10-Surathu Yoonus -62-78

അദ്ധ്യായം-10
സൂറത്തു യൂനുസ് 
 അവതരണം- മക്ക
 സൂക്തങ്ങൾ-109
62 മുതൽ 78 വരെയുള്ള വചനങ്ങൾ അർത്ഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 62 ) അറിയുക. 
 അല്ലാഹുവിന്റെ വിനീത ദാസന്മാർക്ക് യാതൊരു ഭയവുമില്ല. 
 അവർ ദുഃഖിക്കുകയും ഇല്ല... 

( 63 ) അവർ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയോടെ ജീവിച്ചു  കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്... 

( 64 ) അവർക്ക് ഈ ലോകത്തിലെ ജീവിതത്തിലും പരലോകത്തും സന്തോഷ വാർത്തയുണ്ട്. 
 അല്ലാഹുവിന്റെ വചനങ്ങൾക്ക് യാതൊരു മാറ്റവുമില്ല. 
 അതുതന്നെയാണ് മഹത്തായ വിജയം... 

( 65 ) അവരുടെ വാക്കുകൾ താങ്കളെ  ദുഃഖിപ്പിക്കരുത്. 
 തീർച്ചയായും പ്രതാപം മുഴുവനും അല്ലാഹുവിനാകുന്നു. 
 അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്... 

( 66 ) അറിയുക. 
 ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. 
 അവനെ കൂടാതെ
( മറ്റുള്ളവരെ )
 ആരാധിക്കുന്നവർ പങ്കുകാരെയല്ല പിന്തുടരുന്നത്. 
 അവർ പിന്തുടരുന്നത് വെറും ഊഹത്തെ മാത്രമാണ്. 
 കളവുകൾ പറയുക തന്നെയാണ് അവർ.. 

( 67 ) നിങ്ങൾക്ക് വിശ്രമിക്കാനായി രാത്രിയും 
( ജോലിചെയ്യാൻ )
 വെളിച്ചം നൽകുന്ന പകലും സൃഷ്ടിച്ചത് അവനാണ്. 
 കേൾക്കുന്ന ജനതക്ക് തീർച്ചയായും  ഇതിൽ ദൃഷ്ടാന്തമുണ്ട്.... 


( 68 ) അല്ലാഹു സന്താനമുണ്ടാക്കി എന്ന് അവർ പറഞ്ഞു. 
 അവൻ എത്ര പരിശുദ്ധൻ  !
 പരാശ്രയരഹിതൻ  തന്നെയാണവൻ. 
 ആകാശഭൂമികളിലുള്ളതെല്ലാം അവൻ ഉള്ളതാണ്. 
 ഇതിന് നിങ്ങളുടെ പക്കൽ യാതൊരു തെളിവുമില്ല തന്നെ. 
 അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്ക് അറിവില്ലാത്തത് നിങ്ങൾ പറയുകയാണോ  ? 

( 69 ) പറയുക. 
 അല്ലാഹുവിന്റെ പേരിൽ കള്ളം ആരോപിക്കുന്നവർ ഒരിക്കലും വിജയിക്കുകയില്ല... 


( 70 ) ഈ ലോകത്ത് താൽക്കാലിക സുഖം അവർക്കുണ്ട്. 
 പിന്നീട് നമ്മുടെ അടുത്തേക്ക് തന്നെയാണ്  അവരുടെ മടക്കം. 
 പിന്നെ സത്യനിഷേധി കൊണ്ടിരുന്നതിനാൽ കഠിനമായ ശിക്ഷ നാമവരെ ആസ്വദിക്കും.. 


( 71 ) നൂഹ് നബിയുടെ ചരിത്രം, അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം അവർക്ക്
( താങ്കളുടെ ജനതക്ക് )
 പറഞ്ഞു കൊടുക്കുക. 
 നൂഹ് ( അ. സ ) പറഞ്ഞു. 
 എന്റെ ജനങ്ങളേ, 
( നിങ്ങൾക്കിടയിൽ )
 എന്റെ നിൽപ്പും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ വിവരിച്ചു കൊണ്ടുള്ള എന്റെ നല്ല ഉപദേശങ്ങളും നിങ്ങൾക്ക് വലിയ വിഷമമായി തോന്നുന്നെങ്കിൽ ഞാനിതാ അല്ലാഹുവിങ്കൽ ഭാരം  ഏൽപ്പിച്ചിരിക്കുന്നു. 
 നിങ്ങളുടെ പങ്കുകാരോടൊപ്പം സ്വന്തം കാര്യം നിങ്ങൾ തീരുമാനിച്ചു കൊള്ളുക. 
 പിന്നീട് സ്വന്തം കാര്യത്തിൽ നിങ്ങൾക്ക് യാതൊരു അവ്യക്തതയും ഉണ്ടാകരുത്. 
 എന്റെ നേരെ അതു നടപ്പാക്കി കൊള്ളുക. 
 എനിക്ക് നിങ്ങൾ സാവകാശം തരേണ്ട... 

