17-Surathul Israah -18-38
അദ്ധ്യായം-17
സൂറത്തുൽ ഇസ്റാഹ്
അവതരണം- മക്ക
സൂക്തങ്ങൾ-111
( ഞാൻ ആരംഭിക്കുന്നു )....
( 18 ) ആരെങ്കിലും ദുനിയാവിലെ സുഖം ആഗ്രഹിക്കുന്നുവെങ്കിൽ അവന് അതായത് നാം ഉദ്ദേശിച്ചതിനെ ശീഘ്രഗതിയിൽ ഇവിടെ വെച്ച് നാം കൊടുക്കും.
പിന്നെ നരകത്തെ അവനു വേണ്ടി നാം ഉണ്ടാക്കി വെച്ചിരിക്കുന്നു.
തരം താഴ്ത്തപ്പെട്ടവനും
( അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് )
ആട്ടിയോടിക്കപ്പെട്ടവനുമായ
നിലക്ക് അവനതിൽ നിപതിക്കും....
( 19 ) ആരെങ്കിലും പരലോകത്തെ ആഗ്രഹിക്കുകയും സത്യവിശ്വാസിയായി കൊണ്ട് അതിനുവണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്താൽ അത്തരക്കാരുടെ ശ്രമം നന്ദിപൂർവം സ്വീകരിക്കപ്പെടുന്നത് ആയിരിക്കും...
( 20 ) നിന്റെ നാഥന്റ ഔദാര്യത്തിൽ നിന്ന് ഇവരെയും അവരെയും എല്ലാവരെയും
( ഈ ലോകത്ത് )
നാം സഹായിക്കും.
നിന്റെ നാഥന്റെ ഔദാര്യം തടഞ്ഞു വെക്കപ്പെട്ടതായിട്ടില്ല.....
( 21 ) നോക്കൂ !
അവരിൽ ചിലർക്ക് ചിലരേക്കാൾ നാം മഹത്വം നൽകിയത് എങ്ങനെയാണ് എന്ന് ?
പരലോക ജീവിതം തന്നെയാണ് ഏറ്റവും വലിയ പദവികൾ ഉള്ളതും, ഏറ്റവും വലിയ മഹത്വം ഉള്ളതും..
( 22 ) അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നിങ്ങൾക്ക് ഉണ്ടാക്കരുത്.
അങ്ങനെ ചെയ്താൽ നിങ്ങൾ തരംതാഴ്ന്ന പെട്ടവരും നിസ്സഹായനുമായി ഇരിക്കേണ്ടിവരും..
( 23 ) അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ നാഥൻ കൽപ്പിച്ചു.
അവരിലൊരാൾ അല്ലെങ്കിൽ രണ്ടുപേരുമോ നിന്റെ അടുത്ത് വെച്ച് വാർധക്യം ബാധിച്ചവർ ആയാൽ അവരോട് നീ " ഛെ " എന്ന്
( പോലും )
പറയരുത്.
അവരോട് പരുഷമായി പെരുമാറുകയും ചെയ്യരുത്.
നീ അവരോട് മാന്യമായ വാക്കുകൾ പറയുക...
( 24 ) കാരുണ്യത്താൽ വിനയത്തിന്റ ചിറക് നീ അവർക്ക് താഴ്ത്തിക്കൊടുക്കുക.
എന്റെ നാഥാ, എന്നെ ചെറുപ്പത്തിൽ അവർ പോറ്റിവളർത്തിയത് പോലെ അവരോടും നീ കരുണ കാണിക്കേണമേ എന്ന് നീ പ്രാർത്ഥിക്കുകയും ചെയ്യുക...
( 25 ) നിങ്ങളുടെ മനസ്സിൽ ഉള്ളതിനെ സംബന്ധിച്ച് നിങ്ങളുടെ നാഥൻ ഏറ്റവും നന്നായി അറിയുന്നവനാണ്.
നിങ്ങൾ സദ്വൃത്തരായാൽ തീർച്ചയായും
( അള്ളാഹു )
അവനിലേക്ക് കേറി മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനായിരിക്കും..
( 26 ) അടുത്ത ബന്ധുക്കൾക്കും അഗതികൾക്കും വഴിപോക്കർക്കും അവരുടേതായ അവകാശം കൊടുക്കുക.
ഒരിക്കലും ദുർവ്യയം ചെയ്യരുത്...
( 27 ) ദുർവ്യയം ചെയ്യുന്നവർ തീർച്ചയായും പിശാചിന്റ സഹോദരന്മാരാണ്.
പിശാച് ആകട്ടെ തന്റെ നാഥനോട് നന്ദിയില്ലാത്തവൻ ആയി തീരുകയും ചെയ്തിരിക്കുന്നു...
