17-Surathul Israah -39-58

അദ്ധ്യായം-17
 സൂറത്തുൽ ഇസ്റാഹ് 
 അവതരണം- മക്ക 
 സൂക്തങ്ങൾ-111
39 മുതൽ 58 വരെയുള്ള വചനങ്ങളുടെ അർത്ഥം. 
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 39 )( നബിയെ ) ഇത് താങ്കളുടെ നാഥൻ താങ്കൾക്ക് ബോധനം നൽകിയ വിജ്ഞാനത്തിൽ പെട്ടതാകുന്നു. 
 അല്ലാഹുവോടൊപ്പം താങ്കൾ മറ്റൊരു ആരാധ്യനെയും ഉണ്ടാക്കരുത്. 
 അങ്ങനെ ചെയ്താൽ തരം താഴ്ത്തപ്പെട്ടവനും 
( അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിന്ന് )
 അകറ്റപ്പെട്ടവനുമായ സ്ഥിതിയിൽ താങ്കൾ നരകത്തിലേക്ക് എറിയപ്പെടും..... 

( 40 ) എന്നാൽ നിങ്ങളുടെ നാഥൻ നിങ്ങൾക്ക് പുത്രന്മാരെ തെരഞ്ഞെടുക്കുകയും മലക്കുകളെ തന്റെ പുത്രിമാർ ആക്കി വെക്കുകയും ചെയ്തുവെന്നാണോ 
( നിങ്ങൾ പറഞ്ഞു വരുന്നത് )
 ഒരു ഭയങ്കര ജൽപ്പനം  തന്നെയാണ് നിങ്ങൾ നടത്തുന്നത്.... 

( 41 ) അവർ ചിന്തിച്ചു മനസ്സിലാക്കാൻ വേണ്ടി നാം ഈ ഖുർആൻ
( സത്യത്തെ )
 വിശദീകരിക്കുക തന്നെ ചെയ്തിരിക്കുന്നു. 
 എന്നാൽ വിരണ്ടോട്ടത്തെയല്ലാതെ അത് അവർക്ക് വർദ്ധിപ്പിക്കുന്നില്ല..... 


( 42 )( നബിയെ )
 പറയുക. 
 അവർ പറയുന്നതുപോലെ അല്ലാഹുവോടൊപ്പം വേറെ ഇലാഹുകൾ 
( ദൈവങ്ങൾ )
 ഉണ്ടായിരുന്നെങ്കിൽ ആ ദൈവങ്ങൾ അർശിന്റ നാഥനിലേക്ക്
(  അവരോട് യുദ്ധം ചെയ്യാൻ )
 വഴി അന്വേഷിക്കുമായിരുന്നു..... 


( 43 ) അവൻ എത്ര പരിശുദ്ധൻ. 
 അവരുടെ 
( ഇത്തരം )
 ആരോപണങ്ങളിൽ നിന്നെല്ലാം അവൻ എത്രയോ അധികം ഉയർന്നു നിൽക്കുന്നു...

( 44 ) ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. 
 അവനെ സ്തുതിക്കുകയും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യാത്ത ഒരു വസ്തുവും ഇല്ല. 
 പക്ഷേ അവയുടെ തസ്ബീഹ്
( പരിശുദ്ധിയെ വാഴ്ത്തൽ )
 നിങ്ങൾക്ക് മനസ്സിലാവുകയില്ല. 
 അവൻ വളരെ ക്ഷമിക്കുന്നവനും പൊറുത്ത് കൊടുക്കുന്നവനുമാകുന്നു..... 

( 45 ) നിങ്ങൾ ഖുർആൻ ഓതുമ്പോൾ നിങ്ങൾക്കും പരലോകവിശ്വാസം ഇല്ലാത്തവർക്കും ഇടയിൽ അദൃശ്യമായ ഒരു മറ നാം ഉണ്ടാക്കുന്നതാണ്.... 

( 46 ) ഖുർആൻ മനസ്സിലാക്കാതിരിക്കാൻ അവരുടെ ഹൃദയങ്ങളിൽ ചില മൂടികൾ നാം ഇട്ടു. 
 അവരുടെ ചെവികളിൽ അടപ്പും. 
 ഖുർആനിൽ നിങ്ങൾ നിങ്ങളുടെ ഏകനായ നാഥനെ പറഞ്ഞാൽ അവർ വെറുപ്പോടെ മാറിപ്പോകുന്നു... 

( 47 )( നബിയെ )
 താങ്കളുടെ വാക്കുകൾ അവർ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുമ്പോൾ അവർ ശ്രദ്ധിച്ചു കേൾക്കുന്നതിനെക്കുറിച്ച് നമുക്ക് നല്ലതുപോലെ അറിയാം. 
 അവർ സ്വകാര്യം പറയുമ്പോഴും അതായത് ആഭിചാരം ബാധിച്ച ഒരു മനുഷ്യനെ അല്ലാതെ നിങ്ങൾ പിന്തുടരുന്നില്ല " എന്ന് 
 അക്രമികൾ പറയുമ്പോഴും
( അതിനെ സംബന്ധിച്ച് നാം  നല്ലതുപോലെ അറിയുന്നുണ്ട് )... 

( 48 ) അവർ താങ്കളെ പറ്റി ഉപമകൾ പറയുന്നതും അങ്ങനെ വഴി തെറ്റുന്നതും എങ്ങനെയൊക്കെ ആണെന്ന് നോക്കൂ !
 അതിനാൽ സന്മാർഗത്തിൽ എത്താൻ അവർക്ക് കഴിയുന്നില്ല... 


