16-Surathu Nnahl -88-110
അധ്യായം-14
സൂറത്തു നഹ്ൽ
അവതരണം- മക്ക
സൂക്തങ്ങൾ-128
( 88 ) സത്യനിഷേധം സ്വീകരിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന്
( ജനങ്ങളെ )
തടയുകയും ചെയ്തവർക്ക്, അവർ കുഴപ്പം ഉണ്ടാക്കിരുന്നത് മൂലം ശിക്ഷക്കു മേൽ ശിക്ഷ നാം വർദ്ധിപ്പിക്കും.....
( 89 ) എല്ലാ ഓരോ സമുദായത്തിലും അവരിൽ നിന്ന് ഒരു സാക്ഷിയെ അവരുടെ മേൽ നാം നിയോഗിക്കുകയും, ഇവരുടെ മേൽ സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുന്ന ദിവസം
( ഓർക്കുക )
വേദഗ്രന്ഥം താങ്കൾക്ക് നാം അവതരിപ്പിച്ചിരിക്കുന്നത് എല്ലാ കാര്യങ്ങൾക്കും വിശദീകരണമായും, മുസ്ലിമുകൾക്ക് മാർഗദർശനവും കാരുണ്യവും സന്തോഷവാർത്തയും ആയി കൊണ്ടുമാണ്.....
( 90 ) തീർച്ചയായും അല്ലാഹു നിങ്ങളോട് നീതി ചെയ്യാനും നന്മ അനുഷ്ഠിക്കാനും ബന്ധുക്കൾക്ക് ദാനം ചെയ്യാനും കൽപ്പിക്കുകയും, ഹീന കൃത്യങ്ങളും, നിഷിദ്ധ കർമ്മങ്ങളും അക്രമവും വിരോധിക്കുകയും ചെയ്യുന്നു.
നിങ്ങൾ ചിന്തിക്കാൻ വേണ്ടിയാണ് നിങ്ങളെ അവൻ ഉപദേശിക്കുന്നത്....
( 91) നിങ്ങൾ കരാർ ചെയ്താൽ അല്ലാഹുവുമായുള്ള കരാർ നിങ്ങൾ നിറവേറ്റുക.
പ്രതിജ്ഞകൾ ഉറപ്പിച്ചതിനുശേഷം അവ ലംഘിക്കാതിരിക്കുക.
നിങ്ങളുടെ മേൽ അല്ലാഹുവിനെ നിങ്ങൾ തീർച്ചയായും നിങ്ങൾ സാക്ഷിയാക്കി ഇരിക്കുന്നു. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നത് അല്ലാഹു അറിയുന്നുണ്ട്...
( 92 ) താൻ നൂറ്റ നൂൽ വളരെ
ബലപ്പെടുത്തിയതിനു ശേഷം പല ഇഴകൾ ആയി അഴിച്ചു കളയുന്ന സ്ത്രീയെ പോലെ നിങ്ങൾ ആകരുത്.
ഒരു സമുദായം മറ്റൊരു സമുദായത്തെക്കാൾ അഭിവൃദ്ധിയിൽ ആയതുകൊണ്ട് നിങ്ങളുടെ പ്രതിജ്ഞകളെ പരസ്പരം വഞ്ചനക്കുള്ള
മാർഗമാക്കി വെക്കുന്നതിൽ
( നിങ്ങൾ അവളെ പോലെ ആകരുത് ).
ഇതുമൂലം അള്ളാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.
നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ച് അല്ലാഹു അന്ത്യനാളിൽ തീർച്ചയായും നിങ്ങൾക്ക് വ്യക്തമാക്കി തരുന്നതാണ്.....
( 93 ) അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായം ആക്കുമായിരുന്നു.
പക്ഷേ അവൻ ഉദ്ദേശിക്കുന്നവരെ അവൻ ദുർമാർഗത്തിൽ ആക്കുകയും, അവൻ ഉദ്ദേശിച്ചവരെ അവൻ സന്മാർഗത്തിൽ ആക്കുകയും ചെയ്യുന്നു.
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
തീർച്ചയായും നിങ്ങളോട് ചോദിക്കപ്പെടും...
( 94 ) നിങ്ങളുടെ പ്രതിജ്ഞകളെ പരസ്പരം വഞ്ചിക്കാനുള്ള ഉപാധിയാക്കരുത്.
അപ്പോൾ പാദം ഉറച്ചതിനുശേഷം അത് ഇടറി പോകും.
അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന്
( ജനങ്ങളെ)
തടഞ്ഞതിനെ ഫലമായി ശിക്ഷ നിങ്ങൾ അനുഭവിക്കേണ്ടിവരും.
വമ്പിച്ച ശിക്ഷയാണ് നിങ്ങൾക്കുള്ളത്....
( 95 ) അല്ലാഹുവിന്റെ പേരിൽ നിങ്ങൾ ചെയ്ത ഉടമ്പടിക്ക് പകരം നിങ്ങൾ തുച്ഛമായ വില വാങ്ങരുത്.
അല്ലാഹുവിലേക്കുള്ള പ്രതിഫലം തന്നെയാണ് നിങ്ങൾക്ക് ഉത്തമം.
നിങ്ങൾ അറിയുന്നവർ ആണെങ്കിൽ....
( 96 ) നിങ്ങളുടെ പക്കലുള്ളത് എല്ലാം നശിക്കും.
അല്ലാഹുവിങ്കൽ ഉള്ളത് അവശേഷിക്കും.
ക്ഷമാശീലർക്ക് അവൻ ചെയ്ത സൽക്കർമങ്ങൾക്ക് തീർച്ചയായും നാം പ്രതിഫലം കൊടുക്കും....
