10-Surathu Yoonus-43-61

അദ്ധ്യായം-10
സൂറത്തു യൂനുസ് 
 അവതരണം- മക്ക
 സൂക്തങ്ങൾ-109
 43 മുതൽ 61 വരെ യുള്ള വചനങ്ങളുടെ അർഥം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 43 ) താങ്കളെ ശ്രദ്ധിച്ചു നോക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ അന്ധർ  ബോധമില്ലാത്തവർ കൂടിയാൽ അവർക്ക് നേർവഴി കാണിക്കാൻ താങ്കൾക്ക് കഴിയുമോ..? 

( 44 ) അല്ലാഹു മനുഷ്യരോടു ഒട്ടും അനീതി പ്രവർത്തിക്കുകയില്ല. 
 പക്ഷേ മനുഷ്യർ തങ്ങളോട് തന്നെ അനീതി പ്രവർത്തിക്കുകയാണ്.... 

( 45 ) അവരെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം
( ഓർക്കുക  )
 പകൽ അൽപസമയം അല്ലാതെ താമസിച്ചിട്ടില്ലാത്തതു പോലെ അന്ന് അവർക്ക് തോന്നും. 
 അവർ തമ്മിൽ തമ്മിൽ തിരിച്ചറിയുന്നതാണ്. 
 അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന്  നിഷേധിച്ചവർ നഷ്ടപ്പെട്ടവർ തന്നെയായിരിക്കുന്നു . 
 അവർ സന്മാർഗം പ്രാപിക്കുകയുണ്ടായില്ല... 

( 46 ) നാം അവർക്ക് മുന്നറിയിപ്പ് നൽകുന്ന ശിക്ഷയിൽ നിന്ന് ചില താങ്കൾക്ക് കാണിച്ചുതരികയോ 
( അതിനു മുൻപായി )
 താങ്കളെ മരണപ്പെടുകയോ എന്തുതന്നെ ആയാലും അവരുടെ മടക്കം നമ്മുടെ അടുത്തേക്ക് തന്നെയാണ്. 
 പിന്നെ അവർ ചെയ്തുകൊണ്ടിരുന്നതിനെല്ലാം അല്ലാഹു സാക്ഷിയും ആകുന്നു... 

( 47 ) ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. 
 അങ്ങനെ അവരുടെ ദൂതൻ വന്നാൽ അവർക്കിടയിൽ നീതിപൂർവ്വം വിധിക്കപ്പെടും. 
 അവരോട് അനീതി ചെയ്യുകയില്ല... 

( 48  ) നിങ്ങൾ സത്യവാദികൾ ആണെങ്കിൽ ഈ താക്കീത് എപ്പോഴാണ് 
( പുലരുക )
 എന്ന് അവർ ചോദിക്കുന്നു.... 

( 49 ) താങ്കൾ പറയുക. 
 സ്വന്തം കാര്യത്തിൽ തന്നെ ഒരു ഗുണമോ ദോഷമോ അള്ളാഹു ഉദ്ദേശിച്ചത് അല്ലാതെ എനിക്ക് നിയന്ത്രിക്കാൻ സാധിക്കുകയില്ല. 
 എല്ലാ സമുദായത്തിനും ഒരു അവധിയുണ്ട്. 
 തങ്ങളുടെ അവധി എത്തിയാൽ ഒരു നിമിഷവും അവർ പിന്തി നിൽക്കുകയില്ല. മുൻ കടക്കുകയും ഇല്ല.... 

( 50 ) പറയുക. 
 രാത്രിയോ പകലോ അല്ലാഹുവിന്റെ ശിക്ഷ വന്നാൽ
( നിങ്ങൾ എന്താണ് ചെയ്യുക )
 കുറ്റവാളികളായ ശിക്ഷയെ സംബന്ധിച്ച് എന്തിനാണ് ധൃതി കൂട്ടുന്നത്  ?

( 51 ) ആ ശിക്ഷ നിങ്ങൾക്ക് സംഭവിച്ചതിനു ശേഷം ആണോ നിങ്ങൾ അതിൽ വിശ്വസിക്കുന്നത്  ? 
( അപ്പോൾ നിങ്ങളോട് പറയപ്പെടും )
 ഇപ്പോഴാണോ നിങ്ങൾ വിശ്വസിക്കുന്നത് ? 
 തീർച്ചയായും നിങ്ങൾ ഇതിനുവേണ്ടി ധൃതി കൂട്ടിയിരുന്നുവല്ലോ  ?

( 52 ) പിന്നീട് ആ അക്രമികളോട് പറയപ്പെടും. 
 നിങ്ങൾ ശാശ്യതമായ  ശിക്ഷ അനുഭവിച്ചു കൊള്ളുക. 
 നിങ്ങൾക്ക് പ്രവർത്തി കൊണ്ടിരുന്നതിന്  അല്ലാതെ പ്രതിഫലം നൽകപ്പെടുമോ  ? 

