16-Surathu Nnahl -111-128

അധ്യായം-16
സൂറത്തു നഹ്‌ൽ 
 അവതരണം- മക്ക
 സൂക്തങ്ങൾ-128
 111 മുതൽ 128 വരെയുള്ള വചനങ്ങളുടെ അർഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 111 ) ഓരോ വ്യക്തിയും തന്റെ ശരീരത്തിന് വേണ്ടി തർക്കിച്ചു വരുന്ന ഒരു ദിവസം
( ഓർക്കുക )
 എല്ലാ വ്യക്തികൾക്കും അവർ ചെയ്തു വെച്ചതിന്റെ പ്രതിഫലം പൂർണ്ണമായി നൽകപ്പെടും. 
 അവരോട് യാതൊരു അക്രമവും കാണിക്കപ്പെടുകയില്ല..... 

( 112  ) അള്ളാഹു ഒരു  നഗരത്തെ ഉദാഹരണമായി എടുത്തു കാണിക്കുന്നു. 
 അത് നിർഭയവും സമാധാനപൂർണവും ആയിരുന്നു. 
 എല്ലാ സ്ഥലങ്ങളിൽ നിന്നും തദ്ദേശീയർക്ക് ഭക്ഷണസാധനങ്ങൾ ഇഷ്ടം പോലെ വന്നുകൊണ്ടിരിക്കുന്നു. 
 എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് അവർ നന്ദികേട് കാണിച്ചു. 
 അപ്പോഴവർ ചെയ്തുകൊണ്ടിരുന്നതിന്റെ  ഫലമായി അവർക്ക് അള്ളാഹു വിശപ്പിന്റയും ഭയത്തിന്റെയും വസ്ത്രമണിയിച്ചു..... 

( 113  ) തീർച്ചയായും അവരുടെ കൂട്ടത്തിൽ നിന്നുള്ള ഒരു പ്രവാചകൻ അവർക്ക് വന്നു. 
 എന്നാൽ അദ്ദേഹത്തെ അവർ നിഷേധിച്ചു. 
 അപ്പോൾ അവർ അക്രമികൾ ആയിരിക്കെ ശിക്ഷ അവരെ പിടികൂടി.... 

( 114 ) എന്നാൽ നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവർ ആണെങ്കിൽ അള്ളാഹു നിങ്ങൾക്ക് അനുവദിച്ച നല്ല ഭക്ഷണം നിങ്ങൾ ഭക്ഷിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുകയും ചെയ്യുക.... 

( 115 ) ശവം, ചോര, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേര്  ചെല്ലി കൊണ്ടു  അറുക്കപ്പെട്ടത് ഇവ മാത്രമാണ് അല്ലാഹു നിങ്ങൾക്ക് നിരോധിച്ചിട്ടുള്ളത്. 
 എന്നാൽ ആഗ്രഹിച്ചവനോ അതിർത്തി ലംഘിച്ചവനോ അല്ലാത്ത വിധത്തിൽ ആരെങ്കിലും
( അവ ഭക്ഷിക്കാൻ )
 നിർബന്ധിക്കപ്പെട്ടാൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.... 

( 116 ) "ഇത് അനുവദിനീയം, ഇത് നിഷിദ്ധം" എന്നിങ്ങനെ നിങ്ങളുടെ നാവിൽ
 വരുന്നതിനനുസരിച്ച് നിങ്ങൾ കളവു പറയാതിരിക്കുക.
 അല്ലാഹുവിന്റെ പേരിൽ നുണ കെട്ടി പറയുന്നതായിരിക്കും അത്.
 അതിന്റെ ഫലം. 
 അല്ലാഹുവിന്റെ പേരിൽ നുണകെട്ടി പറയുന്നവർ തീർച്ചയായും വിജയിക്കുകയില്ല...

( 117 ) തുച്ഛമായ സുഖാനുഭവം. അവർക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്.... 

( 118 )( നബിയെ )
 ജൂതന്മാർക്ക് നാം നിരോധിച്ചത് എന്തെല്ലാമാണെന്ന് താങ്കൾക്ക് ഇതിനു മുൻപ് നാം  പറഞ്ഞു തന്നിട്ടുണ്ട്.
 നാം അവരോട് അനീതി ചെയ്തിട്ടില്ല.
 പക്ഷേ അവർ തന്നെയാണ്
 അവരോട് തന്നെ അക്രമം കാണിച്ചിട്ടുള്ളത്....

