10-Surathu yoonus-01-14

അദ്ധ്യായം-10
സൂറത്തു യൂനുസ് 
 അവതരണം-മക്ക 
 സൂക്തങ്ങൾ-109
 ഒന്ന് മുതൽ 14 വരെയുള്ള വചനങ്ങളുടെ അർഥം. 


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )അലിഫ്, ലാം, റാ, 
 ഇത് ഉൽകൃഷ്ട തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിലെ വചനങ്ങൾ ആകുന്നു.... 


( 02 ) മനുഷ്യരെ താക്കീത് ചെയ്യുകയും സത്യവിശ്വാസികൾക്ക് മുൻകൂട്ടി സൽക്രമങ്ങളുടെ ഫലമായി തങ്ങളുടെ രക്ഷിതാവിങ്കൽ നല്ല പ്രതിഫലമുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക എന്ന് മനുഷ്യരിൽ പെട്ട ഒരു പുരുഷന് നാം സന്ദേശമയച്ചത് അവർക്ക് ഒരു അത്ഭുതമായിപ്പോയോ   ? 
 സത്യനിഷേധികൾ പറഞ്ഞു : ഇദ്ദേഹം ഒരു വ്യക്തമായ മാരാണക്കാരൻ തന്നെയാണ്.... 

( 03 ) ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവാണ് നിങ്ങളുടെ നാഥൻ.
 എന്നിട്ടവൻ കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് സിംഹാസനത്തിൽ മേൽ ആധിപത്യം ചെലുത്തി. 
 തന്റെ അനുമതിക്കു ശേഷമല്ലാതെ അവനോട് ശുപാർശ ചെയ്യാൻ ആരുമില്ല തന്നെ. 
 ആ അല്ലാഹുവാണ് നിങ്ങളുടെ നാഥൻ. അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക. 
 നിങ്ങൾ ചിന്തിക്കുന്നില്ലേ  ? 

( 04 ) അവങ്കലേക്കാണ് നിങ്ങളെല്ലാവരുടെയും മടക്കം. 
 അത് അല്ലാഹുവിന്റെ യഥാർത്ഥ വാഗ്ദാനമാണ്. 
 തീർച്ചയായും അവൻ സൃഷ്ടിക്കൽ ആരംഭിക്കുന്നു . 
 വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് നീതിപൂർവ്വം പ്രതിഫലം നൽകാൻ വേണ്ടി  പിന്നീടു അവൻ സൃഷ്ടി ആവർത്തിക്കും.
 സത്യനിഷേധികൾ ആകട്ടെ അവർ സത്യം നിഷേധിച്ചുകൊണ്ടിരുന്നത് കാരണം കഠിന ചൂടുള്ള പാനീയവും വേദനാജനകമായ ശിക്ഷയും ആണുള്ളത്...( 05 ) സൂര്യനെ ജ്വലിക്കുന്ന വെളിച്ചമുള്ളതും ചന്ദ്രനെ പ്രകാശമുള്ളതും ആക്കിയതും
 അതിന് വിവിധ ഘട്ടങ്ങൾ നിർണയിച്ചതും അവനാകുന്നു. 
 കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങൾക്കറിയാൻ വേണ്ടിയാണത് 
( അവൻ അങ്ങനെ നിർണയിച്ചത് )
 ന്യായമായ ആവശ്യാർത്ഥം തന്നെയാണ് അല്ലാഹു അവയെ സൃഷ്ടിച്ചിരിക്കുന്നത്. 
 ഗ്രഹിക്കുന്ന ജനതയ്ക്ക് വേണ്ടി അവൻ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരുന്നു.... 
 
( 06 ) രാപ്പകലുകൾ മാറിക്കൊണ്ടിരിക്കുന്നതിലും
 ആകാശഭൂമികളിൽ  അള്ളാഹു സൃഷ്ടിച്ചതിലും സൂക്ഷ്മതയുള്ള ജനതയ്ക്ക് തീർച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്.. 

