O7-Surathul Ahraaf -171-187

അധ്യായം -07
സൂറത്തുൽ അഹ്‌റാഫ്. 
അവതരണം -മക്ക 
സൂക്തങ്ങൾ -206
171മുതൽ 187
വരെയുള്ള വചനത്തിന്റെ അർത്ഥം.  പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു ).. 

( 171 ) അവർക്ക് മുകളിൽ ഒരു കുട പോലെ നാം പർവ്വതത്തെ ഉയർത്തുകയും, അത് തങ്ങളുടെ മേൽ വീഴുക തന്നെ ചെയ്യും എന്ന് അവർ കരുതുകയും ചെയ്ത സന്ദർഭം
( ഓർക്കുക )
 നിങ്ങൾക്ക് നാം നൽകിയത് ബലമായി പിടിക്കുകയും അതിലുള്ളത് ഓർക്കുകയും ചെയ്യുക. 
 നിങ്ങൾ സൂക്ഷ്മതയുള്ളവരാൻ വേണ്ടി
( എന്ന് നാം അവരോട് പറയുകയും
 ചെയ്തു )... 

( 172 ) താങ്കളുടെ നാഥൻ ആദമിന്റെ സന്തതികൾ നിന്ന് അവരുടെ മുതുകുകളിൽ നിന്നു തങ്ങളുടെ സന്താന പരമ്പരകളെ  പുറത്തെടുക്കുകയും അവരുടെ മേൽ സ്വന്തത്തെ തന്നെ സാക്ഷികൾ ആക്കുകയും
 ചെയ്ത സന്ദർഭം
( ഓർക്കുക )
 എന്നിട്ട് " ഞാനല്ലേ നിങ്ങളുടെ രക്ഷിതാവ്? " എന്ന് അവരോട് ചോദിച്ചു. 
" അതെ നീ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവ്, ഞങ്ങളിതാഞങ്ങളിതാ സാക്ഷി നിന്നിരിക്കുന്നു " എന്ന് അവർക്ക് ഉത്തരം നൽകി
( അങ്ങനെ അവൻ  ചെയ്തത് )
 ഇത് ഞങ്ങൾ അറിഞ്ഞിരുന്നേയില്ല എന്ന് അന്ത്യനാളിൽ നിങ്ങൾ പറയാതിരിക്കാൻ വേണ്ടിയാണ്.... 

( 173 ) അല്ലെങ്കിൽ, തീർച്ചയായും ഞങ്ങളുടെ പൂർവ്വ പിതാക്കൾ ബഹുദൈവവിശ്വാസികൾ ആയി. 
 ഞങ്ങൾ അവർക്ക് ശേഷം വന്ന സന്താനങ്ങൾ ആയിരുന്നു. 
 അതിനാൽ  അസത്യവാൻ മാർ ചെയ്ത തെറ്റിന് ഞങ്ങളെ നീ ശിക്ഷിക്കുകയാണോ 
 എന്ന് നിങ്ങൾ ചോദിക്കാതിരിക്കാൻ വേണ്ടിയാണ്
( അവൻ അങ്ങനെ ചെയ്തത്   )..... 

( 174 ) അതുപ്രകാരം ദൃഷ്ടാന്തങ്ങളെ നാം വിശദീകരിക്കുന്നത് അവർ
( ചിന്തിക്കാനും സത്യത്തിലേക്ക് )
 മടങ്ങി വരാനും വേണ്ടിയാണ്....

( 175 ) നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകുകയും, എന്നിട്ട് അവയിൽ നിന്ന് ഊരി ചാടുകയും അതുമൂലം പിശാച് കൂട്ടുകാരൻ ആവുകയും അങ്ങനെ വഴിപിഴച്ചവരിൽ പെട്ടവൻ ആവുകയും ചെയ്തവന്റ  ചരിത്രം അവർക്ക് പറഞ്ഞുകൊടുക്കുക..... 

( 176 ) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവ മൂലം അവനെ ഉന്നതസ്ഥാനത്ത് എത്തിക്കുമായിരുന്നു എത്തിക്കുമായിരുന്നു. 
 പക്ഷേ അവൻ ഇഹലോകത്തോക്കു  ചായുകയും തന്റെ ഇഛയെ  പിന്തുടരുകയും ചെയ്തു. 
 അപ്പോൾ അവന്റെ സ്ഥിതി നായയുടെപോലെയാണ്. 
 അതിനെ നീ ആക്രമിച്ചാൽ അത് നാക്ക് പുറത്തേക്ക് നീട്ടിയിടും. 
 അതിനെ നീ വെറുതെ വിട്ടാലും അത് നാക്ക് പുറത്തേക്ക് നീട്ടി ഇടും. 
 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച ജനതയുടെ ഉപമയാണത്. 
 അതിനാൽ അവർ ചിന്തിക്കുവാൻ വേണ്ടി ഈ കഥകൾ അവർക്ക് വിവരിച്ചു കൊടുക്കുക..... 

( 177 ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും സ്വന്തത്തോട് തന്നെ അനീതി കാട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന ജനതയുടെ ഉപമ വളരെ നീചം  തന്നെ.... 

