10-Surathu Yoonus-26-42

അദ്ധ്യായം-10
സൂറത്തു യൂനുസ് 
 അവതരണം- മക്ക
 സൂക്തങ്ങൾ-109
 26 മുതൽ 42 വരെയുള്ള വചനങ്ങളുടെ അർഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 26 ) നന്മ  ചെയ്തവർക്ക് വളരെ നല്ല 
പ്രതിഫലവും  വർദ്ധനവും ലഭിക്കും.
 അവരുടെ മുഖങ്ങളെ കറുപ്പോ, നിന്ദയോ ആവരണം  ചെയ്യുകയില്ല.
 അവരാണ് സ്വർഗ്ഗവാസികൾ. 
 അവരതിൽ സ്ഥിരമായി താമസിക്കുന്നവരാണ്....

( 27 ) തിന്മകൾ പ്രവർത്തിച്ചവരാകട്ടെ അതിന്റെ പ്രതിഫലം നൽകുന്നത് തത്തുല്യമായ തിന്മകൾ കൊണ്ടാണ്.
 നിന്ദ  അവരെ പൊതിയും.
 അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല.
 ഇരുൾ നിറഞ്ഞ രാവിന്റ  കഷ്ണങ്ങളാൽ  അവരുടെ മുഖങ്ങൾ മൂടപ്പെട്ടത് പോലെയായിരിക്കും.
 അവർ നരകക്കാരാകുന്നു. 
 അവരതിൽ സ്ഥിരതാമസക്കാരാണ്.... 

( 28 ) നാം അവരെ എല്ലാം ഒരുമിച്ച് കൂട്ടുകയും, എന്നിട്ട് നിങ്ങളും നിങ്ങളുടെ പങ്കാളികളും അവിടെ നിൽക്കുക എന്ന് ബഹുദൈവ വിശ്വാസികളോട് പറയുകയും ചെയ്യുന്ന ദിവസം 
( അവരെ ഓർമ്മപ്പെടുത്തുക )
 അങ്ങനെ നാം അവരെ അകറ്റി നിർത്തും.
 നിങ്ങൾ ഞങ്ങളെ അല്ല ആരാധിച്ചിരുന്നത് എന്ന് അവരുടെ പങ്ക്ക്കാർ 
( അന്ന് )
 പറയുന്നതാണ്....

( 29 ) നമുക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു തന്നെ മതി. 
 തീർച്ചയായും നിങ്ങളുടെ ആരാധനയെക്കുറിച്ച് ഞങ്ങൾക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല.... 

( 30 ) അവിടെവെച്ച് ഓരോ വ്യക്തിക്കും മുമ്പ് പ്രവർത്തിച്ചതിന്റെ സത്യാവസ്ഥ അനുഭവ ബോധ്യമാകും.
 തങ്ങളുടെ യഥാർത്ഥ രക്ഷിതാവായ അല്ലാഹുവിലേക്ക് അവർ മടക്കപ്പെടുകയും തങ്കൾ കെട്ടിച്ചമച്ചു  ഉണ്ടാക്കിയിരുന്നത്
 അവരിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും.....

 
( 31 ) ചോദിക്കുക.
 ആകാശഭൂമികളിൽ  നിന്ന് നിങ്ങൾക്ക് ആഹാരം തരുന്നതും, 
 നിങ്ങളുടെ കേൾവിയും കാഴ്ചയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതും ആരാണ്  ? 
 ജീവനില്ലാത്ത അവസ്ഥയിൽനിന്ന്  ജീവിയേയും ജീവിയിൽ നിന്ന് നിർ ജീവിയേയും പുറത്തുകൊണ്ടുവരുന്നതും 
( ഈ പ്രപഞ്ച )
 കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്  ? 
 അല്ലാഹു തന്നെയാണ് അവർ പറയും.
 അപ്പോൾ ചോദിക്കുക.
 എന്നിട്ട് നിങ്ങൾ സൂക്ഷ്മത കൈക്കൊള്ളുന്നില്ലേ   ? 

(  32 ) അതാണ് നിങ്ങളുടെ യഥാർത്ഥ നാഥനായ അല്ലാഹു.
 അപ്പോൾ സത്യത്തിനു ശേഷം വഴിക്കേടല്ലാതെ മറ്റെന്താണ് ഉള്ളത് ? 
 എന്നിട്ടും
( സത്യത്തിൽ നിന്നും )
 നിങ്ങൾ എങ്ങോട്ടാണ് തിരുക്കപ്പെടുന്നത്  ? 

( 33 ) സന്മാർഗ്ഗത്തിന്റെ പരിധിവിട്ട് പുറത്തുപോയവർ സത്യത്തിൽ വിശ്വസിക്കുകയില്ല എന്നുള്ള താങ്കളുടെ നാഥന്റ  വചനം അങ്ങനെ തന്നെ അവരിൽ കൃത്യമായിരിക്കുന്നു....

( 34 ) ചോദിക്കുക.
 നിങ്ങളുടെ പങ്കുക്കാരിൽ  സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവർത്തിക്കുകയും ചെയ്യുന്ന വരുണ്ടോ ? 
 താങ്കൾ പറയുക.
 സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവർത്തിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. 
 എന്നിട്ടും നിങ്ങൾ എങ്ങോട്ടാണ് തെറ്റിക്കപ്പെടുന്നത്  ? 