( 28 ) നിന്റെ നാഥനിൽ നിന്നുള്ള അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയോടെ അത് അന്വേഷിച്ചിട്ടുണ്ട് അവരിൽനിന്ന് നീ പിന്മാറുമ്പോൾ അവരോട് ആശ്വാസവാക്കുകൾ പറയുക.....
( 29 ) നീ നിന്റെ കൈ കഴുത്തിലേക്ക് കെട്ടപ്പെട്ടതാക്കരുത്
( നീ അറു പിശുക്കൻ ആകരുത് ).
നീ അത്
( കൈ ) പാടെ നിവർത്തി വെക്കുകയും ചെയ്യരുത്
( ധനം ദുർവ്യയം ചെയ്യരുത് )..
അങ്ങനെ ചെയ്താൽ
നീ നിന്ദിക്കപ്പെട്ടവനും ഖേദിച്ചവനുനായിരിക്കേണ്ടിവരും....
( 30 ) തീർച്ചയായും നിന്റ നാഥൻ അവൻ ഇച്ഛിക്കുന്നവർക്ക് ആഹാരം സമൃദ്ധമായി നൽകുന്നു.
അവൻ ഉദ്ദേശിക്കുന്നവർക്ക് അത് പ്രയാസപ്പെടുത്തുകയും ചെയ്യുന്നു.
തീർച്ചയായും അവന്റെ ദാസന്മാരെ സംബന്ധിച്ച് അവൻ നന്നായി അറിയുന്നവനും കാണുന്നവനും ആകുന്നു..
( 31 ) ദാരിദ്ര്യ ഭയത്താൽ നിങ്ങളുടെ സന്താനങ്ങളെ നിങ്ങൾ വധിക്കരുത്.
അവർക്കും നിങ്ങൾക്കും ഭക്ഷണം തരുന്നത് നാമാണ്.
അവരെ കൊല്ലുന്നത് തീർച്ചയായും വൻ കുറ്റമാകുന്നു....
( 32 ) വ്യഭിചാരത്തെ നിങ്ങൾ സമീപിക്കരുത്.
തീർച്ചയായും അത് ഹീനമായ കൃത്യം തന്നെയാണ്.
വളരെ ചീത്തയായ വഴിയും ആണത്...
( 33 )(വധം ) അല്ലാഹു വിലക്കിയ വ്യക്തിയെ അവകാശം കൂടാതെ നിങ്ങൾ വധിക്കരുത്.
അക്രമമായി ഒരാൾ വധിക്കപ്പെട്ടാൽ അയാളുടെ അവകാശിക്ക് നാം ചില അധികാരം കൊടുത്തിട്ടുണ്ട്.
എന്നാൽ അയാളും കൊലയിൽ പരിധി ലംഘിച്ചുകൂടാ.
തീർച്ചയായും അയാൾ സഹായത്തിന് അർഹനായിരിക്കുന്നു.....
( 34 ) യത്തീമിന് പ്രായപൂർത്തിയാകുന്നത് വരെ അവന്റെ ധനത്തെ ഏറ്റവും നല്ല നിലക്കല്ലാതെ നിങ്ങൾ സമീപിക്കരുത്.
ഉടമ്പടികൾ നിറവേറ്റുക.
ഉടമ്പടി കളെക്കുറിച്ച്
( പരലോകത്ത് )
ചോദിക്കപ്പെടുക തന്നെ ചെയ്യും.....
( 35 ) അളക്കുമ്പോൾ അളവ് നിങ്ങൾ പൂർത്തിയാക്കുക.
ശരിയായ തുലാസ് കൊണ്ട് തൂക്കുകയും ചെയ്യുക. അതാണ് ഏറ്റവും നല്ലത്.
നല്ല പരിണിതഫലം ഉളവാക്കുന്നതും അത് തന്നെ.....
( 36 ) നിനക്ക് അറിവില്ലാത്തതിനെ അനുഗമിക്കരുത്.
നിന്റെ ചെവി, കണ്ണ്, ഹൃദയം ഇവയെപ്പറ്റി തീർച്ചയായും ചോദിക്കപ്പെടുന്നതാണ്.....
( 37 ) ഭൂമിയിൽ അഹങ്കാരത്തോടെ നടക്കരുത്.
ഭൂമി പിളർക്കാനോ, പർവ്വതങ്ങളോളം നീളം വെക്കാനോ നിനക്ക് തീർച്ചയായും സാധിക്കുകയില്ല....
( 38 ) മേൽപ്പറഞ്ഞവയെല്ലാം തന്നെ അവയുടെ ദുഷ്ഫലം നിന്റെ നാഥൻ വെറുക്കപ്പെട്ടതായിരിക്കുന്നു......