17-Surathul Israah -01-17
അധ്യായം-17
സൂറത്തുൽ ഇസ്റാഹ്
അവതരണം-മക്ക
സൂക്തങ്ങൾ-111
( ഞാൻ ആരംഭിക്കുന്നു )....
( 01 ) ചുറ്റുപാടും അനുഗ്രഹിച്ച മസ്ജിദുൽ അഖ്സാ പള്ളിയിലേക്ക് ആദരണീയമായ പള്ളിയിൽനിന്ന് തന്റെ ദാസനെ നമ്മുടെ ചില ദൃഷ്ടാന്തങ്ങൾ നിശാപ്രയാണം ചെയ്യിപ്പിച്ചവൻ എത്ര പരിശുദ്ധൻ.
തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനും ആണ്..
( 02 ) മൂസാനബിക്ക് നാം വേദഗ്രന്ഥം നൽകി.
അത് നാം ഇസ്റാഈൽകാർക്ക് മാർഗ്ഗദർശനം ആക്കുകയും ചെയ്തു.
എന്നെ കൂടാതെ ആരെയും നിങ്ങൾ സംരക്ഷണകനാക്കരുത്
( എന്ന് കൽപിക്കുകയും ചെയ്തു )....
( 03 ) നൂഹ് നബിയോടൊപ്പം നാം കപ്പലിൽ കയറ്റിയവരുടെ സന്താനങ്ങളെ അല്ലാഹുവിനെ ആരാധിക്കുക.
തീർച്ചയായും അദ്ദേഹം ഏറ്റവും കൃതജ്ഞനായ ദാസനായിരുന്നു..
( 04 ) ഭൂമുഖത്തെ നിങ്ങൾ രണ്ടുതവണ കുഴപ്പം ഉണ്ടാക്കുമെന്നും വലിയ അഹന്ത കാണിക്കുമെന്നും വേദഗ്രന്ഥത്തിൽ കൂടി നാം ഇസ്റാഈൽ സന്തതികളെ അറിയിച്ചു...
( 05 ) അങ്ങനെ രണ്ടിൽ ആദ്യത്തേതിന്റെ ഘട്ടമെത്തിയപ്പോൾ കഠിനമായ ആക്രമണ ശേഷിയുള്ള നമ്മുടെ ദാസന്മാരെ നിങ്ങളുടെ നേർക്ക് നാം നിയോഗിച്ചു.
അപ്പോഴവർ നിങ്ങളുടെ വീടുകൾക്കിടയിൽ നിങ്ങളെ തിരഞ്ഞു നടന്നു.
ഇത് നടപ്പിൽ വരുത്തപ്പെട്ട തീരുമാനമായിരുന്നു...
( 06 ) പിന്നെ അവർക്കെതിരെ തിരിച്ചുവരാൻ നാം നിങ്ങൾക്ക് അവസരം മടക്കി തന്നു.
സമ്പത്തുകൾ കൊണ്ടും സന്താനങ്ങൾ കൊണ്ടും നാം നിങ്ങളെ സഹായിക്കുകയും നിങ്ങളെ ജനസംഖ്യ കൂടുതൽ ഉള്ളവർ ആക്കുകയും ചെയ്തു.....
( 07 )( നിങ്ങൾക്ക് നാം നിർദേശംനൽകി )
നിങ്ങൾ നന്മ ചെയ്താൽ നിങ്ങൾക്ക് വേണ്ടി തന്നെയാണ് നിങ്ങൾ നന്മ ചെയ്തത്.
നിങ്ങൾ തിന്മ ചെയ്താൽ അതും നിങ്ങൾക്ക് തന്നെ.
അങ്ങനെ അവസാനത്തെ കുഴപ്പത്തിന്റ ഘട്ടം വന്നപ്പോൾ അവർ നിങ്ങളുടെ മുഖങ്ങൾ ചീത്തയാക്കാനും ആദ്യതവണ പള്ളിയിൽ കടന്നു വന്നത് പോലെ
( രണ്ടാം തവണയും )
പള്ളിയിൽ കടക്കാനും അങ്ങനെ അവർ പിടിച്ചടക്കിയത് എല്ലാം അവർ തകർക്കാനും വേണ്ടി
( നമ്മുടെ ദാസന്മാരെ നിങ്ങൾക്കെതിരെ നാം നിയോഗിച്ചയച്ചു )......
( 08 )( എന്നിട്ടും നാം പറഞ്ഞു )
നിങ്ങളുടെ നാഥൻ നിങ്ങളോട് കാരുണ്യം കാണിച്ചേക്കാം.
