10-Surathu Yoonus -79-97

അധ്യായം-10
സൂറത്തു യൂനുസ് 
 അവതരണം-മക്ക 
 സൂക്തങ്ങൾ-109
 79 മുതൽ 97 വരെയുള്ള വചനങ്ങളുടെ അർഥംപരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....


( 79 ) ഫിർഔൻ 
( തന്റെ ഭരണാധികാരികളോട് )
 പറഞ്ഞു
 എല്ലാ മായാജാല വിദഗ്ധരെയും നിങ്ങൾ എന്റെ അടുത്ത് കൊണ്ടുവരിക.....

( 80 ) അങ്ങനെ മായാജാല വിദഗ്ധർ എത്തിയപ്പോൾ മൂസാനബി അവരോട് പറഞ്ഞു.
 നിങ്ങൾ ഇടുന്നതെല്ലാം  ഇട്ടു കൊള്ളുക.....

( 81 ) അങ്ങനെ അവർ ഇട്ടപ്പോൾ മുസാ നബി പറഞ്ഞു : നിങ്ങൾ കൊണ്ടുവന്നത് മായാജാലം തന്നെയാകുന്നു.
 അള്ളാഹു അതിനെ ദുർബ്ബലപ്പെടുത്തുക തന്നെ ചെയ്യും.
 നാശകാരികളുടെ  പ്രവർത്തനം അല്ലാഹു ഒരിക്കലും നന്നാക്കുകയില്ല തീർച്ച....

( 82 ) കുറ്റവാളികൾ വെറുത്താലും സത്യത്തെ അള്ളാഹു വചനം
( നിയമം )
 അനുസരിച്ച് സ്ഥിരപ്പെടുത്തുന്നതാണ്..... 

( 83 ) എന്നിട്ട് ഫിർഔന്റെ ജനതയിൽ നിന്ന് ഒരു ചെറിയ വിഭാഗം മാത്രമാണ് മൂസാനബിയെ വിശ്വസിച്ചത്.
 അതുതന്നെ ഫിർഔനും അവന്റെ നേതാക്കന്മാരും തങ്ങളെ മർദ്ദിക്കുമോ  എന്ന ഭയത്തോടെ കൂടി.
 തീർച്ചയായും ഫിർഔൻ ഭൂമിയിൽ ഔന്നത്യം കാണിക്കുന്നവനും  അതിരുവിട്ട് പ്രവർത്തിക്കുന്നവരിൽ  പെട്ടവനും ആയിരുന്നു.....

( 84 ) മൂസാ നബി പറഞ്ഞു.
 എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചവർ ആയിട്ടുണ്ടെങ്കിൽ അവനെ തന്നെ ഭാരം ഏൽപ്പിക്കുക.
 നിങ്ങൾ മുസ്ലിംകൾ ആണെങ്കിൽ....

( 85 ) അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ അല്ലാഹുവിനെ തന്നെ ഭാരം ഏൽപ്പിച്ചിരിക്കുന്നു.
 ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ അക്രമികളായ ജനതയുടെ മർദ്ദനങ്ങൾക്ക് പാത്രമാക്കരുതേ    !

( 86 ) നിന്റെ കാരുണ്യംകൊണ്ട് സത്യനിഷേധികളായ ഈ ജനതയൽ നിന്ന്
 നീ ഞങ്ങളെ മോചിപ്പിക്കണമേ   !

( 87 ) നാം മൂസാനബിയും സഹോദരനും സന്ദേശം നൽകി.
 നിങ്ങൾ രണ്ടുപേരും സ്വന്തം ജനതക്ക് ഈജിപ്തിൽ വീടുകൾ പണിയുകയും വീടുകൾ ഖിബ്‌ലയാക്കുകയും  നിസ്ക്കാരം കൃത്യമായി നിർവഹിക്കുകയും ചെയ്യുക.
 സത്യവിശ്വാസികൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക.....

( 88 ) മൂസാ നബി പ്രാർത്ഥിച്ചു. ഞങ്ങളുടെ നാഥാ, ഫിർഔനും അവന്റെ സംഘാടകർക്കും ഐഹികജീവിതത്തിൽ വലിയ ആഡംബരവും ധാരാളം സമ്പത്തും നീ നൽകിയിട്ടുണ്ടല്ലോ. ഞങ്ങളുടെ നാഥാ, നിന്റെ മാർഗത്തിൽ നിന്ന് അവർ ജനങ്ങളെ തെറ്റിക്കുകയായിരിക്കും അതിന്റെ ഫലം.
 ഞങ്ങളുടെ നാഥാ
( അതുകൊണ്ട് )
 അവരുടെ സമ്പത്ത് നീ സമ്പത്തതല്ലാതാക്കുകയും, അവരുടെ ഹൃദയങ്ങളെ നീ കടുത്തതാക്കുകയും  
 ചെയ്യണമേ.
 അങ്ങനെ വേദനാജനകമായ ശിക്ഷ കാണുന്നതുവരെ അവർ വിശ്വസിക്കുകയില്ല.... 

