10-Surathu Yoonus -98-109
അദ്ധ്യായം-10
സൂറത്തുയൂനുസ്
അവതരണം-മക്ക
സൂക്തങ്ങൾ-109
( ഞാൻ ആരംഭിക്കുന്നു )....
( 98 ) എന്നാൽ യൂനുസ് നബിയുടെ ജനത ഒഴിച്ച് ഒരൊറ്റ നാട്ടുകാരും
( ശിക്ഷ കാണുന്നതിനു മുൻപ് )
എന്തുകൊണ്ട് വിശ്വസിക്കുകയും അങ്ങനെ തങ്ങളുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നവരായില്ല. ?
അവർ
( യൂനുസ് നബിയുടെ ജനത )
സത്യത്തിൽ വിശ്വസിച്ചപ്പോൾ
ഐഹികജീവിതത്തിലെ നിന്ദ്യമായ ശിക്ഷ അവരിൽ നിന്ന് നാം അകറ്റി.
ഒരു നിശ്ചിത കാലം വരെ അവർക്ക് നാം സൗഖ്യം നൽകുകയും ചെയ്തു...
( 99 ) താങ്കളുടെ നാഥൻ ഉദ്ദേശിക്കുന്ന പക്ഷം ഭൂമിയിലുള്ളവരെല്ലാം തന്നെ ഒന്നടക്കം സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു.
ജനങ്ങൾ സത്യവിശ്വാസം കൈക്കൊള്ളുന്ന വരാകാൻ താങ്കൾ അവരെ നിർബന്ധിക്കുകയാണോ ?
( 100 ) അല്ലാഹുവിന്റെ വിധിയനുസരിച്ച് അല്ലാതെ യാതൊരാൾക്കും സത്യവിശ്വാസം കൈക്കൊള്ളാൻ കഴിയുകയില്ല.
ചിന്തിക്കാത്തവരുടെ മേൽ അവൻ ശിക്ഷയെ ആകുന്നു....
( 101 ) പറയുക.
ആകാശഭൂമികളിൽ എന്തെല്ലാമാണ് ഉള്ളതെന്ന് നിങ്ങൾ ശ്രദ്ധിച്ചു നോക്കുക.
വിശ്വസിക്കാതെ ജനതയ്ക്ക് ദൃഷ്ടാന്തങ്ങളും മുന്നറിയിപ്പുകളും യാതൊരു പ്രയോജനവും ചെയ്യുകയില്ല...
( 102 ) എന്നാൽ ഇവർ തങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ
( ശിക്ഷ )
ദിവസങ്ങൾ പോലെയുള്ള ദിവസങ്ങൾ ഇല്ലാതെ മറ്റെന്തെങ്കിലും കാത്തിരിക്കുന്നുണ്ടോ ?
പറയുക.
നിങ്ങൾ കാത്തിരുന്നു കൊള്ളുക.
ഞാനും നിങ്ങളുടെ കൂടെ കാത്തിരിക്കുന്നവരിൽ പെട്ടവനാണ്....
( 103 ) പിന്നീട് നമ്മുടെ ദൂതന്മാരെയും മറ്റു സത്യവിശ്വാസികളെയും നാം രക്ഷിക്കും.
അപ്രകാരം സത്യവിശ്വാസികളെ രക്ഷിക്കുക എന്നത് നമ്മുടെ കടമയാകുന്നു.....
( 104 ) പറയുക. മനുഷ്യരേ, നിങ്ങൾക്ക് എന്റെ മതത്തെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അല്ലാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുകയില്ല.
മറിച്ച് നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെയാണ് ഞാൻ ആരാധിക്കുന്നത്.
ഞാൻ സത്യവിശ്വാസികളിൽ പെട്ടവൻ ആയിരിക്കണമെന്നാണ് ഞാൻ അനുശാസിക്കപ്പെട്ടിരിക്കുന്നത്....
( 105 ) താങ്കളുടെ ശരീരത്തെ മറ്റുഭാഗങ്ങളിൽ നിന്നെല്ലാം അകറ്റി ഈ മതത്തിന്
( ഈ വിശ്വാസത്തിന് )
നേരെ തിരിച്ച് നിർത്തണമെന്നും ഒരിക്കലും ബഹുദൈവവിശ്വാസികളിൽ പെട്ട പോകരുതെന്നും
( ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു ).....
( 106 ) അല്ലാഹുവിനെ വിട്ട് താങ്കൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ ആരാധിക്കരുത്.
അങ്ങനെ ചെയ്യുന്ന പക്ഷം താങ്കൾ അപ്പോൾ അക്രമികളിൽ പെട്ടവൻ ആയിത്തീരുക തന്നെ ചെയ്യും....
( 107 ) താങ്കൾക്ക് എന്തെങ്കിലും വിപത്ത് അള്ളാഹു വരുത്തിവെക്കുന്ന പക്ഷം അവൻ തന്നെയല്ലാതെ അതിനെ അകറ്റുന്ന ഒരാളുമില്ല.
അവൻ എന്തെങ്കിലും നന്മ ഉദ്ദേശിക്കുകയാണെങ്കിൽ അവന്റെ അനുഗ്രഹത്തെ തടയുന്നവർ ആരുമില്ല.
തന്റെ അടിമകൾ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അനുഗ്രഹം നൽകുന്നു.
ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും ആണവൻ....
( 108 ) പറയുക.
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് ഇതാ സത്യം വന്നെത്തുക തന്നെ ചെയ്തിരിക്കുന്നു.
അതിനാൽ ആർ നേർവഴി പ്രാപിക്കുന്നുവോ അവൻ തന്റെ തന്നെ നന്മയ്ക്കുവേണ്ടി തന്നെയാണ് നേർവഴി പ്രാപിക്കുന്നത്.
ആരെങ്കിലും ദുർമാർഗ്ഗം പ്രാപിച്ചാൽ അതിന്റെ ദോഷവും അവന് തന്നെ.
ഞാനൊരിക്കലും നിങ്ങളുടെ മേൽ ഭാരമേൽപ്പിക്കപ്പെട്ടവനല്ല.....
( 109 ) താങ്കൾക്ക് ബോധനം നൽകപ്പെട്ടതിനെ പിന്തുടരുകയും, അല്ലാഹു വിധിക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക.
അവൻ വിധികർത്താക്കളിൽ ഏറ്റവും നല്ലവനാകുന്നു...