( 97 ) പുരുഷനോ സ്ത്രീയോ ആരാകട്ടെ വിശ്വാസിയായി കൊണ്ട് സൽക്കർമങ്ങൾ അനുഷ്ഠിച്ചാൽ അവർക്ക് നാം ഉൽകൃഷ്ടമായ ജീവിതം നൽകുകയും, അവർ ചെയ്തുകൊണ്ടിരുന്ന നല്ല പ്രവർത്തനങ്ങൾക്ക് തീർച്ചയായും നാം പ്രതിഫലം കൊടുക്കുകയും ചെയ്യും.....
( 98 ) അതിനാൽ ഈ ഖുർആൻ പാരായണം ചെയ്യുമ്പോൾ ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക.....
( 99 ) വിശ്വസിക്കുകയും തങ്ങളുടെ നാഥനിൽ എല്ലാം ഭാരം ഏൽപ്പിക്കുകയും ചെയ്തവരുടെ മേൽ പിശാചിന് തീർച്ചയായും യാതൊരു അധികാരവുമില്ല.....
( 100 ) പിശാചിനെ രക്ഷാകർത്താവ് ആയി വെക്കുകയും അവൻ മൂലം ബഹുദൈവ ആരാധകരായി തീരുകയും ചെയ്തവരുടെ മേലാണ് അവനു അധികാരശക്തി ഉള്ളത്.....
( 101 ) ഈ ഖുർആൻ വചനത്തിന്റ സ്ഥാനത്ത് നാം മറ്റൊരു വചനം പകരം വെച്ചാൽ അവർ
( നബിയോട് )
പറയുന്നു.
നീ കെട്ടിച്ചമക്കുന്നവൻ മാത്രമാണ് എന്ന്.
അവൻ അവതരിപ്പിച്ചതിനെ പറ്റി അല്ലാഹുനു നന്നായി അറിയാം.
പക്ഷേ അവരിൽ ഭൂരിഭാഗവും അത് അറിയുന്നവരല്ല.....
( 102 )( നബിയേ )
താങ്കൾ പറയുക.
വിശ്വസിച്ചവരെ ഉറപ്പിച്ചു നിർത്താനും മുസ്ലിമുകൾക്ക് മാർഗദർശനവും സന്തോഷവാർത്തയും നൽകാനും താങ്കളുടെ നാഥനിൽ നിന്ന് യഥാർത്ഥ ബോധത്തോടെ പരിശുദ്ധാത്മാവ് ഇത് അവതരിപ്പിച്ചിരിക്കുന്നു.....
( 103 )( മുഹമ്മദ് നബിക്ക് ) ഖുർആൻ പഠിപ്പിച്ചു കൊടുക്കുന്നത് ഒരു മനുഷ്യൻ തന്നെയാണ് എന്ന് അവർ
( സത്യനിഷേധികൾ )
പറയുന്നത് നാം അറിയുന്നുണ്ട്.
ഏതൊരാളിലേക്ക് അവർ ചേർത്ത് പറയുന്നുണ്ടോ
അയാളുടെ ഭാഷ അറബി അല്ലാത്തതാകുന്നു.
ഇതാകട്ടെ വ്യക്തമായ അറബിഭാഷയും.....
( 104 ) അല്ലാഹുവിന്റെ വചനങ്ങളിൽ വിശ്വസിക്കാത്തവരെ അല്ലാഹു സന്മാർഗത്തിൽ ആക്കുകയില്ല.
വേദനാജനകമായ ശിക്ഷയും ഉണ്ട് അവർക്ക്..
( 105 ) അല്ലാഹുവിന്റെ വചനങ്ങളിൽ വിശ്വസിക്കാത്തവർ തന്നെയാണ് വ്യാജ നിർമ്മാണം നടത്തുന്നത്.
അവർ നുണ പറയുന്നവർ തന്നെയാണ്....
( 106 ) അല്ലാഹുവിൽ വിശ്വസിച്ചതിനു ശേഷം ആരെങ്കിലും അവനെ നിഷേധിച്ചാൽ തന്റെ മനസ്സ് വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന സ്ഥിതിയിൽ
( വിശ്വാസം വെടിയാൻ )
നിർബന്ധിക്കപ്പെട്ടവൻ ഒഴികെ- പക്ഷേ തുറന്ന മനസ്സോടെ തന്നെ ആരെങ്കിലും
സത്യത്തെ നിഷേധിച്ചാൽ അവർക്ക് അല്ലാഹുവിൽ നിന്ന് കോപം ഉണ്ടാകും.
വമ്പിച്ച ശിക്ഷയുണ്ട് അവർക്ക്.....
( 107 ) തീർച്ചയായും പരലോക ജീവിതത്തെക്കാൾ ഇഹലോക ജീവിതത്തെ അവർ ഇഷ്ടപ്പെട്ടതു കൊണ്ടാണത്.
സത്യനിഷേധികളായ ജനതയെ അല്ലാഹു സന്മാർഗത്തിൽ ആക്കുകയില്ല എന്നതു കൊണ്ടും...
( 108 ) ഹൃദയങ്ങൾക്കും കാതുകൾക്കും കണ്ണുകൾക്കും അല്ലാഹു മുദ്രവച്ചവരാണവർ.
അശ്രദ്ധരും അവർ തന്നെ...
( 109 ) സംശയമൊന്നുമില്ല. തീർച്ചയായും പരലോകത്ത് അവർ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവർ......
( 110 ) പിന്നെ മർദ്ദിക്കപ്പെട്ടതിനു ശേഷം ഹിജ്റ ചെയ്യുകയും അനന്തരം പോരാടുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്തവർക്ക് തീർച്ചയായും താങ്കളുടെ നാഥൻ അതിനുശേഷം ഏറെ പൊറുക്കുന്നവനും പരമകാരുണ്യകനും തന്നെയാകുന്നു....