ഞ എല്ലാ വാഹനപ്പുറത്ത് കയറിയും അവർ തങ്ങളുടെ അടുത്ത്
( ഈ ഭവനത്തിൽ )
 വന്നെത്തുന്നതാണ്...

( 28 ) തങ്ങൾക്ക് പ്രയോജനമുള്ള ചില രംഗങ്ങളിൽ സന്നിഹിതാരാകാനും നാൽക്കാലി മൃഗങ്ങളെ തങ്ങൾക്ക് നൽകിയതിന് അറിയപ്പെട്ട ചില നിശ്ചിത ദിവസങ്ങളിൽ അല്ലാഹുവിന്റെ നാമം പ്രകീർത്തിക്കാനും വേണ്ടി അതുകൊണ്ട് ആ നാൽക്കാലി മൃഗങ്ങളുടെ 
( മാംസങ്ങൾ )
 മാംസങ്ങളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, ദരിദ്രനായ പരവശനു ഭക്ഷണം നൽകുകയും ചെയ്യുക.... 

( 29 ) പിന്നീട് അവർ തങ്ങളുടെ അഴുക്കുകൾ നീക്കുകയും നേർച്ചകൾ വീട്ടുകയും ആ പ്രാചീന മന്ദിരത്തെ
 പ്രദക്ഷിണം ചെയ്യുകയും ചെയ്തു കൊള്ളട്ടെ...

( 30 ) അതാണ്
( ഹജ്ജിന്റെ കാര്യം )
 അള്ളാഹു പാവനമാക്കിയ വസ്തുക്കളെ ആരെയെങ്കിലും ആദരിക്കുകയാണെങ്കിൽ
തന്റെ നാഥങ്കൽ അത് അവനു ഏറ്റവും ഗുണകരമാണ്. 
 നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെടുന്നവ ഒഴിച്ചുള്ള മറ്റു നാൽക്കാലി മൃഗങ്ങളെല്ലാം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. 
 എന്നാൽ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങൾ ഉപേക്ഷിക്കുക. 
 അസത്യം പറയുന്നത് ഒഴിവാക്കുകയും ചെയ്യുക.... 

( 31 ) നിങ്ങൾ അല്ലാഹുവിന് വേണ്ടി വക്രതയില്ലാത്ത മനസ്സോടുകൂടിയവരായി- അവനോട് മറ്റു യാതൊരു വസ്തുവിനെയും പങ്കു ചേർക്കാത്ത സ്ഥിതിയിൽ - ആവുക. 
 ആരെങ്കിലും അല്ലാഹുവിനോട്  എന്തിനെയെങ്കിലും പങ്കുചേർക്കുന്നതായാൽ അവൻ ആകാശത്തുനിന്ന് വീഴുകയും, എന്നിട്ട് അവനെ പക്ഷി റാഞ്ചി കൊണ്ടുപോവുകയോ, അല്ലെങ്കിൽ വിദൂരമായ സ്ഥലത്ത് കാറ്റു കൊണ്ടു പോയി ഇടുകയോ ചെയ്തത് പോലെ ആയിത്തീരുന്നതാണ്...... 

( 32 ) അതാണ് കാര്യം. 
 ആരെങ്കിലും അല്ലാഹുവിന്റ  വിശ്വാസ ചിഹ്നങ്ങളെ
( മതചിഹ്നങ്ങളെ )
 ആദരിക്കുന്നുവെങ്കിൽ തീർച്ചയായും അത് അവരുടെ ഹൃദയങ്ങളുടെ ഭക്തിയിൽ നിന്നുള്ളതാണ്... 

( 33 ) നിങ്ങൾക്ക് അവയിൽ
( ബലിമൃഗങ്ങളിൽ )
 ഒരു നിശ്ചിത അവധിവരെ പ്രയോജനങ്ങളുണ്ട്. 
 പിന്നീട് അവയുടെ ബലികർമ്മത്തിന് അനുവദിക്കപ്പെട്ട സ്ഥലം കഅ്ബയുടെ അടുത്താണ്... 