( 07-08 ) (മരണാന്തരം) നാമുമായി 
( അല്ലാഹുവുമായി )
കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാതിരിക്കുകയും
 ഐഹിക ജീവിതം കൊണ്ട് തൃപ്തിപ്പെടുകയും അതിൽ മനസ്സമാധാനത്തോടെ ഇരിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കുറിച്ച് അശ്രദ്ധരാവുകയും ചെയ്തവരാരോ, അവർക്ക് തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി ലഭിക്കുന്ന സങ്കേതം നരകം തന്നെയാണ്... 

( 09 ) സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും  ചെയ്തവർ ആകട്ടെ, തങ്ങളുടെ സത്യ വിശ്വാസം മൂലം രക്ഷിതാവ് അവരെ സന്മാർഗത്തിലാക്കും. 
 അനുഗ്രഹങ്ങൾ നിറഞ്ഞ സ്വർഗ്ഗത്തിൽ അവരുടെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും.. 

( 10 ) അവിടെ വെച്ച് അവരുടെ  പ്രാർത്ഥന ഇതായിരിക്കും. 
അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞങ്ങൾ പുകഴ്ത്തുന്നു. 
 അവിടെ അവരുടെ അഭിവാദ്യം സലാം എന്നും അവരുടെ പ്രാർത്ഥനയുടെ  സമാപനം
" ലോക രക്ഷിതാവായ അല്ലാഹുവിന്നാണ് സർവ്വസ്തുതിയും " എന്നായിരിക്കും... 

( 11 ) ജനങ്ങൾ നന്മ ലഭിക്കാൻ തിരക്കുകൂട്ടി ആവശ്യപ്പെടുന്നതുപോലെ അള്ളാഹു അവർക്ക് ദോഷം വരുത്താൻ തിരക്ക് കാണിച്ചിരുന്നെങ്കിൽ അവരുടെ ജീവിത അവധി അവസാനിക്കുമായിരുന്നു. 
 അതിനാൽ മരണാന്തരം നമ്മെ കണ്ടുമുട്ടുമെന്ന പ്രതീക്ഷ ഇല്ലാത്തവരെ തങ്ങളുടെ അതിക്രമത്തിൽ അന്ധകാരമായി വിഹരിക്കാൻ നാം വിട്ട് അയക്കുന്നതാണ്.... 

( 12 ) തന്നെ എന്തെങ്കിലും ആപത്ത് ബാധിച്ചാൽ കിടന്നോ, ഇരുന്നോ, നിന്നോ, മനുഷ്യൻ നമ്മോട് പ്രാർത്ഥിക്കുന്നതാണ്. 
 അങ്ങനെ ആപത്ത്  അവനിൽ നിന്ന് നാം അകറ്റിയാൽ തന്നെ ബാധിച്ച ആപത്ത് സംബന്ധിച്ച് നമ്മോട് അവൻ പ്രാർത്ഥിച്ചിട്ടില്ല എന്ന ഭാവത്തിൽ അവനതാ  നടന്നുപോകുന്നു. 
 ഇപ്രകാരം അതിക്രമകാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ ഭംഗിയാക്കി കാണിക്കപെട്ടിരിക്കുന്നു.. 

( 13 ) നിങ്ങളുടെ മുൻപുണ്ടായിരുന്ന തലമുറകൾ അക്രമം കാണിച്ചപ്പോൾ അവരെയെല്ലാം നശിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്. 
 തങ്ങളുടെ ദൂതൻമാർ വ്യക്തമായ ദൃഷ്ടാന്തമായി അവരുടെ അടുത്ത് വന്നു. 
 എന്നാൽ അവർ വിശ്വസിക്കുന്നവരായില്ല. 
 കുറ്റവാളികളായ ജനത അപ്രകാരം നാം പ്രതിഫലം നൽകുന്നതാണ്.. 

( 14 ) അനന്തരം നിങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് നിരീക്ഷിക്കുന്നതിനായി നിങ്ങളെ നാം ഭൂമിയിൽ അവർക്ക് ശേഷം പിൻഗാമികൾ ആക്കിയിരിക്കുന്നു
( അതുകൊണ്ട് സൂക്ഷിച്ചു ജീവിച്ചു
 കൊള്ളുക )..... അഭിപ്രായങ്ങള്‍