( 72 ) ഇനി നിങ്ങൾ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ, ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാണ്.
 അനുസരിക്കുന്നവരിൽപ്പെട്ടിരിക്ക
ണമെന്നാണ്  ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്.... 


( 73 ) എന്നിട്ട് അവർ അദ്ദേഹത്തെ തള്ളിക്കളഞ്ഞു. 
 അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലിൽ നാം രക്ഷപ്പെടുത്തുകയും, അവരെ
( നശിച്ച ജനതയുടെ )
 പിൻതലമുറക്കാർ ആക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളഞ്ഞവരെ വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്തു. 
 മുന്നറിയിപ്പ് നൽകപ്പെട്ടിരുന്ന ആ ജനതയുടെ പര്യവസാനം എങ്ങനെ ആയെന്ന് നോക്കുക... 

( 74 ) പിന്നീട് അദ്ദേഹത്തിന് ശേഷം കുറെ ദൂതന്മാരെ തങ്ങളുടെ ജനതയിലേക്ക് നാം അയച്ചു. 
 അങ്ങനെ ആ ദൂതൻമാർ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു ചെന്നു. 
 എന്നിട്ട് മുൻപ് നിഷേധിച്ചിരുന്ന വസ്തുക്കളിൽ വിശ്വസിക്കാൻ അവർ കൂട്ടാക്കിയില്ല... 
 അപ്രകാരം അതിക്രമകാരികളുടെ ഹൃദയങ്ങൾ നാം മുദ്ര വയ്ക്കുന്നു...

( 75 ) പിന്നീട് അവർക്ക് ശേഷം മൂസാ, ഹാറൂൺ എന്നിവരെ ഫിർഔന്റയും, അവന്റെ സഭക്കാരുടെയും അടുത്തേക്ക് നമ്മുടെ ദൃഷ്ടാന്തങ്ങളും ആയി നാം അയച്ചു. 
 അപ്പോൾ അഹങ്കരിക്കുകയാണവർ ചെയ്തത്.
 കുറ്റവാളികളായ ഒരു ജനതയായിരുന്നു അവർ.... 

( 76 ) അങ്ങനെ നമ്മുടെ പക്കൽ നിന്നുള്ള സത്യം വന്നു കിട്ടിയപ്പോൾ അവർ പറഞ്ഞു : ഇത് വ്യക്തമായ മാരണം 
( മായാജാലം )
 തന്നെയാകുന്നു..... 

( 77 ) മൂസാ നബി
( അവരോട് )
 ചോദിച്ചു : സത്യം വന്നു കിട്ടിയപ്പോൾ അതിനെക്കുറിച്ച്
( മാരണമെന്ന് )
 നിങ്ങൾ പറയുകയാണോ  ? 
 ഇത് മാരണമാണോ   ? 
 മാരണക്കാർ  ഒരിക്കലും വിജയിക്കുകയില്ലല്ലോ..... 

( 78 ) അപ്പോൾ അവർ പറഞ്ഞു : സ്വന്തം പിതാക്കളെ ഏതൊന്നിൽ കണ്ടിരിക്കുന്നുവോ അതിൽ നിന്ന് ഞങ്ങളെ തെറ്റിക്കുകയും, ഈ ഭൂമിയിയിൽ 
( ഈജിപ്ത് )
 നേതൃത്വം നിങ്ങളിൽ ഉള്ളവർക്ക് മാത്രമായി തീരുകയും  ചെയ്യേണ്ടതിന് ആണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്  ? 
 ഞങ്ങൾ നിങ്ങൾ രണ്ടുപേരെയും വിശ്വസിക്കുന്നവർ അല്ല.. 

അഭിപ്രായങ്ങള്‍