( 34 ) എല്ലാ സമുദായങ്ങൾക്കും നാം ബലികർമ്മം നിശ്ചയിച്ചിട്ടുണ്ട്. 
 ആട്, മാട്, ഒട്ടകങ്ങളാകുന്ന നാൽക്കാലി മൃഗങ്ങളെ നൽകിയതിന്റ  പേരിൽ അല്ലാഹുവിന്റെ നാമം പ്രകീർത്തിക്കാനണത്. 
 എന്നാൽ നിങ്ങളുടെ ദൈവം
( ഇലാഹ് )
 ഏകനായ ദൈവമാണ്
( ഇലാഹ് ആണ് ). 
 അതുകൊണ്ട് അവനെ നിങ്ങൾ അനുസരിക്കണം. 
( നബിയെ )
 വിനയാന്യിതരെ  താങ്കൾ സന്തോഷവാർത്ത അറിയിക്കുക.. 

( 35 ) അതായത് അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാൽ ഹൃദയങ്ങൾ ഭയപ്പെടുന്നവരും, തങ്ങളെ ബാധിക്കുന്ന ആപത്തുകളെ മേൽ ക്ഷമ കൈക്കൊള്ളുന്നവരും, കൃത്യമായി നിസ്കാരം നിർവഹിക്കുന്നവരും നാം അവർക്ക് നൽകിയതിൽ നിന്ന് 
( നല്ല മാർഗത്തിൽ )
 ചെലവഴിക്കുന്നവരും ആയവരെ.... 

( 36 ) ബലി ഒട്ടകങ്ങളെ നിങ്ങൾക്ക് നാം അല്ലാഹുവിന്റെ മതചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു . 
 നിങ്ങൾക്ക് അവയിൽ നന്മയുണ്ട്. 
 അതുകൊണ്ട് അറുക്കാൻ അണിനിരത്തിയ നിലയിൽ അവയുടെമേൽ അല്ലാഹുവിന്റെ നാമം നിങ്ങൾ പ്രകീർത്തിക്കുക. 
 അങ്ങനെ
( അറുത്ത ശേഷം ജീവൻ വേർപ്പെട്ടു )
 പാർശ്വങ്ങളിൽ അവ വീണു കഴിഞ്ഞാൽ അവയിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, ചോദിക്കാതെ തന്നെ കൊടുത്തതുകൊണ്ട് തൃപ്തിയടയുന്നവർക്കും ചോദിക്കുന്നവർക്കും  ആഹാരം കൊടുക്കുകയും ചെയ്യുക. 
 അപ്രകാരം നിങ്ങൾക്ക് നാം കീഴ്പെടുത്തി തന്നിരിക്കുന്നു. 
 നിങ്ങൾ നന്ദി ചെയ്യാൻ വേണ്ടി...

( 37 ) അവയുടെ മാംസങ്ങളും രക്തങ്ങളും അല്ലാഹുവിങ്കൽ എത്തുന്നില്ല തന്നെ. 
 പക്ഷേ നിങ്ങളിൽ നിന്നുള്ള ഭയഭക്തി അവനിലേക്ക് എത്തുന്നു. 
 നിങ്ങളെ നേരായ മാർഗ്ഗത്തിൽ ആക്കിയതിന്റെ പേരിൽ അല്ലാഹുവിനു  നിങ്ങൾ തക്ബീർ  ചെല്ലാൻ വേണ്ടി അവയെ അപ്രകാരം അവൻ നിങ്ങൾക്ക് കീഴ്പ്പെടുത്തി തന്നിരിക്കുന്നു. 
( നബിയെ )
 സൽക്കർമമകാരികൾക്ക് സന്തോഷവാർത്ത അറിയിക്കുക... 

( 38 ) തീർച്ചയായും സത്യവിശ്വാസികളിൽ നിന്ന്
( അവരുടെ ശത്രുക്കളെ )
 അല്ലാഹു തടഞ്ഞു നിർത്തുന്നതാണ്. 
 നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല.... 

( 39 ) യുദ്ധം ചെയ്യപ്പെടുന്നവർക്ക്- അവൻ അക്രമിക്കപ്പെട്ടു എന്നതുകൊണ്ട് - അങ്ങോട്ടും യുദ്ധം ചെയ്യാൻ അനുവദിക്കപ്പെട്ടിരിക്കുന്നു. 
 അവരെ സഹായിക്കാൻ അല്ലാഹു കഴിവുള്ളവൻ തന്നെയാണ്.... 