( 53  ) ഇത്
( അല്ലാഹുവിന്റെ ശിക്ഷയും പരലോകവും )
 സത്യമാണോ എന്ന് അവർ  താങ്കളോട് അന്വേഷിക്കുന്നു. 
 അതെ എന്റെ നാഥനെ തന്നെയാണ് ഇത് സത്യം തന്നെയാണ്. 
 നിങ്ങൾക്ക് അല്ലാഹുവിനെ പരാജയപ്പെടുത്താൻ സാധിക്കുകയില്ല... 


( 54 ) അക്രമം ചെയ്ത ഓരോ ആൾക്കും ഭൂമിയിലുള്ളതെല്ലാം ലഭിച്ചിരുന്നെങ്കിൽ അതെല്ലാം പ്രാശ്ചിത്തം നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമായിരുന്നു. 
 ശിക്ഷ മുൻപിൽ കാണുമ്പോൾ അവർ ഖേദം മനസ്സിൽ മറച്ചു വെക്കും. 
 അവർക്കിടയിൽ നീതിപൂർവ്വം വിധിക്കപ്പെടും.
 അവർ തീരെ ആക്രമിക്കപ്പെടുകയും ഇല്ല... 

( 55 ) അറിയുക. 
 ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അല്ലാഹുവിനുള്ളതാണ്. 
 അറിയുക. അവന്റെ വാഗ്ദാനം സത്യം തന്നെയാണ്. 
 പക്ഷെ അവരിൽ അധികപേരും അറിയുന്നില്ല... 

( 56 ) അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. 
 അവനിലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുന്നതും.... 

( 57 ) ജനങ്ങളേ, തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ നാഥനിൽ നിന്നുള്ള തത്യോപദേശങ്ങളും ഹൃദയങ്ങളിൽ ഉള്ള രോഗങ്ങൾക്ക് ശമന ഔഷധവും  മാർഗ്ഗദർശനവും സത്യവിശ്വാസികൾക്ക് കാരുണ്യവും വന്നു കിട്ടിയിരിക്കുന്നു..

( 58 ) പറയുക. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രമാണ്
( അത് വന്നു കിട്ടിയിട്ടുള്ളത് )
 അതിനാൽ അത് കിട്ടിയതിൽ സന്തോഷിക്കട്ടെ. 
 അവർ ഒരുക്കൂട്ടി വെക്കുന്നതിനേക്കാൾ അത്യുത്തമമാണത്......

( 59 ) താങ്കൾ ചോദിക്കുക. 
 അല്ലാഹു നിങ്ങൾക്ക് ആഹാരമായി ചിലതു സൃഷ്ടിച്ചു തരികയും എന്നിട്ട് നിങ്ങൾ അതിൽ നിന്ന് ചിലത് നിഷിദ്ധവും മറ്റു ചിലത് അനുവദനീയവും ആക്കുകയും ചെയ്തതിനെ പറ്റി ഒന്ന് പറഞ്ഞു തരു !
( ഇങ്ങനെ വിധി കൽപക്കാൻ )
 അല്ലാഹുവാണോ നിങ്ങൾക്ക് അനുവാദം നൽകിയത്   ? 
 അതോ നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടി പറയുകയാണോ   ? 


( 60 ) അല്ലാഹുവിനെക്കുറിച്ച് കളളം  കെട്ടി പറയുന്നവർ അന്ത്യ ദിനത്തെ കുറിച്ച് എന്താണ് കരുതുന്നത്  ? 
 തീർച്ചയായും അല്ലാഹു മനുഷ്യരോട് വളരെ ഔദാര്യം ഉള്ളവനാണ്. പക്ഷെ അവരിൽ അധികപേരും അവനോട് നന്ദി കാണിക്കുന്നില്ല..... 


( 61 )( നബിയേ  ) താങ്കൾ ഏത് കാര്യത്തിൽ ആയിരുന്നാലും ഖുർആനിൽ നിന്ന് എന്ത്  ഓതുകയാണെങ്കിലും 
( ജനങ്ങളേ )
 നിങ്ങൾ എന്തെങ്കിലും പ്രവർത്തി ചെയ്യുകയാണെങ്കിലും അതിൽ പ്രവേശിക്കുമ്പോൾ നിങ്ങളുടെ മേൽ നാം സാക്ഷിയായിട്ടില്ലാതെ സംഭവിക്കുകയില്ല.
 ആകാശഭൂമികളിൽ ഒരു അണുമണി തൂക്കമുള്ള വസ്തുവും അതിനേക്കാൾ ചെറുതും വലുതും ഒന്നും തന്നെ താങ്കളുടെ രക്ഷിതാവിൽ നിന്ന് അറിയാതെ ഇരിക്കുകയില്ല.
 അതെല്ലാം തന്നെ വ്യക്തമായ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്...... 

അഭിപ്രായങ്ങള്‍