79-Surathu Nnaasi Aatht -16-46

അദ്ധ്യായം-79
 സൂറത്തു നാസിആത്ത്
 അവതരണം-മക്ക 
 സൂക്തങ്ങൾ-46
 16 മുതൽ 46 വരെയുള്ള വചനങ്ങളുടെ അർഥം. 


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു. )... 


( 16 )   ത്തുവാ എന്ന പരിശുദ്ധ താഴ്വരയിൽ
 വെച്ച് തന്റെ നാഥൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം.. 


( 17 ) താങ്കൾ ഫിർഔന്റെ അടുത്തേക്ക് പോവുക. 
 തീർച്ചയായും അവൻ ധിക്കാരം  കാണിച്ചിരിക്കുന്നു.. 

( 18-19 ) എന്നിട്ട്
( ഇങ്ങനെ )
ചോദിക്കുക. പരിശുദ്ധി പ്രാപിക്കുന്നതിനും നിന്റെ നാഥനിലേക്ക് ഞാൻ നിന്നെ വഴി കാണിക്കുകയും, അങ്ങനെ അവനെ ഭയപ്പെടുകയും ചെയ്യുന്നതിനും നീ ഒരുക്കമുണ്ടോ 
( തയ്യാറാണോ   ? ).....

( 20 ) അങ്ങനെ അദ്ദേഹം അവന്  ആ വലിയ 
 ദൃഷ്ടാന്തം കാണിച്ചുകൊടുത്തു..

( 21 ) അപ്പോൾ അവൻ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്തു... 

( 22 ) പിന്നീട് അവൻ
( അദ്ദേഹത്തിനെതിരെ )
 പരിശ്രമിച്ചു കൊണ്ട് പിന്തിരിഞ്ഞു കളഞ്ഞു...

( 23 ) അങ്ങനെ അവൻ 
( തന്റെ ജനതയെ )
 ഒരുമിച്ചുകൂട്ടി : എന്നിട്ട് വിളിച്ചു.... 

( 24 ) എന്നിട്ട് അവൻ പറഞ്ഞു : ഞാൻ നിങ്ങളുടെ അത്യുന്നതനായ നാഥനാകുന്നു...

( 25 ) തന്നിമിത്തം പരലോകത്തിന്റെയും  ഇഹലോകത്തിന്റെയും
 ശിക്ഷാനടപടിക്കായി അല്ലാഹു അവനെ പിടികൂടുകയുണ്ടായി....

( 26 ) തീർച്ചയായും ഭയപ്പെടുന്ന അവർക്ക് അതിൽ വലിയ പാഠമുണ്ട്.....

( 27-28 ) സൃഷ്ടിക്കപ്പെടാൻ കൂടുതൽ പ്രയാസപ്പെട്ടത്  നിങ്ങളയാണോ അതോ ആകാശമോ  ? 
 അതിനെ അവൻ നിർമ്മിക്കുകയും, 
 അതിന്റെ കട്ടിയെ ഉയർത്തുകയും അങ്ങനെ അതിനെ ശരിപ്പെടുത്തുകയും  ചെയ്തിരിക്കുന്നു...

( 29 ) അതിന്റെ രാവിനെ അവൻ ഇരുട്ടാക്കുകയും, പകലിനെ പ്രകാശമുള്ളത്  ആക്കുകയും ചെയ്തിരിക്കുന്നു...

( 30-32 ) അതിനുശേഷം ഭൂമിയെ അവൻ പരത്തുകയും, അതിലെ വെള്ളവും ഭക്ഷണ സാധനങ്ങളും അതിൽ നിന്നവൻ ഉല്പാദിപ്പിക്കുകയും പർവ്വതങ്ങളെ ഉറപ്പിക്കുകയും ചെയ്തു.... 

( 33 ) നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ഉപയോഗിക്കുന്നതിനു വേണ്ടി
( യാണിതെല്ലാം  ഉല്പാദിപ്പിച്ചിരിക്കുന്നത്  )....

( 34 ) എന്നാൽ ഏറ്റവും വലിയ വിപത്ത് വന്നാൽ...