( 40 ) യാതൊരു ന്യായവും കൂടാതെ തങ്ങളുടെ വീടുകളിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ടവരാണവർ. 
" ഞങ്ങളുടെ നാഥൻ അല്ലാഹുവാണ് " എന്ന് പറയുക മാത്രമാണ് അവർ ചെയ്തത്. 
( മറ്റൊരു കുറ്റവും അവർ ചെയ്തിരുന്നില്ല ). 
 മനുഷ്യരിൽ ചിലരെ ചിലർ മുഖേന അല്ലാഹു തടഞ്ഞില്ലായിരുന്നെങ്കിൽ പുരോഹിതമഠങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും ജൂതപള്ളികളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീർത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകർക്കപ്പെടുമായിരുന്നു. 
 തന്നെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും. 
 തീർച്ചയായും അല്ലാഹു ശക്തനും അജയ്യനും തന്നെയാകുന്നു....... 

( 41 ) അവർക്ക് നാം ഭൂമിയിൽ സ്വാധീനം നൽകിയാൽ അവർ നിസ്ക്കാരം നിലനിർത്തുകയും, സക്കാത്ത് കൊടുക്കുകയും, നല്ലത് കൽപ്പിക്കുകയും, ചീത്തയെ വിരോധിക്കുകയും ചെയ്യും. 
 എല്ലാ കാര്യങ്ങളുടെയും  മടക്കം അല്ലാഹുവിലേക്ക് തന്നെയാകുന്നു... 

( 42-43-44 )( നബിയെ )
 താങ്കളെ ഇവർ കളവാക്കുന്നുവെങ്കിൽ ഇവർക്ക് മുൻപ് നൂഹ്
( നബിയുടെ ) ജനതയും
 ആദും, സമൂദും, ഇബ്റാഹീം നബിയുടെ ജനതയും
 ലൂത്ത് നബിയുടെ ജനതയും മദ് യൻക്കാരും 
( തങ്ങളുടെ പ്രവാചകന്മാരെ )
 കളവാക്കുക തന്നെ ചെയ്തിട്ടുണ്ട്. 
 മൂസാ നബിയെയും  കളവാക്കപ്പെടുകയുണ്ടായി. 
 എന്നാൽ അപ്പോഴെല്ലാം സത്യനിഷേധികൾക്ക് നാം സമയം നീട്ടി കൊടുത്തു. 
 പിന്നീട് അവരെ നാം പിടിച്ചു ശിക്ഷിച്ചു. 
 അപ്പോൾ എന്റെ ശിക്ഷ എങ്ങനെയായി 
( ശരിക്കും ഫലിച്ചില്ലേ )...... 

( 45 ) അങ്ങനെ അക്രമം ചെയ്തുകൊണ്ടിരിക്കെ എത്ര നാട്ടുകാരെയാണ്   നാം നശിപ്പിച്ചത്. 
 അപ്പോൾ ആ നാട്ടുകാരതാ  മേൽപ്പുരകളോടെ വീണടിഞ്ഞു  കിടക്കുന്നു. 
 ഉപയോഗശൂന്യമായ എത്ര കിണറുകളും  ഉയർത്തി നിർമ്മിക്കപ്പെട്ട എത്ര മാളികകളാണുള്ളത് !

( 46 ) ഇവർ ഭൂമിയിൽ കൂടി 
സഞ്ചരിക്കുന്നില്ല ?
 എന്നാൽ ഇവർക്ക് ചിന്തിച്ചു ഗ്രഹിക്കാനുള്ള ഹൃദയങ്ങളോ, കേട്ട് മനസ്സിലാക്കാനുള്ള കാതുകളോ ഉണ്ടാകുന്നതാണ്. 
 തീർച്ചയായും ഈ ബാഹ്യമായ കണ്ണുകൾക്ക് അന്ധത ബാധിക്കുന്നില്ല. 
 പക്ഷേ നെഞ്ചുകളിലുള്ള ഹൃദയങ്ങൾക്കാണ്  അന്ധത ബാധിക്കുന്നത്....... 💞Completely 50%💞

അഭിപ്രായങ്ങള്‍