16-Surathu Nnahl -15-34

അധ്യായം -16
സൂറത്തു നഹ്‌ൽ 
 അവതരണം- മക്ക
 സൂക്തങ്ങൾ-128
 15 മുതൽ 34 വരെ യുള്ള വചനങ്ങളുടെ അർഥം


പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 15 ) ഭൂമി നിങ്ങളെയും കൊണ്ട് ചെരിയാതിരിക്കാൻ 
( വേണ്ടി )
 ഉറച്ച പർവതങ്ങളെ അവനതിൽ സ്ഥാപിച്ചു. 
 നിങ്ങൾ നേർവഴിയിൽ എത്തിച്ചേരാൻ വേണ്ടി നദികളും വഴികളും
( അവൻ ഉണ്ടാക്കി തന്നു ).... 

( 16 )( കടലിൽ വഴി അറിയാൻ )
 ചില അടയാളങ്ങളും
( അവൻ ഉണ്ടാക്കി )
 നക്ഷത്രങ്ങൾ കൊണ്ടും അവർ വഴി 
 ( ദിശ )കണ്ടുപിടിക്കുന്നു..... 

( 17 ) അപ്പോൾ
( ഇതെല്ലാം )
 സൃഷ്ടിക്കുന്നവൻ ഒന്നും സൃഷ്ടിക്കാത്തവനെ  പോലെയാണോ  ? 
 നിങ്ങൾ ചിന്തിക്കുന്നില്ലേ  ? 

( 18 ) അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ  എണ്ണുകയാണെങ്കിൽ  അവ ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്താൻ നിങ്ങൾക്ക് ആവില്ല.
 തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനുമാകുന്നു.. 


( 19 ) നിങ്ങൾ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതും   അല്ലാഹു അറിയുന്നുണ്ട്....... 

( 20 ) അല്ലാഹുവിനെ കൂടാതെ അവർ ആരെ ആരാധിക്കുന്നുവോ അവർ യാതൊരു വസ്തുവിനെയും സൃഷ്ടിക്കുന്നില്ല. 
 അവർ സൃഷ്ടിക്കപ്പെട്ടവയാണ് താനും.... 

( 21 ) ജീവനില്ലാത്ത ജഡങ്ങളാണവ. 
 എപ്പോൾ ഉയിർത്തെഴുന്നേല്പിക്കപ്പെടുമെന്ന് അവർക്കറിയില്ല.. 

( 22 ) നിങ്ങളുടെ ആരാധ്യൻ ഒരേ ഒരു ആരാധ്യനാണ്. 
 എന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവർ ആരോ അവരുടെ ഹൃദയങ്ങൾ 
( ഈ കാര്യങ്ങൾ )
 നിഷേധിക്കുന്നവയാണ്. 
 അഹങ്കാരികളാണവർ.... 


( 23 ) സംശയമോ ഇല്ല. രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു തീർച്ചയായും അറിയുന്നുണ്ട്. 
 അഹങ്കാരികളെ അവൻ ഇഷ്ടപ്പെടുകയില്ല തന്നെ..... 

( 24 ) നിങ്ങളുടെ നാഥൻ എന്താണ് ഇറക്കിയത് എന്ന് അവരോട് ചോദിച്ചാൽ അവർ പറയും. 
 പൂർവികരുടെ കെട്ടുകഥകൾ ? എന്ന്..... 

( 25 ) അതുമൂലം അന്ത്യനാളിൽ തങ്ങളുടെ പാപങ്ങൾ മുഴുവനും തങ്ങൾ വഴിതെറ്റിച്ചവരുടെ പാപങ്ങളിൽ ചിലതും അവർ വഹിക്കേണ്ടിവരും. അറിയുക. 
 അവർ വഹിക്കുന്ന ഭാരം എത്ര ചീത്ത... 

( 26 ) തീർച്ചയായും ഇവരുടെ മുമ്പുള്ളവരും കുതന്ത്രം നടത്തിയിട്ടുണ്ട്.
 എന്നാൽ അവരുടെ കെട്ടിടങ്ങളുടെ അടിത്തറ അള്ളാഹു പൊളിച്ചു. 
 അപ്പോൾ അതിന്റെ മേൽക്കൂര തകർന്നു വീണു. 
 അറിയാത്തവിധത്തിലൂടെയാണ്  ശിക്ഷ അവർക്ക് വന്നെത്തിയത്.... 

