17-Surathul Israah -76-96

അദ്ധ്യായം-17
 സൂറത്തുൽ ഇസ്റാഹ്
 അവതരണം-മക്ക 
 സൂക്തങ്ങൾ-111
 76 മുതൽ 96 വരെ യുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ആരംഭിക്കുന്നു )....

( 76 ) ഈ ഭൂമിയിൽ നിന്ന് താങ്കളെ പുറത്താക്കാൻ വേണ്ടി താങ്കളെ അവർ വിഷമിപ്പിക്കുമാറായിരിക്കുന്നു. 
 അങ്ങനെ ചെയ്താൽ താങ്കളുടെ പുറകെ
 അല്പകാലം മാത്രമേ അവർ വസിക്കുകയുളളു..... 

( 77 ) താങ്കളുടെ മുമ്പ് നാം അയച്ച പ്രവാചകന്മാരുടെ കാര്യത്തിൽ നാം എടുത്ത നടപടി പോലെ തന്നെയാണിത്
( ഈ നടപടിയും ).
 നമ്മുടെ നടപടി ക്രമത്തിന് യാതൊരു മാറ്റവും താങ്കൾ കണ്ടെത്തുകയില്ല.... 


( 78 ) സൂര്യൻ ആകാശമദ്ധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ രാവ്  ഇരുട്ടുന്നതു വരെയും
 താങ്കൾ നിസ്കാരം നിലനിർത്തുക. 
 സുബഹി നിസ്ക്കാരവും 
( നിലനിർത്തുക )
 തീർച്ചയായും സുബഹ് 
 നിസ്ക്കാരം 
( മലക്കുകളാൽ )
 സാക്ഷ്യം വഹിക്കപ്പെടുന്നതായിരിക്കുന്നു...... 

( 79 ) രാത്രി കുറച്ച് സമയം ഉറക്കത്തിൽ നിന്നും ഉണർന്നു ഖുർആൻ പാരായണം ചെയ്തു കൊണ്ട്
( തഹജ്ജുദ് )
നിസ്ക്കരിക്കുക. 
( നബിയെ )
 താങ്കൾക്ക് അധികം ആയിട്ടുള്ളതാണ് ഇത്. 
 താങ്കളുടെ നാഥൻ സ്തുത്യർഹമായ ഒരു സ്ഥാനത്ത് എത്തിച്ചു തന്നേക്കാം..... 

( 80 ) താങ്കൾ പ്രാർത്ഥിക്കുക. 
 എന്റെ നാഥാ, സത്യത്തിന്റ  പ്രവേശന സ്ഥാനത്ത് എന്നെ നീ പ്രവേശിപ്പിക്കേണമോ. സത്യം പുറപ്പെടുവിക്കുന്ന സ്ഥാനത്തുനിന്ന് എന്നെ പുറപ്പെടുവിക്കുകയും ചെയ്യണമേ.
 എന്നെ സഹായിക്കുന്ന ഒരു ശക്തിയെ 
നിന്റെ പക്കൽ നിന്ന് എനിക്കു നൽകുകയും ചെയ്യേണമേ  !

( 81 ) പറയുക. 
 സത്യം വന്നെത്തുകയും അസത്യം മാഞ്ഞുപോവുകയും ചെയ്തു. 
 അസത്യം മാഞ്ഞുപോകുന്നത് തന്നെയാണ്.... 

( 82 ) സത്യവിശ്വാസികൾക്ക് രോഗശമനവും
 അനുഗ്രഹവും ആയ ഖുർആൻ നാം അവതരിപ്പിക്കുന്നു. 
 എന്നാൽ അത് അക്രമികൾക്ക് നഷ്ടയല്ലാതെ വർദ്ധിപ്പിക്കുകയില്ല..... 

( 83 ) മനുഷ്യന്  നാം അനുഗ്രഹം ചെയ്തു കൊടുത്താൽ അവൻ പിന്തിരിയുകയും തന്റ പാർഷ്യം കൊണ്ട് അകന്നു പോവുകയും ചെയ്യുന്നു. 
 തിന്മ സ്പർശിക്കുമ്പോയും അവൻ ഏറെ നിരാശനായി തീരുകയും ചെയ്യുന്നു... 

( 84 ) പറയുക. എല്ലാ ഓരോരുത്തരും അവരവരുടെ മാർഗ്ഗം അനുസരിച്ച് കർമ്മം ചെയ്യുന്നു. 
 എന്നാൽ ആരാണ് ഏറ്റവും നേരായ മാർഗ്ഗത്തിൽ എത്തിയതെന്ന് നിങ്ങളുടെ നാഥൻ കൂടുതൽ അറിയുന്നവനാണ്.... 

( 85 ) ആത്മാവിനെക്കുറിച്ച് അവർ താങ്കളോട് ചോദിക്കുന്നു. 
( നബിയെ )
 പറയുക. 
 ആത്മാവ് എന്റെ നാഥന്റ  കാര്യത്തിൽ പെട്ടതാണ്. 
 വളരെ പരിമിതമായ അറിവ് മാത്രമേ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുളളു..... 

