16-Surathu Nnahl -65-87

അധ്യായം-16
സൂറത്തു നഹ്‌ൽ 
 അവതരണം- മക്ക
 സൂക്തങ്ങൾ-128
65 മുതൽ 87 വരെയുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 65 ) അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിപ്പിക്കുകയും അത് മൂലം  ചത്തു കിടന്നതിന്  ശേഷം അതിനെ സജീവമാകുകയും ചെയ്തു. 
 കേട്ട് മനസ്സിലാക്കുന്ന ജനതക്ക് തീർച്ചയായും അതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്.... 

( 66 ) നാൽക്കാലികളിൽ തീർച്ചയായും നിങ്ങൾക്ക് ഗുണപാഠം ഉണ്ട്. 
 അവളുടെ വയറ്റിലുള്ളതിൽ നിന്ന്, മലത്തിനും രക്തത്തിനും ഇടയിൽ കൂടി പരിശുദ്ധവും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാൽ നിങ്ങളെ കുടിപ്പിക്കുന്നു... 

( 67 ) ഈത്തപ്പനയുടെയും മുന്തിരിയുടെയും ഫലങ്ങളിൽ നിന്ന്
( കുടിപ്പിക്കുന്നു )
 നിങ്ങൾ അവയിൽനിന്ന് ലഹരിവസ്തുക്കളും നല്ല ഭക്ഷണവും ഉണ്ടാക്കുന്നു. 
 ബുദ്ധി ഉപയോഗിക്കുന്ന ജനതക്ക് അതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്.... 

( 68 ) പർവ്വതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യർ പടുത്തുയർത്തുന്ന വസ്തുക്കളിലും 
 നീ കൂടുണ്ടാക്കുക, " എന്ന് നിന്റെ നാഥൻ തേനീച്ചക്ക് ബോധനം നൽകി..... 

( 69 ) നീ പിന്നെ എല്ലാ പഴങ്ങളിൽ  നിന്നും നുകരുകയും അങ്ങനെ നിന്റെ നാഥന്റെ 
 മാർഗങ്ങളിൽ
( പൂർണ്ണമായും )
 വഴങ്ങിയ നിലയിൽ പ്രവേശിക്കുകയും ചെയ്യുക
( എന്നും തേനീച്ചക്ക് ബോധനം നൽകി ). 
 വിവിധ നിറങ്ങളിലുള്ള പാനീയം അവയുടെ ഉദരങ്ങളിൽ നിന്ന് പുറത്തുവരുന്നു. 
 അതിൽ ജനങ്ങൾക്ക്  ശമനൗഷധമുണ്ട്. 
 തീർച്ചയായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്... 

( 70 ) അള്ളാഹു നിങ്ങളെ സൃഷ്ടിച്ചു. 
 പിന്നെ നിങ്ങളെ മരിപ്പിക്കുകയും ചെയ്യുന്നു. 
 നിങ്ങളിൽ ചിലർ പ്രായത്തിന്റ  ഏറ്റവും ചെറിയ അവസ്ഥയിലേക്ക്
( കഠിന വാർദ്ധക്യത്തിലേക്ക് )
 മടക്കപ്പെടുന്നു. 
 അവസാനം അയാൾ  അറിവ് നേടിയിട്ടും ഒന്നും അറിയാത്തവനായി മാറുന്നു. 
 തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സർവ്വശക്തനും ആകുന്നു.... 

( 71 ) അള്ളാഹു  നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കാൾ ആഹാര വിഷയത്തിൽ മെച്ചപ്പെടുത്തിയിരിക്കുന്നു. 
 എന്നാൽ മെച്ചം കിട്ടിയവർ അല്ലാഹു അവർക്ക് കൊടുത്തതിനെ തങ്ങളുടെ ഉടമയിലുള്ള അടിമകളിലേക്ക്- അവർ അതിൽ സമന്മാരാകാത്തക്കവണ്ണം - തിരിച്ചു വിടുന്നില്ല. 
 അങ്ങനെ അല്ലാഹുവിന്റെ കാരുണ്യത്തെ അവർ നിഷേധിക്കുകയാണോ ? 