( 89 ) അല്ലാഹു പറഞ്ഞു : നിങ്ങൾ രണ്ടുപേരുടെയും പ്രാർത്ഥന സ്വീകരിച്ചിരിക്കുന്നു.
 അതിനാൽ നിങ്ങൾ ഉറച്ചു നിൽക്കുക.
 വിവരം ഇല്ലാത്തവരുടെ വർഗ്ഗം നിങ്ങൾ ഒരിക്കലും പിന്തുടരരുത്....

( 90 )ഇസ്റാഈൽ സന്തതികൾ എല്ലാം സമുദ്രം കടത്തി. 
 അപ്പോൾ ഫിർഔനും അവന്റെ സൈന്യങ്ങളും എതിർക്കുവാനും ആക്രമിക്കാനും വേണ്ടി അവരെ പിന്തുടരുന്നു. 
 ഒടുവിൽ മുങ്ങി മരിക്കാറായപ്പോൾ അവൻ  പറഞ്ഞു.
ഇസ്‌റാഈല്യർ ഏതൊരുവനിൽ  വിശ്വസിക്കുന്നുവോ അവനല്ലാതെ ഒരു ആരാധ്യനുമില്ല എന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. 
 ഞാനവനെ അനുസരിക്കുന്നവരിൽപ്പെട്ടവൻ ആകുന്നു....

( 91 )( അപ്പോൾ അവനോട് പറഞ്ഞു )
 ഇപ്പോഴാണോ 
( നീ വിശ്വസിക്കുന്നത് ?  )
 ഇതിനുമുൻപ് നീ ധിക്കരിക്കുക ആണല്ലോ ചെയ്തത്.. 
 നീ കുഴപ്പമുണ്ടാക്കുന്നവരിൽ പ്പെട്ടവനുമായിരുന്നു....

( 92 ) എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് ഒരു ദൃഷ്ടാന്തം ആയിരിക്കേണ്ടതിനുവേണ്ടി ഇന്ന് നിന്റെ ശരീരത്തെ
( സമുദ്രത്തിൽ നിന്ന് )
 നാം രക്ഷപ്പെടുത്തും. 
 മിക്കയാളുകളും നമ്മുടെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ശ്രദ്ധിക്കാത്തവർ തന്നെയാണ്...

( 93 ) ഇസ്‌റാഈല്യർക്കു വിശിഷ്ട വാസസ്ഥലം നാം സൗകര്യപ്പെടുത്തി കൊടുക്കുക തന്നെ ചെയ്തു.
 നല്ല വസ്തുക്കളിൽ നിന്ന് അവർക്ക് നാം ആഹാരം നൽകുകയും ചെയ്തു.
 അങ്ങനെ താങ്കൾക്ക് അറിവ് ലഭിച്ചതിനുശേഷം  മാത്രമാണവർ ഭിന്നിച്ചത്. 
 അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ പുനരുത്ഥാന നാളിൽ തീർച്ചയായും താങ്കളുടെ നാഥൻ അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാണ്.....

( 94 ) ഇനി താങ്കൾക്ക് നാം അവതരിപ്പിച്ചതിൽ വല്ല സംശയവും ഉണ്ടെങ്കിൽ താങ്കൾക്ക് മുമ്പുള്ള വേദഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നവരോട് ഒന്ന് ചോദിച്ചു നോക്കുക.
 തീർച്ചയായും താങ്കളുടെ രക്ഷിതാവിങ്കൽ നിന്ന് താങ്കൾക്ക് ഇതാ സത്യം വന്നിരിക്കുന്നു.
 അതിനാൽ സംശയിക്കുന്നവരുടെ കൂട്ടത്തിൽ തീർച്ചയായും താങ്കൾ പെട്ടു പോകരുത്.... 

( 95 ) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്നവരിലും താങ്കൾ പെട്ടുപോകരുത്. 
 അങ്ങനെ വന്നാൽ താങ്കൾ നഷ്ടപ്പെട്ടവരിൽ പെട്ടുപോകും... 


( 96 ) താങ്കളുടെ നാഥന്റ 
( ശിക്ഷ )
 വചനം ആരുടെ മേൽ സ്ഥിരപ്പെട്ടുവോ  അവർ ഒരിക്കലും വിശ്വസിക്കുകയില്ല...

( 97 ) എല്ലാ ദൃഷ്ടാന്തങ്ങളും വന്നു കിട്ടിയാലും വേദനാജനകമായ ശിക്ഷ കാണുന്നതുവരെ
( അവർ ഒട്ടും വിശ്വസിക്കുകയില്ല  )......

അഭിപ്രായങ്ങള്‍