22-Surathul Hajj -01-23

അദ്ധ്യായം-22
 സൂറത്തുൽ ഹജ്ജ്
 അവതരണം- മദീന
 സൂക്തങ്ങൾ-78
 ഒന്നുമുതൽ 23 വരെയുള്ള യുവജനങ്ങളുടെ അർത്ഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ജനങ്ങളേ, നിങ്ങളുടെ നാഥനെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക. 
 തീർച്ചയായും അന്ത്യ സമയത്തിന്റ പ്രകമ്പനം ഒരു വമ്പിച്ച കാര്യം തന്നെയാണ്.... 

( 02 ) നിങ്ങൾ അത് കാണുന്ന ദിവസം മുലകൊടുക്കുന്ന എല്ലാ സ്ത്രീകളും തങ്ങൾ മുലകൊടുക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ശ്രദ്ധയില്ലാത്തവരാകും. 
 ഗർഭിണികൾ എല്ലാം തങ്ങളുടെ ഗർഭം പ്രസവിച്ചു പോവുകയും ചെയ്യും. 
 ജനങ്ങളെ ലഹരി ബാധിച്ച വരായി നിങ്ങൾ കാണും. 
 സത്യത്തിൽ അവർ ലഹരി ബാധിച്ചവരല്ല. പക്ഷേ അല്ലാഹുവിന്റെ ശിക്ഷ കഠിനമായതാണ്.... 

( 03 ) ശരിയായ യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുകയും ധിക്കാരികളായ എല്ലാ പിശാചുക്കളെയും പിന്തുടരുകയും ചെയ്യുന്ന ചിലർ മനുഷ്യരിലുണ്ട്... 

( 04 ) തീർച്ചയായും തന്നെ ആരെങ്കിലും പിന്തുടർന്നു നടന്നാൽ അവരെ വഴിതെറ്റിക്കുകയും, ജ്വലിക്കുന്ന നരകത്തിലേക്ക് നയിക്കുകയും ചെയ്യും എന്ന്  പിശാചിനെ കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.... 

( 05 ) മനുഷ്യരേ, പുനരുത്ഥാനത്തെ കുറിച്ച്  നിങ്ങൾ സംശയത്തിൽ ആണെങ്കിൽ
( നിങ്ങളുടെ പൂർവ്വസ്ഥിതിയെ  സംബന്ധിച്ച് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കുക )
 തീർച്ചയായും 
( ആദ്യം )
 മണ്ണിൽ നിന്നും പിന്നീട് ശുക്ലബിന്ദുവിൽ നിന്നും പിന്നീട് രക്ത പിണ്ഡത്തിൽ നിന്നും, പിന്നീട് രൂപം നൽകപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു
( നമ്മുടെ കഴിവിനെ പൂർണത )
 നിങ്ങൾക്ക് വ്യക്തമാക്കി തരാൻ വേണ്ടി
(യാണ് നാം അങ്ങനെ ചെയ്തത് ). 
 നാം ഉദ്ദേശിക്കുന്നവയെ മാതാവിന്റെ ഗർഭപാത്രത്തിൽ ഒരു നിശ്ചിത അവധി വരെ നാം താമസിപ്പിക്കുകയും അനന്തരം നിങ്ങളെ ശിശുക്കളായി നാം പുറത്തേക്ക് കൊണ്ടു വരികയും ചെയ്യുന്നു. 
 പിന്നീട് യൗവനത്തിന്റ പൂർണ്ണദശ പ്രാപിക്കേണ്ടതിന് 
( നിങ്ങളെ നാം  വളർത്തിക്കൊണ്ടു
 വരുന്നു ). 
 നിങ്ങളിൽ ചിലർ 
(  ആ ദശയിലോ അതിനു മുൻപോ )
 മരണമടയുന്നു. 
 മറ്റുള്ളവർ നല്ല അറിവുള്ളവർ ആയി തീർന്നതിനുശേഷം 
( അതെല്ലാം നഷ്ടപ്പെട്ടു )
 യാതൊന്നും അറിയാതായി തീരുകയും വാർദ്ധക്യത്തിന്റ് ഏറ്റവും താഴ്ന്ന പടിയിലേക്ക് മടയ്ക്കപ്പെടുന്നു. 
 ഭൂമി വരണ്ടു കിടക്കുന്നതായി നിനക്ക് കാണാം. 
 എന്നിട്ട് അതിന്റെ മേൽ നാം മഴ വർഷിപ്പിച്ചാലോ അത് അനങ്ങുകയും ചീർക്കുകയും, കൗതുകരമായ എല്ലാത്തരം സസ്യങ്ങളെയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു... 