( 86 ) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ താങ്കൾക്ക് നാം നൽകിയ സന്ദേശം താങ്കളിൽ നിന്ന് നാം എടുത്തുകളയുക തന്നെ ചെയ്യുമായിരുന്നു. 
 പിന്നെ അത് സംബന്ധമായി നമുക്കെതിരെ ഒരു സംരക്ഷകനെ  താങ്കൾ കണ്ടെത്തുകയുമില്ല.... 

( 87 ) താങ്കളുടെ നാഥനിൽ നിന്നുള്ള അനുഗ്രഹം നിമിത്തമാണ് 
( അങ്ങനെയൊന്നും സംഭവിക്കാതിരിക്കുന്നത് )
 താങ്കൾക്ക് അവൻ നൽകിയ അനുഗ്രഹം അത്രയും വലുതാണ്.... 

( 88 ) താങ്കൾ പറയുക. 
 ഈ ഖുർആനു പകരമായി മറ്റൊന്ന് കൊണ്ടുവരാൻ മനുഷ്യരും ജിന്നുകളും എല്ലാം കൂടി സമ്മേളിക്കുകയും  അവർ പരസ്പരം സഹായിക്കുകയും ചെയ്താൽ പോലും ഇതിനു തുല്യമായത്  കൊണ്ടുവരാൻ അവർക്ക് സാധിക്കുകയില്ല.... 

( 89 ) തീർച്ചയായും നാം  മനുഷ്യർക്ക് വേണ്ടി
 ഈ ഖുർആനിൽ എല്ലാവിധ ഉപമകളിലും നിന്നും വിവരിച്ചിട്ടുണ്ട്. 
 എന്നാൽ മനുഷ്യരിൽ ഭൂരിപക്ഷവും  സത്യനിഷേധത്തിന് മാത്രമാണ് സന്നദ്ധരായിട്ടുള്ളത്.... 

( 90 ) അവർ പറഞ്ഞു : ഞങ്ങൾക്കുവേണ്ടി നീ ഭൂമിയിൽ നിന്ന് ഒരു അരുവി പൊട്ടി ഒഴുക്കി  തരുന്നതുവരെ  തീർച്ചയായും ഞങ്ങൾ നിന്നെ വിശ്വസിക്കുകയില്ല .... 

( 91 ) അല്ലെങ്കിൽ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാവുകയും, അതിനിടയിലൂടെ ധാരാളം അരുവികൾ പൊട്ടി ഒഴുക്കുകയും വേണം.....

( 92 ) അല്ലെങ്കിൽ നീ പറയാറുള്ളത് പോലെ ആകാശത്തെ ഞങ്ങളുടെ മേൽ കഷ്ണം കഷ്ണമായി തള്ളിയിടുക.
 അല്ലെങ്കിൽ അല്ലാഹുവിനെയും മലക്കുകളെയും ഞങ്ങൾക്ക് അഭിമുഖമായി  കൊണ്ടുവന്നു  കാണിക്കുക..... 

( 93 ) അല്ലെങ്കിൽ ഒരു സ്വർണ്ണ കൊട്ടാരം നിനക്ക് ഉണ്ടാവുകയോ, അതുമല്ലെങ്കിൽ നീ ആകാശത്തേക്ക് കയറുകയോ വേണം. 
 എന്നാൽ ഞങ്ങൾക്ക്  വായിക്കാവുന്ന ഒരു പുസ്തകം നീ 
( ആകാശത്തുനിന്ന്  )
 ഞങ്ങൾക്ക് ഇറക്കിക്കൊണ്ടു വരുവോളം
 നീ ആകാശത്ത് കയറിയത് ഞങ്ങൾ തീർച്ചയായും വിശ്വസിക്കുകയില്ല. 
( നബിയെ )
 പറയുക.
 എന്റെ നാഥൻ എത്ര പരിശുദ്ധൻ.
 ഞാൻ ദൂതനായ ഒരു മനുഷ്യൻ മാത്രം അല്ലയോ? 

( 94 ) മനുഷ്യർക്ക് മാർഗദർശനം വന്നപ്പോൾ അവർ വിശ്വസിക്കാതിരുന്നത് " അള്ളാഹു ഒരു മനുഷ്യനെ റസൂൽ ആക്കി അയക്കുകയോ   " എന്ന അവരുടെ വാദം മൂലമാണ്...

( 95 ) പറയുക.
 ഭൂമിയിൽ മലക്കുകൾ ശാന്തരായി നടക്കുന്നുണ്ടായിരുന്നെങ്കിൽ അവർക്ക് റസൂലായി ആകാശത്തുനിന്ന് നാം മലക്കിനെ തന്നെ അയക്കുമായിരുന്നു.... 


( 96 )( നബിയെ )
 പറയുക. 
 എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു തന്നെ മതി.
 തീർച്ചയായും അവൻ തന്റ ദാസന്മാരെക്കുറിച്ച്  സൂക്ഷ്മമായി അറിയുകയും കാണുകയും ചെയ്യുന്നവനാകുന്നു..... 

അഭിപ്രായങ്ങള്‍