100-Surathul Aadhiyath-01-11
അദ്ധ്യായം-100
സൂറത്തുൽ ആദിയാത്ത്
അവതരണം-മക്ക
സൂക്തങ്ങൾ-11
( ഞാൻ ആരംഭിക്കുന്നു )....
( 01 ) കിതച്ച് അതിവേഗം ഓടുന്നവയെ തന്നെയാണ് സത്യം....
( 02-05 ) അങ്ങനെ
( കുളമ്പുകൾ കല്ലിൽ അടിച്ചു )
തീ പറപ്പിക്കുകയും, എന്നിട്ട് പ്രഭാതസമയം
ആക്രമണം നടത്തുകയും പൊടിപടലം ഇളക്കി വിടുകയും
( ശത്രു )
സമൂഹത്തിന് നടുവിൽ പ്രവേശിക്കുകയും ചെയ്യുന്നവയെ തന്നെയാണ് സത്യം...
( 06 ) തീർച്ചയായും മനുഷ്യൻ തന്റെ നാഥനോട് നന്ദികേട് കാണിക്കുന്നവൻ തന്നെയാണ്....
( 07 ) അവൻ തന്നെ അതിനു സാക്ഷിയും ആകുന്നു....
( 08 ) തീർച്ചയായും അവൻ ധനത്തോട് അതിയായ പ്രേമം കാണിക്കുന്നവനുമാണ്....
( 09-10 ) എന്നാൽ അവൻ അറിയുന്നില്ലേ ? ഖബറുകളിൽ ഉള്ളത് ഇളക്കിമറിച്ചു പുറന്തള്ളപ്പെടുകയും
ഹൃദയങ്ങളിലുള്ളത് പുറത്താക്കപ്പെടുകയും ചെയ്യുമ്പോൾ
( എന്തായിരിക്കും അവന്റെ അവസ്ഥ ).....
( 11 ) തീർച്ചയായും അവരുടെ നാഥൻ അന്നത്തെ ദിവസം അവരെ കുറിച്ച് നന്നായി അറിയുന്നവൻ തന്നെയാണ്.....