( 06 ) അത് തീർച്ചയായും അല്ലാഹു തന്നെയാണ് സ്ഥിര യാഥാർത്ഥ്യം ഉള്ളവനും അവൻ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യുമെന്നും, എല്ലാ കാര്യത്തിനും കഴിവുള്ളവൻ  തന്നെയാണെന്നും ഉള്ളത് കൊണ്ടാണ് അത്... 

( 07 ) തീർച്ചയായും അന്ത്യസമയം വരുന്നതാണ്. 
 അതിൽ യാതൊരു സംശയവുമില്ല എന്നും, അല്ലാഹു ഖബറുകളിൽ ഉള്ളവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്നും 
( ഉള്ളതുകൊണ്ടും ആണത് )..... 


( 08 ) യാതൊരു അറിവും മാർഗ്ഗദർശനം വെളിച്ചം നൽകുന്ന ഗ്രന്ഥവും കൂടാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്ന ചിലർ മനുഷ്യരിലുണ്ട്..... 

( 09 ) അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തെറ്റിക്കാൻ വേണ്ടി അഹങ്കാരം നടിച്ചു കൊണ്ടാണ് 
( അവർ അങ്ങനെ ചെയ്യുന്നത് ). 
 അവന്  ഇഹലോകത്ത് അപമാനമാണുള്ളത്. 
 അന്ത്യനാളിൽ അവനെ ചുട്ടെരിക്കുന്ന ശിക്ഷ നാം ആസ്വദിക്കുകയും ചെയ്യും.... 

( 10 ) (അന്ന് അവനോട് പറയപ്പെടും)
 നിന്റെ കൈകൾ മുൻപ് പ്രവർത്തിച്ചത് കൊണ്ടും അല്ലാഹു തന്റെ ദാസന്മാരോട് ഒട്ടും അനീതി പ്രവർത്തിക്കുന്നവനല്ല എന്നത് കൊണ്ടും ആണ് ഇത് "...... 

( 11 ) ഒരറ്റത്തുനിന്ന് അള്ളാഹുവിനെ ആരാധിക്കുന്ന ചിലരും മനുഷ്യരുണ്ട്. എങ്കിലും നന്മ കൈവന്നാൽ അതുകൊണ്ട് അവർ സംതൃപ്തരാകും. എന്തെങ്കിലും ആപത്ത് വന്നു ഭവിച്ചാൽ പിന്നോട്ട് തിരിഞ്ഞു
( സത്യനിഷേധിലേക്ക് )
 പോവുകയും ചെയ്യും. 
 ഇഹത്തിലും പരത്തിലും അവർ നഷ്ടപ്പെട്ടുപോയി. 
 അത് പ്രത്യക്ഷമായ നഷ്ടം തന്നെയാണ്.... 

( 12 ) അല്ലാഹുവിന് പുറമെ തനിക്ക് ഉപദ്രവം ചെയ്യാത്തതിനും ഉപകാരം ചെയ്യാത്തതിനും  അവൻ ഇബാദത്ത് ചെയ്യുന്നു. 
 അതുതന്നെയാണ്
( സത്യത്തിൽ നിന്നും )
 വിദൂരമായ വഴി പിഴവ്..., 

( 13 ) ഏതു ഒന്നിന്റെ ഉപകാരത്തെക്കാൾ ഉപദ്രവം കൂടുതൽ അടുത്താണോ അതിനാണ് അവൻ ഇബാദത്ത് ചെയ്യുന്നത്. 
 അതെത്ര ദുഷിച്ച സഹായി. 
 എത്ര ദുഷിച്ച കൂട്ടുകാരൻ !

( 14 ) സത്യത്തിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളിൽ അള്ളാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യും. 
 തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കും... 