( 72 ) നിങ്ങൾക്ക് ചില ഇണകളെ നിങ്ങളിൽ നിന്ന് തന്നെ അള്ളാഹു ഉണ്ടാക്കി. 
 നിങ്ങളുടെ ഇണകളിൽ നിന്ന് പുത്രന്മാരെയും പൗത്രന്മാരെയും അവൻ ഉണ്ടാക്കി തന്നു. 
 നല്ല വസ്തുക്കളിൽ നിന്ന് നിങ്ങൾക്ക് അവൻ ഭക്ഷണം തന്നു. 
 അപ്പോൾ അവർ സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിഷേധിക്കുകയുമാണോ  ചെയ്യുന്നത്  ? 

( 73 ) ആകാശങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും, യാതൊരു ആഹാരവും  തങ്ങൾക്ക് അധീനമാക്കാത്തതും ഒന്നിനും കഴിവില്ലാത്തതുമായ വസ്തുക്കളെ അല്ലാഹുവിനെ കൂടാതെ അവർ ആരാധിക്കുന്നു..... 

( 74 ) എന്നാൽ അല്ലാഹുവിനെ നിങ്ങൾ സമന്മാരെ ഉണ്ടാക്കരുത്. 
 തീർച്ചയായും അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല..... 

( 75 ) ഒരു ഉപമ അള്ളാഹു എടുത്തുകാണിക്കുന്നു. 
 മറ്റൊരാളുടെ അധീനതയിലുള്ള ഒരു അടിമ. അവനെ യാതൊരു കാര്യത്തിനും  കഴിവില്ല. മറ്റൊരു മനുഷ്യൻ : നാം നമ്മുടെ പക്കൽ നിന്നുള്ള മെച്ചമായ ഭക്ഷണം അയാൾക്ക് നൽകിയിട്ടുണ്ട്. 
 അയാൾ അതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. 
 ഇവർ രണ്ടാളും ഒരു പോലെയാകുമോ? 
( ഒരിക്കലുമില്ല ). 
 അല്ലാഹുവിനാണ് സർവ്വസ്തുതിയും. പക്ഷേ മിക്ക ആളുകളും
( യാഥാർത്ഥ്യം )
 അറിയുന്നില്ല.... 

( 76 ) അള്ളാഹു മറ്റൊരു ഉപമ എടുത്തുകാണിക്കുന്നു. 
 രണ്ട് പുരുഷന്മാർ. അവരിലൊരാൾ ഊമയാണ്. അയാൾക്ക് ഒന്നിനും കഴിവില്ല. 
 അയാളുടെ യജമാനന് അയാൾ ഒരു ഭാരമാണ്. 
 എങ്ങോട്ട് തിരിച്ചു വിട്ടാലും അയാൾ യാതൊരു നന്മയും കൊണ്ടു വരികയില്ല. 
 അയാളും നേർവഴി നിന്നുകൊണ്ട് നീതി കൽപ്പിക്കുന്നവനും ഒരു പോലെയാകുമോ? 


( 77 ) ആകാശ ഭൂമിയിലുള്ള അദൃശ്യകാര്യങ്ങൾ
( അവയെ കുറിച്ചുള്ള അറിവ് )
 അല്ലാഹുവിന് മാത്രമുള്ളതാണ്. 
 അന്ത്യനാളിനെ കാര്യം കണ്ണ് ഇമ വെട്ടുന്നത് പോലെയോ ആദ്യം, അഥവാ അതിനേക്കാൾ അടുത്തതോ  ആകുന്നു. 
 തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്... 

( 78 ) നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. 
 നിങ്ങൾക്ക് യാതൊന്നും അറിയില്ലായിരുന്നു. 
 അവൻ നിങ്ങൾക്ക് കാതും കണ്ണുകളും ഹൃദയങ്ങളും തന്നു. 
 നിങ്ങൾ നന്ദിയുള്ളവർ ആകാൻ വേണ്ടി..... 

( 79 ) ആകാശ മണ്ഡലത്തിൽ  കീഴ്പ്പെടുത്തപ്പെട്ട പറവകളെ അവർ കാണുന്നില്ലേ ? 
 അവയെ
( ഭൂമിയിലേക്ക് വീഴാതെ )
 പിടിച്ചുനിർത്തുന്നത് അല്ലാഹുവല്ലാതെ മറ്റാരുമല്ല. 
 വിശ്വസിക്കുന്ന ജനതക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.... 