( 119 ) അജ്ഞതമൂലം തെറ്റ് ചെയ്യുകയും എന്നിട്ട് അതിനുശേഷം ഖേദിച്ചു മടങ്ങുകയും ജീവിതം നന്നാക്കുകയും ചെയ്തവർക്ക് നിന്റെ നാഥൻ അനന്തരം ഏറെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണ്... 

( 120 )ഇബ്റാഹീം നബി തീർച്ചയായും ഒരു വലിയ നേതാവും അല്ലാഹുവിന് സർവ്വാത്മനാ
 കീഴ്പ്പെട്ട മഹാനും, വ്യർതിചലിക്കാത്തആളും  ആയിരുന്നു.
 അദ്ദേഹം ബഹുദൈവ ആരാധകരിൽ പെട്ട   ആളും ആയിരുന്നില്ല....

( 121 ) അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്ന ആളും ആയിരുന്നു അദ്ദേഹം.
 അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും  ശരിയായ വഴിയിലേക്ക് നയിക്കുകയും ചെയ്തു...

( 122 ) ഇഹലോകത്തിൽ നാം അദ്ദേഹത്തിന്   സുസ്ഥിതി നൽകി.
 പരലോകത്തും അദ്ദേഹം സദ് വ്യത്തരിൽ  പ്പെട്ട ആൾ തന്നെ....

( 123 )( നബിയെ) പിന്നെ താങ്കൾക്ക് നാം സന്ദേശം നൽകി : വ്യർതിചലിക്കാത്ത  മാർഗ്ഗം അവലംബിച്ച ബഹുദൈവാരാധകറിൽ  പെടാത്ത ഇബ്റാഹീം നബിയുടെ മാർഗം താങ്കൾ പിന്തുടരുക തന്നെ ചെയ്യണമെന്ന് .... 


( 124 ) ശനിയാഴ്ച
( ശബാഹ് ) ആചരിക്കാൻ കൽപിക്കപ്പെട്ടത് അതിൽ ഭിന്നിച്ചവരോട് ത്തന്നെയാണ്. 
 താങ്കളുടെ നാഥൻ അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ, അന്ത്യനാളിൽ അവർക്കിടയിൽ തീർപ്പുകൽപ്പിക്കുക തന്നെ  ചെയ്യും..... 


( 125 )( നബിയെ )
 താങ്കളുടെ  നാഥന്റെ മാർഗത്തിലേക്ക് യുക്തിപൂർവ്വകമായും, സദുപദേശത്തിലൂടെയും  താങ്കൾ ക്ഷണിക്കുക. 
 ഏറ്റവും നല്ല രീതിയിൽ അവരോട് വാദപ്രതിവാദം നടത്തുക.
 താങ്കളുടെ നാഥൻ തന്റെ മാർഗത്തിൽ നിന്ന്
 പിഴച്ചുപോയവരെപ്പറ്റി ഏറ്റവും നന്നായി അറിയുന്നവനാണ്. 
 സൻമാർഗം പ്രാപിച്ചവരെ  സംബന്ധിച്ചും അവനു  നല്ലതുപോലെ അറിയാം.... 

( 126 ) നിങ്ങൾ ശിക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെട്ടത് പോലെയുള്ള നടപടി കൊണ്ട് അങ്ങോട്ടും ശിക്ഷിക്കുക. 
 നിങ്ങൾ ക്ഷമ കൈക്കൊള്ളുക ആണെങ്കിൽ അതുതന്നെയാണ് ക്ഷമശാലികൾക്ക്  ഉത്തമം.... 

( 127 )( നബിയെ )
 താങ്കൾ ക്ഷമിക്കുക. 
 താങ്കളുടെ ക്ഷമ അല്ലാഹുവിന്റെ സഹായത്തോടെയുള്ളത്  തന്നെയാണ്. 
 അവരെപ്പറ്റി
( സത്യനിഷേധികളെ പറ്റി )
 ദുഃഖിക്കാതിരിക്കുക. 
 അവരുടെ കുതന്ത്രങ്ങളെ പറ്റി താങ്കൾ പ്രയാസപ്പെടുകയും  ചെയ്യരുത്.... 

( 128 ) ഭക്തിമാർഗ്ഗം കൈക്കൊള്ളുന്ന  ഭക്തിമാർഗ്ഗം കൈക്കൊള്ളുന്നവരും നന്മ പ്രവർത്തിക്കുന്നവരും ആരോ അവരോടൊപ്പം ആണ് അള്ളാഹു തീർച്ച... 

അഭിപ്രായങ്ങള്‍