( 35 ) ചോദിക്കുക.
 നിങ്ങളുടെ പങ്കുകാരിൽ  സത്യത്തിലേക്ക് മാർഗ്ഗദർശനം ചെയ്യുന്നവർ ഉണ്ടോ ? 
 താങ്കൾ പറയുക.
 സത്യത്തിലേക്ക് മാർഗദർശനം ചെയ്യുന്നത് അല്ലാഹുവാണ്.
 അതിനാൽ സത്യത്തിലേക്ക് മാർഗദർശനം ചെയ്യുന്നവനോ അതെല്ലാം മറ്റാരെങ്കിലും മാർഗദർശനം ചെയ്താലല്ലാതെ മാർഗ്ഗം ദർശിക്കാത്തവനോ ആരാണ് പിന്തുടരാൻ ഏറ്റവും അർഹൻ  ? 
 നിങ്ങൾക്ക് എന്തുപറ്റി ? 
 എങ്ങനെയെല്ലാമാണ് നിങ്ങൾ വിധി കൽപ്പിക്കുന്നത് ? 

( 36  ) അവരിൽ മിക്കപേരും ചില ഊഹങ്ങൾ മാത്രമാണ് പിന്തുടരുന്നത്.
 സത്യം ഗ്രഹിക്കുന്നതിന് ഊഹം ഒട്ടും ഉപകരിക്കുകയില്ല. 
 തീർച്ചയായും അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അല്ലാഹു നല്ലതുപോലെ അറിയുന്നവനാണ്...

( 37 ) ഖുർആൻ അള്ളാഹു അല്ലാത്ത മറ്റാർക്കെങ്കിലും അവന്റെ പേരിൽ വ്യാജമായി നിർമിക്കാൻ പറ്റുന്നതല്ല. 
 പക്ഷേ മുമ്പുള്ള പിന്നെ ശരി വെക്കുന്നതും അല്ലാഹുവിന്റെ നിയമ വിധികളെ വിശദീകരിക്കുന്നതും ആണിത്.
 യാതൊരു സംശയവുമില്ല.
 ഇത് ലോക രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു.... 

( 38  ) അഥവാ ഈ ഖുർആൻ അല്ലാഹുവിന്റെ പേരിൽ നബി വ്യാജമായി നിർമ്മിച്ചതാണെന്ന് അവർ പറയുന്നുവോ? 
 എന്നാൽ സത്യ വാദികൾ ആണെങ്കിൽ ഈ ഖുർആനിന് തുല്യമായ ഒരു അധ്യായം നിങ്ങൾ കൊണ്ടുവരിക.
 അല്ലാഹുവിനെ കൂടാതെ ആരെല്ലാം നിങ്ങൾക്ക് സഹായത്തിന് വിളിക്കാൻ പറ്റുമോ അവരെല്ലാം വിളിക്കുകയും ചെയ്യുക....

( 39 ) എന്നാൽ തങ്ങൾ പൂർണമായി മനസ്സിലാക്കിയിട്ടില്ലാത്ത യാഥാർത്ഥ്യങ്ങളെ അവർ നിഷേധിച്ചു.
 അതിന്റെ
( ഖുർആന്റെ )
 അനുഭവഫലം ഇതുവരെ അവർക്ക് വന്നിട്ടില്ല. 
 അവർക്കു മുമ്പുള്ളവരും ഇപ്രകാരം (പ്രവാചകരെയും വേദങ്ങളെയും )
 നിഷേധിച്ചിട്ടുണ്ട്.
 എന്നിട്ട് ആ അക്രമികളുടെ അവസാനം എങ്ങനെ ആയെന്ന് നോക്കുക... 

(  40 ) ഇതിൽ
( ഖുർആനിൽ )
 വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ജനങ്ങളിൽ ഉണ്ട്. 
 നാശകാരികളെ  കുറിച്ച് താങ്കളുടെ നാഥൻ ഏറ്റവും അറിയുന്നവനാണ്...

( 41 ) അവർ നിഷേധിക്കുന്നുവെങ്കിൽ  താങ്കൾ പറയുക.
 എന്റെ പ്രവർത്തനഫലം  എനിക്കും  നിങ്ങളുടെ പ്രവർത്തന ഫലം നിങ്ങൾക്കും.
 എന്റെ പ്രവർത്തികൾക്ക്  നിങ്ങൾ ഉത്തരവാദികളല്ല. 
 നിങ്ങളുടെ പ്രവർത്തനങ്ങൾക്ക്  ഞാനും ഉത്തരവാദിയല്ല....


( 42 ) താങ്കളുടെ വാക്കുകൾ ശ്രദ്ധിക്കുന്നവർ അവരുടെ കൂട്ടത്തിലുണ്ട്.
 എന്നാൽ ബധിരർ മനസ്സിലാക്കാത്തവർ കൂടിയാൽ അവരെ കേൾപ്പിക്കാൻ താങ്കൾക്ക് കഴിയുമോ   ? 

അഭിപ്രായങ്ങള്‍