10-Surathu Yoonus -15-25
അദ്ധ്യായം-10
സൂറത്തു യൂനുസ്
അവതരണം- മക്ക
സൂക്തങ്ങൾ-109
( ഞാൻ ആരംഭിക്കുന്നു )....
( 15 ) നമ്മുടെ വ്യക്തമായ വചനങ്ങൾ ഓതി കേൾപ്പിക്കപ്പെടുമ്പോൾ മരണശേഷം നാമുമായി
( അല്ലാഹുവുമായി )
കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവർ പറയുന്നു :" താങ്കൾ ഇതല്ലാത്ത ഒരു ഖുർആൻ കൊണ്ടുവരികയോ, ഇതിൽ ഭേദഗതി വരുത്തുകയോ ചെയ്യുക.
" താങ്കൾ പറയുക ' സ്വന്തം ഇഷ്ടമനുസരിച്ച് അതിൽ ഭേദഗതി വരുത്താൻ എനിക്ക് അധികാരമില്ല.
എനിക്ക് നൽകപ്പെട്ട സന്ദേശങ്ങളെ മാത്രമാണ് ഞാൻ പിന്തുടരുന്നത്.
എന്റെ നാഥന്റ കൽപ്പന ലംഘിക്കുന്ന പക്ഷം വമ്പിച്ച ഒരു ദിവസത്തെ ശിക്ഷ ഞാൻ ഭയപ്പെടുന്നു....
( 16 ) പറയുക. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞാൻ ഇത് നിങ്ങളെ ഓതി കേൾപ്പിക്കുകയോ, അല്ലാഹു നിങ്ങളെ അറിയിക്കുകയോ ചെയ്യുകയില്ലായിരുന്നു.
ഇതിനു മുൻപ് നിങ്ങൾക്കിടയിൽ ഞാൻ കുറെ കാലം ജീവിച്ചിട്ടും ഉണ്ടല്ലോ?
നിങ്ങൾ ചിന്തിക്കുന്നില്ലേ ?
( 17 ) അപ്പോൾ അല്ലാഹുവിന്റെ പേരിൽ മനപ്പൂർവ്വം കള്ളം ആരോപിക്കുകയോ, അവന്റെ വചനങ്ങൾ നിഷേധിക്കുകയോ ചെയ്യുന്നതിനേക്കാൾ വലിയ അക്രമി ആരാണ് ?
കുറ്റവാളികൾ വിജയിക്കുകയില്ല തീർച്ച...
( 18 ) അവർ അല്ലാഹുവിനെ വിട്ട് അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത ചില വസ്തുക്കളെ ആരാധിക്കുന്നു.
ഇവ അല്ലാഹുവിങ്കൽ തങ്ങളുടെ ശുപാർശക്കാരാണ് എന്ന് അവർ പറയുകയും ചെയ്യുന്നു.
ചോദിക്കുക.
ആകാശഭൂമികളിൽ അല്ലാഹുവിന് അറിയാത്തത് അവനു നിങ്ങൾ അറിയിച്ചു കൊടുക്കുകയാണോ ?
അവൻ
( അല്ലാഹു )
പങ്കുചേർക്കുന്നതിൽ നിന്ന് എത്രയോ പരിശുദ്ധനും ഉന്നതനും ആകുന്നു.....
( 19 ) ജനങ്ങൾ ഒരറ്റ സമുദായം തന്നെയായിരുന്നു.
അങ്ങനെ അവർ ഭിന്നിച്ചു.
താങ്കളുടെ നാഥനിൽ നിന്നുള്ള വചനം മുൻപ് കഴിഞ്ഞിരുന്നില്ലെങ്കിൽ തങ്ങൾ ഭിന്നിച്ചിരിക്കുന്ന വിഷയങ്ങളിൽ അവർക്കിടയിൽ
( തൽക്ഷണം )
വിധി കൽപ്പിക്കപ്പെടുമായിരുന്നു.....
( 20 ) തന്റെ നാഥങ്കൽ നിന്ന് എന്തുകൊണ്ട് ഒരു ദൃഷ്ടാന്തം അദ്ദേഹത്തിന് കിട്ടുന്നില്ല? എന്ന് അവർ ചോദിക്കുന്നു.
താങ്കൾ പറയുക.
തീർച്ചയായും അദൃശ്യ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന് മാത്രമാകുന്നു.
അതുകൊണ്ട് നിങ്ങൾ പ്രതീക്ഷിച്ചിരിക്കുക.
ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നവരിൽ പെട്ടവനാണ്.....
( 21 ) വിഷമം ബാധിച്ചതിനുശേഷം മനുഷ്യർക്ക് നാം കാരുണ്യത്തിന്റെ രുചി ആസ്വദിച്ചാൽ അപ്പോഴതാ അവർ നമ്മുടെ ദൃഷ്ടാന്തങ്ങൾക്കെതിരിൽ കുതന്ത്രം പ്രയോഗിക്കുന്നു.
താങ്കൾ പറയുക.
അല്ലാഹു അതിന് വളരെ വേഗം ശിക്ഷ നൽകുന്നവനാണ്.
നിങ്ങളുടെ കുതന്ത്രങ്ങളെ നമ്മുടെ ദൂതൻമാർ രേഖപ്പെടുത്തുക തന്നെ ചെയ്യുന്നുണ്ട്...
( 22 ) കരയിലും കടലിലും നിങ്ങളെ സഞ്ചരിപ്പിക്കുന്നത് അവനാണ്.
അങ്ങനെ നിങ്ങൾ കപ്പലിലായിരിക്കുകയും, അനുകൂലമായ കാറ്റുമൂലം ആ കപ്പൽ അവരെ വഹിച്ചു ഓടി കൊണ്ടിരിക്കുകയും, അവരത് നിമിത്തം സന്തുഷ്ടരായി കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് ഒരു കൊടുങ്കാറ്റ് അതാ ആ കപ്പലിനെ ബാധിക്കുന്നു. എല്ലാ ഭാഗങ്ങളിൽ നിന്നും തിരമാലകൾ അവർക്ക് നേരെ ആഞ്ഞടിക്കുന്നു.
തങ്ങൾ നശിക്കാറായിപ്പോയെന്ന് അവർക്ക് തോന്നുന്നു.
അപ്പോൾ കീഴ്വണക്കം. അല്ലാഹുവിനു മാത്രം അർപ്പിച്ചുകൊണ്ട് അവനോടവൻ പ്രാർത്ഥിക്കുന്നു.
അല്ലാഹുവേ, ഈ ആപത്തിൽ നിന്ന് നീ രക്ഷിച്ചാൽ ഭാവിയിൽ ഞങ്ങൾ നിന്നോട് നന്ദി കാട്ടുന്നവരിൽ ഉൾപ്പെടുക തന്നെ ചെയ്യും....
( 23 ) അങ്ങനെ അള്ളാഹു രക്ഷപ്പെടുത്തിയാൽ അവരത് യാതൊരു ന്യായം കൂടാതെ ഭൂമിയിൽ അതിക്രമം കാണിക്കുന്നു.
മനുഷ്യരേ, നിങ്ങളുടെ അതിക്രമത്തിന്റ ഫലം നിങ്ങൾ തന്നെ അനുഭവിക്കേണ്ടി വരും.
ഈ ലോകത്തിലെ ജീവിതസുഖം താൽക്കാലികം മാത്രമാണ്.
( ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നത് ).
പിന്നീട് നമ്മുടെ അടുത്തേക്ക് തന്നെയാണ് നിങ്ങളുടെ മടക്കം.
അങ്ങനെ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നത്
( അവിടെവെച്ച് )
നിങ്ങളെ നാം അറിയിക്കുന്നതാണ്...
( 24 ) ഐഹിക ജീവിതത്തിലെ ഉപമ ഇങ്ങനെയാണ്. ആകാശത്തുനിന്ന് നാം മഴ വർഷിപ്പിച്ചിട്ടു മനുഷ്യരും കന്നുകാലികളും ഭക്ഷിക്കുന്ന നാനാതരം സസ്യങ്ങൾ അത് മൂലം ഭൂമിയിൽ ഇടകലർന്ന ഉണ്ടായി.
അങ്ങനെ ഭൂമി അതിന്റെ അലങ്കാരം അണിഞ്ഞു.
അത് ഭംഗിയായി നിൽക്കുകയും അത് കരസ്ഥമാക്കാൻ സാധിച്ചുവെന്ന് അതിന്റെ ഉടമസ്ഥർക്ക് തോന്നുകയും ചെയ്തപ്പോൾ. പെട്ടെന്ന് രാത്രിയോ, പകലോ, ആ കൃഷിഭൂമിക്ക് നമ്മുടെ കൽപന എത്തുകയും, തലേദിവസം ആ ഭൂമി
( അങ്ങനെ ഒരു കൃഷി )
ഉണ്ടായിരുന്നിട്ടില്ലാത്തവിധം അതിനെ നാം ഉന്മൂലനാശം ചെയ്തു കളയുകയും ചെയ്തു.
ചിന്തിക്കുന്ന ജനതയ്ക്ക് ഇപ്രകാരം നാം ദൃഷ്ടാന്തങ്ങൾ വിവരിച്ചു കൊടുക്കുന്നു....
( 25 ) അല്ലാഹു സമാധാനത്തിന്റ വീട്ടിലേക്ക് വിളിക്കുകയും, താൻ ഉദ്ദേശിക്കുന്നവരെ നേർമാർഗത്തിൽ എത്തിക്കുകയും ചെയ്യുന്നു...