( 27 ) പിന്നെ അന്ത്യനാളിൽ അല്ലാഹു അവരെ അപമാനിക്കും. 
 അവൻ ചോദിക്കും : എന്റെ പങ്കുക്കാരാണെന്ന്  നിങ്ങൾ സത്യവിശ്വാസികളുമായി തർക്കിച്ചിരുന്നവ 
(  കൃത്രിമ ദൈവങ്ങൾ )
 എവിടെ  ? 
 ജ്ഞാനം ലഭിച്ചവർ മറുപടി പറയും : " തീർച്ചയായും ഇന്നത്തെ അപമാനവും ശിക്ഷയും സത്യനിഷേധികൾക്ക് ഉള്ളതാകുന്നു.... 

( 28 ) അവർ തങ്ങളോട് തന്നെ അക്രമം കാണിക്കുന്ന സ്ഥിതിയിൽ മലക്കുകൾ അവരെ മരിപ്പിക്കുന്നു. 
 അപ്പോൾ അവർ 
( മലക്കുകൾക്ക് )
 കീഴടങ്ങുന്നു. 
 ഞങ്ങൾ ഒരു തെറ്റും ചെയ്തിരുന്നില്ല
( എന്ന് അവർ പറയും )
 അതെ, നിങ്ങൾ ചെയ്തിരുന്നതിനെപ്പറ്റി
 അല്ലാഹു ശരിക്കും അറിയുന്നവനാണ്
( എന്ന് അവരോട് പറയപ്പെടും ).... 

( 29 ) അതിനാൽ നരകകവാടങ്ങൾ കടന്ന് സ്ഥിരമായി അവിടെ താമസിച്ചു കൊള്ളുക.
 അഹങ്കാരികളുടെ സങ്കേതം എത്ര ചീത്ത....

( 30 ) നിങ്ങളുടെ നാഥൻ എന്താണ് ഇറക്കിയതെന്ന് ഭക്തിയോടെ ജീവിക്കുന്നവരോട് ചോദിക്കപ്പെട്ടു . 
" ഉത്തമമായത് " എന്നവർ മറുപടി പറഞ്ഞു. 
 നല്ലത് ചെയ്തവർക്ക് ഈ ലോകത്ത് തന്നെ നല്ല പ്രതിഫലമുണ്ട്. 
 പരലോക ഭവനം ഉൽകൃഷ്ടമായതുമാണ്. 
 ഭക്തരുടെ വീട് എത്ര മഹത്തരം... 

( 31 ) സ്ഥിരതാമസത്തിന്റ  സ്വർഗത്തോപ്പുകളാണത്. 
 അതിലേക്ക് അവർ പ്രവേശിക്കും. 
 അവയുടെ താഴ്ഭാഗത്തു കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. 
 അവർക്കവിടെ ഉദ്ദേശിക്കുന്നത് എല്ലാം ലഭിക്കും. 
 അങ്ങനെയാണ് ഭക്തർക്ക് അല്ലാഹു പ്രതിഫലം നൽകുക... 

( 32 ) സംശുദ്ധമായ നിലയിൽ മലക്കുകൾ മരിപ്പിക്കുന്നവരാണവർ . 
 മലക്കുകൾ അവരോട് പറയും : നിങ്ങൾക്ക് ശാന്തി ഉണ്ടാകട്ടെ. 
 നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിന്നതിന്റ പ്രതിഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.... 

( 33 )( മരിപ്പിക്കുന്ന ) മലക്കുകളോ, അല്ലെങ്കിൽ താങ്കളുടെ നാഥന്റ ആജ്ഞ
( ശിക്ഷ )യോ വരുന്നതല്ലാതെ മറ്റെന്താണ് അവർക്ക് 
( സത്യനിഷേധികൾക്ക് )
 പ്രതീക്ഷിക്കാനുള്ളത്   ? 
 ഇവരുടെ മുൻഗാമികളും ഇങ്ങനെ ചെയ്തിരുന്നു. 
 അല്ലാഹു അവരെ അക്രമിച്ചിട്ടില്ല.
മറിച്ച് അവർ സ്വന്തത്തോട് തന്നെ അക്രമം കാണിക്കുകയായിരുന്നു.... 

( 34 ) അപ്പോൾ അവരുടെ കർമ്മദോഷങ്ങൾ അവരെ ബാധിച്ചു. 
 ഏതൊന്നിനെയാണോ അവർ പരിഹസിച്ചു കൊണ്ടിരിക്കുന്നത് അത്
( ശിക്ഷ )
 അവരോട് ചെന്ന് ചേരുകയുമുണ്ടായി.....
💞Completely 50%💞

അഭിപ്രായങ്ങള്‍