87-Surathul Ahla -01-19

അദ്ധ്യായം-87
 സൂറത്തുൽ അഹ്‌ല. 
 അവതരണം-മക്ക 
 സൂക്തങ്ങൾ-19


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു. )... 



( 01-02-03-04-05 )(നബിയെ )
 സൃഷ്ടിച്ചു  ശരിപ്പെടുത്തിയവനും
 വ്യവസ്ഥകൾ നിശ്ചയിച്ച് മാർഗ്ഗദർശനം ചെയ്തവനും സസ്യങ്ങൾ മുളപ്പിച്ചവനും 
 എന്നിട്ട് അതിനെ ഇരുണ്ട് ചാരനിറമുള്ള
 ഇരുണ്ട ചവർ ആക്കി തീർക്കുന്നവനുമായ താങ്കളുടെ അത്യുന്നതനായ നാഥന്റെ നാമം പരിശുദ്ധമാക്കി കൊള്ളുക... 





( 07 ) അള്ളാഹു ഉദ്ദേശിച്ചതല്ലാതെ  തീർച്ചയായും അവർ പരസ്യമായതും  രഹസ്യമായതും  അറിയുന്നു... 

( 08 ) കൂടുതൽ എളുപ്പമായതിനെ താങ്കൾക്ക് നാം സൗകര്യപ്പെടുത്തി തരുന്നതാണ്.. 

( 09 ) അതുകൊണ്ട് താങ്കൾ ഉപദേശിച്ചു കൊള്ളുക. 
 ഉപദേശം ഫലപ്രദം ആകുമ്പോൾ... 

( 10 )( അല്ലാഹുവിനെ ) ഭയപ്പെടുന്നവർ ഉപദേശം സ്വീകരിക്കുന്നതാണ്... 

( 11-12 ) ഏറ്റവും വലിയ അഗ്നിയിൽ പ്രവേശിക്കുന്ന മഹാ നിർഭാഗ്യവാൻ അതിനെ
( ഉപദേശത്തെ )
 വിട്ട് അകന്നു  കളയും... 

( 13 ) പിന്നീട് അതിൽ വെച്ച് അവൻ മരിക്കുകയില്ല. 
 ജീവിക്കുകയും ഇല്ല. 

 വിശദീകരണം

 ഉപദേശിക്കുകയും ഉല്പാദനം നടത്തുകയും ചെയ്യുക എന്നത് നബിതിരുമേനിയുടെ ബാധ്യതയിൽ പെട്ടതാണ്. 
 ഇത് ഓരോ മുസ്ലിമിന്റയും  കർത്തവ്യമാണ്. 
 അല്ലാഹുവിനെ ഭയപ്പെടുന്ന ഭാഗ്യവാൻ മാർക്ക് ഉപദേശം ഫലം ചെയ്യും. 
 എന്നാൽ അല്ലാഹുവിനെ ഭയപ്പെടാത്തവർ ഉപദേശം അവഗണിക്കുകയും ചെയ്യും. 
 ഉപദേശം അവഗണിക്കുന്നവർ കഠിനമായ നരകാഗ്നിയിൽ ആയിരിക്കും പ്രവേശിക്കുക. 
 പിന്നീട് അവർക്ക് ഒരു മരണമില്ല ഒരു ജീവിതവും ഇല്ല. 
 വളരെ പ്രയാസകരമായ യാതനകൾ മാത്രമാണ് അവിടെ അവർക്ക് ഉണ്ടാവുക.. 


( 14-15 ) ആത്മ പരിശുദ്ധി നേടുകയും, തന്റെ നാഥന്റെ നാമം  സ്മരിക്കുകയും എന്നിട്ട് നിസ്കരിക്കുകയും ചെയ്തവൻ വിജയിക്കുകതന്നെ ചെയ്തു.. 

( 16 ) പക്ഷേ നിങ്ങൾ ഐഹികജീവിതത്തിന് പ്രാധാന്യം നൽകുന്നു... 


( 17 ) പരലോകം ആകട്ടെ ഏറ്റവും ഉത്തമവും എന്നെന്നും അവശേഷിക്കുന്നതും ആണ്.. 

( 18-19 ) തീർച്ചയായും ഇത് പൂർവ്വിക  ഏടുകളിൽ - ഇബ്റാഹിമിന്റ് യും മൂസയുടെയും ഏടുകളിൽ-
 ഉള്ളതാകുന്നു.. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam