17-Surathul Israah -59-75

അദ്ധ്യായം-17
 സൂറത്തുൽ ഇസ്റാഹ് 
 അവതരണം- മക്ക
 സൂക്തങ്ങൾ-111
 59 മുതൽ 75 വരെയുള്ള വചനങ്ങളുടെ അർഥം.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 59 )( സത്യനിഷേധികൾ ആവശ്യപ്പെടുന്ന )
 അത്ഭുതങ്ങൾ അയച്ചു കൊടുക്കുന്നതിന് നമുക്ക് തടസ്സം ആയിട്ടുള്ളത് പൂർവികർ അവയെ നിഷേധിച്ചത് മാത്രമാണ്. 
 സമൂദ് ജനതക്ക് സ്പഷ്ടമായ ഒരു ദൃഷ്ടാന്തമായി കൊണ്ട് നാം ഒരു ഒട്ടകത്തെ അയച്ചുകൊടുത്തു. 
 എന്നാൽ അതിനോട് അവർ അക്രമം കാണിച്ചു. 
 ഭയപ്പെടുത്താനല്ലാതെ മറ്റൊന്നുമല്ല നാം ചില ദൃഷ്ടാന്തങ്ങൾ അയച്ചു തരുന്നത്..... 


( 60 ) തീർച്ചയായും താങ്കളുടെ നാഥൻ മനുഷ്യരെ വലയം ചെയ്തിട്ടുണ്ടെന്ന് താങ്കളോട് നാം പറഞ്ഞ സന്ദർഭം
( ഓർക്കുക )
 താങ്കൾക്ക് നാം കാണിച്ചുതന്ന കാഴ്ചയെ മനുഷ്യർക്ക് ഒരു പരീക്ഷണം ആകുക തന്നെയാണ് നാം ചെയ്തത്. 
 ഖുർആനിൽ ശപിക്കപ്പെട്ട മരത്തെയും
( പരീക്ഷണം ആക്കുകയാണ് നാം ചെയ്തത് )
 നാം അവരെ ഭയപ്പെടുത്തുന്നു. 
 എന്നാൽ അത് അവർക്ക് വമ്പിച്ച വഴികേടിനെ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്..... 

( 61 ) ആദമിനു 
( അ. സ ) നിങ്ങൾ സുജൂദ്
( സാഷ്ടാംഗം )
 ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം 
( ഓർക്കുക )
 അപ്പോൾ അവർ സാഷ്ടാംഗം ചെയ്തു. 
 ഇബിലീസ് ഒഴികെ. 
 അവൻ പറഞ്ഞു:നീ കളിമണ്ണ് കൊണ്ട് സൃഷ്ടിച്ച വ്യക്തിക്ക് ഞാൻ സാഷ്ടാംഗം ചെയ്യുകയോ ? 

( 62 ) അവൻ
( ഇബിലീസ് )
 പറഞ്ഞു : എന്നോട് നീ പറയണം : ഇവനെ നീ എന്നെക്കാൾ ആദരിച്ചുവല്ലോ 
( അതിനെ കാരണമെന്ത്?  )
 അന്ത്യനാൾവരെ എന്നെ നീ പിന്തിച്ചുടുകയാണെങ്കിൽ ഇവന്റെ സന്താന പരമ്പരയിൽ അല്പം ചിലരൊഴികെ മറ്റെല്ലാവരെയും തീർച്ചയായും ഞാൻ നശിപ്പിക്കും.,. 

( 63 ) അല്ലാഹു പറഞ്ഞു : നീ പോകണം. അവരിൽ ആരെങ്കിലും നിന്നെ പിന്തുടർന്നാൽ തീർച്ചയായും നരകം ആണ് നിങ്ങൾക്ക് പരിപൂർണ്ണ പ്രതിഫലമായി ലഭിക്കുക.... 

( 64 ) നിന്റെതായ ശബ്ദംകൊണ്ട്  അവരിൽ നിന്ന് നിനക്ക് കഴിയുന്നവരെ നീ ഇളക്കിവിട്ടു കൊള്ളുക. 
 സമ്പത്തുകളിലും സന്താനങ്ങളിലും നീ അവരോട് പങ്കുകൂടി കൊള്ളുക.
 അവർക്ക് നീ വാഗ്ദാനം നൽകുകയും ചെയ്യുക. 
 വഞ്ചന അല്ലാതെ പിശാച് അവരോട് വാഗ്ദാനം ചെയ്യുകയില്ല... 

( 65 )( നീ എന്തൊക്കെ ചെയ്താലും )
 എന്റെ യഥാർത്ഥ ദാസൻമാരുടെ മേൽ നിനക്ക് യാതൊരു അധികാരവുമില്ല തീർച്ച. 
 ഭാരം ഏൽപ്പിക്കപ്പെട്ടവനായി  നിന്റെ നാഥൻ തന്നെ മതി..... 

( 66 ) നിങ്ങൾക്ക് വേണ്ടി കടലിൽ കപ്പൽ   യാത്ര ചെയ്യിപ്പിച്ചു കൊണ്ടിരിപ്പിക്കുന്നവനാണ് നിങ്ങളുടെ നാഥൻ. 
 അവന്റെ ഔദാര്യത്തിൽ നിന്നും
( വ്യാപാരവും മറ്റു മുഖേന )
 നിങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ വേണ്ടി. 
 നിങ്ങളോട് ഏറെ കരുണയുള്ളവൻ  തന്നെയാണ് അവൻ.... 