നിങ്ങൾ
( കുഴപ്പത്തിലേക്ക് )
തിരിഞ്ഞാൽ നാമും തിരിയും.
നരകത്തെ നാം സത്യനിഷേധികളുടെ തടവറ ആക്കിയിരിക്കുന്നു.....
( 09 ) ഈ ഖുർആൻ ഏറ്റവും ശരിയായ മാർഗ്ഗം കാണിച്ചുതരികയും സൽക്രമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്ന സത്യവിശ്വാസികൾക്ക് വമ്പിച്ച പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അവരെ അറിയിക്കുകയും ചെയ്യുന്നു....
( 10 ) തീർച്ചയായും പരലോകത്തിൽ വിശ്വസിക്കാത്തവർക്ക് വേദനാജനകമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട് എന്നും
( അത് )
അറിയിക്കുന്നു..
( 11 ) മനുഷ്യൻ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് പോലെ തിന്മക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.
മനുഷ്യൻ ഏറ്റവും തിടുക്കം കാണിക്കുന്നവൻ ആയിരിക്കുന്നു....
( 12 ) രാപ്പകലുകളെ നാം രണ്ട് ദൃഷ്ടാന്തങ്ങൾ ആക്കിയിരിക്കുന്നു.
അങ്ങനെ രാത്രി ആകുന്ന ദൃഷ്ടാന്തത്തെ നാം മായ്ച്ചുകളയുകയും, പകൽ ആകുന്ന ദൃഷ്ടാന്തത്തെ പ്രകാശം ഉളളതാക്കുകയും ചെയ്യുന്നു.
നിങ്ങളുടെ നാഥനിൽ നിന്നുള്ള അനുഗ്രഹം നിങ്ങൾ അന്വേഷിക്കുന്നതിന് വേണ്ടിയും, വർഷങ്ങളുടെ എണ്ണവും മറ്റും കണക്കുകളും നിങ്ങൾക്കറിയാൻ വേണ്ടിയും, എല്ലാ കാര്യങ്ങളും നാം വിശദമാക്കുകയും ചെയ്തിരിക്കുന്നു....
( 13 ) ഓരോ മനുഷ്യന്റയും കഴുത്തിൽ അവന്റെ കർമ്മങ്ങളെ ബന്ധിച്ചിരിക്കുന്നു. അന്ത്യനാളിൽ ഒരു ഗ്രന്ഥം നാം അവനു പുറത്തെടുത്തു കൊടുക്കും.
അത് തുറന്നു വെക്കപ്പെട്ട ആയി അവൻ കാണും...
( 14 ) നിന്റെ ഗ്രന്ഥം നീ വായിക്കുക.
നിനക്കെതിരെ കണക്ക് പരിശോധിക്കാൻ ഇന്നു നീ തന്നെ മതി
( എന്ന് അവരോട് പറയപ്പെടും )......
( 15 ) ആരെയെങ്കിലും സന്മാർഗ്ഗം പ്രാപിച്ചാൽ അതിന്റെ ഗുണം അവനു തന്നെ.
ആരെങ്കിലും വഴിതെറ്റിയാൽ അതിന്റെ തിന്മയും അവനു തന്നെ.
പാപം ചുമക്കുന്ന ഒരാളും മറ്റൊരാളുടെ പാപം ചുമക്കുകയില്ല .
ഒരു ദൂതനെ നിയോഗിച്ചയക്കുന്നതുവരെ
( ഒരു ജനതയെയും )
നാം ശിക്ഷിക്കുകയില്ല.....
( 16 ) ഒരു ദേശത്തെ നശിപ്പിക്കാൻ നാം ഉദ്ദേശിച്ചാൽ അവിടുത്തെ
സുഖലോലൂപരോട്
( നേരായ മാർഗ്ഗത്തിൽ ജീവിക്കാൻ )
നാം കൽപ്പിക്കും.
എന്നിട്ട് അവർ അവിടെ ധിക്കാരികളായി തീരും.
അപ്പോൾ അതിന്മേൽ നമ്മുടെ വചനം ബന്ധപ്പെടും.
അങ്ങനെ നാം അതിനെ ഒന്നാകെ നശിപ്പിച്ചു കളയും....
( 17 ) നൂഹ് നബിക്ക് ശേഷം എത്ര തലമുറകളെ
( മേൽപ്പറഞ്ഞ വിധം നശിപ്പിച്ചു )
തന്റെ ദാസന്മാരുടെ പാപങ്ങൾ സൂക്ഷ്മമായി അറിയുകയും കാണുകയും ചെയ്യുന്നവനായി നിന്റെ നാഥൻ തന്നെ മതി.....