( 178 )   ആരെങ്കിലും സന്മാർഗത്തിൽ ആക്കിയാൽ അവൻ തന്നെയാണ് സന്മാർഗം പ്രാപിച്ചവൻ. 8
 അവൻ ആരെയെങ്കിലും ദുർമാർഗത്തിൽ ആക്കിയാൽ അവർ
( എല്ലാം )
 നഷ്ടപ്പെട്ടവർ തന്നെയാണ്... 


( 179 )ജിന്നുകളിലും  മനുഷ്യരിലും പെട്ട ധാരാളം പേരെ    നരകത്തിനു വേണ്ടി തന്നെയാണ് നാം സൃഷ്ടിച്ചത്. 
 അവർക്ക് ഹൃദയങ്ങളുണ്ട്. അവ കൊണ്ടവർ ഗ്രഹിക്കുന്നില്ല. 
അവർക്ക് കണ്ണുകളുണ്ട്. അവ കൊണ്ടവർ കാണുന്നില്ല. 
അവർക്ക് കാതുകളുണ്ട്. അവ കൊണ്ടവർ കേൾക്കുന്നില്ല. അവ പോലെയാണ്. 
. അല്ല അതിലും പിഴച്ചവർ, അവർ തന്നെയാണ്  അശ്രദ്ധരും.. 

( 180 )  അല്ലാഹുവിനു അതിവിശിഷ്ടമായ പേരുകളുണ്ട് . 
 അതിനാൽ ആ പേരുകൾ കൊണ്ട് അവനെ നിങ്ങൾ  വിളിക്കുക. 
 അവന്റെ പേരുകളിൽ മാറ്റം വരുത്തുന്നവരെ നിങ്ങൾ ഒഴിവാക്കി കളയുകയും ചെയ്യുക.
 തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം അവർക്ക് നൽകപ്പെടും...

വിശദീകരണം
അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങൾ 
ഇതാ കേട്ട് നോക്കു. 
( 181 ) സത്യം അനുസരിച്ച് വഴി കാണിക്കുകയും അതനുസരിച്ച് തന്നെ നീതി പുലർത്തുകയും ചെയ്യുന്ന ഒരു ജനവിഭാഗം നാം സൃഷ്ടിച്ചവരിലുണ്ട്..... 

( 182-183 ) നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം അല്പാല്പമായി  അവർ അറിയാത്ത വിധത്തിൽ പിടിക്കുകയും അവർക്ക് അവസരം നീട്ടി കൊടുക്കുകയും ചെയ്യും...

( 184 ) തങ്ങളുടെ കൂട്ടുകാരന് യാതൊരു ഭ്രാന്തും ഇല്ലെന്ന് അവർ ചിന്തിച്ചിട്ടില്ലേ? 
നബി ( സല്ലല്ലാഹു അലൈഹിവസല്ലം )
 പരസ്യമായ ഒരു മുന്നറിയിപ്പുക്കാരൻ മാത്രമാകുന്നു.... 

( 185 ) ആകാശഭൂമികളുടെ ആധിപത്യത്തിലും  അല്ലാഹു സൃഷ്ടിച്ചിട്ടുള്ള എല്ലാ വസ്തുക്കളിലും തങ്ങളുടെ നിശ്ചിത അവധി അടുത്തിരിക്കാൻ സാധ്യതയുണ്ട് എന്നതിലും അവർ ചിന്തിക്കുന്നില്ലേ  ? ഇതിന്(ഈ ഖുർആന് )
 ശേഷം മറ്റെന്തെരു  വാർത്തയിൽ ആണ് അവർ വിശ്വസിക്കാൻ പോകുന്നത്  ? 

( 186 ) അല്ലാഹു ആരെയെങ്കിലും വഴി തെറ്റിച്ചാൽ അവനെ സന്മാർഗത്തിൽ ആക്കുന്നവർ ആരുമില്ല. 
 അവരെ അവൻ തങ്ങളുടെ അതിക്രമത്തിൽ  അന്ധതയോടെ വിഹരിക്കാൻ വിടുകയും ചെയ്യും.... 


( 187 ) ലോകാവസാന സമയം എപ്പോഴാണെന്ന് അവർ താങ്കളോട് ചോദിക്കുന്നു. പറയുക. 
 അതിനെക്കുറിച്ചുള്ള അറിവ് എന്റെ നാഥനിൽ  മാത്രമാണ്. 
 അതിന്റെ സമയത്ത് അവൻ മാത്രമാണ് അത് വെളിപ്പെടുത്തുക. 
 ആകാശഭൂമികളുടെ മേൽ അതു ഭാരിച്ചതാണ്. 
 പെടുന്നനെ അല്ലാതെ അത് നിങ്ങളെ സമീപിക്കുക ഇല്ല.
 അതിനെക്കുറിച്ച്  വളരെയധികം ചോദിച്ചറിഞ്ഞവനാണ്  താങ്കൾ എന്ന കാരണത്താലാണ് അവർ  അതിനെ കുറിച്ച്
 ചോദിക്കുന്നത്.
 പറയുക.
അതിനെക്കുറിച്ചുള്ള  അറിവ് അല്ലാഹുവിൽ മാത്രമാകുന്നു. 
പക്ഷെ അതികം ആളുകളും അതറിയുന്നില്ല... 

അഭിപ്രായങ്ങള്‍