( 80 ) നിങ്ങളുടെ വീടുകളോ അള്ളാഹു നിങ്ങൾക്ക്  വാസസ്ഥലങ്ങൾ ആക്കി. 
 നാൽക്കാലികളുടെ തോലുകൾ കൊണ്ട് ചില വീടുകൾ
( തമ്പുകൾ )
 നിങ്ങൾക്ക് അവൻ ഉണ്ടാക്കി തരികയും ചെയ്തു.
 നിങ്ങൾക്ക് യാത്രാ ദിവസവും  താമസ ദിവസവും അവ ലഘുവായിരിക്കുന്നു. 
 ചെമ്മരിയാടിന്റയും ഒട്ടകത്തിന്റയും കോലാടിന്റയും രോമങ്ങൾ കൊണ്ട് നിങ്ങൾക്കവൻ വീട്ടുപകരണങ്ങളും  ഒരു അവധിവരെ സുഖിക്കാനുള്ള സാമഗ്രികളും ഉണ്ടാക്കിത്തന്നിരിക്കുന്നു.... 

( 81 ) അല്ലാഹു സൃഷ്ടിച്ച വസ്തുക്കളാൽ നിങ്ങൾക്ക് അവൻ തണൽ ഉണ്ടാക്കിത്തന്നു. പർവ്വതങ്ങളിൽ നിങ്ങൾക്കവൻ അഭയകേന്ദ്രങ്ങൾ ഉണ്ടാക്കിത്തന്നു. 
 ചൂട് തടുക്കുന്ന കുപ്പായങ്ങളും 
( യുദ്ധത്തിൽ ) ആപത്ത് തടുക്കുന്ന കുപ്പായങ്ങളും നിങ്ങൾക്ക് അവൻ ഉണ്ടാക്കി തന്നു.
 അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തിയാക്കി തരുന്നു.
 നിങ്ങൾ അനുസരിക്കുന്നവരാകാൻ വേണ്ടി......

( 82 ) എന്നിട്ടും അവർ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ 
( നബിയെ )
 വ്യക്തമായ പ്രബോധനം മാത്രമേ താങ്കൾക്ക് ബാധ്യതയുളളൂ..... 

( 83 ) എല്ലാ ഓരോ ജനതയിൽ നിന്നും ഓരോ സാക്ഷിയെ നാം നിയോഗിക്കുന്ന ദിവസം
( ഓർക്കുക )
 പിന്നെ സത്യനിഷേധികൾക്ക്
( കളവ് പറഞ്ഞ് രക്ഷപ്പെടാൻ )
 അനുവദിക്കപ്പെടുന്നതല്ല. 
( സൻമാർഗത്തിലേക്ക് )
 മടങ്ങാൻ അവരോട് ആവശ്യപ്പെടുകയും ഇല്ല...

( 85 ) അക്രമികൾ ശിക്ഷ കാണുമ്പോൾ അവർക്ക് അത് ലഘൂകരിക്കപ്പെടുകയില്ല. 
 അവർക്ക് സാവകാശം നൽകപ്പെടുകയും ഇല്ല..... 


( 86 ) ബഹുദൈവാരാധകർ അല്ലാഹുവിന് പങ്കാളികളാക്കിവെച്ചവരെ കാണുമ്പോൾ പറയും. ' ഞങ്ങളുടെ നാഥാ, നിന്നെ കൂടാതെ ഞങ്ങൾ ആരാധിച്ചിരുന്ന ഞങ്ങൾ ഉണ്ടാക്കിയ പങ്കാളികൾ ഇവരാണ്".
 ഉടനെ ആ പങ്കാളികൾ പറയും.
" തീർച്ചയായും നിങ്ങൾ നുണ പറയുന്നവരാണ് ' എന്ന്....

( 87 ) അവർ അന്ന് അല്ലാഹുവിന്റെ വിധിക്ക് അനുസരണം അർപ്പിക്കും. അവർ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന കൃത്രിമ ദൈവങ്ങൾ അവരിൽനിന്ന് അപ്രത്യക്ഷരാവുകയും ചെയ്യും....

അഭിപ്രായങ്ങള്‍