( 49 ) അവർ ചോദിക്കുന്നു : ഞങ്ങൾ എല്ലുകളും മണ്ണുമായി തീർന്നതിനുശേഷം ഒരു പുതിയ സൃഷ്ടിയായി ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക തന്നെ ചെയ്യുമോ.... 

( 50-51 ) താങ്കൾ മറുപടി പറയുക. 
 നിങ്ങൾ കല്ലോ ഇരുമ്പോ ആയി കൊള്ളുക. 
 അല്ലെങ്കിൽ നിങ്ങളുടെ ഹൃദയങ്ങളിൽ വലുതായി കാണുന്ന ഏതെങ്കിലും സൃഷ്ടിയായി കൊള്ളുക.
( ഏതായാലും നിങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും )
 അപ്പോൾ അവർ ചോദിക്കും. 
' ആരാണ് ഞങ്ങളെ വീണ്ടും സൃഷ്ടിക്കുക? 
 പറയുക. 
 ആദ്യതവണ നിങ്ങളെ പടച്ചവൻ തന്നെ. 
" അപ്പോഴവർ താങ്കൾക്ക് നേരെ തങ്ങളുടെ ശിരസ്സുകൾ ചലിപ്പിച്ചുകൊണ്ട് ചോദിക്കും. 
" എപ്പോഴാണ് അത് "
 പറയുക. 
 അത് അടുത്തു തന്നെ ഉണ്ടായേക്കാം.... 

( 52 ) അവൻ നിങ്ങളെ വിളിക്കുന്ന ദിവസമാണ് അത് ഉണ്ടാവുക. അപ്പോൾ അവനെ വാഴ്ത്തിക്കൊണ്ട് നിങ്ങൾ അവൻ ഉത്തരം നൽകും. 
 അൽപസമയം മാത്രമേ ദുനിയാവിൽ താമസിച്ചിട്ടുള്ളു എന്ന് നിങ്ങൾ ധരിക്കുകയും ചെയ്യും.. 

( 53 )( നബിയെ )
 എന്റെ ദാസന്മാരോട്  പറയുക. 
 അവർ ഏറ്റവും നല്ല വാക്കുകൾ പറയട്ടെ. 
 തീർച്ചയായും പിശാച് അവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കും. 
 പിശാച് തീർച്ചയായും മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായിക്കുന്നു..... 

( 54 ) നിങ്ങളുടെ നാഥൻ നിങ്ങളെപ്പറ്റി നല്ലതുപോലെ അറിയുന്നവനാണ്. 
 അവൻ ഉദ്ദേശിച്ചാൽ നിങ്ങൾക്ക് കരുണ ചെയ്യും. 
 അല്ലെങ്കിൽ അവൻ ഉദ്ദേശിച്ചാൽ നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും. 
 അവരുടെ കാര്യങ്ങൾ എല്ലാം ഏൽപ്പിക്കപ്പെട്ട വനായി 
( നബിയെ )
 താങ്കളെ നാം നിയോഗിച്ചിട്ടില്ല... 

( 55 ) ആകാശങ്ങളിലും ഭൂമിയിലുള്ളവരെപ്പറ്റി നിന്റെ നാഥൻ ഏറ്റവും നന്നായി അറിയുന്നവനാണ്.
 നബിമാരിൽ ചിലർക്ക് ചിലരേക്കാൾ തീർച്ചയായും നാം ശ്രേഷ്ഠത നൽകിയിരിക്കുന്നു. 
 ദാവൂദ് നബിക്ക് നാം സബൂർ
( എന്നാ വേദഗ്രന്ഥം ) കൊടുത്തു...

( 56 ) താങ്കൾ പറയുക.
( ബഹുദൈവ വിശ്വാസികളേ )
 അല്ലാഹുവിന് പുറമെ നിങ്ങൾ ആരോപിക്കുന്ന ദൈവങ്ങളോട് 
( ഇലാഹുകളോട് )
 നിങ്ങൾ പ്രാർത്ഥിച്ചു നോക്കുക. 
 നിങ്ങളിൽനിന്ന് വിഷമം അകറ്റാനോ 
( അത് മറ്റുള്ളവരിലേക്ക് )
 തിരിച്ചു വിടാനോ  ഉള്ള 
 അവർ അധീനമാക്കുന്നില്ല........ 

( 57 ) അവർ പ്രാർത്ഥിക്കുന്നവർ ആകട്ടെ  അവരിൽ നിന്ന് അള്ളാഹുവിലേക്ക് ഏറ്റവും സാമീപ്യം സിദ്ധിച്ചവർ പോലും തങ്ങളുടെ നാഥനിലേക്ക് കൂടുതൽ അടുക്കാൻ ഉള്ള മാർഗം അന്വേഷിക്കുന്നവരാണ്. 
 അവന്റെ അനുഗ്രഹത്തെ അവർ ആശിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും  ചെയ്യുന്നു.
 താങ്കളുടെ നാഥന്റ ശിക്ഷ തീർച്ചയായും ഭയപ്പെടേണ്ടതു  തന്നെയാണ്....

( 58 ) അന്ത്യനാളിന് മുമ്പ് നാം നശിപ്പിക്കുകയോ, അല്ലെങ്കിൽ കടുത്ത ശിക്ഷ നാം നൽകുകയോ ചെയ്യാത്ത ഒരു ദേശവും ഉണ്ടായിരിക്കുകയില്ല.
 അത് മൂലഗ്രന്ഥത്തിൽ
( ലൗഹുൽ മഹ്ഫൂളിൽ )
 രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന  കാര്യമാണ്.......
 

അഭിപ്രായങ്ങള്‍