( 67 ) കപ്പലിൽ വെച്ച്  എന്തെങ്കിലും ആപത്ത് നിങ്ങളെ സ്പർശിച്ചാൽ അള്ളാഹു ഒഴിച്ച് നിങ്ങൾ ആരാധിച്ചിരുന്ന ദൈവങ്ങളെല്ലാം അപ്രത്യക്ഷരാകുന്നതാണ്. 
 അപ്പോൾ നിങ്ങളെ രക്ഷിച്ചു കരയിൽ എത്തിച്ചാൽ നിങ്ങൾ പിന്തിരിഞ്ഞു പോയി കളയുന്നു. 
 മനുഷ്യൻ തീരെ നന്ദികെട്ടവനായിത്തീർന്നിരിക്കുന്നു.... 

( 68 ) എന്നാൽ കരയുടെ ഒരു ഭാഗത്ത് വെച്ച് അല്ലാഹു നിങ്ങളെ
( ഭൂമിയിൽ ) താഴ്ത്തുകയോ, അല്ലെങ്കിൽ കല്ല് വർഷിപ്പിക്കുന്ന കൊടുങ്കാറ്റിനെ  അവൻ നിങ്ങൾക്ക് നേരെ അയക്കുകയോ, ചെയ്യുന്നതിനെ പറ്റി നിങ്ങൾ
 നിർഭയരായിട്ടുണ്ടോ ? 
 പിന്നെ നിങ്ങൾക്ക് ഒരു സഹായിയയും, ലഭിക്കാത്ത അവസ്ഥ വരുന്നതിനെ
 പറ്റിയും  ? 

( 69 ) അതല്ലെങ്കിൽ അവൻ നിങ്ങളെ മറ്റൊരിക്കൽ കടലിലേക്ക് തന്നെ മടക്കി എത്തിക്കുകയും, അങ്ങനെ ശക്തമായ കൊടുങ്കാറ്റിനെ അവൻ നിങ്ങൾക്ക് നേരെ അഴിച്ചുവിടുകയും, അപ്പോൾ നിങ്ങൾ നന്ദികേട് കാണിച്ചതിന്റെ  ഫലമായി
 നിങ്ങളെ അവൻ മുക്കി കൊല്ലുകയും, പിന്നീട് നിങ്ങൾക്ക് വേണ്ടി നമ്മോട് പ്രതികാരം ചെയ്യുന്ന ആരെയും നിങ്ങൾക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനെ പറ്റി നിങ്ങൾ നിർഭയരായിട്ടുണ്ടോ  ? 

( 70 ) തീർച്ചയായും ആദമിന്റ മക്കളെ നാം ബഹുമാനിച്ചിരിക്കുന്നു. 
 കരയിലും കടലിലും നാം അവരെ വഹിച്ചു കൊണ്ടു പോവുകയും ചെയ്തു. 
 നല്ല വസ്തുക്കളിൽ നിന്ന് നാം അവർക്ക് ഭക്ഷണം കൊടുക്കുകയും, നാം സൃഷ്ടിച്ച മിക്ക സൃഷ്ടികളേക്കാളും അവരെ നാം കൂടുതൽ ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.... 

( 71 ) എല്ലാ ജനവിഭാഗങ്ങളേയും അവരുടെ നേതാവിനോട് ബന്ധപ്പെടുത്തി നാം വിളിക്കുന്ന ദിവസം
( ഓർക്കുക )
 വലതുകൈയ്യിൽ 
( തിന്മകൾ എഴുതപ്പെട്ട )
 ഗ്രന്ഥം നൽകപ്പെട്ടവർ തങ്ങളുടെ ഗ്രന്ഥം വായിച്ചു നോക്കും. 
 കാരക്ക കുരുവിന്റ  തൊലിയോളം പോലും അവരോട് അക്രമം ചെയ്യപ്പെടുകയില്ല... 

( 72 ) ഇഹലോകത്ത് അന്ധനായവൻ പരലോകത്തും അന്ധനും ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.... 

( 73 )( നബിയെ )
 ഖുർആൻ അല്ലാത്തതിനെ താങ്കൾ നമ്മുടെ പേരിൽ കെട്ടിച്ചയക്കാൻ വേണ്ടി നാം താങ്കൾക്ക് നൽകിയ ദിവ്യബോധനങ്ങളിൽ നിന്ന് തെറ്റിക്കുമാറായിരിക്കുന്നു. 
 താങ്കൾ അങ്ങനെ ചെയ്താൽ അവർ താങ്കളെ സ്നേഹിതൻ ആക്കി വെക്കുകയും ചെയ്യും.. 

( 74 ) താങ്കളെ നാം ഉറപ്പിച്ചു നിർത്തിയില്ലയിരുന്നെങ്കിൽ   താങ്കൾ അവരിലേക്ക് കുറച്ചൊന്ന് ചായുമായിരുന്നു..... 

( 75 ) അങ്ങനെ താങ്കൾ ചാഞ്ഞാൽ ജീവിതത്തിന്റെയും മരണത്തിന്റെയും
 ഇരട്ടി 
( ശിക്ഷ )
 താങ്കളെ നാം ആസ്വദിപ്പിക്കുമായിരുന്നു. 
 പിന്നെ നമുക്ക് എതിരായി ഒരു സഹായിയെ താങ്കൾ കണ്ടെത്തുകയുമില്ല....... 

അഭിപ്രായങ്ങള്‍