( 35-36 ) അതായത് താൻ പ്രവർത്തിച്ചതിനെക്കുറിച്ച് മനുഷ്യൻ ഓർമ്മിക്കുകയും, നോക്കി കാണുന്നവർക്ക്
( കാണാൻ )
 വേണ്ടി നരകം പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്ന ദിവസം...


( 37--39 ) അപ്പോൾ ആര് ധിക്കരിക്കുകയും, ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തുവോ, തീർച്ചയായും നരകം തന്നെയാണ് അവന്റ  സങ്കേതം....

( 40-41 ) തന്റെ നാഥന്റ  സ്ഥാനം ഭയപ്പെടുകയും ദേഹേഛയിൽ നിന്ന് മനസ്സിനെ തടയുകയും ചെയ്യുന്നവനാരോ, 
 തീർച്ചയായും സ്വർഗം തന്നെയാണ് അവന്റ  സങ്കേതം....

 വിശദീകരണം...

 ഏറ്റവും വലിയ വിപത്ത് എന്ന് പറഞ്ഞത് അന്ത്യനാളിനെ കുറിച്ചാണ്
 അതായത് അവസാന നാളിനെ കുറിച്ച്.
 ഇഹലോകത്ത് വെച്ച് അതായത് ഈ ലോകത്ത് വെച്ച് താൻ ചെയ്ത പ്രവർത്തനങ്ങൾ ഒന്നൊഴിയാതെ മനുഷ്യൻ
 അന്ന് ഓർക്കും.
 എല്ലാവരും കാണുന്ന തരത്തിൽ അന്ന് നരകം പ്രദർശിപ്പിക്കപ്പെടും.
 അന്ന് ജനങ്ങൾ പൊതുവെ വിഭാഗക്കാർ ആയിരിക്കും. 
 ഒരു വിഭാഗം അല്ലാഹുവിനെ അനുസരിക്കുകയും അവന്റെ നിയമങ്ങൾ പാലിക്കുകയും അവന്റെ റസൂലിനെ അനുസരിക്കുകയും ചെയ്ത ഒരു വിഭാഗം.
 അവർക്ക് സ്ഥിരമായ സ്വർഗ്ഗം ആയിരിക്കും..

 മറ്റൊരു വിഭാഗം എന്നത് അല്ലാഹുവിനെ നിഷേധിക്കുകയും അവന്റെ വാഹനങ്ങൾക്ക് വില നൽകാത്തവരും അവന്റെ പ്രവാചകരെ നിഷേധിച്ചവരും  ജീവിതത്തെ ഐഹികജീവിതത്തിലെ സുഖങ്ങൾക്ക് പ്രാധാന്യം കൂടുതൽ കൊടുത്തവരും ആയിരിക്കും  മറ്റേ വിഭാഗം. അവരുടെ വാസസ്ഥലം നരകമായിരിക്കും..

( 42 ) ( നബിയെ പറയുക )
 അന്ത്യഘട്ടത്തെ കുറിച്ച് - അത് എപ്പോഴാണ് ഉണ്ടാവുക എന്ന് - താങ്കളോട് അവർ ചോദിക്കുന്നു....
quranmalayalam.ga/


( 43 ) അത് പറഞ്ഞു കൊടുക്കുന്നതിനെ പറ്റി താങ്കൾ എന്ത് നിലപാടിലാണ് ഉള്ളത് 
( താങ്കൾക്കത് അറിഞ്ഞുകൂടല്ലോ?  )...

( 44 ) അതിന്റെ അവസാനം താങ്കളുടെ നാഥനിലേക്ക് ആകുന്നു
( അവനു മാത്രമേ അത് അറിയൂ  )...

( 45 ) തീർച്ചയായും അതിനെ ഭയപ്പെടുന്നവരെ താക്കീത് ചെയ്യുന്ന ആൾ മാത്രമാണ് താങ്കൾ...

( 46 ) അതിനെ അവർ കാണുന്ന ദിവസം ഒരു  സായാഹ്നമോ ഒരു പൂർവ്വാഹ്നമോ അല്ലാതെ തങ്കൾ ( ഇഹലോകത്ത് )
 താമസിച്ചിട്ടില്ല എന്ന്  അവർക്ക് തോന്നും... 

അഭിപ്രായങ്ങള്‍