( 15 ) ഇഹത്തിലും പരത്തിലും അല്ലാഹു മുഹമ്മദ് നബിയെ സഹായിക്കുക ഇല്ലെന്ന് ആരെങ്കിലും വിചാരിക്കുന്നു ഉണ്ടെങ്കിൽ അവൻ ആകാശത്തേക്ക് ഒരു കയർ നീട്ടി കൊടുക്കുകയും എന്നിട്ട് താഴ്ത്തി  കുടുക്കി ആത്മഹത്യ ചെയ്യുകയും ചെയ്യട്ടെ. 
 എന്നിട്ട് ഈ തന്ത്രം
( ആത്മഹത്യ )
 തന്നെ കോപിക്കുന്ന കാര്യത്തെ ഇല്ലാതാക്കുന്നുണ്ടോ എന്നവൻ  നോക്കട്ടെ..... 

( 16 ) അപ്രകാരം ഈ ഖുർആനെ വ്യക്തമായ ദൃഷ്ടാന്തങ്ങളായി നാം അവതരിപ്പിക്കുന്നു. 
 അവൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു നേർമാർഗത്തിൽ ആക്കുക തന്നെ ചെയ്യുമെന്നും
( അവതരിപ്പിച്ചിട്ടുണ്ട് )..... 

( 17 ) തീർച്ചയായും സത്യവിശ്വാസം സ്വീകരിച്ചവർ, യഹൂദികൾ, സ്വഹാബികൾ, ക്രിസ്ത്യാനികൾ, അഗ്നി ആരാധകർ, ബഹുദൈവ വിശ്വാസികൾ എന്നിവർക്ക് ഇടയിൽ പുനരുത്ഥാന ദിവസം അല്ലാഹു തീർപ്പുകൽപ്പിക്കുക  തന്നെ ചെയ്യും. 
 തീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.... 

( 18 ) തീർച്ചയായും ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പർവ്വതങ്ങളും മൃഗങ്ങളും മനുഷ്യരിൽ ഒരു വലിയ വിഭാഗവും അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്നത് നീ കാണുന്നില്ലേ? 
 വളരെ ആളുകൾക്ക് നമ്മുടെ ശിക്ഷ ബാധകം ആക്കുകയും ചെയ്തിരിക്കുന്നു. അള്ളാഹു ആരെയെങ്കിലും നിന്ദിച്ചാൽ അവനെ മാനിക്കുന്ന ആരും ഉണ്ടാവുകയില്ല. 
 തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു... 

( 19 ) ഈ രണ്ടു കക്ഷികൾ പരസ്പരം എതിർക്കുന്നവരാണ്. 
 തങ്ങളുടെ നാഥന്റ  കാര്യത്തിൽ അവർ പരസ്പരം തർക്കിക്കുന്നു. 
 എന്നാൽ സത്യനിഷേധം സ്വീകരിച്ചവർ ആരോ അവർക്ക് അഗ്നിയാൽ ഉള്ള വസ്ത്രങ്ങൾ മുറിക്ക പെട്ടിട്ടുണ്ട്. 
 അവരുടെ തലക്കുമീതെ കഠിന ചൂടുള്ള വെള്ളം ഒഴുക്ക പെടുകയും ചെയ്യും... 

( 20-21 ) അത് മൂലം അവരുടെ ഉദരങ്ങളിൽ ഉള്ളതും ജോലികളും ഉരുക്ക പ്പെടും. 
 അവർക്ക് ഇരുമ്പിന്റ  ദണ്ഡുകളും ഉണ്ട്.... 

( 22 ) ദുഃഖം മൂലം നരകത്തിൽ നിന്ന് പുറത്ത് കടക്കാൻ ഉദ്ദേശിക്കുമ്പോൾ എല്ലാം അവർ അതിലേക്ക് തന്നെ മടക്കപ്പെടുകയും  ചെയ്യും. 
 വെന്തു  കരിയുന്ന ശിക്ഷ ആസ്വദിക്കുക
( എന്ന് അവരോട് പറയപ്പെടും )..... 

( 23 ) തീർച്ചയായും സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളിൽ അള്ളാഹു പ്രവേശിപ്പിക്കും. 
 അവർക്ക് സ്വർണ്ണത്തിന്റെ വളകളും മുത്തും ധരിക്കപ്പെടും. 
 അവിടെ അവരുടെ വസ്ത്രം പാട്ടായിരിക്കും... 

അഭിപ്രായങ്ങള്‍